” ഞാൻ കുടയെടുക്കാൻ മറന്നു.. നീ എന്നെ നിന്റെ കുടയിൽ വീടുവരെ ആക്കുവോ..”
അവർ ഒരു കുടക്കീഴിൽ പരസ്പരം ചേർന്ന് നടന്നു. കുട ചൂടിയെങ്കിലും അവർ ചെറുതായി നനഞ്ഞിരുന്നു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
” നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോടാ… ”
” ഇല്ല..”
” അതെന്താ ഇല്ലാത്തത്.. ”
” തന്നെപ്പോലെ ഒരാളെ കണ്ടുകിട്ടിയില്ല..”
” എന്നെപ്പോലെ ഒരാളെയാണോ ഇഷ്ടം ”
” അതേ… Will you be my girlfriend…”.
” എന്താ.. പറഞ്ഞേ… ”
” പാറുവിന് എന്റെ ഗേൾഫ്രണ്ട് ആകാമോ എന്ന്.”.
” പോടാ.. ഞാൻ നിന്നെക്കാൾ മൂത്തതാണ്…”
” അതിനെന്താ സച്ചിൻ തെണ്ടുൽകറും അഞ്ജലിയേക്കാൾ താഴെയാ.. അഭിഷേക് ബച്ചനും ഐശ്വര്യയും.. ഇവരൊക്കെ പ്രണയിച്ചതോ..?.”
” എനിക്ക് നിന്നോടങ്ങാനൊന്നുമില്ല…”.
” ഇല്ലേ.. പിന്നെ ഇത്രയും കൂട്ടുകാരുണ്ടായിട്ടും എന്റെ കുടയിത്തന്നെ കേറിയതെന്തിനാ… വേറെ ആരോടും പറയാത്ത സ്വപ്നങ്ങളും ഇഷ്ടങ്ങളും എന്നോട് മാത്രം പറഞ്ഞതെന്തിനാ… അപ്പൊ ഞാൻ സ്‌പെഷ്യൽ അല്ലെ…”
അവൾ ഒന്നും മിണ്ടിയില്ല അവനും..
അവർ നടന്ന് അവളുടെ വീടിന്റെ മുന്നിലെത്തി.
” മറുപടിയൊന്നും പറഞ്ഞില്ലല്ലോ… ”
അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.. വീട്ടിലേക്ക് ഓടിക്കയറി. അവളും അവനെ ഇഷ്ടപ്പെട്ടിരുന്നു.
മാസങ്ങൾ കടന്നു പോയി. അവൾ പ്ലസ് ടു വിലും അവൻ പ്ലസ് വണ്ണിലും ഒരേ സ്കൂളിൽ ഒരേ കോഴ്സ് തിരഞ്ഞെടുത്തു. അവർ തമ്മിലുള്ള പ്രണയം മറ്റാരുമറിയാതെ അവർ സൂക്ഷിച്ചു. ആരെങ്കിലും അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട്തന്നെ നേരിട്ടുള്ള സംസാരം കുറച്ചു മൊബൈലിലൂടെ മാത്രമാക്കി. പഠിപ്പൊക്കെ കഴിഞ്ഞു സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ കല്യാണം കഴിച്ചു ജീവിക്കാം എന്ന് അവർ തീരുമാനിച്ചിരുന്നു.
അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. അവൻ അവളെ രാവിലെ ഫോൺ ചെയ്തു.
” ഇന്ന് നമുക്കൊരിടം വരെ പോണം ഞാൻ സ്കൂളിനുമുന്നിൽ കാറുമായി വരാം “.
” അതൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ..”
” എനിക്ക് പേടിയാടാ.. ആരെങ്കിലും കണ്ടാൽ..”
” ആരും കാണില്ല മോളെ … അതൊക്കെ ഞാൻ ശരിയാക്കിക്കോളാം..”
രാവിലെതന്നെ നന്ദു കാറുമായി സ്കൂളിനുമുന്നിലെ വഴിയിൽ കാത്തുനിന്നു.
ആരും കാണുന്നില്ലെന്നുറപ്പാക്കിയശേഷം അവൾ അതിൽ കയറി.
” ഇനി പറ നമ്മളെങ്ങോട്ടാ.. ”
” അതൊക്കെ അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി..”
ഒരു മണിക്കൂർ യാത്രക്ക് ശേഷം രണ്ടു വശത്തും കാറ്റാടിമരങ്ങൾ വളർന്നുനിന്നിരുന്ന വഴിയിലേക്ക് തിരിഞ്ഞു. ഒരുവലിയ ബംഗ്ളാവിന്റെ മുന്നിൽ കാർ നിന്നു.
” ഇറങ്..” അവൻ പറഞ്ഞു.
” നിന്റെ ഉദ്ദേശം എന്താന്നുപറ എന്നിട്ട് ഇറങ്ങാം. “
” ഈ ദിവസം നിനക്കോർമയില്ലേ നാലുവർഷം മുമ്പ് ഇതേ ദിവസമാണ് നമ്മൾ കമിതാക്കളായത്. നാലാം വാർഷികം നമ്മളിവിടെ ആഘോഷിക്കുന്നു. “
അവർ അകത്തേക്ക് കയറി… അവിടെ ഒരു മേശയിൽ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്കിരിപ്പുണ്ടായിരുന്നു. അവൻ അവളെ അതിനടുത്തേക്ക് കൊണ്ടു പോയി.
അവർ ഒരുമിച്ച് കേക്ക് മുറിച്ചു. പരസ്പരം വായിൽ വെച്ചുകൊടുത്തു. പാറു ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടുനില്കുകയായിരുന്നു.
നന്ദു ഫ്രിഡ്ജ് തുറന്ന് ജ്യൂസ് എടുത്തു രണ്ടു ഗ്ലാസ്സിലാക്കി ഒന്നവൾക്ക് കൊടുത്തു.
” നന്ദു.. സസ്പെൻസ് മതി ഇനി പറ ഇതേതാ സ്ഥലം..”
” താൻ വാ.. നമുക്കൊന്നു നടക്കാം…”
ആ ബംഗ്ളാവിന്റെ പുറത്ത് വലിയൊരു പുൽത്തകിടിയുണ്ടായിരുന്നു… കാറ്റിൽ മരച്ചില്ലകൾ തമ്മിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവിടെനിന്നും നോക്കിയാൽ ദൂരെയായി മലനിരകൾ കാണാമായിരുന്നു. ദൂരെനിന്നും കിളികൾ ചിലക്കുന്ന ശബ്ദം കെട്ടുകൊണ്ടിരുന്നു.
” തനിക്ക് ഈ സ്ഥലമെല്ലാം ഇഷ്ടപ്പെട്ടോ…”
” മ്.. ഇഷ്ടപ്പെട്ടു “.
” എന്നാൽ കല്യാണം കഴിഞ്ഞ് നമ്മളിവിടെയാണ് താമസിക്കുന്നത് “.
” ശരിക്കും..? ”
” അതേടോ.. ഞാനിത് അച്ഛനോട് പറഞ്ഞ് എന്റെ പേരിൽ വാങ്ങി. ഇവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല “.
