നിനക്കാതെ – 2 Like

മടിച്ചാണെങ്കിലും അവൾ കാറിൽ നിന്ന് പുറത്തിറങ്ങി………

അച്ഛൻ നേരെ ചെന്ന് കാളിങ് ബെല്ലിൽ വിരലമർത്തി….. അമ്മ അച്ഛന്റെ ഒപ്പം നിൽക്കുന്നുണ്ട്…. രണ്ട് പേരുടേം മുഖത്ത് നല്ല ടെൻഷൻ ഉണ്ട്…….അവരെക്കാൾ ടെൻഷൻ ഉണ്ട് എനിക്ക്…. അപ്പൊ പിന്നെ ആ ശവത്തിന്റെ കാര്യം പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ…….ഞാൻ അച്ഛന്റെ അമ്മയുടെയും പിറകിൽ സ്ഥാനം പിടിച്ചു…. അവളാണെകിൽ അല്പ്പം മാറി ആണ് നിൽക്കുന്നത്…..അത്കൊണ്ട് വീടിന്റെ ഡോർ തുറന്ന് നോക്കുന്ന ആൾക്ക് അവളെ പെട്ടന്ന് കാണാൻ പറ്റില്ല……

പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവിടേക്ക് ഞാൻ നോട്ടം പായിച്ചു……അവള്ടെ തന്തയെ ആണ് പ്രതീക്ഷിച്ചതെങ്കിലും ഡോർ തുറന്നത് ഒരു പെൺകുട്ടി ആണ്…….അവളെ കണ്ടപ്പോ തന്നെ എനിക്ക് ആളെ മനസിലായി…. അനിലയുടെ അനിയത്തി ആണ് അഖില….. വേറെ ഒരു കോമഡി എന്തന്നാൽ അനിയത്തി അഖില എന്നേക്കാൾ പത്തുമാസത്തിന് മൂത്തതാണ്…..അവളുടെ ചേച്ചിയെ ആണ് എന്നെ പണ്ടാരമടങ്ങാൻ ഞാൻ കേറി പ്രേമിച്ചത് ….. ഏത് നേരത്താണാവോ ഇതൊക്കെ തോന്നിയത്…… എല്ലാത്തിനും കാരണം എന്റെ ചങ്ക് എന്ന് പറഞ്ഞ് നടക്കുന്ന ഒരു പൂറനുണ്ട്… ഗോകുൽ…അവനാണ് എന്നെ ഓരോന്ന് പറഞ്ഞു പിരികേറ്റി ഈ സാധനത്തിനെ വളക്കാൻ കൂട്ട് നിന്നത്.. ….ആ ഫോൺ പൊട്ടിച്ചില്ലായിരുന്നെങ്കിൽ അവനെ വിളിച്ചു ഈ കാര്യമൊക്കെ പറയാമായിരുന്നു…..

“””ആരാ….? “”” അഖില എന്നെയും അനിലയെയും കണ്ടിട്ടില്ല അച്ഛനോടും അമ്മയോടും ആണ് ചോദ്യം….. പെണ്ണിന്റെ കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിപ്പുണ്ട്…. ചേച്ചീനെ ഇറക്കിവിട്ടതിൽ ഉള്ള ദണ്ണം ആയിരിക്കും…..

“”””അച്ഛൻ ഇല്ലേ മോളെ…..? “”” എന്റെ അച്ഛൻ വളരെ സൗമ്യമായാണ് അത് ചോദിച്ചത്

“”””ഉണ്ടല്ലോ… വിളിക്കാം….. “””” അതും പറഞ്ഞു അവൾ വീടിന്റെ ഉള്ളിലേക്ക് പോയി….

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ടീഷർട്ടും കാവിമുണ്ടും ഉടുത്ത് പകുതി നരച്ച കട്ടിമീശയും പിരിച് അവളുടെ തന്ത ദാസൻ വാതിലിന്റെ അടുത്തേക്ക് നടന്നു വന്നു…… കണ്ടിട്ട് മീശ കടിച്ചു പിടിച്ചു വരുന്ന പോലെയുണ്ട്…..

“”””ആരാ മനസിലായില്ല…? “”””

“”” ഞാൻ അജയ്ന്റെ അച്ഛൻ…..”””

“”””അജയോ?? ഏത് അജയ്?? “””” പുള്ളി കുറച്ചു കലിപ്പായി

“””അല്ല…..അനിലമോള് പറഞ്ഞിട്ടില്ലേ..? ”

അനിലയിലോ???? ….ഏത് അനില?? …. എനിക്ക് ആ പേരിൽ ഉള്ള ആരെയും അറിയില്ല… നിങ്ങൾക്ക് വീട് മാറിയിട്ടുണ്ടാവും…. നിങ്ങൾക് പോകാം….””” ഉള്ളിൽ ഉള്ള ദേഷ്യവും സങ്കടവും കടിച്ചമർത്തിക്കൊണ്ടാണ് അയ്യാൾ അത് പറഞ്ഞത്….

“””അച്ഛാ….. “”” വാവിട്ട് കരഞ്ഞു കൊണ്ട് അനില അവളുടെ പുന്നാര തന്തയെ വിളിച്ചു….

അവളുടെ ശബ്ദം കേട്ടപ്പോൾ അയ്യാളുടെ മുഖത്തിലെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു….. മകളുടെ കരച്ചിൽ കേട്ട അയ്യാളുടെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിച്ചു…. പെട്ടന്ന് തന്നെ ആ സങ്കടഭാവം രൗദ്രഭാവമായി മാറി……

“”””നിന്നോട് ഈ വീടിന്റെ പടി ചവിട്ടരുതെന്ന് പറഞ്ഞതല്ലെടി പെഴച്ചവളെ…..ഇറങ്ങി പോടീ എന്റെ വീട്ടീന്ന്…….നീ ഇനി എന്നെ അച്ഛാ എന്ന് വിളിക്കരുത്… എനിക്കാകെ ഒരു മകളെ ഒള്ളു…….വേറെ ഒരു മകൾ ഉണ്ടായത് ചത്തുപോയി….. “””””അവസാനത്തെ വാക്കുകൾ പറയുമ്പോൾ അയ്യാളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു….

“”””എന്നോട് ക്ഷമിക്കച്ഛ……ക്ഷമിക്കച്ഛ…….”””
കൈകൂപ്പി കരഞ്ഞുകൊണ്ട് അവൾ അത്പറഞ്ഞു നിലത്തിരുന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങി……..

“””ക്ഷമിക്കാനോ…..നിന്നോട് ഈ ജന്മ എനിക്ക് അതിന് കഴിയില്ല……പുഴുത്ത പട്ടിയുടെ വിലപോലും ഞാൻ നിനക്ക് തരില്ലെടി….. ഞാൻ ചത്താൽ പോലും ഈ കുടുംബത്തിൽ നീ കേറിപ്പോകരുത്….നീ ഇവിടെ കയറിയാൽ എന്റെ മോൾടെ ജീവിതവും നീ കാരണം നശിക്കും….. ഇനി അവളുടെ ജീവിതവും നിനക്ക് നശിപ്പിക്കണം എന്നാണെങ്കിൽ പിന്നെ ഈ ദാസൻ ജീവിച്ചിരിക്കില്ല….. “”””

“””””അച്ഛാ…..ഇങ്ങനെ ഒന്നും പറയല്ലേ അച്ഛാ…. “”””””അവളുടെ കരച്ചിൽ ഇരട്ടിയായി…..

അവൾ ഏങ്ങലടിച്ചു കരയുന്ന കണ്ടപ്പോൾ അവളോടുള്ള എന്റെ എല്ലാ ദേഷ്യവും അലിഞ്ഞില്ലാതെയായി……അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ ആശ്വസിപ്പിക്കാൻ തുനിഞ്ഞതും അമ്മ അവളുടെ അടുത്തേക്ക് ഓടി ചെന്ന് അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി…..അമ്മയെ കണ്ടതും അവൾ അമ്മയെ കെട്ടിപിടിച് വീണ്ടും കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *