പൂതപ്പാറയിലെ പൂതനകൾ 10

 

ആ സമയത്താണ് കവിത ടീച്ചർ വന്നു കേറിയത്‌.

 

“സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സൗമ്യ ടീച്ചറെ”

 

“ടീച്ചറിപ്പോ എന്നാ സുന്ദരി അല്ലാത്തെ ”?

 

രജിസ്റ്റർ എടുക്കാൻ കയറി വന്ന ടിന്റു ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.

 

“എന്നാലും എങ്ങനെയാ ഈ സാരി ഒക്കെ ഉടുത്ത് ഇങ്ങനെ ഒരുങ്ങി വരുന്നത്? ഒരുപാട് സമയം വേണ്ടേ”?

 

“അതൊക്കെ അങ്ങ് ഉടുക്കുന്നതാ. ഒരു അഞ്ച് മിനിട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ. ടീച്ചേർസ് അല്ലേ. ഇപ്പൊ ലെഗ്ഗിങ്സ് ഒക്കെ ഇട്ട് വരുന്നുണ്ട് എന്നാലും നമ്മള് വേണ്ടേ മാന്യമായ ഡ്രെസ്സ് ഇട്ടോണ്ട് വരാൻ. സ്കൂളല്ലേ”

 

“ഞങ്ങൾ രാവിലെ സമയല്ലാത്ത സമയത്ത് സാരീം വാരി ചുറ്റി സമയത്ത് സ്കൂളിലെത്താൻ ഓടുമ്പോ ഇതിനൊക്കെ എവിടെയാ നേരം”

 

“അതൊക്കെ സമയം ഉണ്ടാക്കി ചെയ്യുന്നതല്ലേ ടീച്ചറേ. നമ്മൾ എപ്പോഴും പ്രസൻ്റബിൾ ആയിരിക്കണം”

 

ഫസ്റ്റ് ബെല്ലടിച്ചു. എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.

 

ഉച്ചക്ക് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് അവർ ആറ് പേരും ഗേൾസ് ടോയ്ലറ്റിനടുത്ത് നിൽക്കുകയാണ്. സൗമ്യ ടീച്ചർ ഉച്ചക്ക് മുൻപ് തന്നെ പോയി.

 

“വന്ന അന്ന് തൊട്ട് മെയിനാവാൻ തുടങ്ങിയതാ അവള്”

 

“സാരിയും ഉടുത്ത് വെളുത്ത് തുടുത്ത ശരീരവും കാട്ടി നടന്ന് അധികം വൈകാതെ തന്നെ ഇവിടെ ഉള്ള മൈതാണ്ടികളെ ഒക്കെ മയക്കിയെടുത്തു”

 

“ഇനി കാണിക്കാൻ വേണ്ടിയാണോ അവള് ഇങ്ങനെ ഒരുങ്ങി കെട്ടി വരുന്നത്”?

 

“ചിലപ്പോ ആയിരിക്കും. അല്ലേ തന്നെ സ്കൂളിലെ ചെക്കന്മാരൊക്കെ കുലുക്കി കളയുന്നത് ആ പേത്തലച്ചിയെ ഓർത്താ. ഇന്നാള് രണ്ടവന്മാര് ലാബിൽ വെച്ച് പറയുന്നത് കേട്ടതാ”

 

“എന്തായാലും അവൾക്കിട്ടൊന്നു താങ്ങിയിട്ടില്ലേൽ ശരിയാവില്ല. പറ്റിയ ഒരവസരം എന്നേലും വീണു കിട്ടും”

 

അങ്ങനെ ഓരോന്ന് പറഞ്ഞ് നിൽക്കുന്നതിനിടെയാണ് കാട്ടിൽ ഒരുത്തൻ മരത്തിനു പുറകിൽ നിന്ന് സ്വയംഭോഗം ചെയ്യുന്നത് അവർ കണ്ടത്. നീലചടയൻ സുലഭമായി ലഭിക്കുന്ന സ്ഥലമായത് കൊണ്ട് കഞ്ചാവ് അടിച്ചു കേറ്റിയ ആരെങ്കിലും ചെയ്യുന്നതായിരിക്കും എന്ന് വിചാരിച്ച് തിരിച്ച് പോരാൻ തുടങ്ങിയപ്പോഴാണ് ടിന്റു ടീച്ചർ അത് ഹ്യുമാനിറ്റീസിലെ രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞത്.

 

രാവിലെ ക്ലാസിൽ കയറാതെ ഏതോ കൂടിയ സാധനം വലിച്ചു കേറ്റി കാണിച്ചു കൂട്ടുന്ന വിക്രിയകളാണ് അവർ കണ്ടത്. ടിൻ്റു ടീച്ചർ അത് ഫോണിൽ പകർത്തി. ഗേൾസ് ടോയ്ലറ്റിന് പിന്നിലെ കലാ പരിപാടികളെ കുറിച്ച് അവന് ബോധം വരുമ്പോൾ ചോദിക്കാം എന്ന് തീരുമാനിച്ചു.

 

അചിരേണ നിത്യവും പ്രതീക്ഷയോടെ കാത്തിരുന്ന ‘ആ’ ഒരു അവസരം അവർക്ക് വീണു കിട്ടി. പ്രളയം കാരണം മറ്റ് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൊണ്ട് ഒരിടത്ത് വെച്ചും സബ്ജില്ല കലോത്സവം നടത്താൻ പറ്റാത്ത അവസ്ഥയായി. അത് കൊണ്ട് ആ വർഷത്തെ കലോത്സവവും ശാസ്ത്ര മേളയും ഒരുമിച്ച് – ആദ്യത്തെ മൂന്ന് ദിവസം ശാസ്ത്രമേളയും പിന്നെ അഞ്ച് ദിവസം കലാമേളയും – പൂതപ്പാറയിൽ വെച്ച് നടത്താൻ തീരുമാനമായി.

 

ശ്രീ ഒണക്കൻ മാസ്റ്റർ ലഹരിക്കെതിരായി സബ്ജില്ല കലോത്സവത്തിന്റെ അവസാന ദിവസം ബോധവൽക്കരണവും ചവിട്ടുനാടകവും ഒക്കെയായി ഒരു പരിപാടി നടത്താൻ തീരുമാനിച്ചു.

 

പ്രസ്തുത ആവശ്യത്തിനും ഒരു ബോധവൽകരണ ക്ലാസ്സിനും സ്ഥലം സി ഐ കോത്താഴത്തു ചാപ്പൻ നമ്പ്യാരെ മുഖ്യാതിഥിയായി ക്ഷണിച്ചു. സ്ഥലം എസ് ഐ യെ ക്ഷണിക്കാൻ പോയപ്പോഴാണ് നമ്പ്യാർ പോലീസ് പട്ടിയേയും കൊണ്ട് കസർത്ത് കാണിക്കുന്നത് കണ്ടത്. അങ്ങനെ നമ്പ്യാരെ ക്ഷണിക്കുകയായിരുന്നു. സ്കൂളിന് പിന്നിലെ ഒഴിഞ്ഞ കാട്ടിൽ ആണും പെണ്ണുമായി പലരും പലതും ചെയ്യുന്നത് കണ്ട് കണ്ണ് പൂത്തിട്ടാണ് ഒണക്കൻ മാസ്റ്റർ അങ്ങനെയൊരു സാഹസത്തിനു മുതിർന്നത്.

 

കലോത്സവം നടന്ന നാല് ദിവസവും സൗമ്യ മിസ്സായിരുന്നു ഫെസിലിറ്റേറ്റർ ആയി ഓടിപ്പാഞ്ഞിരുന്നത്. സമാപന ദിവസം രാവിലെ സ്റ്റാഫ്‌ റൂമിലെത്തിയ സൗമ്യ ടീച്ചറിനെ കണ്ട് മറ്റുള്ള ടീച്ചറുമാർ അന്തം വിട്ടു. സാരി വലിച്ചു വാരി ചുറ്റി തെണ്ടാൻ പോകുന്ന പോലെ വന്നിരിക്കുന്നു.

 

“എന്താ ടീച്ചറേ ഇങ്ങനെ? ടീച്ചർ സാരി ഉടുക്കുന്നതിൽ എക്സ്പേർട് ആയിരുന്നില്ലേ”

 

“എനിക്ക് ജാനറ്റ് ആയിരുന്നു ഉടുപ്പിച്ചു തന്നിരുന്നത്. ഇന്ന് അവൾക്ക് സമയമില്ല. കളക്ടർ വിളിച്ച അടിയന്തര യോഗത്തിന് പോണം. എന്നോട് ചുരിദാർ ഇടാൻ പറഞ്ഞതാണ്. പക്ഷെ ഒരു പരിപാടി അല്ലേ. അതാ. നിങ്ങൾ ഒന്ന് ഉടുക്കാൻ സഹായിക്കാമോ”?

 

ടിന്റു മിസ്സ്‌ മറ്റുള്ളവരെയും വിളിച്ച് സ്റ്റാഫ് റൂമിൻ്റെ പുറകുവശത്തോട്ട് നടന്നു.

 

“എടീ അവള് ഇത്രയും കാലം പെണ്ണുങ്ങൾക്ക്‌ ചട്ട കെട്ടുന്ന പോലെയാ സാരി ഉടുത്ത് വന്നത്. ഉടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല. വല്ലവളുമാരും ഉടുത്ത് കൊടുത്തിട്ടു ഞെളിഞ്ഞു നടക്കുകയായിരുന്നു. നീ ഉടുത്ത് കൊടുക്കണ്ട. അങ്ങനെ നടന്നോട്ടെ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്”

 

“അല്ലെടി, വേറൊരു പ്ലാനുണ്ട്. നിൻ്റെ കയ്യിൽ ആ രാജേഷിൻ്റെ വീഡിയോ ഇല്ലേ. ഞാൻ പറഞ്ഞ് തരുന്നപോലെ ചെന്ന് പറഞ്ഞ് അവനെ ഒന്ന് ഭീഷണിപ്പെടുത്ത്”

 

കൂട്ടത്തിലൊരു ടീച്ചർ രാജേഷിനെ വാരാൻ പോയി. മറ്റുള്ളവർ സൗമ്യ ടീച്ചറെ സാരി ഉടുപ്പിച്ചു. തന്ത്രപരമായ ഒരു അഡ്ജസ്റ്റ്മെൻറ് ഉടുപ്പിക്കലായിരുന്നു അത്. പിന്നൊന്നും വെച്ച് ശരിക്കും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല.

 

അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപന ദിവസത്തെ പരിപാടികൾക്ക് അതിഥികളായി സി ഐ ശ്രീ കോത്താഴത്ത് ചാപ്പൻ നമ്പ്യാരും പ്രമുഖ എഴുത്തുകാരി ശ്രീ ലീലാ കുമാരിയും പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കാലേകൂട്ടി തന്നെ പൂതപ്പാറ ഗവൺമെൻ്റ് സ്കൂളിൽ സന്നിഹിതരായി.

 

ഏതൊക്കെയോ കനമേറിയ ഗ്രന്ഥങ്ങൾ പടച്ചു വിടുകയും സർവ്വകലാശാലയിലെ സ്വാധീനം നിമിത്തം അതിൽ ചിലതൊക്കെ മലയാളം കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഒഴിച്ചു നിർത്തിയാൽ എഴുത്തുകാരി എന്നറിയപ്പെടാനുള്ള യാതൊരു യോഗ്യതയും ശ്രീ ലീലാ കുമാരിക്കുണ്ടായിരുന്നില്ല എന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. സത്യം പറയുകയാണെങ്കിൽ ശ്രീ കുമാരിയുടെ ഒരു കൃതി അബദ്ധത്തിൽ എങ്ങാനും വായിച്ചവർ കഥ മനസിലാക്കുവാൻ കൂടി വേറൊന്ന് വായിക്കുകയില്ല. അത്രക്കും ഉത്കൃഷ്ടമായ രചനാ വൈഭവമാണ് അവർ പ്രകടിപ്പിച്ചിരുന്നത്.

 

സമാപന സമ്മേളനത്തിൻ്റെ പരിപാടികൾ സൗമ്യ ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോട് കൂടി തുടങ്ങി. അവസാന ദിവസമായത് കൊണ്ടും ശനിയാഴ്ച ആയതിനാലും സാധാരണയിൽ കവിഞ്ഞ ആൾതിരക്കുണ്ടായിരുന്നു. സ്വാഗതത്തിന് ശേഷം സൗമ്യ ടീച്ചർ ശ്രീ ഒണക്കനെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചു. തെളിഞ്ഞ ആ പ്രഭാതത്തിൽ മറ്റ് പലതും ചെയ്യാമായിരുന്നിട്ടും പ്രവൃത്തി ദിവസമല്ലാഞ്ഞിട്ട് കൂടി അവിടെ വന്ന് കൂടിയിരിക്കുന്ന ബഹുശതം കുട്ടികളുടെയും എതാണ്ടത്ര തന്നെ മുതുക്കികളുടെയും മുതുക്കന്മാരുടെയും സഹന ശക്തി പരീക്ഷിക്കുവാനാണ് അത്തരുണത്തിൽ ശ്രീ ഒണക്കൻ തുനിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *