..”..ഏഹ് എന്തുവാടി കെടന്നു പിറു പിറുക്കുന്നെ…. എന്തോ സഹിക്കാൻ പാടില്ലെന്നാ ..”…
പെട്ടന്ന് അമ്മയുടെ സംസാരം കേട്ട് ഞെട്ടിയ റാണി
..”..ഏഹ് … അമ്മെ അത് ഞാൻ ഓരോ കാര്യങ്ങളൊക്കെ ഓർത്തു വിഷമിച്ചതാ . ..”..
..”..എന്തുവാടീ ..”..
..”..അല്ലമ്മേ അച്ഛനിങ്ങനൊക്കെ വരുമെന്ന് നമ്മള് വല്ലോം വിചാരിച്ച കാര്യം വല്ലതുമാണോ .ഇവിടെ അച്ഛന് സംഭവിച്ചപ്പോൾ അങ്ങ് തമിഴ്‌നാട്ടിലൊക്കെ കൊണ്ട് പോകാൻ അച്ഛന്റെ മോനുണ്ട് .പക്ഷെ എന്റെ അച്ഛന് വല്ലോം സംഭവിച്ചാ ആരുണ്ടമ്മേ പോകാനും നോക്കാനും രാജുവിന് പത്തിരുപതു വയസ്സാകുന്നതല്ലേ ഉള്ളൂ .അവനെക്കൊണ്ട് നടക്കുമോ ഇതൊക്കെ .എല്ലാം ഓർത്തപ്പോ എനിക്ക് സഹിക്കുന്നില്ലമ്മേ അതാ ഞാൻ പറഞ്ഞത് . ..”..
റാണി ഒരുവിധം അതിൽ നിന്നും ഊരാൻ ഓരോരോ ന്യായങ്ങൾ നിരത്തി .
..”..അതിപ്പോ മോളെ എല്ലാത്തിനും എന്റെ മോനില്ലേ .ഭാര്യയുടെ അച്ഛനാണെങ്കിലും അവനും അത് അച്ഛൻ തന്നെയല്ലേ അവൻ നോക്കത്തില്ലേ .നിന്റനിയന് ഒരു പക്വതയൊക്കെ ആവുന്നത് വരെ എന്റെ മോനുണ്ടാവും എല്ലാ കാര്യത്തിനും .അതൊന്നും ഓർത്തു നീ വിഷമിക്കാതെ .അവൻ വൈകിട്ട് വരത്തില്ലേ ..”..
..”..ആ വരും അമ്മെ .നിങ്ങളിറങ്ങുന്നതിനു മുന്നേ തന്നെ അവൻ വരും… .മിക്കവാറും അവനിപ്പോ കോളേജിൽ നിന്നും വന്നു കാണും ..”…
..”..എങ്കി ഞാനച്ഛന്റെ അടുത്തേക്കു ചെല്ലട്ടെ മോളെ . ..”..
..”..ഊം ..”..
‘അമ്മ പോയപ്പോൾ അവളൊന്നു ദീർഘശ്വാസം വിട്ടുകൊണ്ട് നെഞ്ചിൽ കൈ വെച്ചു .
..”..ഹോ തൽക്കാലം രക്ഷപ്പെട്ടു ‘അമ്മ കേൾക്കാനും മാത്രം ശബ്ദത്തിലാണോ ദൈവമേ ഞാൻ പറഞ്ഞത് .എന്തായാലും ഭാഗ്യമുണ്ട് വേറൊന്നും കേട്ടില്ലല്ലോ .കേട്ടാരുന്നെങ്കിൽ ഇത്രേം കാലത്തെ തന്റെ എല്ലാതും പോയേനെ .എനിക്ക് കണ്ട്രോള് തരണേ ദൈവമേ ..”…
‘അമ്മ പോയ വഴിക്കു നോക്കിക്കൊണ്ടവൾ പ്രാർത്ഥിച്ചു .അലമാരയിൽ നിന്നും ചേട്ടന്റെ മൂന്നാലു ഷർട്ടും കൈലിയും ഷെഡ്‌ഡിയുമൊക്കെ എടുത്ത് വെച്ചു .കൂടെ മൊബൈലിന്റെ ചാർജറും പല്ലു തേക്കാൻ ബ്രഷും ഒരു കൊച്ചു പൊതിയിൽ ഉമിക്കരിയും എടുത്ത് വെച്ചു .ഷേവിങ് സെറ്റും പുതിയൊരു ബ്ലേഡും എടുത്തപ്പോൾ പിന്നെന്തോ ചിന്തിച്ചിട്ടവൾ തിരികെ വെച്ചു .എല്ലാം കൂടി കട്ടിലിൽ വെച്ചിട്ടു .അച്ഛന്റെയും അമ്മയുടെയും അടുത്തേക്കു ചെന്നു .അവിടെ ‘അമ്മ അച്ഛന്റെ കണ്ണിലേക്കു മരുന്നൊഴിച്ച് കൊടുക്കുവാരുന്നു .
..”..ഇപ്പൊ വേദന എങ്ങനുണ്ടച്ചാ ..”..
..”..ഉണ്ടെടി മോളെ ഇപ്പോഴും ഉണ്ട് .മരുന്നിന്റെ ഡോസ് കുറയുമ്പോ വീണ്ടും തൊടങ്ങും..”..
..”..അച്ഛൻ വിഷമിക്കാതെ നാളെ വരെ സഹിച്ചാൽ മതിയല്ലോ .എല്ലാം ശരിയാകും നല്ല ആശുപത്രിയാണെന്നല്ലേ ചേട്ടനും പറയുന്നേ ..”..
..”..ആന്നെടി മോളെ നല്ല ആശുപത്രിയാ എത്ര പേരാ അവിടെ പോകുന്നതെന്നറിയുമോ .അതുകൊണ്ടാ എനിക്കുമൊരു ചെറിയ പ്രതീക്ഷ . ..”..
..”..ഊം അമ്മെ അച്ഛന്റെ തുണികളൊക്കെ എടുത്ത് വെച്ചാരുന്നോ ..”..
..”..ആ അതൊക്കെ ഞാനെടുത്തിട്ടുണ്ടെടി മോളെ .നീ അവന്റെ തുണിയൊക്കെ എടുത്ത് വെച്ചാരുന്നോ ..”..
..”..അതൊക്കെ എടുത്ത് കട്ടിലിൽ നിരത്തി വെച്ചിട്ടുണ്ട് .ഇനി ചേട്ടൻ വന്നു കാണട്ടെ എന്നിട്ടു ബാഗിലാക്കാം .അല്ലെങ്കി പിന്നെ വെറുതെ വഴക്കുണ്ടാക്കും അതെടുത്തില്ലല്ലോ ഇതെടുത്തില്ലല്ലോന്നു..”.. .
..”..ഹ ഹ അവന്റെ താളത്തിനൊത്ത് നീ തുള്ളാൻ നിന്നിട്ടല്ലേ .എടുത്ത് വെച്ചിട്ടങ്ങ് പറയണം ഇതങ്ങിട്ടോണ്ടു പോയാൽ മതിയെന്ന് ഹല്ലാ പിന്നെ . ..”..
..”..ഊം അങ്ങനെ പറഞ്ഞലിപ്പം അനുസരിക്കുന്ന ആളാ .പറയേണ്ട താമസമേയുള്ളു . ..”..
അപ്പോഴേക്കും പുറത്ത് ബൈക്ക് വന്നു നിന്ന ശബ്ദം കേട്ടു
..”..ദേ അമ്മെ ചേട്ടൻ വന്നു ഞാനങ്ങോട്ടു ചെല്ലട്ടെ.. ..”..
..”..ഊം ..”..
റാണി ഉമ്മറത്തേക്ക് ചെന്നപ്പോഴേക്കും സജീവൻ വണ്ടി സ്റ്റാന്റിൽ വെച്ചിട്ടു കേറി വന്നു
..”..എന്തായെടി എല്ലാം എടുത്ത് വെച്ചോ ..”..
..”..ഊം കുറച്ചോക്കെ എടുത്തിട്ടുണ്ട് .ചേട്ടൻ ചെന്നു നോക്കീട്ടു പറ . ..”..
