മോൾ ഉറക്കം ആയിരുന്നു…
ഞാൻ വെള്ളം കൊണ്ട് കൊടുത്തു..
അതെ ഞാനും നിന്റെ മാപ്പിളയും കൂടി ചെറിയ കാശിന്റെ ഇടപാടുണ്ടായിരുന്നു.അവൻ പറഞ്ഞിട്ടുണ്ടാകും എന്നാ ഞാൻ കരുതിയത്.
നല്ലവനായിരുന്നു…പലിശ ഒന്നും മുടക്കിയിട്ടില്ല….അവൻ മരിച്ചതിൽ പിന്നെ മൊതലുമില്ല പലിശയുമില്ല..
വണ്ടി വാങ്ങാൻ ഒരു ഒന്നര ലക്ഷം രൂപ ഈ വീടും പറമ്പും വെച്ച് അവൻ എടുത്തിരുന്നു..
എനിക്കങ്ങനെ ദാനം കൊടുത്തു ശീലമില്ല കൊച്ചെ..
നീ വേണ്ടപ്പെട്ടവരെ ആരെയെങ്കിലും വിളിച്ചു ഇതിനൊരു തീരുമാനം ഉണ്ടാക്കണം..
അല്ലെങ്കിൽ പറമ്പും വീടും ഞാൻ എടുത്തോളാം ..
ബാക്കി വല്ലോം ഉണ്ടെങ്കിൽ കൊച്ചിന് തന്നേക്കാം…
എന്റെ തല കറങ്ങുന്നപോലെ തോന്നി…ഞാൻ മേശയിൽ പിടിച്ചു നിന്നു.
സാർ എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ല..
ഞാൻ എന്താ ചെയ്യേണ്ടത്?
എനിക്ക് കുറച്ചു സാവകാശം വേണം..
അയാൾ കടുംപിടുത്തം…അവസാനം എന്തോ എന്റെ അവസ്ഥ ഒക്കെ കണ്ടിട്ടാവും..അടുത്ത മാസം മുതൽ പലിശ എന്റെ ഡ്രൈവർ ജോമോൻ വരും .അവന്റെ കയ്യിൽ കൃത്യമായി കിട്ടിയിരിക്കണം.
ബാക്കി പിന്നെ പറയാം..
ശരി ഞാനിറങ്ങട്ടെടി കൊച്ചെ..
വീണ്ടും കാണേണ്ടി വരരുത്….
വണ്ടി എടുക്കെടാ…
തുടരും…
