മനസിലായി…
ഇന്നപോൾ നമ്മൾ പൊളിക്കും….
കണ്ടറിയാം
അതെന്താടി നിനക്ക് ഒരു ഉറപ്പില്ലാത്തത് ?
എനിക്ക് ചെറിയ പേടി ഉണ്ട്… അമ്മയോ അച്ഛനോ എങ്ങാനും കണ്ടാലോ എന്ന്….
അതൊന്നും പേടിക്കണ്ടാ… ഞങ്ങൾ സപ്പോർട്ട് അല്ലെ ഞങ്ങൾ ഡീൽ ചെയ്തോളാം….
ഉവ്വ… പിടിച്ചാൽ എന്നെയും കൂടെ മോൻ കെട്ടേണ്ടി വരും…
അതിനെന്താ എനിക്ക് സമ്മതം…
അയ്യടാ…
ഡീ നിനക്ക് എപ്പോളാ ക്ലാസ് ഒമ്പതര ആയല്ലോ
ഇനിയിപ്പോ ഫസ്റ്റ് ഹവർ കേറണ്ടാ…
മോളെ ഇതൊക്കെ ഒരു ഭാഗത്ത് നടക്കും… പക്ഷെ മര്യാദക്ക് പഠിച്ചേക്കണം
അതൊക്കെ ഞാൻ പഠിക്കുന്നുണ്ട്…..
എന്തായാലും നീ ലേറ്റ് ആയി എന്നാൽ നമുക്കൊരു ജ്യൂസ് കുടിച്ചിട്ട് പോയാലോ
ജ്യൂസ് വേണ്ട ഐസ് ക്രീം മതി
ഫലൂഡ ആയാലോ…
അത് മതി…. എന്റെ കോളേജിന്റെ അടുത്തുള്ള ഷോപ്പിലേക്ക് പോ എന്നാൽ
അങ്ങിനെ ഞങ്ങൾ കാറെടുത്ത അവളുടെ കോളേജിന്റെ മുൻപിൽ എത്തി… അവൾ കാണിച്ചു തന്ന ഒരു പാർലറിലേക്ക് കയറി…. പുറമെന്നു നോക്കുമ്പോൾ ചെറുതാണെങ്കിലും ആകാത്ത അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ ഒരു പാർലർ
അവൾ എന്നെയും കൊണ്ട് അതിന്റെ മുകളിലേക്ക് കയറി അവിടെ ഓരോ ക്യാബിനായി തിരിച്ചിരിക്കുന്ന ഒന്നിലേക്ക് കയറി ഞങ്ങൾ ഇരുന്നു രണ്ട് ഫലൂഡ ഓർഡർ ചെയ്തു
ഈ സെറ്റപ്പ് കൊള്ളാമല്ലോടി
രാവിലെ ആയതോണ്ടാ ആരും ഇല്ലാത്തത് ഇല്ലെങ്കിൽ തിരക്കായിരിക്കും…
ഈ ക്യാബിൻ ലവ്വേഴ്‌സിന് വേണ്ടി പ്രേത്യേകം ഉള്ളതാണോ ?
അതെ…
അല്ല നീ എന്തിനാ ഇവിടെ വരുന്നത് ?
ഞാൻ ഇവിടെ എപ്പോളുമൊന്നും വരാറില്ല… എന്റെ ഗേൾ ഫ്രണ്ട്സുമായി വരുന്നതാ
ഇപ്പോ നീ നിന്റെ ബോയ് ഫ്രിണ്ടുമായിട്ടല്ലേ ഇവിടെ ഉള്ളത്…..
അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു നാണം വന്നു
പയ്യെ ഞാൻ അവളെ എന്റെ അരികിലേക്ക് ഒന്ന് ചേർത്തിരുത്തി
അവൾ എന്റെ തോളിലേക്ക് തല വച്ച് കൊണ്ട് അവിടെ തന്നെ ഇരുന്നു
അപ്പോളേക്കും ഫലൂഡയും കൊണ്ട് വെയ്റ്റർ വന്നു… എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ അതേപോലെ തന്നെ ഇരുന്നത് എന്നെ അതിശയിപ്പിച്ചു…
ഡീ… നിനക്ക് പേടിയൊന്നും ഇല്ലേ
എന്തിനു ?
ഇവരൊക്കെ കണ്ടാലോ ?
കണ്ടോട്ടെ…
ഇവിടെ വല്ല cctv ഉണ്ടോ.. ?
ഉണ്ടെങ്കിൽ ഇപ്പൊ എന്താ… നമ്മൾ വേറെ ഒന്നും ചെയ്യുനില്ലലോ… മര്യാദക്ക് ഇരിക്കുകയല്ലേ ഇവിടെ
അല്ല cctv ഇല്ലെങ്കിൽ ഒരു ഉമ്മ തരാമെന്ന് വച്ചിട്ടാ..
എന്നാൽ താ….
അവൾ പെട്ടെന്നു എന്റെ തോളിൽ നിന്നും തലയെടുത്തു എഴുന്നേറ്റു…
ഇതാണ് ശരണ്യ… ഈ ഒരു സ്വഭാവമാണ് അവളെ വ്യത്യസ്തമാക്കുന്നത്….
പയ്യെ ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ഒന്ന് ചെറുതായി ചുംബിച്ചു….
ഇത് പോരാ… അവൾ ചിണുങ്ങി
ബാക്കി ഇന്ന് രാത്രി തരാം…
പോടാ…. അതും പറഞ്ഞു കൊണ്ട് അവൾ ഫലൂഡ എടുത്തു കഴിക്കാൻ തുടങ്ങി
കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി…
അധികം ലേറ്റ് ആയാൽ നിന്റെ ചേച്ചിക്ക് എന്തെങ്കിലും സംശയം ആകും… നീ കോളജിലേക്ക് കേറിക്കോ
ഇനി നേരിട്ട് വീട്ടിലേക്ക് അല്ലേ…
അതേ
എന്ന് ഫുൾ അവിടെ ഉണ്ടാകണം… എന്റെ ചേച്ചിയുടെ കൂടെ
ശെരി മുതലാളി… ഒന്ന് പോ
അവർ കോളജിലേക്ക് കയറി പോകുന്നതും നോക്കി ഞാൻ കാറിന്റെ അടുത്ത് നിന്നു….
ഇനി രാത്രി ഇവൾ പറഞ്ഞത് പോലെയൊക്കെ നടക്കുമോ ?
നടന്നാലും ഇല്ലെങ്കിലും അടുത്ത ആഴ്ച മുതൽ എന്തെങ്കിലുമൊക്കെ നടക്കും….
അതിനെ പറ്റി സ്വപ്നം കണ്ടു കൊണ്ട് ഞാൻ തിരിച്ചു സംഗീതയുടെ വീട്ടിലേക്ക് യാത്രയായി….
(തുടരും…..)
