ഇനി കാര്യം ചോദിച്ചിട്ട് പ്രയോജനമില്ല എന്ന് മനസ്സിലായതിനാൽ രാജീവൻ വണ്ടിയെടുക്കാൻ ആയി പുറത്തേക്ക് നടന്നു..
—————————————————————–
“അപ്പോൾ അളിയാ എത്തിയിട്ട് വിളിക്കാം “…
“ഓക്കേ.. നീ ചെന്നിട്ടു വിളിക്ക്..” മാർട്ടിനെ കൈ വീശി കാണിച്ച ശേഷം രാജീവൻ വണ്ടിയെടുത്തു പോയി.
മാർട്ടിൻ തനിക്ക് പോകാനുള്ള ബസ്സ് നോക്കി സ്റ്റാൻഡിനുള്ളിലേക്ക് നടന്നു.
അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. ആളുടെ പേര് കണ്ടപ്പോൾ അവൻ കട്ട് ചെയ്തു. ഫോൺ വീണ്ടും റിങ് ചെയ്തു. അവൻ അരിശത്തോടെ അതും കട്ട് ചെയ്തു. വീണ്ടും റിങ് ചെയ്ത ഫോണവൻ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റി.
തട്ടുകടയിൽ നിന്ന് ഫുഡ് അടിച്ച ശേഷം നേരെ ബസിൽ കയറി. ഏതാണ്ട് നിറയെ ആളുണ്ടായിരുന്നു. ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പിൽ ഒരു സീറ്റ് ഒത്തു കിട്ടി. ഇന്ന് മൊത്തം മൂഞ്ചലാണല്ലോ അവൻ മനസ്സിലോർത്തു. ടിക്കറ്റ് എടുത്ത ശേഷം അടുത്തിരുന്ന ചേട്ടനോട് സ്ഥലമെത്തിയാൽ ഒന്ന് പറഞ്ഞേക്കണേ എന്ന് പറഞ്ഞിട്ട് അവൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു.
—————————————————————–
“ഏയ് ഇറങ്ങുന്നില്ലേ” അടു
ത്തിരുന്ന മധ്യവയസ്കൻ അവനെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു.
“ങേ….സ്ഥലമെത്തിയോ” അവൻ ക ണ്ണുകൾ തിരുമ്മികൊണ്ട് ഉറക്കമുണർന്നു. ഉറ ക്കത്തിന്റെ ലഹരിയിൽ നിന്നും മുക്തി നേട ാൻ അവൻ രണ്ടു കൈകളും മേൽപ്പോട്ടുയ ർത്തി മസ്സിലുപിടിച്ചു. ശേഷം വാച്ചിൽ സമയം നോക്കിയപ്പോൾ പാതിരാത്രി കഴിഞ്ഞു…
കവലയിൽ നിന്നൊരു ഓട്ടോ പിടിച്ചു നേരെ വീട്ടിലെത്തി. വീട്ടിലെത്തി, ബെല്ലടിച്ചു കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു, അവന്റെ സ്വരം കേട്ടതിനു ശേഷമാണു അമ്മച്ചി വാതിൽ തുറന്നത്.
” ഇതെന്താടാ ഈ സമയത്ത്? നീ കോളേജ് അടച്ചിട്ടേ വരൂ എന്നല്ലേ കഴിഞ്ഞയാഴ്ച്ച വിളിച്ചപ്പോൾ പറഞ്ഞിരുന്നത്. ”
“ഓഹ്, പ്രോഗ്രാം ഒക്കെ കഴിഞ്ഞപ്പോൾ ഇങ്ങ് പോരാൻ തോന്നി. ഇനി ഒരു മാസം കഴിഞ്ഞു എക്സാം സമയത്ത് അങ്ങ് ചെന്നാൽ മതി ”
ഉള്ളിലേക്ക് കയറി ബാഗ് സോഫയിലേക്ക് ഇട്ടു അവൻ പറഞ്ഞു.
“നീ വല്ലതും കഴിച്ചാരുന്നോ?” മറിയ തിരക്കി.
” ഞാൻ കടയിൽ നിന്ന് കഴിച്ചു…” നേരെ മുകളിലെ നിലയിലെ മുറിയിലേക്ക് പോകുന്നതിനടയിൽ അവൻ വിളിച്ചു പറഞ്ഞു.
ബെഡ്ഡില്ലേക്ക് വീണത് മാത്രമേ അവന് ഓർമ്മയുള്ളൂ. പിന്നെ കണ്ണ് തുറന്നപോൾ 9 മണി ആയിരുന്നു.
ഫ്രഷ് ആയി താഴെ എത്തിയപ്പോൾ അമ്മച്ചിയുടെ വക അപ്പവും, താറാവ് കറിയും റെഡി.. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും സ്റ്റെഫി ജോലിക്ക് പോകാനായി എത്തി.. മാർട്ടിന്റെ ചേച്ചിയാണ്, 3 വയസ്സ് മൂപ്പുള്ള സ്റ്റെഫി.. ടൗണിലുള്ള ഒരു ഷോപ്പിംഗ് ചെയിന്റെ മാനേജർ ആയി ജോലി നോക്കുന്നു..
“ആഹാ, രാവിലെ കലാപരിപാടി തുടങ്ങിയോ? ” സ്റ്റെഫി മാർട്ടിന്റെ തലയിൽ തോണ്ടി .
“പിന്നല്ലാതെ എന്തെങ്കിലും എന്റർടൈൻമെന്റ് വേണ്ടേ ” മാർട്ടിൻ മുഴുത്തൊരു കഷ്ണം അപ്പം വായിലേക്ക് വച്ചു കൊണ്ടു പറഞ്ഞു…
“മ്മ്മ് എം… എന്റർടൈൻമെന്റ്… ഈ പ്രാവശ്യം എന്ത് ഒപ്പിച്ചോണ്ടുള്ള വരവാണിത്?” അവൾ ഗ്ലാസിലേക്ക് വെള്ളമൊഴിച്ചു അവന്റെ നേരെ നീക്കി വച്ചുകൊണ്ട് ചോദിച്ചു..
“ഖ് ഹ്.. ക്ക് ക് ” അപ്രതീക്ഷിതമായി ആ ചോദ്യം കേട്ട് മാർട്ടിനോന്നു ഞെട്ടി. കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറി.
“എന്ത്… എന്തോന്ന്.. ഒപ്പിക്കാൻ “… അവൻ വിക്കി..
“നിന്നെയെനിക്കറിയില്ലേടാ മോനെ.. നീ വേണേൽ മമ്മിയെ പറ്റിച്ചോ, ഗൾഫിൽ കിടക്കുന്ന നമ്മുടെ അപ്പനേം പറ്റിച്ചോ… പക്ഷേ എന്റെ അടുത്ത് കോഴ്സ് ഇറക്കാൻ നിൽക്കല്ലേ മോനെ…” അവൾ നാക്ക് നീട്ടി… അവന്റെ ചെവിയിൽ പിടിച്ചു വേദനിപ്പിക്കാതെ കിഴുക്കി..
“നീ പോടീ ചേച്ചി… പോയി പണി നോക്ക്..” മാർട്ടിൻ പുറത്തേക്ക് കൈ ചൂണ്ടി…
“ഞാൻ പിടിച്ചോളാം “.. പുറത്തേക്ക് നടന്നു കൊണ്ടവൾ പറഞ്ഞു..
