അല്പനേരംകൂടി അവർ അവിടെ നടന്നു.
” പാറു.. വാ ഒരു ചടങ്ങുകൂടിയുണ്ട്..”
അവൻ അവളെയും കൊണ്ട് അടുക്കളയിലേക്ക് കയറി.
” നമുക്ക് ഈ വീടിന്റെ പാലുകാച്ചൽ നടത്തണം… വീട്ടിലെ കുടുംബിനിയാണ് അത് ചെയ്യേണ്ടത് ”
അവൻ പാലുകാച്ചലിനുള്ള തയ്യാറെടുപ്പുകളെല്ലാം ചെയ്തിരുന്നു.
” ഇനി നമുക്ക് ഭക്ഷണമുണ്ടാക്കാം.. ”
വേഗത്തിൽതന്നെ അവർ ചെറിയ ഒരു സദ്യയൊരുക്കി..
മേശയിൽ വിഭവങ്ങൾ നിരത്തി അവർ ഉണ്ണാൻ ഇരുന്നു. നന്ദു ഒരു ഉരുള ചോറ് പാറുവിന്റെ വായിൽ വെച്ചുകൊടുത്തു.
അവൾ അത് കഴിച്ചു. അവൾ തിരിച്ചും അവനെ കഴിപ്പിച്ചു. ഭക്ഷണ ശേഷം അവർ അൽപസമയം ബാൽക്കണിയിൽ ഇരുന്നു..
അവൾ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൻ അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവന്റെ മുഖം അവളോടടുത്തുവന്നു. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ സ്പർശിച്ചു. അവൾ കണ്ണുകൾ പതിയെ അടച്ചു ചുംബനമേറ്റുവാങ്ങി. കുറച്ചുനേരം അവർ ചുണ്ടുകൾ പരസ്പരം മൃദുവായി ചപ്പിവലിച്ചുകൊണ്ടിരുന്നു.
ദീര്ഘനേരത്തെ ചുംബനത്തിനുശേഷം അവർ അടർന്നുമാറി. അവർ കിതക്കുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കഴുത്തിലും പരതി നടന്നു. അവൾ പെട്ടന്ന് അവനെ തള്ളിമാറ്റി താഴെക്കോടി.
അവൾ താഴെ സോഫയിൽ ഇരുന്നു. അവളുടെ കണ്ണിൽ നാണം തുളുമ്പി നിന്നിരുന്നു. അവൻ അവളുടെ അരികിൽ ചേർന്നിരുന്നു അവളുടെ തോളിൽ കൈവെച്ചു. അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു.
” നമുക്കൊരു സിനിമ ക്ക് പോയാലോ..”
” അയ്യോ ആരെങ്കിലും കാണും .. ”
” ഇല്ല.. നീ വാ..”
അവൻ ആ വീട്ടിൽ ഒരു ഹോം തീയ്യറ്റർ ഒരുക്കിയിരുന്നു. സിനിമ കണ്ടശേഷം അവർ തിരിച്ചു…
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…
തുടർന്നോട്ടെ..?
