നീലിമയിലൂടെ – 2 19

അതുകൊണ്ടുതന്നെ വലിയ മാമനും വല്യമ്മമാർക്കും എല്ലാവർക്കും അമ്മയോട് ഒരു വാത്സല്യം നിറഞ്ഞ പെരുമാറ്റമാണ് പ്രത്യേകിച്ച് വലിയ മാമന്
എനിക്കിപ്പോഴും അറിയാം അന്നൊരു ദിവസം അച്ഛമ്മയും അമ്മയും പ്രശ്നമുണ്ടായിട്ട് അമ്മ വീട്ടിൽ നിന്ന് പിണങ്ങി പോയി
സത്യം പറഞ്ഞാൽ ചെറുതായിട്ടൊന്ന് അമ്മയെ അച്ഛൻ അടിച്ചു. “പോരേ”
പിന്നെ ആകപ്പാടെ ഒരു പുകയായിരുന്നു വീട്ടിൽ മൊത്തം വലിയ മാമൻ വന്നു ആകെ സീനായി
സത്യം പറഞ്ഞാൽ അച്ഛനെ അന്ന് അടി കിട്ടിയില്ല എന്നുള്ളു ബാക്കിയൊക്കെ അന്ന് അവിടെ കഴിഞ്ഞു
അച്ഛൻ മാപ്പ് പറഞ്ഞു കൊണ്ട് തിരിച്ച് അമ്മയെ വിളിക്കാൻ ചെന്നു പക്ഷേ അമ്മ തിരിച്ചു വീട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല
സത്യം പറഞ്ഞാൽ അച്ചാച്ചനെ പേടിയില്ലാത്ത വല്യമ്മാമന് വരെ പേടിയാണ് എന്റെ അമ്മയെ
കാരണം ദേഷ്യം വന്ന ആൾ കുറച്ചു പ്രശ്നമാണ്
ആ പ്രശ്നത്തിന് ശേഷം പിന്നെ അമ്മയെ അച്ഛൻ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. എന്നാണ് സാരം

പിന്നെ കുറേക്കാലം അമ്മ വീട്ടുകാർ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ വീട്ടിൽ
സത്യം പറഞ്ഞാൽ.
കസിൻസും മാമന്മാരും അച്ചാച്ചനും അമ്മമ്മയും വലിയമ്മമാരും ഒക്കെയായി.
പിന്നെയെല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ഞാൻ എന്തെങ്കിലും ജോലിക്ക് പോയാലോ എന്ന് ആലോചിക്കാ ആദ്യം എല്ലാവരും കുറെ എതിർത്തെങ്കിലും അമ്മ അമ്മയുടെ വാശിയിൽ ഉറച്ചുനിന്നു.
അങ്ങനെ ഞങ്ങടെ വാർഡിലെ ആശാവർക്കർ ആയി അമ്മയ്ക്ക് ജോലി കിട്ടി
പിന്നെ അവിടുന്ന് മുതൽ ഇതുവരെ അമ്മയാണ് കുടുംബം നോക്കിയത്
പിന്നെ 18 വയസ്സ് ആയപ്പോൾ ഞാൻ ചെറിയ ചെറിയ പണിക്കൊക്കെ പോകുമായിരുന്നു പക്ഷേ അതിൽ നിന്ന് അമ്മ എന്നെ വിലക്കി
പഠിക്കേണ്ട സമയത്ത് പഠിക്കണമെന്നും ആ സമയത്ത് ജോലിക്ക് പോയാൽ പിന്നെ പഠിത്തം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു.

ഹലോ
എന്താ മാഷേ ചിന്തിക്കുന്നത്?

പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചുകൊണ്ട് നിന്നിരുന്ന ഞാൻ തിരിഞ്ഞു നോക്കി.

അതാ കൈയിൽ മസാല ദോശയും ചായയും ആയി അവൾ പിന്നിൽ നിൽക്കുന്നു
അവൾ എന്റെ മുഖത്തേക്ക് നോക്കി.

അത് ശരി ദോശ തരാത്തതിന് ഇവിടെ വന്നു നിന്ന് കരയുകയാണോ?
അയ്യേ..
അവൾ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്
പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് എന്റെ കണ്ണു നിറഞ്ഞിരിക്കുന്നു.
ഞാൻ പതിയെ കണ്ണുകൾ തുടച്ചു.

അയ്യേ ഇത്രക്ക് ഒക്കെ ഒള്ളോ അപ്പൂസേ നീ
അവൾ പിന്നെയും കളിയാക്കി. അയ്യേ കൂയ് കൂയ് കൂയ്‌
ഞാനത് ശ്രദ്ധിക്കാതെ പിന്നെയും തിരിഞ്ഞു നിന്നു

“ചെ പണ്ടാരടങ്ങനായിട്ട് എപ്പോളാ കണ്ണൊക്കെ നിറഞ്ഞത് ”
ഇനി ഇതു മതി കളിയാക്കാൻ ആയിട്ട് കുരിപ്പിന് നാശം പിടിക്കാൻ ആയിട്ട്.

കുറെ നേരം മൗനം തുടർന്നു ഞാൻ.

സോറി.

അവൾ പതിയെ വിളിച്ച് പറഞ്ഞു.

ഞാൻ വലിയ മൈന്റ് ഒന്നും ചെയ്തില്ല.

” പിന്നെ എനിക്കൊന്നും കേൾക്കണ്ട അവളുടെ അമ്മയുടെ സോറി മനസ്സിൽ പറഞ്ഞു”

അവൾ കയ്യിലുള്ള പ്ലേറ്റും കപ്പും ടീപോയിൽ വെച്ച്
പതുക്കെ പമ്മി പമ്മി വന്ന് എന്നെ
പിന്നിൽ നിന്നും എന്നെ കെട്ടിപ്പിടിച്ച്
മുഖം പുറത്തേക്ക് പൂഴ്ത്തിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു
“സോറി”
ഞാൻ കുടഞ്ഞുകൊണ്ട് അവളെ തട്ടിമാറ്റി എന്നോട് ആരും മിണ്ടാൻ വരണ്ട.

കുറച്ചു സെന്റിയും കലിപ്പും ആഡ് ചെയ്ത് ഞാൻ പറഞ്ഞു.

അയ്യോ ഒരായിരം വട്ടം സോറി സോറി സോറി.

വാ വന്നു ദോശ കഴിക്ക്
പ്ലീസ് നല്ല കുട്ടിയല്ലേ?

എനിക്കൊന്നും വേണ്ട നിന്റെ ദോശ.

അങ്ങനെ പറഞ്ഞാൽ പറ്റില്ല.

വാ ഞാൻ വാരി തരാം.

എനിക്കൊന്നും വേണ്ട നിന്റെ മറ്റവന് കൊണ്ടേ വാരി കൊടുക്ക്

സത്യം പറഞ്ഞാൽ ആ ദോശ വാങ്ങി കഴിക്കണമെന്ന് ഉണ്ട്
പക്ഷേ ആ പന്നി സമ്മതിക്കുന്നില്ല വേറെ ആര് “അഭിമാനം”

മര്യാദക്ക് വായ തുറന്നോ.

അല്ലെങ്കിൽ കാലേ വാരി ഞാൻ നിലത്ത് അടിക്കും

സ്നേഹത്തിന്റെ വഴിയിൽ നിന്നും അവളുടെ സംസാരം കലിപ്പ് മോഡിലേക്ക് മാറി.

Leave a Reply

Your email address will not be published. Required fields are marked *