നിമിഷ ചേച്ചിയും ഞാനും – 7

കൊറോണ കാരണം സോഫിയുടെ വീട്ടിൽ പോകാൻ പറ്റാറില്ല. ബെന്നിയേട്ടനു കൊറോണ മാറി വരുമ്പോൾ ആണ് സോഫിക്കും അൽവിക്കും കൂടെ പോസിറ്റീവ് ആയത്.മെൽവിന് ഇതു വരെ കുഴപ്പം ഒന്നുമില്ല…അങ്ങനെ വീണ്ടും കുറച്ചു ദിവസം കൂടെ എല്ലാവരും ക്വാരൻറ്റീനിൽ കിടക്കണം.ഇടയ്ക്കു ഒന്നു രണ്ടു തവണ അവിടേക്കുള്ള സാധനം വാങ്ങി കൊണ്ടു കൊടുക്കുകയും മറ്റും ചെയ്തു.സുഖമില്ലാത്തത് കൊണ്ടും ടെൻഷൻ കൊണ്ടും ആവണം സോഫി വിളിച്ചപ്പോൾ കാര്യമായി സംസാരിക്കാൻ ഒന്നും നിന്നില്ല. സാധനങ്ങൾ വാങ്ങി കൊടുക്കാൻ പറ്റുവോന്നു ചോദിച്ചത് മാത്രം.ചിലപ്പോ ബെന്നിയേട്ടൻ അടുത്തു ഉള്ളത് കൊണ്ടും ആവാം.
അങ്ങനെ ഇരിക്കെയാണ് വെള്ളിയാഴ്ച്ച ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്.അഭി കുറേക്കാലം ആയിട്ടു പറയുന്നതായിരുന്നു എന്നോടു.ഇപ്പോൾ കൊറോണ സീസണ് കഴിഞ്ഞു ഓരോന്നായി തുറന്നു കൊണ്ടിരിക്കുന്നു.കഴിഞ്ഞ ദിവസം അഭി വീണ്ടും ട്രിപ്പിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ഇതിനെ കുറിച്ചു കാര്യമായി ചിന്തിച്ചത്.

കുവൈറ്റിൽ വന്നിട്ടു കുറച്ചു കാലമായെങ്കിലും എവിടെയും കറങ്ങാൻ പോകാൻ ഒന്നും പറ്റിയില്ല.ഇപ്പോ ആണെങ്കിൽ ചേച്ചിയും നല്ല മൂഡിലാണ്.അങ്ങനെ അഭി കാര്യം അവതരിപ്പിച്ചു.ചേച്ചി നെഗറ്റീവ് പറയും എന്നു വിചാരിച്ച എനിക്ക് തെറ്റി.ചേച്ചിക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.മറിച്ചു ഒരു സന്തോഷം അന്ന് ഞാൻ ആ മുഖത്തു കണ്ടു.ചേച്ചിയുടെ അമ്മയെയും കൂട്ടുന്നതിന് ചെറിയൊരു പേടി ഉണ്ടായിരുന്നു എന്ന് മാത്രം.എന്തെങ്കിലും അസുഖം എങ്ങാനും വരുമൊന്നോർത്തായിരിക്കണം.

അങ്ങനെ ഞങ്ങൾ എല്ലാവരും ട്രിപ്പ് സ്റ്റാർട്ട് ചെയ്തു.കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ സ്ഥലത്തു എത്തി.ചെറിയ ബഡ്ജറ്റിൽ ഒതുങ്ങേണ്ട ട്രിപ്പ് ആയത് കൊണ്ട് ഞങ്ങൾ ഇവിടെ അടുത്തുള്ള അൽ ശഹീദ് പാർക്കിലേക്കാണ് പോയത്.

അവിടെത്തി കുറച്ചു സമയം എല്ലാവരും ഒരുമിച്ചു നടന്നു.എല്ലാമൊന്നു ചുറ്റി കണ്ടു.

അഭിക്ക് ക്ഷീണം എന്നു പറഞ്ഞു അവൻ നടത്തം നിർത്തി.കൂട്ടത്തിൽ ചേച്ചിയുടെ അമ്മയും.അവരെ ഒരു സ്ഥലത്തു ഇരുത്തി ഞാനും ചേച്ചിയും നടത്തം തുടർന്നു.

“ഞാൻ വിചാരിച്ചത് ചേച്ചി ട്രിപ്പിനൊന്നും വരില്ലെന്നാ.. കൊറോണ പേടി ഉള്ളത് കൊണ്ട്”

“കൊറോണ പേടി ഒക്കെയുണ്ട് കണ്ണാ…പക്ഷെ ട്രിപ്പ് ഒന്നും ഞാൻ വേണ്ടെന്നു വെക്കില്ല.. എനിക്ക് ഇങ്ങനെ എവിടേലും പോകാനൊക്കെ ഇഷ്ടമാണ്..പക്ഷെ ഒന്നിനും കഴിയാറില്ല..”

“ചേച്ചി എവിടെയാ ലാസ്റ്റ് ട്രിപ്പ് പോയത്..”

“കല്യാണത്തിന് കുറച്ചു മാസം മുൻപ് ഫാമിലിയുമായി ട്രിപ്പ് പോയതാണ്..അതും ദൂരെ ഒന്നുമല്ല..ബാംഗ്ലൂർ വീഗാലാന്റിലും പിന്നെ അവിടെ കുറച്ചു സ്ഥലത്തും കറങ്ങി.”

“അതു എത്രയോ മുൻപ് അല്ലെ..പിന്നെ ഇതു വരെ എവിടയും പോയില്ലേ…”

“ഇല്ല..ബിജുവേട്ടന് യാത്രയോടൊന്നും വലിയ താൽപര്യം ഇല്ല…എനിക്കും അഭിക്കും ആണെങ്കിൽ യാത്രകൾ ഇഷ്ടമാണ്…പാവം ഇതു തന്നെ എത്ര കാലമായി പറയുന്നു അവൻ.”

“ചേചി എറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം എവിടാ..”

“അങ്ങനെ പ്രതിയേകിച്ചു ഒരു സ്ഥലം ഒന്നുമില്ല മനസിൽ.ഈ മലേഷ്യ,സിംഗപ്പൂർ,മാലിദ്വീപ് അങ്ങനെ എവിടെയെങ്കിലും.ഇന്ത്യയും കുവൈത്തും അല്ലാതെ എവിടെയെങ്കിലും.. നടക്കാത്ത കാര്യമാണ്..എന്നാലും ഒരു ആഗ്രഹം.”
“നടക്കട്ടെ.നടക്കാൻ ഞാൻ പ്രാർത്ഥിക്കാം ട്ടോ…”

നടക്കുന്നതിനടയിൽ പെട്ടെന്ന് ചേച്ചി എന്റെ കൈ പിടിച്ചു.

“എനിക്ക് ഇങ്ങനെ ആരുടെയെങ്കിലും കയ്യും പിടിച്ചു നടക്കാൻ ഇഷ്ടമാണ്..പണ്ട് അച്ചന്റെ കൂടെ എവിടെയെങ്കിലും പോയാൽ ഞാൻ കയ്യിന്നു വിടില്ലായിരുന്നു..മോന്റെ കൈ പിടിച്ചു നടന്നോട്ടെ ഇപ്പോ..”

“അതിന് എന്താ ചേച്ചി…ആരേലും കണ്ടാൽ കുഴപ്പം ആവോ…”

“ഇവിടെ ആരു കാണാനാ…അല്ലെങ്കിലും കൈ പിടിച്ചു നടക്കുന്നതിനു ഇപ്പൊ എന്താ..പിന്നെ മോൻ മറന്നു തുടങ്ങിയ കാര്യങ്ങൾ ഒന്നും ഓർക്കാതിരുനാൽ മതി..”

“ഏയ്..ഇല്ല ചേച്ചി..അതൊക്കെ കഴിഞ്ഞു പോയില്ലേ…ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല..”

ചേച്ചി എന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി.ആരെങ്കിലും ക്രോസ് ചെയ്തു പോകുമ്പോ ചേച്ചി അപ്പൊ കൈ വിട്ടു പിന്നെയും പിടിക്കും.അറിയാവുന്ന ആരെങ്കിലും കണ്ടാൽ എന്തു കരുതുമെന്നു വിചാരിച്ചിട്ടു ആവണം.

“നമുക്കൊരു സെൽഫി എടുത്താലോ ചേച്ചി…”

“പിന്നെന്താ…എടുക്കാല്ലോ..”

അങ്ങനെ ഞാനും ചേച്ചിയും കൂടെ വിവിധ പോസുകളിൽ കുറച്ചു ഫോട്ടോസ് എടുത്തു.ചേച്ചി എന്റെ ഷോള്ഡറിൽ കൈ വെച്ചും എന്റെ കൈ പിടിച്ചും ഫോട്ടോക്ക് പോസ് ചെയ്തു.

“എടുത്ത ഫോട്ടോസ് ഒക്കെ എനിക്ക് അയക്കണം കേട്ടോ..”

“അഭി കാണില്ലേ അപ്പോ..”

“അഭി കാണുന്നതിന് എന്താ..നമ്മൾ ഒരുമിച്ചുള്ള സെല്ഫിയല്ലേ..അതിനെന്താ കുഴപ്പം..നിന്റെ മനസിൽ ഇപ്പോഴും പഴയ ഓരോന്നു ഉള്ളത് കൊണ്ടാണ് മോന് ഇങ്ങനെ ഉള്ള സംശയം ഒക്കെ..പുറത്തു നിന്നു നോക്കുന്നവർക്ക് ഇതൊന്നും പ്രശ്നം അല്ല.. പ്രതേകിച്ചു നിന്നെയും എന്നെയും ഒരുമിച്ചു കഴിഞ്ഞ കുറച്ചു കാലമായി കാണുന്ന അഭിക്ക്..”

“അതാവും ചിലപ്പോ.. ഞാൻ എന്തായാലും ഫോട്ടോ അയച്ചിട്ടുണ്ട്..”

“എന്നാ വാ..ഒരു റൌണ്ട് കൂടെ നടന്നിട്ട് നമുക്ക് അവരുടെ അടുത്തു പോയി ഇരിക്കാം..”

ചേച്ചി എന്റെ കയ്യും പിടിച്ചു ഒന്നു കൂടെ നടന്നു പിന്നെ അവരുടെ അടുത്തു പോയി ഇരുന്നു.സ്ഥല പരിമിതി മൂലം നിലത്താണ് അഭിയും അമ്മയും ഇപ്പൊ ഞങ്ങളും ഇരുന്നത്.അഭി ചേച്ചിയുടെ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു ഫോണിൽ നോക്കുന്നു.

“എണീക്കു അഭി..ഇനി അമ്മ കുറച്ചു കിടക്കട്ടെ…”അഭിയെ തട്ടി വിളിച്ചു കൊണ്ടു ചേച്ചി പറഞ്ഞു

“ഇല്ല അമ്മേ..ഞാൻ കിടന്നോട്ടെ..അമ്മ അവിടെ എവിടേക്കും ഒന്നിരിക്കു കുറച്ചു നേരം..പ്ലീസ്..”പാവം അഭി കിടക്കുന്നിടത്തു നിന്നു എഴുന്നേൽപ്പിക്കാതിരിക്കാൻ ചേച്ചിയോട് കെഞ്ചി..”
“എന്നാ വേണ്ട…ഞാൻ കണ്ണന്റെ മടിയിൽ കിടന്നോളം…കാലു നിവർത്തി വെക്കേടാ ചെക്കാ..ഞാനൊന്നു കിടക്കട്ടെ..”

അതും പറഞ്ഞു ചേച്ചി എന്റെ മടിയിൽ തല ചായ്ച്ചു കിടന്നു.അഭിയും ചേച്ചിയുടെ അമ്മയും ഒന്നു നോക്കി എന്നല്ലാതെ അവർക്ക് അത് അത്ര പ്രശനം ഉള്ളതായി തോന്നിയില്ല…ചേച്ചി നേരത്തെ പറഞ്ഞതു പോലെ മുൻപ് നടന്ന കാര്യങ്ങൾ മനസിൽ ഉള്ളത് കൊണ്ടവണം എനിക്ക് ഇങ്ങനുള്ള പേടിയൊക്കെ..ബാക്കി എല്ലാവരുടെയും മുൻപിൽ ഞാനും ചേച്ചിയും തമ്മിൽ ഒരു അനിയൻ ചേച്ചി ബന്ധമോ അല്ലങ്കിൽ അമ്മ മോൻ എന്നെ തോന്നു..

കുറച്ചു സമയം അവിടെ ചെലവഴിച്ചു തിരിച്ചു വീട്ടിലെത്തി.

പിറ്റേന്ന് ഒരു ഫിലിമിനു പോകാൻ ഞാനും അഭിയും കൂടെ പ്ലാനിട്ടു.ചേച്ചി ഹോസ്പിറ്റലിൽ നിന്നു വരുന്നതിനു മുൻപ് ഞാൻ എന്റെ വർക്കൊക്കെ തീർത്തു. വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടെ ഫിമിലിന് പോയി.ഫിലിം കഴിഞ്ഞു വരാൻ വൈകിയത് കൊണ്ടു പുറത്തു നിന്നാണ് ഭക്ഷണം കഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *