പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു കുളിച്ചു എയർപോർട്ടിൽ പോയി ചേച്ചിയുടെ വരവും കാത്തിരുന്നു..കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേച്ചി ഒരു ബാഗും എടുത്തു നടന്നു വരുന്നു.കൂടെ അഭിയും ചേച്ചിയുടെ അമ്മയും.ചേച്ചി ഒന്നു മെലിഞ്ഞ പോലുണ്ട്.വേറെ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല.
“കണ്ണാ…മോൻ കുറെ നേരമായോ വന്നിട്ടു…”
എത്രയോ ദിവസത്തിനു ശേഷമാണ് ചേച്ചിയുടെ വായിൽ നിന്നും മോനെന്നു ഒരു വിളി.എന്നോടുള്ള സ്നേഹം ആ വിളിയിൽ അറിയാം.അതൊരു പ്രത്യേക ഫീൽ ആണ് കേൾക്കാൻ.
“ഇല്ല ചേച്ചി…കുറച്ചു നേരമായിട്ടെ ഉള്ളൂ..”
വീട്ടിലെത്തി എല്ലാവരും കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു.വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ഒക്കെ പറഞ്ഞു.കൊണ്ടു വന്ന ചിപ്സും പലഹാരങ്ങളും
കഴിച്ചു.
ക്ഷീണം കൊണ്ടാവാം ചേച്ചിയുടെ അമ്മ പോയി കിടന്നു.അഭി സോഫയിൽ കിടന്നു മൊബൈലിൽ എന്തോ ചെയ്യുന്നു.
ഞാൻ അടുക്കളയിലേക്ക് നടന്നു ചേച്ചിയെ ഒന്നു തോണ്ടി വിളിച്ചു.
“ഞാൻ കരുതി ചേച്ചി നാട്ടി പോയതിനു ശേഷം എന്നെ മറന്നൂന്നു…ഞാൻ അയച്ച മെസ്സേജിന് റിപ്ലയെയും ഇല്ല..വിളിചിട്ടു ഒന്നു കിട്ടിയതും ഇല്ല..”
“ഓരോ തിരക്കിലായിപ്പോയി കണ്ണാ.ഓർമ ഇല്ലാഞ്ഞിട്ടല്ല..വിശദമായി ഞാൻ പിന്നെ പറയാംട്ടോ”
“ചേച്ചീ…”
“എന്താ മോനെ…”
“ചേച്ചീ……”
“പറയു കണ്ണാ…എന്താ ഒരു ചേച്ചി വിളി..”
“ഒരുമ്മ തരുവോ…എത്ര കാലമായി കിട്ടിയിട്ട്…”ചുണ്ടു കാണിച്ചു കൊണ്ടു ഞാൻ ചോദിച്ചു
“നില്ക്കു കണ്ണാ…നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…ഇവിടുന്നു വേണ്ട..നമുക്ക് മുകളിലോട്ടു പോകാം..”
അങ്ങനെ ഞങ്ങൾ മുകളിലോട്ടു നടന്നു. ബെഡിൽ ഇരുന്നു.
“നാട്ടിൽ പോയപ്പോൾ എന്റെ ഒരു ഫ്രണ്ട് എന്നെ വിളിച്ചിരുന്നു.. അവളുടെ കൂടെ ഹോസ്പിറ്റൽ വരെ ഒന്നു പോകാൻ..”
“എന്നിട്ടു ചേച്ചി കൂടെ പോയില്ലേ.”
“അവൾ അവിടെ എന്തിനാ പോയതു എന്നറിയോ കണ്ണന്..”
“ഞാൻ എങ്ങനെ അറിയാനാ ചേച്ചി..കാര്യം പറ..”എനിക്കു എന്താണ് പറഞ്ഞു വരുന്നത് എന്നറിയാൻ ആകാംഷ കൂടി
“അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ 12 വർഷമായി…ഭർത്താവ് ആർമിയിൽ ആണ്..ഇവൾക്ക് ഭര്ത്താവിന്റെ അനിയനുമായി ഒരു ബന്ധം..അവൻ നന്നായി ട്രൈ ചെയ്തു ഇവളെ വീഴ്ത്തിയെന്നാണ് ഇവൾ പറഞ്ഞത്..”
“ആഹാ…എന്നിട്ടു..”
“കുറച്ചു കാലം എന്നു വെച്ചാൽ 2 3 വർഷം ഇവർ ആ ബന്ധം തുടർന്നു.. ഇവൾക്ക് ഭർത്താവിനോട് ഉള്ളതിനേക്കാൾ ഒരു ഇഷ്‌ട കൂടുതൽ അനിയനോട് തോന്നി തുടങ്ങിയിരുന്നു..ഭർത്താവ് നാട്ടിൽ വല്ലപ്പോഴും വരുമ്പോ അല്ലെ…അനിയൻ ആണെങ്കിൽ എപ്പോഴും വീട്ടിൽ കാണും.അമ്മയില്ലാത്തപ്പോ ഇവർ ഭാര്യ ഭർത്താക്ക്ന്മാർയി ജീവിച്ചു…പക്ഷെ കഴിഞ്ഞ വർഷം ഇവന് ഗൾഫിൽ ഒരു ജോലി ശരിയായി അങ്ങോട്ടു പോയി,കുറച്ചു മാസം മുൻപ് അവന്റെ കല്യാണവും കഴിഞ്ഞു.ഭാര്യയെയും അവൻ അവിടേക്ക് കൊണ്ടു പോയി.ഇപ്പൊ ഇവളോട് ഒന്നു
മിണ്ടാനോ കാണാനോ അവന് പറ്റുന്നില്ല..ഇവളെ ആകെപ്പാടെ മറന്ന ഒരു അവസ്ഥ..ഇവൾക് ആണെങ്കിൽ ഭർത്താവിന്റെ കൂടെ കിടക്കുമ്പോഴും അനിയന്റെ ഓർമ ആണ് മനസിൽ…പിന്നെ പിന്നെ ഇവൾക്കു ടെൻഷനും ഡിപ്രഷനും ഒക്കെ ആയി.ആരോടെങ്കിലും പറയാൻ പറ്റുമോ ഇതു..”
“എന്നിട്ടു…ബാക്കി പറ..”
“എന്നിട് എന്തു അവൾ ആകെ തകർന്നു പോയി.പിന്നീട് മുൻപ് അവളും അനിയനും ആയി നടന്ന കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ ഇവൾക്ക് ഭയങ്കര കുറ്റബോധവും ടെൻഷനും എല്ലാം…അങ്ങനെ ആണ് അവൾ കൗണ്സിലിംഗിന് പോകാൻ തീരുമാനിച്ചത്.. അതിനാണ് എന്നെ വിളിച്ചത്..ഞാൻ കൂടെ പോയി,ഒരു ലേഡി ഡോക്ട്ടർ ആയിരുന്നു..കൗണ്സിലിംഗിന്റെ സമയത്തു അവളുടെ കൂടെ ആരെങ്കിലും വേണമെന്ന് പറഞ്ഞു…ഞാൻ കൂടെ ഇരുന്നു കൊടുത്തു. അന്ന് ഡോക്‌ടർ അവിഹിതത്തെ കുറിച്ചു പറഞ്ഞ ഓരോ കാര്യങ്ങളും എനിക്കും കൊണ്ടു…ഞാൻ എന്തൊക്കെയാണോ നീയുമായി ചെയ്തത് അതൊക്കെ ഓർത്തപ്പോൾ എനിക്ക് എന്തോ വലിയ കുറ്റബോധം തോന്നി..എനിക്ക് എന്തിന്റെ കുറവുണ്ടായിട്ടാ നീയുമായി ഇങ്ങനെ ഒരു രീതിയിൽ അയതെന്നു എനിക്കു എത്ര ആലോചിച്ചിട്ടും മനസിലായില്ല…”
