നീ പറ മുത്തേ എല്ലാ ആഗ്രഹം സാധിച്ചു തരാനല്ലേ ഞാൻ ഇവിടെ നിൽക്കുന്നത്
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
“കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😆”
അയ്യേ ഏതു നേരത്തും ഈയൊരു ചിന്ത മാത്രം കോന്തൻ
ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്
പിന്നെ
നീ പണ്ട് എന്നെ പ്രൊപ്പോസ് ചെയ്തത് ഓർക്കുന്നുണ്ടോ?
ആ നശിച്ച ദിനം ഞാൻ മറക്കാതിരിക്കുമോ
ഠപ്പേ🫲
ഒന്ന് കിട്ടി പുറത്ത്
ഇപ്പോളാണ് സംതൃപ്തിയായത് എനിക്ക്
നല്ല ക്ഷീണം🫠
കാര്യം പറയുമ്പോൾ തമാശ കളിക്കല്ലേ
ഹാ പറ
തല്ലിയ ഭാഗത്ത് ഉഴിഞ്ഞുകൊണ്ട് അവൾ ചോദിച്ചു വേദനിച്ചോ
ഇല്ലാ
നീ പറഞ്ഞോ അത് സാരമില്ല
ഹാ
അന്ന് പ്രൊപ്പോസ് ചെയ്ത പോലെ ഇപ്പോ ഒന്ന് പ്രൊപ്പോസ് ചെയ്യുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
ഞാൻ ഇനി ചോദിക്കില്ല ലാസ്റ്റ്
നിനക്ക് എന്തിന്റെ കേടാ പൊന്നൂസ്സേ
എടാ പ്ലീസ് ഒന്ന് ചെയ്യടാ ചക്കരയല്ലേ എന്റെ പ്ലീസ്
ഓക്കേ ഓക്കേ
ഒറ്റ വട്ടം ഇനി ചോദിക്കരുത്
ഹാ ഓക്കേ നീ പറയ്യ്
പക്ഷേ ഒരു കണ്ടീഷൻ
ഇത് പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഒരു ആഗ്രഹം പറയും അത് നീ സാധിച്ചു തരണം ഡീൽ ആണോ?
മുതലെടുക്കാണോ സജി?
അല്ല ഞാൻ പറഞ്ഞു
ഒക്കെ ഡീൽ
എന്നാ തിരിഞ്ഞു നിൽക്ക്
ഒരു മിനിറ്റ് ഒരു മിനിറ്റ്
എന്താ?
നമ്മൾ ആദ്യമായിട്ട് കാണുന്നതാണ് അങ്ങനെ വേണം നീ പ്രൊപ്പോസൽ ചെയ്യാൻ ഓക്കേ
ഹാ ഒക്കെ
അവൾ തിരിഞ്ഞുനിന്നു
ഹ്മ്മ്
ഞാൻ ശബ്ദമൊക്കെ ഒന്ന് നേരെ ആക്കി
അല്ലെങ്കിലും അഭിനയിക്കാൻ എന്നെ കഴിഞ്ഞിട്ട് ഉള്ളൂ വേറെ ആരും
മാക്സിമം പ്രണയം തേച്ചുപിടിപ്പിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു ഹേയ്
അവൾ തിരിഞ്ഞു
എന്നെയാണോ വിളിച്ചത്
അതെ
എന്താ ചേട്ടാ?
” ഓ എന്നെപ്പോലെ തന്നെ അഭിനയിച്ച് തകർക്കുകയാണല്ലോ കൊച്ചു ഗള്ളി ”
എന്താ തന്റെ പേര്?
നീലിമ
എന്താ ചേട്ടന്റെ പേര്?
അർജുൻ
എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്
താൻ അത് സീരിയസ് ആയി എടുക്കണം
എന്താ ചേട്ടൻ ഉദ്ദേശിക്കുന്നത്
ഞാനൊന്നു പറഞ്ഞോട്ടെ
ഹാ
പറഞ്ഞോളൂ
നീലിമ നിന്നെ ഞാൻ ഒരുപാട് നാളായി ശ്രദ്ധിക്കുന്നു എന്തോ തന്നെ കാണുമ്പോൾ ഒക്കെ
എനിക്ക് എന്തോ തിരിച്ചുകിട്ടിയ പോലെയാണ്.
അതെന്താന്ന് മാത്രം താൻ എന്നോട് ചോദിക്കരുത്.
നീയൊരു പുഷ്പമാണ് നിന്നെ ഞാൻ പറിച്ചെടുത്തു
നിന്നെ വേദനിപ്പിച്ചു എന്റെ പ്രിയപ്പെട്ടവരിൽ നിന്നും നിന്നെ ഞാൻ അകറ്റി നിന്നെ സുഖത്തിന്റെ കലവറയിൽ നിന്നും ഞാൻ മോഷ്ടിച്ചു പക്ഷേ നീയൊന്ന് ഓർത്തില്ല നിന്നെ ഞാൻ പറിച്ചെടുത്തത് എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ആയിരുന്നു എന്ന്
ജീവിതം അത്രയും നിന്നെ തേടിയുള്ള യാത്രകൾ ആയിരുന്നു ഇന്ന് വരെ.
നിന്റെ പേര് ആ മൂന്ന് അക്ഷരം
പ്രിയേ ഇത്രയും നാൾ ഞാനീ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്
ഈ കഥയിലെ നായകൻ ഞാനും നായിക നീയും
കൃഷ്ണനും രാധയെയും പോലെ
ഇനി ഞാൻ ആ നീലിമയിൽ ഒന്ന് ഒഴുകി നടക്കട്ടെ
കാത്തിരിക്കുന്നു ഞാൻ
നീ എന്റെ പാതിയായി എന്നിൽ വന്ന് ചേരുന്ന നിമിഷത്തിനു വേണ്ടി
നീലിമ i love you………..
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി
നിറകണ്ണുകളോടെ അവൾ എന്നേ നോക്കി
അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്കു മുഖം വെച്ചുകൊണ്ട് പറയാൻ തുടങ്ങി
Love you to
Love you to
” അല്ല പിന്നെ സംഗതി എന്തായാലും ഏറ്റിരിക്കുന്നു നമ്മളോട് ആണ്അ അവളുടെ കളി ”
അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി എന്റെ കണ്ണിലും ചുണ്ടിലും കവിളിലും നെറ്റിയിലും എല്ലായിടത്തും ഉമ്മകൾ കൊണ്ട് മൂടാൻ തുടങ്ങി
എന്നിട്ട് പിന്നെയും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി
എന്താ പെണ്ണേ ഈ കാണിക്കുന്നേ
കോരിച്ചൊരിയുന്ന ആ മഴയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു
അപ്പൂസ്സേ
ഹ്മ്മ്
എന്നെ ഒന്ന് എടുക്കുമോ
എന്തിന്?
പ്ലീസ്
ഹ്മ്മ്
ഞാൻ അവളെ രണ്ടു കയ്യുകൊണ്ടും
കോരിയെടുത്തു
പതിയെ അവൾ എന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റിപ്പിടിച്ചു
എന്നിട്ട് പതിയെ അവളുടെ മുഖം എന്റെ മുഖത്തിനോട് അടുപ്പിക്കാൻ തുടങ്ങി
അവളുടെ ശ്വാസം ഇപ്പോൾ എന്റെ ചുണ്ടിൽ തട്ടുന്നുണ്ട് അത്രക്കും അടുത്താണ് അവളുടെ മുഖം ഇപ്പോൾ
