നിമിഷ ചേച്ചിയും ഞാനും – 6 1

“ഉവ്വ്‌..വീണതല്ലേ…ഒന്നു കൂടെ ഉരുണ്ടു നോക്കൂ…”

“എണീറ്റ് കൈ കഴുകെടാ ചെറുക്കാ…”

ആ സീൻ അവിടെ അങ്ങു അവസാനിപ്പിക്കാൻ വേണ്ടിയാവണം സോഫി അങ്ങനെ പറഞ്ഞത്.

അങ്ങനെ കൈ കഴുകി സോഫയിൽ പോയിരുന്നു..

“എങ്ങനെ ഉണ്ടായിരുന്നു കണ്ണാ ഫുഡ്..”
“നല്ല ഫുഡായിരുന്നു ചേച്ചി…അടിപൊളി..”

അവിടുന്നു കുറച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി. പിറ്റെന്നു എന്നെത്തേയും പോലെ വർക്കും കുറച്ചു സംസാരങ്ങളുമായി ഇങ്ങനെ പോവുകയായിരുന്നു.ഇടയ്ക്ക് ഫോണിലും നോക്കുന്നുണ്ട്.എന്റെ ഒരു ഫ്രണ്ടും അവന്റെ വൈഫും കൂടെ മാലിദ്വീപിൽ നിന്നുമുള്ള അടി പൊളി ഒരു ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടിരുന്നു.

“ഇതാരാണ് ഫോട്ടോയിൽ..”

“എന്റെ ഒരു ഫ്രണ്ടാണ്..കോളേജ് ഫ്രണ്ട്.ഇപ്പോ ബാംഗ്ലൂരിൽ വർക്ക് ചെയ്യുവാണ്.”

സോഫി എന്റെ ഫോൺ വാങ്ങി ഫോട്ടോയൊന്നു നോക്കി.

“കാണാൻ നല്ല സ്ഥലം ആണ് ഇത്..ഇവിടെയൊക്കെ പോകാൻ പറ്റണമായിരുന്നു…ഇവര് എവിടെയാ പോയത്”

“ഇവരുടെ കല്യാണം ഈ അടുത്താണ് കഴിഞ്ഞത്..അതിന് ശേഷമുള്ള ടൂർ ആണ്..മാലിദ്വീപ് ആണ് സ്ഥലം.”

“കല്യാണം കഴിഞ്ഞുള്ള ടൂർ അല്ല പൊട്ടാ..ഹണിമൂൺ ആണ്..”ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് സോഫി പറഞ്ഞു

“അങ്ങനെയും പറയാം…ടൂർ എന്നും പറയാം…രണ്ടും ശരിയാണ്..”

“ഉവ്വ്‌…ഇനി അത് പറഞ്ഞാൽ മതി…ആട്ടെ..നീ എപ്പോഴാ ഇങ്ങനെ ഒരു ഹണിമൂൺ ഒക്കെ പോവുക മോനെ..”

“ദേ പിന്നേം തുടങ്ങി..അമ്മയും ഇതു പോലെയാ.. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം കല്യാണത്തിൽ എത്തും..”

“മോന്റെ കാര്യത്തിൽ പിന്നെ അമ്മയ്ക്ക് ടെൻഷൻ കാണാതിരിക്കുമോ..അതു വിടു..നീ എവിടെയാ ഹണിമൂൺ ട്രിപ്പ് പോകുവ?”

“ഞാൻ കല്യാണം കഴിഞ്ഞാലും ട്രിപ്പും ക്രിപ്പും ഒന്നും പോകാൻ ഉദ്ദേശിക്കുന്നില്ല.. അപ്പോഴോ..ഈ പറയുന്ന ചേച്ചിയും ബെന്നിയേട്ടനും പോയിരുന്നോ??”

“പിന്നെ പോകാതെ…അങ്ങേർക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്.. അതു കൊണ്ട് മൂന്നോ നാലോ സ്ഥലത്തു പോയിരുന്നു..”

“ആഹാ..എന്നിട്ടാണോ..എവിടെയാ ആദ്യം പോയത്..”

“ആദ്യം ഊട്ടിയിലായിരുന്നു…അതാണല്ലോ അന്നത്തെ നമ്മുടെയൊക്കെ ദേശിയ ഹണിമൂൺ സ്ഥലം..”

“ആഹാ..എന്നിട്ടു.”
“പോയിട്ടു റൂമെടുത്തു..പിന്നെ കുറച്ചു പുറത്തൊക്കെ കറങ്ങി..ആ സമയത്തെ അവിടുത്തെ തണുപ്പ് ഉണ്ടല്ലോ..ഓർത്താൽ ഇപ്പോഴും കുളിരും..”

“എന്നിട്ടു..ബാക്കി പറയൂ..കുളിര് അവിടെ നിൽക്കട്ടെ..”

“എന്നിട്ടെന്തു.. രണ്ടു ദിവസം അവിടെയൊക്കെ കറങ്ങി തിരിച്ചു പോയി..ആ ട്രിപ്പോക്കെ എന്തു രസമായിരുന്നു എന്നു അറിയുമോ..തണുപ്പിൽ ഒരു പുള്ളോവറും ഒട്ടു ഇച്ചായന്റെ കയ്യും പിടിച്ചു ഇങ്ങനെ നടക്കാൻ”

“ആഹാ…ഓർമകൾ അയവിറക്കി തുടങ്ങിയല്ലോ..എന്തേ ഹണിമൂൺ ട്രിപ്പ് മൂന്നിൽ നിർത്തിയത്….കുറച്ചു കൂടെ സ്ഥലത്തു പോയി കൂടാർന്നോ..”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലായിരുന്നു..മൂന്നാം ട്രിപ്പ് കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞു ആൽവി വരവ് അറിയിച്ചു…പിന്നെ ട്രിപ്പ് ഒന്നും നടന്നില്ല..”

“അഹ്..ബെസ്റ്റ്..മൂന്നാം ട്രിപ്പിൽ അങ്ങേര് പണി പറ്റിച്ചു കാണുമല്ലേ..പാവം..”

“അങ്ങേരോട് ഞാൻ നൂറു തവണ പറഞ്ഞതാ..”പറഞ്ഞു മുഴുവിക്കാതേ സോഫി നിർത്തി

“അങ്ങേരോട്???…എന്താ നിർത്തി കളഞ്ഞത്..ബാക്കി പറയു”

“ഒന്നുമില്ല…അതെന്തോ പറയാൻ വന്നതായിരുന്നു..മറന്നു പോയി..”

“അങ്ങേരോട് പത്തു രൂപയുടെ കവർ എന്തോ വാങ്ങാൻ പറഞ്ഞിട്ടു വാങ്ങില്ലെന്നാണോ പറയാൻ വന്നത്”

“അടി….ഉളുപ്പില്ലാത്ത ജന്തു..”

“ഇതിനിപ്പോ എന്താ ഇത്ര പ്രശ്നം…ടിവിയിൽ ഇതിന്റെ പരസ്യം വരെ വരാറുള്ളതെല്ല…പിന്നെ പറയുന്നതാണോ പ്രശ്നം”

“മതി.. മതി..നിർത്തൂ..നിനക്ക് കാര്യം മനസ്സിലായല്ലോ.. ഇനി വിശദീകരിക്കണ്ട..”

“അല്ല… പിന്നെ ആൽവി ആയതിന് ശേഷം എവിടെയും ട്രിപ്പ് ഒന്നും പോയില്ലേ…”ആ സംസാരതിന്റെ ട്രാക്ക് ഞാൻ അങ്ങു മാറ്റി

“ഏയ്…അന്ന് പോയതിനു ശേഷം എവിടെയും പോയില്ല..അല്ലെങ്കിലും പുതുമോടിയിലെ ഒട്ടു മിക്ക ആണുങ്ങൾക്കും ട്രിപ്പൊക്കെ പോകാൻ നോക്കൂ..അതു കഴിഞ്ഞാൽ പിന്നെ ട്രിപ്പുമില്ല ഒന്നുമുണ്ടാവില്ല…”

Leave a Reply

Your email address will not be published. Required fields are marked *