വാസ്തവത്തിൽ.. ചമ്മി വെളുത്തു പോയി…. റോഷൻ….. ജീവൻ പോയ പോലെ….
സിനി പോയപ്പോൾ…. ആരും കാണാതെ റോഷൻ കക്ഷം പൊക്കി നോക്കി…..
“ശരിയാ…. എന്തൊരു ബോറ്… വിയർത്തപ്പോൾ, പ്രത്യേകിച്ചും… ” റോഷൻ മനസ്സിൽ പറഞ്ഞു..
പ്രേമ ഭാജനത്തിന്റെ സ്നേഹ ശാസന റോഷൻ പൂർണമായി ഉൾക്കൊണ്ടു…..
അടുത്ത നാൾ ഹെയർ കട്ടിങ്ങിന് പോയത് പുതിയ സലോണിൽ…
മുടി വെട്ടാൻ കേറിയ റോഷൻ ഷർട്ട് അഴിച്ചു ആണിയിൽ തുക്കിയത്…. എന്തിനെന്നു ബാർബർക്ക് മനസ്സിലായില്ല…
മുടി വെട്ടി, പതിവില്ലാതെ മുഖം വടിക്കാൻ കൂടി ആവശ്യപെട്ടതിന്റെ പിന്നിൽ ഒരു ദുരുദ്ദേശം ഉണ്ടെന്ന് ബാർബർ ഊഹിച്ചുവോ…. എന്തോ?
മുഖം മിനുക്കി , ഒന്നൂടി അമർന്നിരുന്ന റോഷൻ , കൈ പൊക്കി കാണിച്ചു.
ബാർബർ
ഒന്ന് അന്ധാളിച്ചു….
കൊച്ചു ചെറുക്കൻ, പ്രായമുള്ളവരെ പോലെ…. കക്ഷം വടിക്കാൻ…. കൈ പൊക്കി നിൽക്കുന്നു… !
കത്തി എടുക്കാൻ ബാർബർ ആദ്യം തയാറായില്ല…
ഒടുവിൽ…. ചെറുക്കൻ രണ്ടും കൽപ്പിച്ചാണ് എന്ന് മനസിലായപ്പോൾ….. കത്തി ഇടതു ഉള്ളം കൈയിൽ തേച്ചു മൂർച്ച വരുത്തി, വടി തുടങ്ങി…
ആദ്യ കക്ഷത്തിലെ മുടി ഗോളങ്ങൾ ആയി റോഷന്റെ മടിയിൽ വീഴുന്നത് കണ്ട്കൊണ്ട് റോഷന്റെ അച്ഛൻ കടന്നു വന്നത് അപ്പോഴായിരുന്നു….
കണ്ണ് തുറന്നു, വന്ന ആളിനെ ഒന്നേ നോക്കിയുള്ളൂ …. സ്വന്തം അച്ഛൻ…. മുന്നിൽ…
ചമ്മലിന്റെ പാരമ്യത്തിൽ…. റോഷന്റെ നല്ല ജീവൻ…. പോയി..
ഉടുതുണി കളഞ്ഞും ഓടി രക്ഷപെടാനാ റോഷന് തോന്നിയത്, അപ്പോൾ..
അച്ഛൻ ആ കാഴ്ച കണ്ടു സ്ഥലം വിടുമ്പോൾ…. ബാർബർ വിളിച്ചു പറയുന്നുണ്ടായിരുന്നു,
“സാർ… കഴിഞ്ഞു…. ഈ ഒരു കക്ഷം കൂടി….. ”
ഒരു കക്ഷം വടിയുടെ പേരിൽ… ഒരു തല നഷ്ടപ്പെടുത്തിയ റോഷനോട് അയാൾക്ക്
എന്തെന്നില്ലാത്ത അരിശം തോന്നി…
ബാർബർ ഷോപ്പിൽ അച്ഛൻ കാൺകെ കക്ഷം വ ടിക്കപ്പെട്ട റോഷന് വീട്ടിൽ ചെല്ലാൻ ഉള്ള ചമ്മൽ കാരണം ടൗണിൽ ഏറെ നേരം കറങ്ങി അടിച്ചാണ് വീട്ടിൽ ചെന്നത്…
“അമ്മേ…. ഒരാൾ മുടിയും വെട്ടി.. വരുന്നുണ്ട്…. ”
വീട് അടുക്കാറായപ്പോൾ രോഷ്നി കിടന്ന് കാറുന്നത് കേൾക്കാം.
“ചേട്ടൻ… ബാർബർ ഷോപ്പിൽ ഷേവ് ചെയ്യിക്കുന്നത്…. ആദ്യായിട്ടാണ്…. അല്ലെ, അമ്മേ? ”
ആക്കിക്കൊണ്ട് റോഷ്‌നി അത് പറേമ്പൊ…. മുഖത്ത് ഒരു കള്ളച്ചിരി കാണായിരുന്നു…
” അപ്പോ.. എല്ലാം എല്ലാരും…. അറിഞ്ഞിരിക്കുന്നു… ”
“ബാർബർ ഷോപ്പിൽ….. ചെയ്യിക്കുന്നതാ…. വൃത്തി… ”
റോഷ്‌നി, കൊണ്ട് കേറുകയാണ്..
“ങ്ങാ… . മതി പെണ്ണെ… അടങ്ങു…. കൊറേ…. ഏറുന്നു ”
അമ്മ രോഷ്‌നിയെ വഴക്ക് പറഞ്ഞു..
പാത്രം കഴുകി ക്കൊണ്ട് റോഷന്റെ മുന്നിലൂടെ പോകുമ്പോൾ അമ്മ ആരും കേൾക്കാതെ റോഷനോട് പറഞ്ഞു,
“ശരിക്കും…. ചമ്മി…. അല്ലെ? ”
റോഷന് ചിരിക്കാൻ പോലും ത്രാണി ഉണ്ടായില്ല….
അച്ഛൻ….
അമ്മയോട്…
അമ്മ… മോളോട്….
മോളിനി…. ആരോടൊക്കെ?
റോഷന്റെ ചമ്മൽ…. അവസാനിക്കുന്നില്ല…..
“അച്ഛന് കേറി വരാൻ കണ്ട നേരം…. !”
റോഷൻ സ്വയം ശപിച്ചു……
ഊണും കഴിഞ്ഞു റോഷൻ വെറുതെ…. മൊബൈലിൽ കളിച്ചോണ്ട് നിൽകുമ്പോൾ…… അതാ വരുന്നു, സിനിയുടെ കാൾ….
“അപ്പോൾ….. അവൾ… അറിഞ്ഞു കഴിഞ്ഞു.. ”
റോഷൻ ഊഹിച്ചു…
“എന്തായിരുന്നു…. ബാർബർ ഷോപ്പിൽ? ”
ഒന്നിരുത്തി, സിനിയുടെ ചോദ്യം…
“ബാർബർ ഷോപ്പിൽ…. മുടി വെട്ടി… ”
ഒന്നും സംഭവിക്കാത്ത പോലെ… റോഷൻ പറഞ്ഞു…
“മുടി വെട്ടി…. പിന്നെ? ”
“പെണ്ണേ…. ആണുങ്ങൾക്കുള്ളതാ… ബാർബർ ഷോപ്പ്… ”
അടുത്ത നീക്കം തടയിടാൻ…. മുൻകൂറായി…. റോഷൻ പറഞ്ഞു..
“അതേ…. ആണുങ്ങൾക്കുള്ളതാ… അറിയാം…. പക്ഷേ… ആണുങ്ങൾ ചെയ്യിക്കുന്നത്….. ആമ്പിള്ളേർ….? ”
“അതിനിപ്പോ…. എന്താ ഇവിടെ ഉണ്ടായേ? ”
“ഒന്നും ഉണ്ടായിട്ടല്ല.. അച്ഛന്റെ മുന്നിൽ ചമ്മിയത് കൊണ്ട്… !? ”
” പെണ്ണേ… ഇത്…. പുതിയ കാര്യോന്നുമല്ല….. ”
“അതെനിക്കും അറിയാം… പുതിയ കാര്യം അല്ലെന്ന്…. പ്രായം ആയവർ മുടി വെട്ടി, പിന്നാലെ
മുഖം ഷേവ് ചെയ്‌താൽ… ബാർബർ പ്രതീക്ഷിക്കും, കൈ പൊക്കുന്നത്… വടിച്ചു കൊടുക്കേം ചെയ്യും… അത് പുതുത് ഒന്നുമല്ല…. എന്ന് വച്ചു… റോഷന്റെ പ്രായത്തിൽ ആരെങ്കിലും…?
