പാർവ്വതി പരിണയം – 2

അവന്റെ നോട്ടം പോയത് നോക്കിയ സുനിയും പർവ്വതിയെ കണ്ട് ഒന്ന് ഞെട്ടി…

എന്നിട്ട് സ്വാസിദ്ധമായ ഊമ്പിയ ചിരി എടുത്ത് കീച്ചി…

പാർവ്വതി നേരെ അവരുടെ അടുത്തക്ക് നടന്നു…

സുനി നിന്നെ എടുത്തോളാം എന്ന ഒരു നോട്ടം ചങ്കരനെ നോക്കി മിസ്സിന് ഒരു ചിരി അങ്ങ് പാസ്സ് ആക്കി ചോദിച്ചു –

“എന്താ മിസ്സ്‌… ”

“അതാണ് എനിക്കും ചോദിക്കാനുള്ളത്… എന്താണ് ഇവിടെ നടക്കുന്നത് എന്ന്…”

പാർവ്വതി ലേശം കലിപ്പിട്ട് ചോദിച്ചു…

അത് കണ്ടതും സുനിയും കിഷുവും ഒന്ന് പരുങ്ങി എങ്കിലും ശങ്കരൻ മുഖം ഉയർത്താതെ അങ്ങ് നിന്ന് കൊടുത്തു…
“ഡോ…”

അവൾ ശങ്കരനെ നോക്കി വിളിച്ചു…

അവൻ പയ്യെ മുഖം ഉയർത്തി അവളെ നോക്കി… എന്നാൽ അവളുടെ നോട്ടം നേരിടാൻ ആകാതെ അവൻ സുനിയെ നോക്കി കണ്ണൂരിട്ടി…

“എന്തിനാ ഇവന്മാർ തന്നെ ഉപദ്രവിക്കുന്നത്…”

അവൾ ശങ്കരനോട് തിരക്കി…

“അതൊന്നുമില്ല… മിസ്സ്‌ പൊക്കോ…”

അവൻ മറുപടി കൊടുത്ത് അവളുടെ മുഖത്തേക്ക് നോക്കി…

അവിടെ കലിപ്പ് ഭാവം തന്നെ ആയിരുന്നു…

എന്നാൽ പെട്ടന്ന് അവിടെ ഒരു പുഞ്ചിരി വിരിഞ്ഞു…

എന്താ എന്ന് മനസ്സിലാവാതെ മുന്ന് എണ്ണവും മുഖത്തോടു മുഖം നോക്കിയപ്പോൾ പാർവ്വതി ബാഗും എടുത്ത് കോളേജിലേക്ക് നടന്ന് കൊണ്ട് വിളിച്ചു പറഞ്ഞു –

“ഇവിടെ കിടന്ന് ഇടി കൂടാതെ കോളേജിൽ പൊ പിള്ളേരെ…”

അവളുടെ പിന്നഴകും അന്ന നടയും നോക്കി വായും പൊളിച്ചു ശങ്കരൻ നിന്നു…

മിസ്സ്‌ പോയതും സുനി വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി… ഇത്തവണ “പോലീസ് മാമൻ മുറയികൾ” എടുത്തില്ല എന്ന് മാത്രം… അത് കേട്ട് ഞെട്ടി ആണ് അവൻ തുറന്ന് പിടിച്ച വാ പോലും അടച്ചത്…

“എടാ ഒരു അബത്തം പറ്റിയതാ… രാവിലെ സാധാരണ എല്ലാ ദിവസവും ഒരേ സമയമാ എണിക്കുന്നത്… ഒരു ദിവസവും മാറ്റം ഇല്ലാത്തോണ്ട് ഞാൻ സമയം ഒന്നും നോക്കാറില്ല… റെഡി ആയി ബാഗും എടുത്ത് അതോണ്ട് ഇറങ്ങി… ആരേം താഴെ കാണാത്തോണ്ട് കഴിക്കാൻ ഒന്നും നിന്നുമില്ല… ഇവിടെ എത്തിയപോൾ ആണ് നേരത്തെ ആയിപ്പോയി എന്ന് മനസ്സിലായത്…

പിന്നെ നിന്ന് നാറാതെ നിന്റെ വീട്ടിലേക്ക് പോന്നു…”

“മ്മ്മ്… വിശ്വസിക്കാം… പക്ഷെ ആ പോയ സാധനത്തെ കാണുമ്പോൾ ഉള്ള നിന്റെ നോട്ടവും വെപ്രാളവും അത്ര നല്ലതല്ല കേട്ടോ… ചുമ്മാ നോക്കി വെള്ളം ഇറക്കാം… പക്ഷെ നിന്റെ കണ്ണിൽ നോക്കിട്ട് ഇത്‌ വെള്ളം ഇറക്കൽ അല്ല… നിനക്ക് അവളോട്‌ പ്രേമം ആണോടാ നാറി…”

ശങ്കരൻ ഒരു നിമിഷം സുനി പറഞ്ഞത് കേട്ട് ഞെട്ടി…
ചങ്ക് എന്ന് വിളിച്ചു കൂടെ നടക്കുന്നത് വെറുതെ അല്ല ചങ്കിൽ എന്താ എന്ന് അറിയാനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് അവൻ ചങ്ക് ആയെ എന്ന് ശങ്കരൻ മനസ്സിലാക്കിയ നിമിഷം…

“എടാ… അങ്ങനെ ഒന്നുമില്ല… ചെറിയ അട്ട്രാക്ഷൻ…”

“മ്മ്… അത് എല്ലാർക്കും ഉണ്ട്… പക്ഷെ വലുതാകാതെ നോക്കിക്കോ… ഇല്ലേ പ്രശ്നം ആകും…” കിഷു അവന്റെ അഭിപ്രായം അറിയിച്ചു…

അതും പറഞ്ഞ് അവനേം പിടിച്ചു നടന്നു…

എന്നാൽ കണ്ട നിമിഷം പർവ്വതി ശങ്കരന്റെ ഉള്ളിൽ കയറി പറ്റിയതാണ് എന്നും… ഇനി ഒന്നിനും ആർക്കും അത് അവന്റെ മനസ്സിൽ നിന്നും പിഴുത് എറിയുവാൻ ആകില്ല എന്നും അവർക്ക് അറിയില്ലല്ലോ…

കൂട്ടുകാരോട് കള്ളം കാണിക്കുന്ന കുറ്റബോധവും ആയി അവൻ അവർക്ക് ഒപ്പം ക്ലാസ്സിലേക്ക് നടന്നു…

***********

Leave a Reply

Your email address will not be published. Required fields are marked *