നീലക്കൊടുവേലി – 6 7

അരയന്മലയെ പറ്റി ചിന്നനോട് അന്വേഷിക്കാം,ഊരുതെണ്ടി കൂടിയായ അവനാകുമ്പോൾ അതിനെപ്പറ്റി വ്യക്തമായി അറിയുവാൻ സാധ്യതയുണ്ട്, അധികം ആളുകളോട് അന്വേഷിക്കുന്നത് അപകടവുമാണ്…

പിന്നെ ചിന്തിക്കാനുള്ള ഒരു കാര്യം പഠനമാണ്, ഡിഗ്രി എപ്പോ വേണമെങ്കിലും മുഴുവനാക്കാമല്ലോ, വരാൻ പോകുന്നത് അതിനേക്കാൾ വലിയൊരു നിധി ആണെങ്കിലോ… കോളേജിൽ ചെന്നു അതിന്റെതായ കാര്യങ്ങൾ സംസാരിച്ചു ശരിയാക്കണം…

ഇങ്ങനെ സിദ്ധുവിന്റെ ചിന്തകൾക്ക് തീ പിടിച്ചു.. അന്നത്തെ ദിവസം ഇത്തരം പ്ലാനിങ്ങിലൂടെ കടന്നു പോയി… അവന് ആ താക്കോൽ കൈമാറി എന്ന അറിവുള്ള ലക്ഷ്മിയമ്മക്കും കൈമാറിയ ശങ്കരനും ഒഴികെ ആ വീട്ടിൽ ബാക്കി ആർക്കും അവന്റെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു…

രണ്ട് ദിവസത്തോളം സിദ്ധു അവിടെ ഉണ്ടോ എന്നുപോലും സംശയത്തിലായിരുന്നു നീതുവും സിതാരയും…പുതിയ സംഭവവികാസങ്ങൾ അറിയാത്തത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നു അവർക്കൊരു രൂപവും കിട്ടിയില്ല..

രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരമാണ് അവൻ അവർ നാലുപേരും കൂടിയിരിക്കുന്ന സഭയിലേക്ക് വന്നത്…

വന്ന ശേഷം ചുരുക്കത്തിൽ കാര്യങ്ങൾ വിശദീകരിച്ചു…അവരെല്ലാം വിഷമത്തോടെയാണ് കാര്യങ്ങൾ കേട്ടത്.. പോവണ്ട എന്ന് പറയണമെന്നുണ്ടെങ്കിലും അവന്റെ ഒരു ജന്മ നിയോഗം പോലെ ഉള്ളൊരു കാര്യമായതിനാൽ ലക്ഷ്മിയമ്മ നിറക്കണ്ണുകളോടെ കേട്ടു നിന്നതേ ഉള്ളൂ.. തടഞ്ഞു വെക്കാൻ മാത്രം ആരുമല്ലല്ലോ…

സിതാരക്കും നീതുവിനും കൂടുതലൊന്നും മനസിലായില്ല…അവർ അവനെയും കേട്ടു വിഷമിച്ചിരിക്കുന്ന അച്ഛനമ്മമാരെയും നോക്കി വിഷമത്തോടെ ഇരുന്നു.. എന്തിന് വേണ്ടിയുള്ള യാത്രയാണെന്നു പറയാൻ അവനും അറിയാത്തത് കൊണ്ട് അവ്യക്തമായൊരു രൂപം മാത്രമേ അവർക്ക് കിട്ടിയുള്ളൂ…

ഇതെല്ലാം പറയുന്നതിനിടക്ക് ഒരിക്കൽപോലും സിദ്ധു സിതാരയേയും നീതുവിനെയും അധികം മൈൻഡ് ചെയ്തില്ല.. അവരോട് മനഃപൂർവം ഒരു അകലമിട്ട് പെരുമാറാനാണ് അവനു തോന്നിയത്…

അത് അവരെ തെല്ലോന്നു നിരാശപ്പെടുത്തുകയും ചെയ്തു.. എങ്ങോട്ടാണെന്ന് എന്തിനാണെന്നോ അന്തവും കുന്തവുമില്ലാത്ത ഒരു പോക്ക്, ഇത് പറയുമ്പോളാണെങ്കിലോ പഞ്ചായത്തിൽ കണ്ട പരിചയം പോലും കാണിക്കുന്നും ഇല്ല… അവന്റെ മാറ്റങ്ങൾ കണ്ടു അവർക്ക് ചെറിയൊരു അസ്വസ്ഥത തോന്നാതിരുന്നില്ല..

സിദ്ധു പിറ്റേ ദിവസം തന്നെ ചിന്നനുമായി കൂടിക്കാഴ്ച നടത്തി.. പാടത്തിനു നടുവിലെ നെൽ പുരയിൽ വെച്ചായിരുന്നു കണ്ടത്…അരയൻ മലയെ കുറിച് അന്വേഷിക്കാൻ പറഞ്ഞപ്പോൾ ചിന്നന് അത്ഭുതം..!!

” ഞാൻ ആദ്യം കരുതീത് പൂശാനുള്ള ആളെ കിട്ടിയോന്ന് ചോദിക്കാൻ വിളിപ്പിച്ചതാണെന്നാ… കൊറേ നൊണ കണ്ടുപിടിച്ചു വരാരുന്നു.. ”

ചിന്നൻ തല ചൊറിഞ്ഞ് കണ്ണിറുക്കി ഇളിച്ചുകൊണ്ടു പറഞ്ഞു

” ആ…. അത് ഞാൻ പറയാ.. നീ ഇതിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ പറ.. ”

സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഒരു കോണിലേക്ക് മാറ്റിക്കൊണ്ട് അവനോട് പറഞ്ഞു..

ചിന്നൻ കുറച്ചു സമയം കണ്ണടച്ചു ഇരുന്നുകൊണ്ട് ആലോചിച്ചു..

” എനിക്ക് അറിയുന്ന ആരോ അതിനടുത്ത ഗ്രാമത്തിലുണ്ട്…ഞാനൊന്നു ആലോചിച്ചു പറയാം.. ”

അവൻ ആളെ കിട്ടാതായപ്പോൾ സിദ്ധുവിനോട് അവധി വാങ്ങി…

 

” നീ ആലോചിച്ചു, കണ്ടെത്താൻ പറ്റുന്നത്ര വിവരങ്ങൾ അന്വേഷിച്ചിട്ട് പറ, ഞാൻ കോളേജിൽ ഒന്ന് പോയി 4 ദിവസം കൊണ്ടു വരും.. അപ്പളേക്ക് വാ… ”

സിദ്ധു അവന് ആവശ്യത്തിനുള്ള സമയം കൊടുത്തപ്പോൾ തന്നെ അവൻ സന്തോഷത്തിലായി, അതിനു കൂടെ കുറച്ചേറെ പണവും കൊടുത്തതോടെ ചിന്നൻ നല്ല ഉഷാറിലായി..

” അല്ല, എന്താ അന്വേഷിക്കേണ്ടത്… അത് വ്യക്തമായി പറഞ്ഞില്ലല്ലോ… ”

ചിന്നൻ ചോദിച്ചപ്പളാണ് സിദ്ധു കാര്യത്തെപ്പറ്റി ചിന്തിച്ചത്..

” അയ്യോ മറന്നു…. അരയാ
ന്മലയിലെ അറുമുഖൻ എന്നൊരാളെയാണ് കിട്ടേണ്ടത്…. അവിടെ എത്തിച്ചേരാനുള്ള വഴി വേണം.. ”

സിദ്ധു ചുരുക്കി പറഞ്ഞു കൊടുത്തു….

” എന്താ കാര്യം..? എനിക്കറിയാൻ പറ്റുന്നതാണെങ്കിൽ പറ സിദ്ധപ്പാ.. ”

ചിന്നൻ മടിച്ചു മടിച്ചു ചോദിച്ചു..

” എനിക്കും അറിയില്ല, മുത്തച്ഛന്റെ കല്പനയാണ്… പോയി നോക്കിയാലെ അറിയൂ, ഈ ആളെ കണ്ടു മുത്തച്ഛന്റെ കത്ത് ഏൽപ്പിക്കണം… അതാണ് അറിയുന്ന കാര്യം.. ”

സിദ്ധു അവന് അറിയുന്ന വിവരം ചിന്നന് കൈമാറി… ചിന്നൻ തലയാട്ടി…

” കൈമൾ അദ്ദേഹം പറഞ്ഞിട്ടാണോ.. അപ്പൊ കാര്യം എന്തെങ്കിലും കാണും..പോയി നോക്ക്.. ”

കേട്ടറിവ് ഉള്ളുവെങ്കിലും ചിന്നനു ആത്മവിശ്വാസം ഉണ്ടായിരുന്നു… സിദ്ധു അദ്ദേഹത്തിന്റെ ഖ്യാതിയിൽ ഒരിക്കൽക്കൂടി അഭിമാനിച്ചു..

അങ്ങനെ അവനെ ആ കാര്യം ഏൽപ്പിച്ചതോടെ ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്ന് കഴിഞ്ഞു… ഇനി കോളേജിലെ കാര്യവും മറ്റുമാണ്, അതിനു വേണ്ടി പിറ്റേ ദിവസം തന്നെ പോയേക്കാമെന്നു മനസ്സിൽ കരുതിയാണ് സിദ്ധു തിരികെ പോന്നത്..

തിരികെ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുമ്പോളാണ് ഒന്ന് കുളത്തിൽ നീന്തി വരാനുള്ള പൂതി വന്നത്.. പിന്നെ തെല്ലും ആലോചിക്കാതെ കയ്യിൽ കിട്ടിയ തോർത്തെടുത്തു നടന്നു..

പോകുന്ന പോക്കിലാണ് അവൻ ആ കാഴ്ച കണ്ടത്.. കുളത്തിന്റെ മറപ്പുരയ്ക്ക് തണലായി നിൽക്കുന്ന വലിയ പുളിമരത്തിന്റെ ചോട്ടിൽ വീണുക്കിടക്കുന്ന പുളിങ്ങകൾ കുന്തിച്ചിരുന്നു പെറുക്കുന്ന ഒരു പെണ്ണ്…എണ്ണക്കറുപ്പുള്ള ശരീരം, നീളമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നത് ഇരിക്കുന്നതുകാരണം താഴെ തട്ടുന്നുണ്ട്, പാവാടയും ജമ്പറുമാണ് വേഷം.. അങ്ങോട്ട് തിരിഞ്ഞു ഒരു മൂളിപ്പാട്ടോടെ ഓരോന്നായി പെറുക്കി അടുത്തുള്ള കൊട്ടയിലേക്ക് ഇടുന്നുണ്ട്, കുന്തക്കാലിൽ നീങ്ങിത്തന്നെയാണ് പോക്ക്..

ഇത്രയും വെടിപ്പായി കണ്ടെങ്കിലും അങ്ങോട്ട് തിരിഞ്ഞായതിനാൽ മുഖം കാണാൻ പറ്റുന്നില്ല..സിദ്ധു നിശബ്ദനായി അവളുടെ ചെയ്തികൾ ശ്രദ്ധിച്ചു.. കൈകൾ വണ്ണം കുറവാണെങ്കിലും തുടകൾക്ക് ഷേപ്പ് തോന്നിപ്പിച്ചു, ഇടയ്ക്കു കവിളിലൂടെ ഒഴുകുന്ന വിയർപ്പ് അവൾ ഷോൾഡർ കൊണ്ട് തുടക്കുന്നുണ്ട്..

സിദ്ധുവിന് അത്ഭുതം തോന്നി… ഈ ഇരുത്തത്തിൽ ഇത്ര സമയം ഇരിക്കണമെങ്കിൽ അവളുടെ കാലുകൾക്ക് ഉണ്ടാവുന്ന പവർ അവൻ ഊഹിച്ചു.. കിക്ക് ബോക്സിങ് ട്രെയിനിങ് സമയത്തു ഇതുപോലെ (ഡക്ക് വാക്ക് )ഇരുന്നു മൂന്നോ നാലോ റൗണ്ട് നടക്കാൻ ഉണ്ടാവാറുണ്ട് ആ റൗണ്ടുകൾ പൂർത്തിയാക്കാൻ താൻ എടുക്കുന്ന ബുദ്ധിമുട്ട് അവന്റെ മനസ്സിൽ തെളിഞ്ഞു..

” ഏയ്…”

കുറച്ചു സമയം കാത്തുനിന്നിട്ടും അവൾ തിരിയാത്തതിനാൽ അവൻ വിളിച്ചു…

പെട്ടെന്ന് മൂളിപ്പാട്ടു നിന്നു..അവൾ എണീറ്റു കൊണ്ട് അവന് നേർക്ക് തിരിഞ്ഞു.. കയ്യിലുള്ള പൊടി തട്ടിക്കൊണ്ടു ആളെ മനസിലാവാതെ പകച്ചുകൊണ്ട് അവന്റെ മുഖത്ത് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *