നീലക്കൊടുവേലി – 6 13

പിന്നെ അന്വേഷണത്തിൽ ശ്രദ്ധിക്കേണ്ടത് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യത്തെ പറ്റിയാണ് …മൂന്നു വർഷം വലിയൊരു കാലയളവായതു കൊണ്ട് അവിടെ എങ്ങനെ നിൽക്കേണ്ടിവരും എന്നതിനെ പറ്റി അറിവില്ല, ആരോടും അന്വേഷിക്കാൻ പറ്റില്ല അതിനേക്കാൾ വലിയൊരു കടമ്പ നാട്ടിലാണ് താമസം എന്നതിലാണ്.. സുഖലോലുപതയിൽ ജീവിച്ച തന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമോ ആവോ..

ഒരു വാഹനം ഒപ്പിക്കണം, വേണ്ടത്ര ഡ്രെസ്സുകളും അനുബന്ധ സാധനങ്ങളും റെഡിയാക്കി കൊണ്ട് പോവണം, അതിനു മുൻപ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിച്ചു മദിച്ചു പോണം, കാടല്ലേ..!! അവിടെ ഇതൊന്നും കിട്ടില്ലായിരിക്കും..

കുറച്ചു ദിവസങ്ങൾക്കകം യാത്ര ആരംഭിക്കണം, അതിനായി ഒരു മാസക്കാലം ആദ്യഘട്ടമെന്നോണം അവൻ തീരുമാനിച്ചു… അതിനു മുന്പ് പറ്റിയാൽ അങ്ങനെയും ആകാമെന്നു കണക്കു കൂട്ടി..

ആദ്യം ഇനി യാത്രയെപ്പറ്റി ചെറിയൊരു രൂപം ശങ്കരനും ലക്ഷ്മിയമ്മക്കും കൊടുക്കണം…പിന്നെ സിതാര, നീതു… ഇവർക്കെന്താണ് കൊടുക്കേണ്ടത്..??

അരയന്മലയെ പറ്റി ചിന്നനോട് അന്വേഷിക്കാം,ഊരുതെണ്ടി കൂടിയായ അവനാകുമ്പോൾ അതിനെപ്പറ്റി വ്യക്തമായി അറിയുവാൻ സാധ്യതയുണ്ട്, അധികം ആളുകളോട് അന്വേഷിക്കുന്നത് അപകടവുമാണ്…

പിന്നെ ചിന്തിക്കാനുള്ള ഒരു കാര്യം പഠനമാണ്, ഡിഗ്രി എപ്പോ വേണമെങ്കിലും മുഴുവനാക്കാമല്ലോ, വരാൻ പോകുന്നത് അതിനേക്കാൾ വലിയൊരു നിധി ആണെങ്കിലോ… കോളേജിൽ ചെന്നു അതിന്റെതായ കാര്യങ്ങൾ സംസാരിച്ചു ശരിയാക്കണം…

ഇങ്ങനെ സിദ്ധുവിന്റെ ചിന്തകൾക്ക് തീ പിടിച്ചു.. അന്നത്തെ ദിവസം ഇത്തരം പ്ലാനിങ്ങിലൂടെ കടന്നു പോയി… അവന് ആ താക്കോൽ കൈമാറി എന്ന അറിവുള്ള ലക്ഷ്മിയമ്മക്കും കൈമാറിയ ശങ്കരനും ഒഴികെ ആ വീട്ടിൽ ബാക്കി ആർക്കും അവന്റെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു…

രണ്ട് ദിവസത്തോളം സിദ്ധു അവിടെ ഉണ്ടോ എന്നുപോലും സംശയത്തിലായിരുന്നു നീതുവും സിതാരയും…പുതിയ സംഭവവികാസങ്ങൾ അറിയാത്തത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നു അവർക്കൊരു രൂപവും കിട്ടിയില്ല..

രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരമാണ് അവൻ അവർ നാലുപേരും കൂടിയിരിക്കുന്ന സഭയിലേക്ക് വന്നത്…

വന്ന ശേഷം ചുരുക്കത്തിൽ കാര്യങ്ങൾ വിശദീകരിച്ചു…അവരെല്ലാം വിഷമത്തോടെയാണ് കാര്യങ്ങൾ കേട്ടത്.. പോവണ്ട എന്ന് പറയണമെന്നുണ്ടെങ്കിലും അവന്റെ ഒരു ജന്മ നിയോഗം പോലെ ഉള്ളൊരു കാര്യമായതിനാൽ ലക്ഷ്മിയമ്മ നിറക്കണ്ണുകളോടെ കേട്ടു നിന്നതേ ഉള്ളൂ.. തടഞ്ഞു വെക്കാൻ മാത്രം ആരുമല്ലല്ലോ…

സിതാരക്കും നീതുവിനും കൂടുതലൊന്നും മനസിലായില്ല…അവർ അവനെയും കേട്ടു വിഷമിച്ചിരിക്കുന്ന അച്ഛനമ്മമാരെയും നോക്കി വിഷമത്തോടെ ഇരുന്നു.. എന്തിന് വേണ്ടിയുള്ള യാത്രയാണെന്നു പറയാൻ അവനും അറിയാത്തത് കൊണ്ട് അവ്യക്തമായൊരു രൂപം മാത്രമേ അവർക്ക് കിട്ടിയുള്ളൂ…

ഇതെല്ലാം പറയുന്നതിനിടക്ക് ഒരിക്കൽപോലും സിദ്ധു സിതാരയേയും നീതുവിനെയും അധികം മൈൻഡ് ചെയ്തില്ല.. അവരോട് മനഃപൂർവം ഒരു അകലമിട്ട് പെരുമാറാനാണ് അവനു തോന്നിയത്…

അത് അവരെ തെല്ലോന്നു നിരാശപ്പെടുത്തുകയും ചെയ്തു.. എങ്ങോട്ടാണെന്ന് എന്തിനാണെന്നോ അന്തവും കുന്തവുമില്ലാത്ത ഒരു പോക്ക്, ഇത് പറയുമ്പോളാണെങ്കിലോ പഞ്ചായത്തിൽ കണ്ട പരിചയം പോലും കാണിക്കുന്നും ഇല്ല… അവന്റെ മാറ്റങ്ങൾ കണ്ടു അവർക്ക് ചെറിയൊരു അസ്വസ്ഥത തോന്നാതിരുന്നില്ല..

സിദ്ധു പിറ്റേ ദിവസം തന്നെ ചിന്നനുമായി കൂടിക്കാഴ്ച നടത്തി.. പാടത്തിനു നടുവിലെ നെൽ പുരയിൽ വെച്ചായിരുന്നു കണ്ടത്…അരയൻ മലയെ കുറിച് അന്വേഷിക്കാൻ പറഞ്ഞപ്പോൾ ചിന്നന് അത്ഭുതം..!!

” ഞാൻ ആദ്യം കരുതീത് പൂശാനുള്ള ആളെ കിട്ടിയോന്ന് ചോദിക്കാൻ വിളിപ്പിച്ചതാണെന്നാ… കൊറേ നൊണ കണ്ടുപിടിച്ചു വരാരുന്നു.. ”

ചിന്നൻ തല ചൊറിഞ്ഞ് കണ്ണിറുക്കി ഇളിച്ചുകൊണ്ടു പറഞ്ഞു

” ആ…. അത് ഞാൻ പറയാ.. നീ ഇതിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ പറ.. ”

സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഒരു കോണിലേക്ക് മാറ്റിക്കൊണ്ട് അവനോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *