—————————————————————–
“നീ എവിടെ പോകുന്നു?” മാർട്ടിൻ ഒരുങ്ങിയിറങ്ങി വന്നപ്പോൾ മറിയ തിരക്കി.
“ഞാൻ ആന്റിടെ അടുത്ത് പോയിട്ട് വരാം. വീട് പണി കഴിഞ്ഞതിനു ശേഷം ഞാൻ ഇതുവരെയും കണ്ടില്ല..” മാർട്ടിൻ ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് പറഞ്ഞു..
“ആ ഞാനത് നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു. നീ ഒന്ന് അവിടം വരെയും പോകണമെന്ന്..” മറിയാ കസേരയിലേക്ക് ഇരുന്നു… ശബ്ദത്തിലേ അവരുടെ ഭാവമാറ്റം കണ്ട് മാർട്ടിൻ അമ്മച്ചിയെ നോക്കി..
“എന്തു പറ്റി അമ്മച്ചി? എന്നതാ കാര്യം?” മാർട്ടിൻ അവർക്കഭിമുഖമായിരുന്നു.
വേറെ ആരുമില്ലെന്ന് ഉറപ്പു വരുത്തുന്ന പോലെ ചുറ്റും നോക്കിക്കൊണ്ടവർ മാർട്ടിനോട് പറഞ്ഞു, “ഡാ കുറച്ചു നാളായി അവളുടെ കൂട്ടുകെട്ട് ശരിയല്ല. ലേഡീസ് ക്ലബ്ബും, വല്ല്യ വല്യ ആൾക്കാരുമൊക്കെയായിട്ട് എന്തോ കണക്ഷനോക്കെയുമായിട്ട് ആകപ്പാടെ ഒരു ദുരൂഹതയൊണ്ട്. ഏതും പോരാത്തതിന് ആ ലൈലയുമായാണ് ഏറ്റവും വലിയ കൂട്ട്.”
“ഏത് ലൈല?” മാർട്ടിൻ ആകാംഷയോടെ ചോദിച്ചു.
“നിന്റെ ചേച്ചിയുടെ മുതലാളി. നിനക്കവരെ അറിയാൻ വഴിയില്ല. ” മറിയ ഒന്ന് നിർത്തി, പിന്നെ പറഞ്ഞു, ” ഞാൻ ആ കൂട്ട് ശരിയല്ല എന്ന് കുറച്ചു നാളായി അവളോട് പറയുന്നുണ്ട്, അത് അവൾക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാണ് ഇപ്പോൾ വീട് പണി തീർന്നയുടനെ അങ്ങോട്ട് മാറിയത്. അവിടെ ആകുമ്പോൾ ആരും നോക്കാനില്ലല്ലോ. അത് കൊണ്ട് നിനക്ക് പറ്റുവാണേൽ നീ തിരിച്ചു പോകുന്നത് വരെയും അവളുടെ അടുത്ത് പോയി നിൽക്കണം. അവളെ എനിക്കങ്ങനെ കളയാൻ പറ്റില്ലല്ലോ.. ”
ആന്റിടെ അടുത്ത് പോയി നിൽക്കണം എന്ന് അമ്മച്ചി പറഞ്ഞപ്പോൾ മാർട്ടിന്റെ മനസ്സിൽ പൂത്തിരി കത്തി. പക്ഷേ ആ സന്തോഷം അവൻ മുഖത്തു വരുത്തിയില്ല.
“ആ അതൊക്കെ പിന്നെ ആലോചിക്കാം. ഞാൻ എന്തായാലും ഇപ്പോൾ അവിടെ വരെ പോയി വരാം.. വൈകുന്നേരമെ വരത്തൊള്ളൂ കേട്ടോ.. ” അവൻ പുറത്തേക്ക് നടന്നു.. പിന്നെ ബൈക്ക് എടുത്തു ഗേറ്റ് കടന്നു പോയി.. മറിയ മകൻ പോകുന്നത് നോക്കി നിന്നു.
—————————————————————–
മേരിയാന്റി, മാർട്ടിന്റെ അമ്മയുടെ കസിൻ ആണ്. അമ്മച്ചിയേക്കാൾ 5-6 വയസ്സ് ഇളയതാണ് മേരിയാന്റി. അവരുടെ ഭർത്താവും, മാർട്ടിന്റെ അപ്പനും പങ്ക് കച്ചവടക്കാർ ആണ്. ഗൾഫിൽ രണ്ടു പേരും ചേർന്ന് കൺസ്ട്രക്ഷൻ ബിസിനസ് ചെയ്യുന്നു. വല്യ ബിൽഡിംഗ് ഒന്നുമല്ല, വലിയ കോൺട്രാക്ടർമാരുടെ അടുത്ത് നിന്നും ചെറിയ ചെറിയ വർക്ക് എടുത്തു ചെയ്യുന്ന ടീം. അതുകൊണ്ട് ഇന്നുവരെയും മാർട്ടിന് കാശിന്റെ ബുദ്ധിമുട്ട് അറിയേണ്ടി വന്നിട്ടില്ല..
മാർട്ടിന്റെ അപ്പൻ വർഷത്തിൽ ഒരിക്കലോ, രണ്ടു തവണയൊക്കെയോ വന്നു പോകും. പക്ഷേ മേരിയാന്റിയുടെ കെട്ടിയോൻ രണ്ടു വർഷം കൂടുമ്പോൾ മാത്രമേ വരുമായിരുന്നുള്ളു.
മാർട്ടിന്റെ കൈകൾ ആക്‌സിലറേറ്ററിൽ തിരിഞ്ഞു. ബൈക്ക് വെടിയുണ്ട പോലെ പാഞ്ഞു. ഏതാണ്ട് പത്തു മിനിറ്റ് കൊണ്ട് അവൻ മേരീയാന്റിയുടെ വീട്ടിലെത്തി. ഗേറ്റിന്റെ ഒരു പാളി തുറന്നു കിടക്കുകയായിരുന്നു.
അവൻ വണ്ടി കേറ്റി പോർച്ചിലേക്ക് വച്ചു. ഒരു അടിപൊളി ഇരുനില വീട്. മുറ്റമൊക്കെ ഗാർഡനിങ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. അടുത്ത് വീടുകളൊക്കെയുണ്ട്. എന്നാൽ തൊട്ടടുത്തല്ല. നല്ല വിശാലമായ പറമ്പും, മുറ്റവും..
അവൻ സിറ്റ് ഔട്ടിലേക്ക് കയറി ബെല്ലടിച്ചു. താമസിയാതെ മേരിയാന്റിയെത്തി വാതിൽ തുറന്നു..
“ഡാ മാർട്ടി 🥰… ” അവർ അത്ഭുതത്തോടെ വാ പൊളിച്ചു ” നീ എപ്പോഴെത്തി. ” മേരിയാന്റി ചോദിച്ചു.
“ഞാനിന്നലെ യെത്തി, എന്നാ ആന്റീ പുതിയ
വീശേഷം” അവൻ അകത്തു കയറുമ്പോൾ ചോദിച്ചു.
“എങ്ങനെയുണ്ട് എന്റെപുതിയ വീട്” ആന്റി ചോദിച്ചു. “കൊള്ളാം എനിക്കിഷ്ടപ്പെട്ടു” മാർട്ടിൻ സോഫയിൽ കയറിയിരുന്നു.
“നീ ഇരിക് ഞാൻ കുടിക്കാൻ എടുക്കാം “.
മേരിയാൻറി കുടിക്കനെടുക്കാൻ അടുക്കളയിലേക്ക്പോയി.
