നിനക്കാതെ – 2 Like

വിഷമത്തോടെ ഇതെല്ലാം അവളുടെ അച്ഛൻ നോക്കി നിൽക്കുന്നുണ്ട്……

“”””ദാസേട്ടാ…….കാര്യങ്ങൾ ഇത്രത്തോളം എത്തിയ സ്ഥിതിക് പിള്ളേരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കണ്ടേ……. “”””എന്റെ അച്ഛൻ അവളുടെ തന്തയോട് നല്ല മര്യാദക്ക് തന്നെ കാര്യം ചോദിച്ചു…….

“”””തനിക് നാണമില്ലെടോ തന്റെ മകൻ ചെയ്യ്ത ചെറ്റത്തരത്തിനെ പൊക്കി പിടിച്ചു എന്റെ അടുത്ത് വരാൻ……വീട്ടിൽ വരുന്നവരെ ഇറക്കി വിട്ടു ശീലം ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും ഇവിടെ നില്കുന്നത്…… “”””അയ്യാൾ എന്റെ അച്ഛനോട് പറഞ്ഞ ആ വാക്കുകൾ എനിക്കിക്കാണ് ശരിക്ക് കൊണ്ടത്……… പക്ഷെ അച്ഛൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുക മാത്രമാണ് ചെയ്തത്….. അച്ഛന്റെ നിസ്സഹായാവസ്ഥ കണ്ട് എന്റെ സകല കണ്ട്രോളും പോയി….

“” ഡോ……..സ്വന്തം മോളെ പട്ടിയെ പോലെ വീട്ടീന്ന് ഇറക്കിവിട്ടിട്ട് താൻ വല്യ ഡയലോഗൊന്നും അടിക്കണ്ട…. “”””സ്റ്റെപ് കേറി അയാളുടെ അടുത്തേക്ക്

കൈചൂണ്ടിക്കൊണ്ട് നടന്നടുത്തു…..

“”””എന്റെ വീട്ടീ വന്നിട്ട് എന്റെ മെക്കട്ട് കേറുന്നോടാ…… നീ ഏതാടാ ചള്ള് ചെക്കാ..”””””

“””””ഞാൻ ആടോ അജയ്….. തനിക്ക് മനസിലായോടോ…..??? “” ഞാൻ അയ്യാളുടെ അടുത്തേക്ക് ചീറിയടുത്തു….

“”””നീ ആണല്ലെടാ നായെ എന്റെ മോൾടെ ജീവിതം നശിപ്പിച്ചത്………ഇറങ്ങി പോടാ പട്ടി….. “”” അതും പറഞ്ഞുകൊണ്ട് അയ്യാൾ എന്റെ കോളറിൽ പിടിച്ചു കൈ എന്റെ കവിൾ ലക്ഷ്യമാക്കി അയ്യാളുടെ കൈ ചലിച്ചു തുടങ്ങി….. എന്റെ കവിളിൽ അയാളുടെ പ്രഹരം ഏൽക്കുന്നതിന് മുൻപ് തന്നെ അച്ഛൻ അയ്യാളെ തടഞ്ഞിരുന്നു…..

അച്ഛൻ അയ്യാളെ തടഞ്ഞു… എന്നിട്ട് പിടിച്ചു മാറ്റി നിർത്തി….. എന്നിട്ട് അച്ഛൻ തിരിഞ്ഞ് എന്റെ അടുത്തോട്ടു വന്ന് കരണക്കുറ്റി നോക്കി ഒരെണം വച്ചുതന്നു….

“”””ഓരോന്ന് ഉണ്ടാക്കി വച്ചതും പോരാ മുതിർന്നവർക്ക് നേരെ കയ്യോങ്ങുന്നോടാ നാറി……മുതിർന്നവർ സംസാരിക്കുന്നിടത് അഭിപ്രായം പറയാൻ നീ ആരാ…. അങ്ങിട്ടു മാറി നിക്കട….. “”” അച്ഛൻ അതുംപറഞ്ഞു എന്നെ തള്ളി സ്റ്റെപ്പിന്റെ താഴെ ഇറക്കി………

“”””ദാസേട്ടാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്….. എന്റെ മകൻ ചെയ്ത തെറ്റിനെ ന്യായികരിക്കാൻ വന്നതല്ല ഞാൻ…….അവനുവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു…… നമ്മൾ രണ്ട് കൂട്ടർക്കും ഇത് നാണക്കേട് തന്നെയാ….. പക്ഷെ ഞങ്ങളെക്കാൾ കൂടുതൽ നാണക്കേട് നിങ്ങൾക്കാണെന്ന് എനിക്ക് നന്നായി അറിയാം……. നമ്മൾ ഇവരുടെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അതിന്റെ നാണക്കേട് നമ്മുടെ വളർന്ന വരുന്ന പെൺകുട്ടികൾക്കാണ്….. ചേട്ടനെ പോലെ തന്നെ എനിക്കും ഉണ്ട് ഒരു പെൺകുട്ടി…. അവരുടെ ഭാവി ഓർത്തിട്ടെങ്കിലും നമ്മുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം……… “”””

“”””നിങ്ങൾ എന്താ പറഞ്ഞ് വരുന്നത്..? “അല്പം ശാന്തമായാണ് അയ്യാൾ അച്ഛനോട് അത് ചോദിച്ചത്…..

“”””വേറെ ഒന്നും അല്ല….. ഈ കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നതിന്മുൻപ് ഇവരുടെ കല്യാണം നടത്തണം…. എത്രയും പെട്ടന്ന്…. അനിലയെ ഞങ്ങൾ സ്വന്തം മോളെ പോലെ നോക്കിക്കോളാം… “”””

അച്ഛന്റെ അഭിപ്രായത്തിന് അയ്യാൾ മറുപടി ഒന്നും പറയാതെ തലകുനിച്ചു നിന്നു…..ഇത് കല്യാണത്തിൽ വന്ന് നിലക്കൊള്ളു എന്നെ എനിക്ക് അറിയാമായിരുന്നത് കൊണ്ട് അച്ഛന്റെ വാക്കുകൾ അമ്മയിലോ എന്നിലോ ഒരു ഞെട്ടൽ ഉണ്ടാക്കിയില്ല……

ദാസേട്ടൻ ഒന്ന് ആലോചിച്ചു നോക്ക്… എത്രവലിയ തെറ്റ് ചെയ്താലും ഇവർ നമ്മുടെ കുട്ട്യോൾ ആവാതെ ഇരിക്കില്ലല്ലോ….. ഇവരോട് ഇപ്പോ തന്നെ ക്ഷമിക്കണം

എന്നല്ല ഞാൻ പറഞ്ഞത്… അവരുടെ കല്യാണം നമ്മുക്ക് നടത്തി കൊടുക്കാം…. അവരുടെ ഇഷ്ടവും അത് തന്നെയല്ലേ….? ഇതല്ലാതെ ഈ പ്രശ്നത്തിന് വേറെ ഒരു പരിഹാരം ഇല്ല….

അയ്യാൾ പതിയെ തല തിരിച്ചു അനിലയെ നോക്കി…… അവൾ ഇപ്പോഴും അമ്മയുടെ തോളിൽ കിടന്ന് കരയുകയാണ്……

“”നിങ്ങൾ എന്തെന്ന്വച്ചാ ചെയ്‌തോ….. ഇവള്ടെ കാര്യത്തിൽ ഞാൻ ഇനി ഇടപെടില്ല….. ഇവളെ എനിക്കിനി കാണേം വേണ്ട……വിളിച്ചോണ്ട് പൊ അവളെ…. “””

Leave a Reply

Your email address will not be published. Required fields are marked *