നീലക്കണ്ണുള്ള രാജകുമാരി – 1 1

 

\\എന്നുള്ള ശബ്ദം കേട്ട് ഞെട്ടി.!!!… സിഗരറ്റിന്റെ ബാക്കി ജനലിൽ കൂടി പുറത്തേക്കെറിഞ്ഞ് തിരിയുമ്പോഴേക്കും അമ്മ കോഫിയുമായി മുന്നിൽ വന്നുനിന്നു…. മുറിയിലാകെ സിഗരറ്റിന്റെ രൂക്ഷഗന്ധം നിറഞ്ഞതിനാൽ മൂക്ക്പൊത്തി ദേഷ്യപ്പെട്ടുകൊണ്ട് അമ്മ…..”നിനക്ക് ഇത്രയൊക്കെ ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ആയിട്ടുംനിർത്താറായില്ലേ നന്ദാ”?… നീ എന്നിനി നന്നാവും?…സിഗരറ്റ് വലിയുംകള്ളുകുടിയും പിന്നെവേറെന്തൊക്കെയുണ്ട്?…. നല്ലതാണ് മോനെ നല്ലതാ “….എന്ന് പുച്ഛത്തോടെ പറഞ്ഞുകൊണ്ട് കോഫി എന്റെ നേരെ നീട്ടി….ഞാൻ ഒന്നുംമിണ്ടാതെ ഇടത്കയ്യിലുള്ള ഫോട്ടോ മേശമുകളിൽ വെച്ചിട്ട് കോഫിവാങ്ങിചുണ്ടോടടുപ്പിച്ചു….”കൃഷ്ണമ്മാവനും ബാലൻചെറിയച്ഛനും വന്നിട്ടുണ്ട് നീ വേഗം താഴോട്ട് വാ” പടികളിറങ്ങി പോകുന്നതിനിടക്ക് അമ്മവിളിച്ചുപറഞ്ഞു. അമ്മയുടെകൂടെ അഞ്ജലിയുടെ വീടായ ഇല്ലിയ്ക്കലിലേക്ക് പോകാൻ വേണ്ടിയാണ് അമ്മാവനും ചെറിയച്ഛനും വന്നിരിക്കുന്നത്. താനും ഇന്ന് അവരുടെകൂടെ ചെല്ലണമെന്ന് അമ്മ വാശി പിടിച്ചു നിൽക്കുകയാണ്….

 

നയനേച്ചിയും ഗിരിഅളിയനും ഉണ്ടായിരുന്നെങ്കിൽ താൻ ചിലപ്പോൾ പോകാൻ റെഡിയായേനേ.അവർക്കു വരാൻ പറ്റിയില്ല….ഈ കോരിച്ചൊരിയുന്ന മഴയത്ത് അങ്ങോട്ട്‌ പോകണോ തന്റെ മനസ് ശങ്കിച്ചു….അഞ്ജലിയെയും പാറുക്കുട്ടിയെയും കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അവളെയും വീട്ടുകാരെയും പ്രത്യേകിച്ചു ആ നാറി വിശ്വനെയും… എങ്ങനെ ഫേസ് ചെയ്യുമെന്നതാണ് തന്റെ പ്രശ്നം…താൻ എന്തൊക്കെയാണ് ഭ്രാന്തനെപ്പോലെ അന്നവിടെ കാണിച്ചു കൂട്ടിയത്…അതിന് കാരണക്കാരൻ വിശ്വൻ എന്ന ചെറ്റയാണ്… അഞ്‌ജലിക്ക് വിശ്വനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്…അഞ്‌ജലിയെ പഠിപ്പിച്ചതും ജോലി വാങ്ങികൊടുത്തതും ഒക്കെ ഈ വിശ്വനാഥൻ ആണ്.. അഞ്ജലിയെ പോലെ തനിക്കും ഇഷ്ടമായിരുന്നു വിശ്വേട്ടനെ.. പക്ഷെ പിന്നീട് അവൻ തന്റെ കുടുംബത്ത് കയറി തന്നോട് ചെയ്ത പോക്രിത്തരത്തിന് കൊന്ന്തള്ളേണ്ടതാണ്…

 

അഞ്ജലിയെയും പാറുക്കുട്ടിയെയും തന്റെ കുടുംബത്തിന്റെ അഭിമാനവും ഓർത്താണ്‌ താൻ ഒന്നും ചെയ്യാതിരുന്നത്…ഇനിയും താൻ പോയില്ലെങ്കിൽ ഈ ചെറിയ അകൽച്ചയിൽ…അഞ്ജലിയെ തനിക്ക് ചിലപ്പോൾ എന്നന്നേക്കുമായി ആ വിശ്വനാഥൻ നഷ്ടപ്പെടുത്തുമോ എന്ന പേടി….മനസിലേക്ക് വന്നപ്പോൾ ഞാൻ വേഗം എണീറ്റ് റെഡിയായി… ചെറിയച്ഛന്റെ കാറിൽ ഞങ്ങൾ യാത്രതിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചെറിയച്ഛൻ വാച്ചിൽ നോക്കിക്കൊണ്ട്…” നന്ദാ നമ്മൾ അവിടെ എത്തുമ്പോഴേക്കും ഇരുട്ടാകുമല്ലോ? “….”മ്മ്” മൂളിക്കൊണ്ട് മൊബൈൽ എടുത്ത്നോക്കി..അഞ്ച് മണി കഴിഞ്ഞിരിക്കുന്നു ഇനിയും ഒരുമണിക്കൂറിലതികം ഓട്ടമുണ്ട് അഞ്ജലിയുടെ കടമ്പനാട്ടുള്ള വീട്ടിലേക്ക് ….

 

വല്യച്ഛൻ പതുക്കെ പോയാൽ മതി മഴയത്ത് ബ്രേക്ക്‌ കിട്ടില്ല ചിലപ്പോൾ..?… “മോനെ ഏതെങ്കിലും ബേക്കറിയുടെ മുൻപിൽ വണ്ടി നിർത്തണേ പാറുക്കുട്ടിക്ക് എന്തെങ്കിലും വാങ്ങണ്ടേ?”…. എന്റെ തോളിൽ തട്ടിക്കൊണ്ട് അമ്മ ചോദിച്ചു …. “ഇന്ന് ഞായറാഴ്ച അല്ലേ അമ്മേ എല്ലാം അവധിയാണ്. അടൂർ എത്തുമ്പോൾ വാങ്ങാമെന്ന് പറഞ്ഞ് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു… അമ്മ മൂളുക മാത്രം ചെയ്തു… “നയനയുംഗിരിയും എന്താ സാവിത്രി വരാഞ്ഞത്?… കൃഷ്ണമ്മാവൻ അമ്മയോട് ചോദിക്കുന്നത് കേട്ടു…. ” ഗിരി അവിടില്ല കോയമ്പത്തൂർ എങ്ങാണ്ട് പോയിരിക്കുവാ… കടയിലേക്കുള്ള തുണികൾ എടുക്കാനോ മറ്റോ”… ” അവനില്ലാതെ രണ്ട് പിള്ളേരേം കൊണ്ട് അവള് ഈ മഴയത്ത് ഒറ്റക്ക് എങ്ങനെ വരാനാ”…? അമ്മയുടെയും അമ്മാവന്റെയും സംസാരം കേട്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു….

 

ഇല്ലിക്കൽ തറവാടിന്റെ അടുക്കളയിൽ അഞ്‌ജലി രാത്രിയിലേക്കുള്ള അത്താഴത്തിന് അരി കഴുകുമ്പോൾ പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം കേട്ട് . “വിശ്വേട്ടൻ ഇന്ന് നേരത്തെ വന്നെന്ന് തോന്നുന്നല്ലോ വല്യേച്ചി ” നിലത്ത് തേങ്ങ ചിരകിക്കൊണ്ടിരുന്ന ആതിരയെ നോക്കിചോദിച്ചു… “മ്മ് ” മൂളിക്കൊണ്ട് ആതിര…”മഴയായത് കൊണ്ട് പണിക്കാര് പോയിക്കാണുമെടി അതായിരിക്കും”…….തേങ്ങാപീര വാരി കളിച്ചോണ്ടിരുന്ന പാറുക്കുട്ടി ജീപ്പിന്റെ ഹോൺ മുഴങ്ങിയപ്പോൾ “ബല്ല്യച്ചാ”ന്നും പറഞ്ഞു ഉമ്മറത്തേക്ക്ഓടുന്നത്കണ്ട്….. “മോളെ വീഴും ഓടണ്ടാ വല്യച്ഛൻ ഇങ്ങ് വരും, മുറ്റത്ത് ഇറങ്ങല്ലേ “…..പാറുക്കുട്ടിയോടായി അഞ്ജലി വിളിച്ചു പറഞ്ഞു…” ഉമ്മറത്ത് അപ്പുമോനും അഞ്ജന മോളും ഉണ്ടെടി നീ പേടിക്കണ്ട … അരികഴുകി അടുപ്പിലെ കലത്തിലേക്കിടുമ്പോൾ ആരതി പറയുന്നത് കേട്ട അഞ്ജലി…. “മ്മ് “….”വിശ്വേട്ടന്റെ അടുത്ത് പോകാത്ത പെണ്ണായിരുന്നു ഇപ്പോൾ വല്യച്ഛനെ മതി ഊണിനും ഉറക്കത്തിനുമിപ്പോൾ”…..

Leave a Reply

Your email address will not be published. Required fields are marked *