പാർവ്വതി പരിണയം – 2

അവിടെ നിന്ന് ഇനിം നാറേണ്ട എന്ന് കരുതി അങ്ങേരേം നോക്കി ഒന്ന് ഇളിച്ചിട്ട് വണ്ടി വട്ടം കറക്കി തിരിച്ചു വിട്ടു…

പോകുന്ന പോക്കിൽ ആണ് പതിവില്ലാതെ ഇറങ്ങുന്ന സമയം ആരേം കണ്ടില്ല എന്ന് പോലുമുള്ള ചിന്ത അവനിൽ വന്നത്…

അങ്ങനെ കിളിപോയി തിരിച്ചു വീട്ടിൽ കയറിയാൽ ചമ്മൽ ആണെന്ന് ഓർത്ത് നേരെ സുനിയുടെ വീട്ടിലേക്ക് വിട്ടു… കോളേജിന്റെ അടുത്തായിട്ടാണ് അത്…

വണ്ടി സുനിയുടെ വീട്ടിലേക്ക് കയറിയതും ഫോൺ ബെൽ കേട്ടു…

വണ്ടി ഒതുക്കി ഫോൺ എടുത്തപ്പോൾ മാതാശ്രീ…

“നീ ഈ രാവിലെ ഒന്നും മിണ്ടാതെ എങ്ങോട്ട് പോയതാടാ…”

“അത് അമ്മേ കോളേജ്…”

“കോളേജിലോ… ഈ വെളുപ്പാൻ കാലത്തോ…” അമ്മയുടെ അടുത്ത ചോദ്യം…

കൂടുതൽ നാറേണ്ട എന്ന് കരുതി അവൻ പറഞ്ഞു –

“അതല്ല അമ്മേ… ഇന്ന് സുനിടെ വീട്ടിൽ കയറിയിട്ട് പോകാം എന്ന് വിചാരിച്ചു… അതാണ് നേരത്തെ ഇറങ്ങിയത്…”

“മ്മ്… എന്ന പറഞ്ഞിട്ട് പൊക്കുടേ നിനക്ക്…”

“ആ വിട്ട് പോയി.. എന്നാൽ ശരി ഞാൻ വെക്കുവാ…”

അതും പറഞ്ഞ് ഫോണ് കട്ട്‌ ചെയ്ത് പോക്കറ്റിൽ തിരുകി ഹെൽമെറ്റ്‌ എടുത്ത് അകത്തേക്ക് നടന്നു…

********

“അമ്മേ ചാ…”

രാവിലെ ഉറക്കം എണിറ്റു കൊട്ടുവായും ഇട്ട് റൂമിൽ നിന്ന് ചായേം ചോദിച്ചു പുറത്തേക്ക് ഇറങ്ങിയ സുനിമോൻ കാണുന്നത് “അവന്റെ അമ്മ ചുട്ട വെള്ളപ്പവും മുട്ടക്കറിയും ” ഒരു കൂസലും ഇല്ലാതെ തട്ടുന്ന ശങ്കരനെയാണ്…

“നീ എന്താടാ നാറി ഇവിടെ… ”

“ഓതെങ്കാ… എങ്ക് ബന്തുടെ…”
വാ നിറയെ അപ്പവും മുട്ടയുമായി ശങ്കരൻ തിരികെ ഒരു ചോദ്യം…

“എന്തോന്ന്… ഇതേത് ഫാഷ…”

അടുത്തിരുന്ന ചായ എടുത്ത് മോന്തി തോള്ളെ ഇരുന്നത് വിഴുങ്ങി ചങ്കരൻ ഒന്നുടെ സ്പുടതയോടെ ചോദിച്ചു –

“അതെന്താടാ എനിക്ക് ഇവിടെ വന്നൂടെ…”

“നീ വരുവോ പോകുവോ എന്തേലും കാണിക്ക്… പക്ഷെ വയറും വാടകക്ക് എടുത്ത് വന്നു ബാക്കി ഉള്ളവനെ പട്ടിണി ആകാൻ ആണോ ഉദ്ദേശം…”

“നിന്നോടുള്ള സ്നേഹം കൊണ്ട് ഇവിടെ വന്ന എന്നെ ഇങ്ങനെ അപമാനിക്കണം… നല്ലതാടാ…”

അവന്റെ അമ്മ സുനിടെ ഡയലോഗ് കേട്ട് ചിരിച്ച് കൊണ്ട് വരുന്നത് കണ്ട് ചങ്കരൻ അപ്പം മുട്ട കുഴച്ച് വായിൽ കയറ്റി സെന്റി അടിച്ചു…

“വോ സെന്റി വേണ്ട… മിണുങ്… മിണുങ്… പശൂന് വച്ചേക്കുന്ന കാടി എടുത്ത് മാറ്റിയെര് അമ്മേ… അല്ലേ ഇന്ന് അതുങ്ങളും പട്ടിണി ആകും…” സുനി തട്ടി വിട്ടു…

“മതിയെടാ… എന്റെ മോൻ കഴിച്ചോ… ഡാ നിനക്ക് ഉള്ളത് എടുത്ത് വച്ചിട്ടുണ്ട്

… പല്ല് തേച്ചെങ്കിൽ എടുത്ത് തിന്ന്…ഇല്ലേ അതെ തൊട്ടാ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിക്കും…”

അമ്മ ആദ്യം ചങ്കരനെ നോക്കിയും, പിന്നെ സുനിയോട് കലിപ്പിട്ടു പറഞ്ഞു…

ചങ്കരൻ അപ്പം കയറ്റി ചവക്കുന്നതിന്റെ ഇടയിൽ നല്ല ഒരു ഇളി അമ്മേ ഇളിച്ചു കാട്ടി…

അങ്ങനെ അപ്പോം മോട്ടയും തട്ടി കുറെ നേരം സുനിയുടെ പ്ലേ സ്റ്റേഷൻ 4ഇൽ കുത്തി ഇരുന്ന് അവസാനം അവൻ റെഡി ആയി വിളിച്ചപ്പോൾ ശങ്കരൻ ഇറങ്ങി…

സുനി അന്ന് അവന്റെ ബൈക്ക് എടുക്കാതെ ചങ്കരന്റെ ബൈക്കിനു പിന്നിൽ കയറി കോളേജിലേക്ക് വിട്ടു…

കളക്ഷൻ എടുക്കണ്ടത് കൊണ്ട് സുനി സാമാന്യം നേരത്തെ പോകുമായിരുന്നു…

കോളേജിലേക്ക് ഉള്ള നടപ്പാതെയും ഗാർഡനും തിരിക്കുന്ന അരഭിത്തിയിൽ രാവിലെ ഇരുന്ന് അന്നത്തെ കളക്ഷൻ ഏടുക്കൽ ആണ് ഇവന്മാരുടെ മെയിൻ പണി…

സുനി അതിൽ ലീഡറും…

അങ്ങനെ ഗേറ്റിന്റെ അടുക്കൽ എത്തിയപ്പോൾ കിഷുവും അവരുടെ ഫ്രണ്ട്‌ സൂരജിന്റെ ഒപ്പം വന്നിറങ്ങി…
സൂരജ് കിഷുവിനെ ഗേറ്റിന്റെ മുന്നിൽ ഇറക്കി പുറത്തേക്ക് തന്നെ പോയി…

വണ്ടി ഉള്ളിൽ കയറ്റി പാർക്കിങ്ങിലേക്ക് പോകാൻ പ്ലാൻ ഇട്ട ചങ്കരൻ കിഷു വരുന്ന കണ്ട് വണ്ടി നിർത്തി…

സുനി ചാടി ഇറങ്ങിയതും കിഷുവും അവിടെ എത്തിയിരുന്നു…

എന്നാൽ ഗേറ്റിൽ സെക്യൂരിറ്റി ഇരിക്കാൻ ഇട്ട ചെയറിന്റെ അടുത്ത് വണ്ടി ഒതുക്കി നിർത്തിയ ശങ്കരനെ കണ്ട് സെക്യൂരിറ്റി അടുത്ത ചോദ്യം-

“താൻ അല്ലേ രാവിലെ കോളേജ് തുറക്കുന്ന മുന്നേ വന്നത്…”

സെക്യൂരിറ്റിയുടെ ചോദ്യം കേട്ടതും ശങ്കരൻ ഞെട്ടി…

കിഷുവും സുനിയും മനസ്സിലാകാത്ത പോലെ മുഖത്തോടു മുഖം നോക്കി…

“അത്… പിന്നെ… ഞാ…ഞാനല്ല…”

അവൻ കിഷുവിനേം സുനിയെയും പാളി നോക്കി വിക്കാൻ തുടങ്ങി…

ഒരു നിമിഷം ഒരു കാര്യവുമില്ലാതെ പലതും തൂകി ഇട്ട് നടക്കുന്നത് പോലെ ഹെൽമെറ്റ്‌ തൂകി ഇട്ട് നടന്നതിൽ അവന് കേദം തോന്നി…

“ലൈഫ് ഈസ്‌ പ്രേഷ്യസ്സ്…ഹെൽമെറ്റ് നെസ്സാസറിയാ…”

അവന്റെ മനസ്സിൽ ആ പാട്ടാണ് ഓടി വന്നത്…

ഇനി ഇവന്മാർക് മര്യാദക് ഉത്തരം കൊടുത്തില്ലേ “പ്രേഷ്യസ്സ് ലൈഫ് ” ഊമ്പി തെറ്റും എന്ന് മനസ്സിലായ ചങ്കരൻ അവന്മാരെ നോക്കി ഒരു തേഞ്ഞൊട്ടിയ ചിരി പാസ്സ് ആക്കി…

അങ്ങനെ ആക്‌സിഡന്റ് ഉണ്ടായി തല പോവാതെ ഇരിക്കാൻ മാത്രം അല്ല ഹെൽമെറ്റ്‌ വെക്കുന്നെ എന്ന പാടം പഠിച്ച ശങ്കരൻ വണ്ടി പാർക്ക്‌ ചെയ്തു എന്ത് പറയും എന്ന് ആലോചിച്ച് നിന്നപ്പോൾ, ഇടി വണ്ടി പോലെ രണ്ടും കൂടെ അവന്റെ അടുത്തേക്ക് വന്നു…

“മുതു മലരേ… നിനക്ക് സ്നേഹം കൂടിയപ്പോൾ കോണക്കാൻ ആണ് വീട്ടിൽ വന്നത് അല്ലേ… സത്യം പറയെടാ… ഏതവളെ കാണാൻ ആണെടാ നീ വെളുപ്പാൻ കാലത്ത് കോളേജ് തുറക്കുന്ന മുന്നേ വന്നേ…”

കിഷു ശങ്കരന്റെ കൈ പിന്നിൽ കൂട്ടി പിടിച്ചു വച്ചപ്പോൾ സുനി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു ചോദിച്ചു…

ഇതേ സമയം ഒരു പിങ്ക് പുതിയ വെസ്പ സ്കൂട്ടറിൽ ജയറാം പച്ചയിൽ വള്ളിപടർപ്പ് ഡിസൈൻ ഉള്ള സാരിയും ഉടുത്തു കഥാനായികയുടെ വരവ്

സ്റ്റാഫിന്റെ പാർക്കിംഗ് സെക്ഷൻ സ്റ്റുഡന്റ്സിന്റെ പാർക്കിംഗ് സെക്ഷന് ഓപ്പോസിറ്റ് ആയിരുന്നു…

വണ്ടി പാർക്ക്‌ ചെയ്ത് ഹെൽമറ്റ് ഊരി തിരിഞ്ഞ് സീറ്റിന്റെ അടിയിൽ വക്കാൻ പോയ പർവ്വതി കാണുന്നത് സുനിയുടെയും കിഷുവിന്റേം പോലീസ് മുറയിൽ ഉള്ള ചോദ്യം ചെയ്യൽ നേരിടുന്ന ചങ്കരനെയും…

ആ നിമിഷം സുനിയുടെ ശബ്ദം വീണ്ടും ഉയർന്നു…

“സത്യം പറഞ്ഞില്ലേ കണ്ണടിച്ചു പൊട്ടിക്കും… എന്തിനാഡാ നാറി അത്രേം നേരത്തെ കോളേജിൽ വന്നേ… ആരും ആയി ആടാ പന്നി ഞങ്ങൾ അറിയാതെ ചുറ്റിക്കളി..”

“ദാ… ദോരാവത്തം വത്തി…”

“എന്ത് മലര്…”

സുനിടെ പിടുത്തം മുറിക്കിയപ്പോൾ ശങ്കരന്റെ വായിൽ നിന്ന് വന്നത് കേട്ട് കിഷു മുഖം അല്പം വലത്തേക്ക് ചരിച്ചു ചോദിച്ചു…

കിഷു അപ്പോൾ ആണ് അവരേം നോക്കി നിൽക്കുന്ന പാർവ്വതിയെ കാണുന്നത്…

ഉടനെ അവൻ നൈസ് ആയി ചങ്കരന്റെ കൈ വിട്ട് നല്ല പിള്ള ആയി…

കൈ ഫ്രീ ആയതും ചങ്കരൻ സുനിടെ കൈ തട്ടി മാറ്റി ഒന്ന് കിതച്ചു…

“തൊള്ളെ കൈ അമർത്തി ചോദിച്ച പിന്നെ ഞാൻ കച്ചേരി നടത്തുവോ മൈ…”

അത്രേം പറഞ്ഞതും ചങ്കരൻ പാർവ്വതിയെ കണ്ടു… ഉടനെ പറയാൻ വന്നത് മറന്ന് വായും പൊളിച്ചു അവളെ നോക്കി നിന്നു…

പിന്നെ അവന്റെ മുഖം താഴ്ന്നു…

Leave a Reply

Your email address will not be published. Required fields are marked *