നീലക്കൊടുവേലി – 6 7

നീതു പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ നഗ്നമായ സ്വകാര്യ ഭാഗത്തേക്ക് നോക്കി മൂക്കിൽ വിരൽ വെച്ച് കളിയാക്കി..

ഒരു നിമിഷം നഷ്ടപ്പെട്ട ‘റിലെ ‘തിരികെ കിട്ടിയ സിദ്ധു താൻ നേരത്തെ അഴിച്ചിട്ടിരുന്ന മുണ്ടും ബനിയനും കഴിയുന്നത്ര വേഗത്തിൽ ഉടുത്തു..ഷെഡ്‌ഡി അരയിൽ തിരുകി,പിന്നെ തിരികെ കേറി വന്നു തന്നെ കളിയാക്കി ചിരിക്കുന്ന നീതുവിന്റെ തലക്ക് നല്ല ഒരു കിഴുക്ക് കൊടുത്തു…

” അയ്യോ…. അമ്മാ… ”

നീതുവിന്റെ ചിരി പെട്ടെന്ന് അലർച്ചയിലേക്ക് മാറി…

” കിട്ടിയില്ലേ…? ഇനി പോര്..”

സിദ്ധു തന്റെ തോർത്ത്‌ വെച്ച് തല തിരുമ്മുന്ന അവളെയും വലിച്ചുകൊണ്ട് മുകളിലേക്ക് നടന്നു..

” ദുഷ്ടാ… പ്രാന്താ… ഹൂ, എന്തൊരു വേദന..!!”

പ്രാകുമ്പോളും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു..സിദ്ധു പൊട്ടിചിരിച്ചു.. ചിരിയും പ്രാക്കുമായി അവർ വീട്ടിലേക്ക് അടിവെച്ചു..

” എന്നാലും നീ ചെയ്തത് തെണ്ടിത്തരമാണ്.”

സിദ്ധു നീതുവിനോട് പറഞ്ഞു..

” പിന്നേ……!! തെണ്ടിത്തരം കാണിക്കാത്ത ഒരാൾ… ”

അവൾ തല ഉഴിഞ്ഞുകൊണ്ട് തന്നെ പറഞ്ഞു..

” ശെരിക്കും നിനക്ക് തീരെ നാണമില്ലല്ലേ..?? ”

അവൻ കളിയാക്കികൊണ്ട് ചോദിച്ചു… അവൾ കണ്ടതിൽ അവന് അത്ര പ്രശ്നമൊന്നും തോന്നിയില്ല..

” ഞാൻ ഇത് ആദ്യമായിട്ട് കാണുന്നതൊന്നും അല്ല സാറെ… ഉത്സവത്തിന്റെ അന്ന് ഉടുത്തുണിക്ക് മറുതുണിയില്ലാതെ കിടന്നുറങ്ങുമ്പോ കണ്ടിരുന്നു… അമ്മച്ചീ, എന്റെ നല്ല ജീവൻ അന്ന് പോയതാ. ”

നീതു നാക്കിനു എല്ലില്ലാതെ പറയുന്നത് കേട്ടു സിദ്ധു തലക്ക് കൈ കൊടുത്തു നിന്നു… അയ്യോ!! അന്ന് മനസിൽ കരുതിയത് തന്നെ ഉണ്ടായി..

ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ഒച്ചയിട്ടും അവർ നടന്നു..

ബഹളം കേട്ട് തങ്ങളെ അതിശയത്തോടെ നോക്കിനിൽക്കുന്ന പേരറിയാത്ത സുന്ദരിക്കുട്ടിയെ സിദ്ധു ശ്രദ്ധിച്ചു… മുറ്റത്തിനരികിലെ മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്തു അടുത്തൊരു തേക്കിലയിൽ കൂട്ടിവെച്ചു നിൽക്കുകയാണവൾ…

സിദ്ധു ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു ചമ്മലോടെ ചെയ്തിരിക്കുന്ന പണിയിലേക്ക് തന്നെ അവൾ തിരിഞ്ഞതായി ഭാവിച്ചു.. ഇടക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്…

” ടീ… ആ കൊച്ചിന്റെ പേരെന്താ..?? ”

നീതുവിനെ തോണ്ടി സിദ്ധു ചൂണ്ടിക്കാണിച്ചു.. നീതു കൃത്രിമ ഗൗരവത്തിൽ അവനെ നോക്കി ചുണ്ട് കടിച്ചു.

” നിങ്ങൾ ആൾ ശെരിയല്ല..”

അവൾ അവനോട് പതുക്കെ പറഞ്ഞു..

” ഓ… എനിക്ക് അതിന് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട….ചോദിച്ചതിനുള്ള ഉത്തരം പറ..”

സിദ്ധു കെറുവിച്ചു..

” എങ്കി പിന്നെ നേരിട്ട് ചോയ്ച്ചൂടെ..?? ”

നീതുവും വിട്ടുകൊടുത്തില്ല..അപ്പോളേക്കും അവർ അവൾക്കരികിൽ എത്തിയിരുന്നു..

” നിന്റെ പേരെന്താ..?? ”

സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു..

” എന്റെയോ…. അത്… ധന്യ എന്നാ.. ”

അപ്രതീക്ഷിതമായ ചോദ്യത്തിൽ വിക്കി വിക്കിയാണ് മറുപടി വന്നത്…

സിദ്ധു ഒരു സലാം വെച്ച് തിരിഞ്ഞു വീണ്ടും വീട്ടിലേക്കു വെച്ചടിച്ചു.. നീതു പിന്നാലെയും… അവരുടെ നടത്തം നോക്കികൊണ്ട്‌ ധന്യ നിന്നു..

പൂമുഖത്തേക്ക് കേറുന്നതിനു മുൻപ് ധന്യയെ തിരിഞ്ഞു നോക്കിയ സിദ്ധുവിന്റെ കണ്ണുകളുമായി ഇടഞ്ഞ തന്റെ കണ്ണുകൾ ധന്യ പെട്ടെന്ന് മാറ്റി.. സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ചുണ്ട് നനച്ചു..

 

പിറ്റേന്ന് പോവാൻ സിദ്ധുവിന് പ്ലാൻ ഉണ്ടായിരുന്നെങ്കിലും അവളുടെ നോട്ടത്തോടെ അവൻ ചിന്ത മാറ്റി..

എങ്ങനെയെങ്കിലും അവളെ ഒന്നു പാട്ടിലാക്കണമെന്നുള്ള തോന്നലാണ് പിന്നെ മനസ്സിൽ ഓടിയത്..സിതാര കയ്യാലപ്പുറത്തുള്ള തേങ്ങ പോലെ അന്തമില്ലാതെ കിടക്കുന്നു, നീതുവുമായി എന്തോ ഒരു വിഷമം, ഇതിപ്പോ കാലിൽ ഇങ്ങോട്ട് ചുറ്റിയ വള്ളി പോലെയാണ്…

ഏതായാലും മൂന്നു വർഷത്തിനുള്ള പോക്കാണ്,അതിന് മുൻപ് ശ്രമിച്ചുനോക്കാം,കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി…

ഇങ്ങനെയൊക്കെ തീരുമാനിച്ചെങ്കിലും പിറ്റേന്ന് സിദ്ധു കോളേജിലേക്ക് പോയി.. തന്റെ കോഴ്സ് നിർത്തുന്ന കാര്യവും മറ്റും അധികൃതരെ അറിയിച്ചു അവിടുത്തെ കാര്യങ്ങളൊക്കെ തീർത്തതിന് ശേഷം അക്കാഡമിയിൽ പോയി ആശാനോടും യാത്ര പറഞ്ഞു.. കൂട്ടത്തിൽ ഒരു 4×4 വാഹനം ഒപ്പിച്ചുകൊടുക്കാൻ അങ്ങേരോട് ആവശ്യപ്പെട്ടു..

പുള്ളി അത് സന്തോഷത്തോടെ സ്വീകരിച്ചു.. അറിയുന്ന ഏതെങ്കിലും വണ്ടി അവന് വേണ്ടി ഏർപ്പാടാക്കാമെന്നു വാക്ക് കൊടുത്തു..

അതിനിടക്ക് കുറെ കാലമായിട്ടുള്ള അവന്റെ ഒരാഗ്രഹം കൂടി അവൻ സാധിച്ചു.. കിടന്നു ആടാൻ പറ്റുന്ന പ്ലാസ്റ്റിക് വലകൊണ്ടുള്ള വലിയ ഊഞ്ഞാൽ..ചിറക്കൽ പറമ്പിൽ ഒരുപാട് സ്ഥലങ്ങളിൽ തണൽ ഉണ്ടായിരുന്നു..അത്യാവശ്യം ഉറപ്പുള്ള ഒരു ഊഞ്ഞാൽ അവിടെ എവിടെയെങ്കിലും കെട്ടണമെന്ന് അവൻ ആഗ്രഹിച്ചു..

അങ്ങനെ ആ വക കാര്യങ്ങൾ തീർത്തതിന് ശേഷം ആശ്വാസത്തോടെ അന്ന് തന്നെ സിദ്ധു തിരിച്ചു കേറി..

വണ്ടി കിട്ടുകയാണെങ്കിൽ നോക്കി എടുത്തു വരാൻ വേണ്ടിയായിരുന്നു മൂന്നു ദിവസമെങ്കിലും അവിടെ നിൽക്കാൻ ഉള്ള പ്ലാൻ..മനസ്സിൽ വേറെയും പ്ലാനുകൾ വന്നതോടെ അതിന് വേണ്ടി പിന്നീടൊരിക്കൽ തിരികെ വരാമെന്നു തീരുമാനിക്കുകയായിരുന്നു.

ചിറക്കൽ വന്ന ശേഷം ഊഞ്ഞാൽ കെട്ടുവാൻ സ്ഥലമന്വേഷിച്ചു ഒടുവിൽ അവന് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്പകമര തണലിനു താഴെയായി കെട്ടി..നട്ടുച്ചക്ക് പോലും വെയിൽ ശല്യപ്പെടുത്താത്ത അവിടെ സിദ്ധു മിക്കപ്പോളും കഴിച്ചുകൂട്ടി..അവൻ ഇല്ലാത്ത സമയങ്ങളിൽ സിതാരയോ നീതുവോ അവിടെ ഉണ്ടാവും… സിദ്ധു അവരിൽ നിന്നും കുറച്ചു ഗ്യാപ് എടുത്തു പൂർണമായും ധന്യയിലേക്ക് ശ്രദ്ധ കൊടുത്തു..

രണ്ട് ദിവസങ്ങൾ സിദ്ധു ധന്യ അറിഞ്ഞും അറിയാതെയും അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അവൾ അതികം ബഹളങ്ങൾ
ഇല്ലാത്തൊരു കുട്ടിയായിരുന്നു എന്ന് സിദ്ധു അതിലൂടെ മനസിലാക്കി…

ചെയ്യേണ്ട ജോലികൾ അവൾ അവളുടെ ലോകത്തിരുന്നു ഒരു മൂളിപ്പാട്ടോടെ ചെയ്യുന്നുണ്ടാകും… സിതാരയും നീതുവും ഒതുക്കമുള്ളവരാണ്, എന്നാൽ അവരെക്കാൾ ഒതുങ്ങിയ രീതി ആയിരുന്നു ധന്യയുടെയും..

അതിനേക്കാൾ ഒതുക്കമുള്ള അവളുടെ ശരീരവും സിദ്ധു ആസ്വദിച്ചു… കുനിഞ്ഞോ, ഇരുന്നോ പ്രവർത്തികളാണ് അവൾ ചെയ്യുന്നതെങ്കിൽ അതിനെ അടുത്ത് നിന്നു ഏതെങ്കിലും രീതിയിൽ ആസ്വദിക്കാൻ അവൻ ശ്രമിച്ചു…

മിക്കപ്പോഴും പാവാടയും ജമ്പറും ആയതിനാൽ സിദ്ധുവിനു സുഖമായിരുന്നു..അവളുടെ വിയർപ്പൊഴുകുന്ന മുലവെട്ടുകളും, മുട്ടിനു താഴെ കാണുന്ന ഇരുനിറത്തിൽ മിനുത്ത കണങ്കാലുകളും അവനെ കൊതിപ്പിച്ചു..

ആദ്യം കൗതുകമായിരുന്നെങ്കിലും സിദ്ധു ഒരു പരുന്തിനെ പോലെ തന്നെ ചുറ്റി നിൽപ്പുണ്ടെന്നു മനസിലായതോടെ ധന്യ ഒന്ന് പിൻവലിഞ്ഞു..അതുപോലെ ആ ഊഞ്ഞാലിൽ ഒന്ന് കേറാനുള്ള ആഗ്രഹമുണ്ടെങ്കിലും അവളത് ഉള്ളിലടക്കി..

Leave a Reply

Your email address will not be published. Required fields are marked *