നീതു – 1 52അടിപൊളി 

 

ഞാൻ എഴുന്നേറ്റു പ്രിൻസിപ്പാൾ റൂമിലേക്ക് നടന്നു. ചർച്ച ഒത്തു തീർപ്പ് ആവാതെ പിരിഞ്ഞു, അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് അതു വഴി തെളിച്ചു. എല്ലാ പാർട്ടിയിലെ ഓരോ അംഗങ്ങളും നിരാഹാര സമരം തുടങ്ങി, എൻ്റെ പാർട്ടിയിൽ നിന്നും ഞാൻ കിടക്കേണ്ടി വന്നു. കോളേജിന് പുറത്തു ഒരു മരത്തണലിൽ പന്തൽ കെട്ടി ഷീറ്റ് വിരിച്ച് എല്ലാവരും കിടന്നു. രാവും പകലും കൂടെ മറ്റു കുട്ടികളും ഉണ്ടാകും. പാട്ടും ഡാൻസും ഒക്കെ ആയി സമരം മുൻപോട്ടു നീങ്ങി. നീതു അധികവും അവിടെ ഉണ്ടാകും. ഞാൻ പരസ്പരം പരിചയപ്പെട്ടു. നീതുവിന് നിഴൽ പോലെ ഒരു സുന്ദരിയായ പെൺകുട്ടി എപ്പോഴും കൂടെ കാണും, അവളുടെ ക്ലാസ്സിലെ തന്നെ ഫിദ. രണ്ടു ദിവസം കൊണ്ട് തന്നെ ഞങൾ നല്ല കൂട്ട് ആയി.

 

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഞങ്ങളിൽ പലരും ക്ഷീണിച്ചു തുടങ്ങി, എനിക്കാണേൽ എഴുന്നേറ്റു ഇരിക്കാൻ വയ്യ എന്ന അവസ്ത് വരെ വന്നു. പോലീസ് & MLA ഉൾപ്പെടുന്ന ഒരു ടീം തന്നെ വന്നു സംസാരിച്ചു സമരം compromise ആക്കി. സമരപ്പന്തലിൽ കിടന്ന എല്ലാവർക്കും നാരങ്ങ വെള്ളം നൽകി, ഒന്ന് രണ്ട് ഗ്ലാസ് ഞാനും മടമടാ എന്ന് കുടിച്ചു. ഞാൻ എഴുന്നേറ്റു എൻ്റെ ബൈക്കിനു അരികിലേക്ക് നടന്നു. ഒരു അഞ്ചടി നടന്നതെ ഓർമ ഉള്ളൂ, ഞാൻ തല ചുറ്റി റോഡിലേക്ക് വീണു. പിന്നെ ആകെ ഒരു ബഹളം മാത്രം കേട്ടു.

 

കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. അടുത്ത് നീതുവും ഫിദയും നിൽപ്പുണ്ട്. നീതു എന്നെ നോക്കി പുഞ്ചിരിച്ചു.

 

നീതു: ഒന്നുമില്ല ഏട്ടാ. പ്രഷർ കുറഞ്ഞത് ആണ്, വേറെ കുഴപ്പം ഒന്നും ഇല്ല.

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എൻ്റെ കുറെ friends അവിടേക്ക് വന്നു. നീതു റൂമിന് പുറത്തേക്ക് നടന്നു. എല്ലാവരും വന്നു ചുറ്റും കൂടി ഇരുന്നു വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി. റോഡിലേക്ക് വീണത് കൊണ്ട് ശരീരം നല്ല വേദന ഉണ്ടായിരുന്നു. വൈകിട്ട് ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി. അമ്മയോട് ഒന്നും പറഞ്ഞില്ല.

 

കിടക്കാൻ നേരത്ത് ഒരു കോൾ വന്നു

 

“ഞാനാ നീതു. ഏട്ടന് ഇപ്പൊൾ എങ്ങനെ ഉണ്ട്? ഭക്ഷണം വല്ലതും കഴിച്ചോ ?”

 

ഞാൻ: ഹാ കഴിച്ചൂടാ.. നല്ല ബോഡി പെയിൻ ഉണ്ട്. Just ഇപ്പൊൾ കിടന്നെ ഉള്ളൂ. നീ വല്ലതും കഴിച്ചോ?

 

നീതു: ഹാ ഏട്ടാ. ഹോസ്റ്റലിലെ ഉണക്ക ചപ്പാത്തി ആണ്.

 

ഞാൻ: (ഒന്ന് ചിരിച്ചു) സാരമില്ല. നാളെ ബിരിയാണി വാങ്ങി തരാം. നാളെ കാണാം. Gud Nyt

 

നീതു: ശെരി ഏട്ടാ, ഗുഡ് നൈറ്റ് (പുറകിൽ നിന്നും ഫിദ ബിരിയാണി അവൾക്കും വേണം എന്ന് വിളിച്ചു പറഞ്ഞു)

 

Call cut ചെയ്തു ഞാൻ കിടന്നു.

 

ദിവസങ്ങൾ കടന്നു പോയി. ഞാനും നീതുവും നല്ല കൂട്ട് ആയി. എൻ്റെ കാറിൽ സ്ഥിരം ഞങൾ കറങ്ങാൻ പോക്ക് ആയി, കൂടെ ഫിദയും.

 

കോളെജിൽ arts day ആയി. എല്ലാവരും പ്രാക്ടീസിൻ്റെ തിരക്കിൽ ആണ്. ഞാൻ ചുമ്മാ വരാന്തയിലൂടെ അലസമായി നടക്കുക ആയിരുന്നു. പുറകിൽ നിന്നും ഒരു വിളി കേട്ടു, നോക്കിയപ്പോൾ ഫിദ.

 

ഞാൻ: എന്താടോ, നിനക്ക് പ്രോഗ്രാം ഒന്നും ഇല്ലേ ?

 

ഫിദ: ഇല്ല ഏട്ടാ. ഒപ്പനയിൽ ചേരണം എന്ന് ഉണ്ടായിരുന്നു, പിന്നെ വേണ്ട എന്നു കരുതി. So ഇപ്പോ ചുമ്മാ തെണ്ടി നടക്കാം.

 

ഞാൻ: ശെരി, എങ്കിൽ വാ, ക്യാൻ്റീനിൽ പോയ് ഒരു കോഫി കുടിക്കാം.

 

ഞങൾ ക്യാൻ്റീനിൽ പോയ് ഒരു കോഫി ഓർഡർ ചെയ്തു ഇരുന്നു.

 

ഫിദ: ഏട്ടന് നീതുനേ miss ചെയ്യുന്നുണ്ടല്ലേ? Cousin ൻ്റെ കല്യാണം എന്ന് പറഞ്ഞു one week ആയി അവള് leave.

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

ഞാൻ: അവള് മറ്റന്നാൾ എത്തും അല്ലേ ? പക്ഷേ അവള് വരുമ്പോൾ കാണാൻ കഴിയില്ല. ഞാൻ ഇന്ന് രാത്രി എറണാകുളം പോകും. എൻ്റെ ഫ്രണ്ടിൻ്റെ film shooting നടക്കുന്നുണ്ട്. So, 2 days അവിടെ ഉണ്ടാകും.

 

ഫിദ: ആഹാ… എന്നേം കൊണ്ട് പോകോ? നീതുൻ്റെ വീട് കടവന്ത്ര അല്ലേ, അവളെ അവിടെ നിന്നും കാണലോ.

Updated: February 22, 2025 — 3:48 am

Leave a Reply

Your email address will not be published. Required fields are marked *