പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 1

Perillatha Swapnangalil Layichu | Author : Malini Krishnan


 

ആശുപത്രി…

സന്ധ്യ സമയം, സൂര്യൻ അസ്‌തമിക്കാൻ ആകുന്നു. നേഴ്സ് അവളുടെ കാലിൽ പറ്റിയ മുറിവ് ക്ലീൻ ചെയുക ആയിരുന്നു. നമ്മളുടെ പ്രധാന കഥാപാത്രം അവളെ നിസ്സഹായൻ ആയി നോക്കി നിൽക്കുക ആണ് അവിടെ.

“M.R.I. സ്കാൻ എടുക്കാതെ സർജറി വേണോ വേണ്ടയോ എന്നെ ഉറപ്പിക്കാൻ പറ്റില്ല ഡോക്ടർ.” നേഴ്സ് പറഞ്ഞു.

“സർജറിയോ! അത്ര വല്യ ആക്‌സിഡന്റ് ഒന്നും സംഭവിച്ചില്ലലോ” അവൻ ഒരു പേടിയോട് കൂടി പറഞ്ഞു.

“നീ ആണോ ഇവിടുത്തെ ഡോക്ടർ, നീ പറയുന്ന പോലെ വേണോ ഇവിടെ കാര്യങ്ങൾ നടത്താൻ” നേഴ്സ് കുറച്ച് ദേഷ്യത്തോടെ മറുപടി പറഞ്ഞു. അതിന് അവൻ മറുപടി ഒന്നും പറയാതെ കേട്ട് നിന്നും

“See Mr…” ഡോക്ടർ എന്റെ പേര് അറിയാത്തത് കൊണ്ട് എന്നെ നോക്കി നിന്നും. “ഹൃതിക്” അവൻ പറഞ്ഞു.

“ഹൃതിക്, സ്കാൻ നടത്തിയാൽ മാത്രമേ ലിഖമെന്റ് ഡാമേജ് സംഭവിച്ചിറ്റ് ഉണ്ടോ ഇല്ലയോ എന്നെ മനസ്സിലാവുകയുള്ളു. അങ്ങനെ ഉണ്ടെകിൽ ഒരു ചെറിയ സർജറി വേണ്ടി വരും അല്ലെങ്കിൽ knee brace ഇട്ടാലും മതിയാവും, അതായത് മുട്ടിന്റെ അവിടെ ഒരു ബെൽറ്റ്‌ പോലെ.” ഡോക്ടർ പറഞ്ഞു.

“നിങ്ങൾ ഈ കുട്ടിയുടെ ആരാണ്?” ഡോക്ടർ ചോതിച്ചു.

“അത് പിന്നെ ഫ്ര.. ഫ്രണ്ട് ആണേ” ഹൃതിക് നിർത്തി നിർത്തി പറഞ്ഞു. അവനെ സത്യം പറയണം എന്നെ ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല.

“എങ്കിൽ പെട്ടന് തന്നെ ഈ കുട്ടിയുടെ വീട്ടിൽ വിളിച്ച കാര്യം പറയണം, ഫാമിലി ആരെങ്കിലും ഉണ്ടെങ്കിലേ സർജറി നടത്താൻ പറ്റുള്ളൂ”

“ഞാൻ ഇപ്പോൾ തന്നെ വിളികാം ഡോക്ടർ”

ഞാൻ അവളുടെ അടുത്തേക്ക് നടന്നു, വേദന കാരണം അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, മുഖം ചുവന്നിരുന്നു, എന്നിട്ട് ഞാൻ അവളുടെ ഫോൺ എടുത്തിട്ട് അവളോട് പാസ്സ്‌വേർഡ്‌ അടിക്കാൻ പറഞ്ഞു. അവൾ അതെ പറഞ്ഞ തന്നു, അവളുടെ ഫോണും ആയി ഞാൻ ഒന്നു പുറത്തേക്ക് ഇറങ്ങി കോൺടാക്ട് എടുത്തു അവളുടെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.

🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩

ഞാൻ ഇപ്പൊ എന്തിനാ, എങ്ങനെയാ ഇവിടെ എത്തിയത് എന്നെ പറയുന്നതിന് മുന്നേ ഞാൻ സ്വയം ഒന്നു പരിചയ പെടുത്താം…

എന്റെ പേര് ഹൃതിക്, 21 വയസ്സ്, ഇരുന്നിരം, പേര് കേൾക്കുമ്പോൾ കാണാൻ ഹൃതിക് റോഷനെ പോലെ ഉണ്ടാവും എന്നെ കരുതിയാൽ തെറ്റി, കാണാൻ ഒരു ആവറേജ് ലുക്ക്‌ മാത്രം. ജിമ്മിൽ പോകുന്നത് കൊണ്ട് ഫിറ്റ്‌ ബോഡി ആണ് (കൂറേ മസിൽ ഒന്നും ഇല്ല). കുറച്ച് മീശ ഉണ്ട്, പിന്നെ അവിടെ ഇവിടെ ഒക്കെ ആയിട്ട് കുറച്ച് താടിയും. ഒരു ദൂശീലവും ഇല്ല, ജീവിതത്തിൽ അങ്ങനെ വല്യ ലക്ഷ്യങ്ങളും ഇല്ല, പഠിച്ച ഫീൽഡിൽ തന്നെ ഒരു ജോലി, മോശം ഇല്ലാത്ത ശമ്പളം. അതുകൊണ്ട് തന്നെ +2 കഴിഞ്ഞാ എന്താ ചെയ്യണ്ടത് എന്നെ കറക്റ്റ് ഐഡിയ ഉണ്ടായിരുന്നില്ല, കൂറേ സിനിമ എല്ലാം കാണുന്നത് കൊണ്ട് ഒരു ഡയറക്ടർ ആവണം എന്ന് തോന്നും പക്ഷെ ഞാൻ അത്ര ക്രീയേറ്റീവിറ്റി ഉള്ള കൂട്ടത്തിൽ ഉള്ള ഒരു ആൾ അല്ല,മനസ്സിൽ കൂറേ ചിന്തകൾ വന്നാലും അത് പ്രകടിപികുമ്പോ അത്ര ഒന്നും ഇണ്ടാവില്ല. പിന്നെ കിട്ടിയ ഒരു ഐഡിയ ആണേ B.Tech എടുക്കാം എന്ന്. എൻട്രൻസ് എഴുതി അത്യാവശ്യം നല്ല മാർക്ക് ഉള്ളത് കൊണ്ട് നല്ല ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ അഡ്മിഷൻ ലഭിച്ചു അതും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്. കോളേജിൽ എന്റെ സമ്പാദ്യം എന്ന് പറയുന്നത് കുറച്ച നല്ല സുഹൃത്തുക്കളും പിന്നെ കുറച് സപ്ലിയും ആണ്. പക്ഷെ ലാസ്‌റ് ഇയർ ആയപ്പോഴേക്കും എന്റെ കൂടെ എന്റെ ഫ്രണ്ട്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു, എല്ലാ സപ്ലിയും ഞാൻ എഴുതി എടുത്തിരുന്നു. സപ്ലി ഉള്ളത് കൊണ്ട് core കമ്പനികളിൽ ഇന്റർവ്യൂവിനെ ഇരിക്കാൻ സാധിച്ചില്ല, അതുകൊണ്ട് തന്നെ എഞ്ചിനീയറിംഗ് ആയിട്ട് ബന്ധപ്പെട്ട ജോലി ചെയ്യാൻ ഉള്ള താല്പര്യം പോയി, എന്നാലും ഒരു ഇന്റർവ്യൂവിൽ ഇരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് ഫൈനൽ ഇയർ ഒരു ബാങ്കിലേക് ഒരു പോസ്റ്റിന് ഇന്റർവ്യൂ കാൾ വരുന്നത്.

അങ്ങനെ ഇന്റർവ്യൂവിനെ വേണ്ടി ഒക്കെ റെഡി ആയിട്ട് ഉള്ളിലേക്കു കേറി…

“So ഹൃതിക്, give a brief introduction about your family.”

“Yes Sir, My family consists of my mother, father and an elder brother. My father is a mechanical contractor, he is in Dubai. My mother is a housewife but also takes tuition for children in our neighbourhood. My brother has just joined a school in Trivandrum as a high school teacher as well as doing his masters degree.”

അതികം ജനറൽ ആയിട്ട് ഉള്ള ചോദ്യങ്ങൾ ആയിരുന്നു, അത്യാവശ്യം നല്ല രീതിയിൽ തന്നെ പെർഫോം ചെയാൻ സാധിച്ചു. ഇന്റർവ്യൂ റിസൾട്ട് വന്നപ്പോ ജോലിയും കിട്ടി, പക്ഷെ ബാങ്കിൽ പോയി ജോലി ചെയാൻ എഞ്ചിനീയറിംഗ് എടുക്കണ്ട കാര്യം ഇല്ലാത്തോണ്ട് ആ ജോലി ഞാൻ വേണ്ട എന്നേ വെച്ചു. ഇനി ഉള്ള പ്ലാൻ ആണ് ഹയർ സ്റ്റഡീസ്, പക്ഷെ M.Tech എടുക്കാൻ ഉള്ള താല്പര്യം ഇല്ല, പഠിക്കുന്ന ഫീൽഡ് മാറാം എന്നേ തന്നെ തീരുമാനിച്ചു.

വീട്ടിൽ നിന്നും എല്ലാരും പറയുന്നതും ഇത്ര നേരത്തെ ഒന്നും ജോലിക് കേറണ്ട ഇനിയും പഠിച്ചോലാണ് ആണേ, പക്ഷെ എന്ത് പഠിക്കും എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.

അങ്ങനെ ഒരു ദിവസം വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് അമ്മ പറയുന്നത് നാളെ ഒരു കല്യാണത്തിന് പോവണം എന്നെ. അങ്ങനെ പോയിക്കഴിഞ്ഞാൽ “പഠിച്ച കഴിഞ്ഞോ മോനെ, ജോലിക് കേറുന്നിലെ മോനെ…” പോലെ ഉള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരും, പക്ഷെ കൂറേ കാലം കൂടി ആണേ കൗസിൻസിനെ കാണാൻ ഒരു അവസരം വരുന്നത്, അതുകൊണ്ട് പോവാം എന്നെ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച ഒരുങ്ങി ഒരു നീല ഷർട്ടും കറുത്ത ജീൻസും ഇട്ട് ഞാൻ റെഡി ആയി. അമ്മ ഒരു കസവു സാരി ആണ് വേഷം. വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളു, പോവുന്ന വഴിക് കുറച്ച പേരെ കൂട്ടാൻ ഉള്ളത് കൊണ്ട് കാര് എടുത്താണ് യാത്ര. വീട്ടിൽ നിന്നും ഇറങ്ങുമ്പോ രണ്ട് മൈന, എന്തോ നല്ലത് സംഭവിക്കാൻ പോകുന്നു എന്ന് തോന്നി. പോകുന്ന വഴിക് ഞാനും അമ്മയും ഓരോ വർത്തമാനം പറഞ്ഞ ഇരുന്നു

“നമ്മൾ ഇപ്പൊ ആരുടെ കല്യണത്തിന് ആണ് അമ്മെ പോവുന്നത് ? ” ഞാൻ ചോദിച്ചു.

“എടാ അത് നമ്മളുടെ രാജിയേച്ചീടെ ഭർത്താവിന്റെ അനിയന്റെ മോണ്ടെ കളയണത്തിനെ, നീ കണ്ടിട്ട് ഇല്ലേ അവനെ ആണ്” അമ്മ മറുപടി തന്നു.

“എന്ന് കണ്ടിട്ട് ഇല്ലേ എന്ന് !!”

“അന്നേ ഗിരിജേച്ചീടെ വീട്ടുകൂടലിനെ പോയപ്പോ അവൻ ആയിരുന്നു അച്ചാർ വിളമ്പിയത്”

Leave a Reply

Your email address will not be published. Required fields are marked *