പാർവ്വതി പരിണയം – 2 1

“മ്മ്… പരിചയപ്പെടുത്തുന്നില്ലേ… അതോ താൻ ഇനി ഫേമസ് ആയ വല്ല സെലിബ്രേറ്റിയാണോ…”

അവള് ശങ്കരനെ ഇട്ട് താളിച്ചു…

അവന് അത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്ത് പറയാൻ തുടങ്ങി-

“മൈ… മൈ… നെയിം…”

പറഞ്ഞ് വന്നപ്പോൾ ചെക്കന് ഇത്തിരി വിക്കലും വിറയലും ഒക്കെ വന്നു…

അത് കേട്ടതേ പെണ്ണുംപിള്ള അടുത്ത കോട്ടും കൊടുത്തു…

“തനിക്ക് വിക്ക് ഉണ്ടോ…”

“ഇല്ല…”

“ഡോ… ഒരു എംകോം വിദ്യാർത്ഥി സ്വന്തം പേര് പറയാൻ ഇത്രേം പാട് പെടുന്നത് നാണക്കേട് ആണ്…”

ഇത്‌ കേട്ട് ശങ്കരന് ആണേൽ ഭൂമി പിളർന്നു താഴേക്ക് പോകാൻ ആണ് തോന്നിയത്…

മനസ്സിൽ തെറിയും വിളിച്ചു അവൻ ഒന്ന് ശ്വാസം എടുത്ത് വിട്ട് അവളെ നോക്കി…

എന്നിട്ട് ദൃഡതയോടെ പറഞ്ഞു –

“ഐ ആം ശിവ് ശങ്കർ…”

പിന്നെ അവന്റെ ഡീറ്റൈൽസും…

എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ കിളി പോയിരുന്ന സുനിമോനേ പരിചയപ്പെടാൻ അവൾ നോട്ടം മാറ്റി…

സുനിമോനും ബാക്കി ടീംസും പേരും വിവരങ്ങളും ഒക്കെ പറഞ്ഞപ്പോളേക്കും പരിചയപ്പെടൽ മഹാമഹം അവസാനിച്ചു…

അത് കഴിഞ്ഞതും പർവ്വതിയുടെ മധുര ശബ്ദം ക്ലാസ്സിൽ മുഴങ്ങി…

“അപ്പോൾ ആദ്യ ദിവസായോണ്ട് ഇന്ന് ഇനി ക്ലാസ്സ്‌ എടുക്കുന്നില്ല… ”

അവൾ പറയുന്നതിന്റെ ഇടക്ക് തന്നെ സുനിമോന്റെ പുച്ഛമിട്ടുള്ള ഡയലോഗ് വന്നു –

“അല്ലേ ഇനി ഇപ്പോ എന്തോ ഉണ്ടാക്കാനാ… ഒരു മണിക്കൂർ ഉള്ള പീരിയഡിലെ 35 മിനിറ്റ് പരിചയപ്പെട്ടു തീർത്ത്… ബാക്കി ഉള്ള പത്ത് മിനിറ്റ് മലർത്താൻ പോകുന്നില്ല എന്ന്… ടൈപ്പിക്കൽ ടീച്ചേർസ്…”
“ഇവിടെ കിടന്ന് ജാഡ ഇറക്കാതെ അവളോട്‌ പോയി പറ…”

പർവ്വതി ക്ലാസ്സിൽ വന്ന ശേഷം അപ്പോൾ ആണ് ശങ്കരന്റെ വായിൽ നിന്നും നല്ല ഒരു ഡയലോഗ് വന്നത് പോലും…

അത് ഇഷ്ടപ്പെടാതെ സുനി മോൻ അവനെ ഒന്ന് ചുഴിഞ്ഞു നോക്കി…

“അവളോ… ടീച്ചർ ആണ് മിച്ചർ… അല്പം ബഹുമാൻ വാരി വിതറു… ഒന്നുല്ലേലും മാതാ പിതാ ഗുരു ദൈവം എന്നല്ലേ… ഇല്ല്യ എന്നുണ്ടോ!! മ്മ് മ്മ്…”

“ഓഹ് പിന്നെ മാണ പിണാ കുണു… ഡാ മൈത്താണ്ടി… എന്നിട്ട് പ്രകാശ് സാറിനെ നീ എന്ത് അണ്ടിയാ വിളിക്കുന്നെ… പോട്ടെ അങ്ങേരുടെ ബൈക്കിന്റെ കാറ്റ്‌ അഴിച്ച് വിട്ടത് എന്തിനാരുന്നു… എല്ലാം പോട്ടെ ഈ പെണ്ണുംപിള്ള വന്നപ്പോൾ മുതൽ സീൻ പിടിക്കാൻ നടന്നതോ… ഉളുപ്പില്ലാത്തവൻ…”

ചങ്കരനും വിട്ട് കൊടുത്തില്ല…

ഇതിന്റെ ഇടയിൽ പാർവ്വതി പെൺകുട്ട്യോൾടെ സൈഡിൽ പോയി നിന്ന് എന്തൊക്കെയോ പിന്നെയും പറയുന്നുണ്ട്…

കൈയ്യിൽ ബുക്ക്‌ ഉള്ളത് കൊണ്ട് പോർഷൻസ് എവിടെ വരെ ആയത് തിരക്കുക ആകും എന്ന് ഊഹിക്കാം… അതിന് കഥയിൽ പ്രസക്തി ഇല്ലാത്തോണ്ട് ഒഴിവാക്കാം…

അവൾ ആ കാര്യത്തിൽ ഏകദേശം ഊഹം വന്നപ്പോൾ വീണ്ടും പഠിപ്പിക്കാൻ കെട്ടിയ ഡയസിൽ കയറി നിന്ന് അവിടെ ഇട്ടിരുന്ന ടേബിളിൽ പിന്നിലേക്ക് അല്പം ചാരി നിന്ന്, പിന്നിലുള്ള ടേബിളിൽ കൈ കുത്തി നിന്ന് ക്ലാസ്സിനെ മൊത്തോം ഒന്നുടെ വീക്ഷിച്ചു…

അവളുടെ നോട്ടം എത്തി നിന്നത് വീണ്ടും സുനിയോട് പിറുപിറുക്കുന്ന ചങ്കരന്റെ മുകളിലും…

അവനും ആ സമയം ഒരു നിമിഷം കണ്ണ് ഉയർത്തിയതും രണ്ട് പേരുടേം കണ്ണുകൾ വീണ്ടും ഉടക്കി…

പെട്ടന്ന് തന്നെ അവൻ നോട്ടം മാറ്റി… അവളും…

“എല്ലാരേയും ഞാൻ പരിചയപ്പെട്ടു… പേര് ഓർക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും… എങ്കിലും വഴിയേ പഠിക്കാം… ഇനി എന്നെ കുറിച്ച് അറിയണേൽ ചോദ്യം ആകാം…”

അത് കേട്ട് ബോയ്സ് എല്ലാം ഒന്ന് ഉന്മേഷത്തിൽ ആയി…
അടുത്ത നിമിഷം തന്നെ ആദ്യ ചോദ്യം വന്നു… അതെ മാറ്റാരുമല്ല… നമ്മുടെ സുനിമോൻ പിപ്പി… ചോദ്യം ഊഹിക്കാമല്ലോ… ദാ.. ദത് തന്നെ…

“മിസ്സ്‌ കല്യാണം കഴിച്ചതാണോ…”

അവന്റെ ചോദ്യം കേട്ടതും അവൾ ഇവൻ ഏതെടാ എന്ന ഭാവത്തിൽ അവനെ ഒന്ന് നോക്കി…

പക്ഷെ സുനിമോന്റെ ആ ഒരു ചോദ്യം ക്ലാസ്സിൽ ഉള്ള എല്ലാത്തിനും ഒരേ പോലെ അറിയേണ്ടത് ആയിരുന്ന കൊണ്ട് ഒന്ന് പോലും അനങ്ങിയില്ല…

സൂചി വീണാൽ അറിയുന്ന നിശബ്ദത… എല്ലാരും അവൾ എന്ത് പറയും എന്ന് അറിയാൻ അവിടേക്ക് ഉറ്റ് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *