നീലിമയിലൂടെ – 2 19

മനസ്സില്ല മനസ്സോടെ വായ തുറന്നു.
അല്ലെങ്കിൽ ആ കുരിപ്പ് ശരിക്കും കാല് വാരി നിലത്ത് അടിക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് മാത്രം. അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ല ഏത്

ആ നല്ല കുട്ടി
അം.
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന പോലെ
എന്നെ കൊഞ്ചിച്ചു കൊണ്ട് ദോശ തരാൻ തുടങ്ങി.
ദോശ ചട്നിയിലും സാമ്പാറിലും മുക്കി എന്റെ വായിലേക്ക് വച്ചു തന്നു കൂടെ ഇടക്കിടക്ക് ചായയും.

സത്യം പറഞ്ഞാൽ എന്ത് വലിയ പ്രശ്നം ഞാൻ ഉണ്ടാക്കിയാലും.
അവൾ എന്നോട് ദേഷ്യപ്പെടുമ്പോൾ അത് സോൾവ് ചെയ്യാൻ കുറച്ചു നേരം അവളോട് മിണ്ടാതിരുന്നാൽ മതി അവിടെല്ലാം പ്രശ്നം തീരും

” പിന്നെ ഇതൊക്കെ തന്നെ കൊഞ്ചിക്കലും ഉമ്മ തരലും കെട്ടിപ്പിടുത്തും പിന്നെ? അല്ലെങ്കിൽ വേണ്ട എനിക്ക് നാണാ ” പോ അവിടുന്ന് 😝

കുറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ പതിയെ വിളിച്ചു

പൊന്നൂസ്സേ.

ഹ്മ്മ്

ഐ ലവ് യു.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവന് പ്രാന്ത് ആണോ എന്ന്.

“അല്ലെങ്കിലും ഞാൻ അങ്ങനെയാണ് അവൾ എന്നോട് എത്ര ദേഷ്യപ്പെട്ടാലും വഴക്ക് പറഞ്ഞാലും
എന്തിനു വേറെ എന്നെ തല്ലിയാൽ പോലും അവളെ എനിക്ക് പിരിഞ്ഞു നിൽക്കാൻ കഴിയില്ല
സത്യമായിട്ടും”

എനിക്കിഷ്ടമല്ല.

എന്താ? കേട്ടില്ല

എനിക്കിഷ്ടമല്ലന്ന്

അവൾ തീർത്തും പറഞ്ഞു

അതെന്താ പൊന്നൂസ് അങ്ങനെ ഒരു ടോക്ക്

കഴിപ്പിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റവളെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

അവൾ കൈ തട്ടികൊണ്ട് അടുക്കളയിലേക്ക് പോയി

ഇതെന്തു മൈര് ഇവൾ കഴിഞ്ഞ ജന്മം വല്ല ഓന്ത് ആയിരുന്നോ?

എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നേ എന്നെ എന്റെ ദൈവമേ

ഒന്നു നോക്കിയില്ല പുറത്തെ കാഴ്ചകളിലേക്ക് പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ

പതിയെ കസേരയിലേക്ക് ഇരുന്നു.

കുറച്ചുകഴിഞ്ഞ് അവളും വന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു

“എങ്ങും നിശബ്ദത ഭയപ്പെടുത്തുന്ന നിശബ്ദത ”

പൊന്നൂസ്

ഹ്മ്മ് ചെറിയൊരു മഴക്കുള്ള കോൾ ഉണ്ടല്ലോ

ഹാ

പതിയെ പതിയെ വെളിച്ചത്തിനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ അടുത്ത് വരാൻ തുടങ്ങി

അവൾ പുറത്തേക്ക് നോക്കി പറഞ്ഞു
അല്ലെങ്കിലും ഞാൻ എന്നെങ്കിലും പുറത്തിറങ്ങാൻ വേണ്ടി ആഗ്രഹിച്ചാൽ അന്ന് മഴ പെയ്യും
നാശം.
എന്റെ പൊന്നു മഴയെ ഇന്ന് പെയ്യല്ലേ നാളെ പെയ്താൽ മതി.

അവൾ മഴയോട് ആജ്ഞാപിച്ചു

ഓ പിന്നെ അച്ഛൻ മാധവൻ അല്ലേ മഴ
നീ പറയുന്നത് കേൾക്കാൻ ഞാൻ ഒന്ന് പുച്ഛിച്ചു കൊണ്ടു പറഞ്ഞു പതിയെ

എന്താ പറഞ്ഞെ?
എന്ന് ചോദിച്ചു കൊണ്ട് അവൾ കാലിലെ ചെരിപ്പ് ഊരി.
, എന്താ പൊന്നൂസ്സേ ഈ ചെയ്യുന്നേ
ആ ചെരിപ്പ് അവിടെ നിലത്തിട്ടെ
അത് കൈകൊണ്ട് തൊടണ്ട അയ്യേ അത് അപ്പിയാണ്

ഞാൻ അവളെ കയ്യിൽ നിന്നും ചെരുപ്പ് നിലത്തേക്ക് ഇട്ടു കൊണ്ട് പറഞ്ഞു

അല്ലെങ്കിൽ അവൾ എന്റെ പുറം ഇന്ന് പള്ളിപ്പുറം ആക്കും.
എന്ന് ബോധ്യമുള്ളതുകൊണ്ട് ഞാൻ അവളെ തടഞ്ഞു.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്🤪

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല കുറച്ചുനേരത്തേക്ക്

പെട്ടെന്നാണ് ട്ടപ്പേ ⚡

ഒരു ഇടി അങ്ങ് പൊട്ടി
പിന്നൊന്നും നോക്കിയില്ല അകത്തേക്ക് ഒരൊറ്റ ഓട്ടം ഒപ്പം അവളും ഓടിവന്ന അകത്തേക്ക് കയറി ബാൽക്കണിയിലേക്കുള്ള ഡോർ അടച്ചു

ഞാനും അവളും മുഖത്തോട് മുഖം നോക്കി കിതച്ചുകൊണ്ട് ചിരിച്ചു

” നീയും ഒരു മൊണ്ണ ഞാനും ഒരു മൊണ്ണ “🥲

ഞാൻ മനസ്സിൽ ചിന്തിച്ചു

ഞാൻ പോയി സോഫയിൽ ഇരുന്നു കൂടെ അവളും

അപ്പൂസ്
അവൾ പതിയെ വിളിച്ചു

ഹ്മ്മ്

പേടിച്ചോ

ഏയ് ഞാനോ

പിന്നെന്തിനാ ഓടിയത്

അത് ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ കൊച്ചുഗള്ളി.

അയ്യോ മതി മതി മതി മതി വീണിടത്ത് കിടന്ന് ഉരുണ്ടത് ഞാൻ സമ്മതിച്ചു

നീ ഓടിയല്ലോ അപ്പോ അതോ

ഇത്തവണ അവളൊന്ന് പ്ലിങ്ങി

“ഇപ്പോ ഒരു മനസ്സുഖം ”

അതെയ്യ്

ഹ്മ്മ്

ഞാനൊരു കാര്യം ചോദിക്കട്ടെ ഡാ

ഹ്മ്മ്

പറ്റില്ല എന്ന് മാത്രം നീ പറയരുത്

ആ നീ കാര്യം പറ പൊന്നൂസ്

ഇന്ന് ഞാൻ പറയാം പക്ഷേ അത് സാധിച്ചു തരണം ഒക്കെ ആണോ

യെസ്

Leave a Reply

Your email address will not be published. Required fields are marked *