ശ്ശോ…. ഇവനെ കാണാനില്ലല്ലോ. എവിടെപോയാവോ എൻ്റെ കണ്ണൻ? ഒരു തല്ല് കിട്ടിയെന്ന് വെച്ച് ഇത്രയും പിണങ്ങാൻ ഉണ്ടോ. ആ, അത് മാതിരി കാര്യങ്ങൾ അല്ലെ അവൻ ചെയ്തു കൂട്ടിയത്. അവളുടെ മനസ് രണ്ട് തട്ടിൽ നിന്ന് അവളെ തട്ടി കളിച്ചു.
അങ്ങനെ സമയം പോയികൊണ്ടിരുന്നു. കണ്ണൻ അപ്പോഴും എത്തിയില്ല. അവസാനം പാർവതിക്ക് കരച്ചിൽ വന്നു. തല്ലണ്ടായിരുന്നു, ആദ്യമായി അവളുടെ കൈയിൽ നിന്ന് തല്ലു കൊള്ളുന്നതായിരുന്നു അവൻ. എൻ്റെ ഭാഗത്തും തെറ്റുണ്ട്. അവനെ ആദ്യമേ പിന്തിരിപ്പിക്കേണ്ടതായിരുന്നു. അതിനു കഴിയാതെ പോയ ഞാനാണ് തെറ്റുകാരി. പെട്ടന്ന് പുറത്ത് കാൽ പെരുമാറ്റം കേട്ട് പാർവതി ഓടി വാതിൽ തുറന്നതും ഞെട്ടി.
കുടിച്ചു ഫിറ്റായി ഭർത്താവ് ആടി ആടി നിൽക്കുന്നു. ഈശ്വരാ കണ്ണൻ ഇല്ലാലോ. ഇനി എന്ത് ചെയ്യും?
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
