പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 2 7

ആ ടേബിളിൽ ഉള്ള എല്ലാര്ക്കും അച്ചാർ വിളമ്പി ഞാൻ മുന്നോട്ട് പോയി.

“രാത്രി ആയിട്ട് സാധനം ഒന്നും കിട്ടിയില്ല എന്ന് തോന്നുന്നു, അവന്ടെ കൈ കിടന്ന് വിറകുനത് കണ്ടില്ലേ.” അവിടെ ഇരുന്ന് ഒരുത്തി മെല്ലെ കമന്റ് അടിച്ചു. എല്ലാരും ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ എല്ലാര്ക്കും അച്ചാർ വിളമ്പി, അതിന്ടെ ഇടയിൽ നേരത്തെ എന്നെ സഹായിക്കാൻ വന്ന അമ്മാവനെ ഞാൻ കൂറേ തപ്പി പക്ഷെ കണ്ടില്ല. എനിക്ക് കഴിക്കണം എന്ന് പറഞ്ഞ ഞാൻ ആ ആ പണി വേറെ ആളിനെ ഏല്പിച്ചു.

ഞാനും കിച്ചും മാത്രേ കഴിക്കാൻ ഇരുന്നുള്ളു, നീതുവും ബാക്കി പിള്ളേർ എല്ലാരും കഴിച്ചു. ഇവനോട് കാര്യം പറയണം എന്ന് ഉണ്ടായിരുന്നു എനിക്ക്, എന്നാൽ നേരത്തെ പറഞ്ഞപ്പോ ഉള്ള പ്രതികരണം ആയിരിക്കില്ല ഇനി. 6 അടിക്കാൻ കിട്ടിയാ ഒരു സ്വർണ അവസരം ഞാൻ ഹിറ്റ് വിക്കറ്റ് ആയപോലെ ആയിരുന്നു.

അപ്പൊ ഇത് ഞാൻ ഇവനോട് പറഞ്ഞ എനിക്ക് ഒരു അടി ഉറപ്പാണ്. പിന്നെ കൈ കഴുകാൻ പോവുമ്പോ ആണ് അവൾ ഒരു കാറിലേക് കേറുന്നത് ഞാൻ കണ്ടത്. ഒടി പോയി സംസാരിക്കാൻ മനസ്സ് പറഞ്ഞെങ്കിലും അതൊന്നും എന്നേ കൊണ്ട് പറ്റില്ലായിരുന്നു. njan അവിടെ കൂറേ നേരം നിന്ന് mugham കഴുകി. പിന്നെ കിച്ചു എന്നെ വിളിച്ച കൂറേ നേരം ആയാലോ എന്ന് പറഞ്ഞപ്പോ ആണ് ഞാൻ നിർത്തിയത്.

എല്ലാം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു, എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും യാത്ര പറഞ്ഞു. കാറിൽ തിരിച്ച വീട്ടിലേക്ക് പോവുമ്പോഴും എന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ച ആയിരുന്നു. റേഡിയോയിൽ ഒരോ റൊമാന്റിക് പാട്ട് വരുമ്പോളും അവളുടെ ഓർമ്മകൾ ആയിരുന്നു, ഇനി വെറുതെ ഇരുന്ന് റൊമാന്റിക് പാട്ടുകൾ കേട്ടാലും അവളുടെ ഓർമ്മകൾ കൂടും എന്ന് എനിക്ക് മനസിലായി. അങ്ങനെ ഒരു നീണ്ട ദിവസത്തിന് വീട്ടിൽ എത്തി.

അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ ഞാൻ മുകളിൽ എന്റെ റൂമിലേക്ക് പോയി. ഞാൻ കരുതിയത് പോലെ തന്നെ എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അതിന് കാരണം അവളോട് തോന്നിയോ ഇഷ്ടം ആണോ അതോ അവളോട് സംസാരിക്കാൻ പറ്റാത്തതിന്റെ കുറ്റബോധം ആണോ എന്നും അറിയില്ല, ഒരു പക്ഷെ രണ്ടും കൂടി ആവും.

എല്ലാരുടെയും ജീവിതത്തിൽ അപൂർവമായി നടക്കുന്ന ഒരു അനുഭവം, സ്വപനങ്ങളും പോലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു രാജകുമാരി എന്റെ കൺമുന്നിൽ വന്ന നിന്നിട്ടും ഞാൻ ആ അവസരം കൊണ്ടുപോയി കളഞ്ഞു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി, മനസ്സിൽ ആകെ ഒരു വിങ്ങൽ. നാളെ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം അവൻ വേണ്ടി അതിനുള്ള ആദ്യത്തെ പടി എടുത്ത് വെക്കാം എന്ന് ഞാൻ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ ഞാൻ പതിവിലും നേരത്തെ എണീറ്റ് കുളിച്ച റെഡി ആയി താഴത്തേക്ക് ചെന്നു. എന്നെ കണ്ടതും അമ്മ ഒന്നു ഞെട്ടി എന്നിട്ട് എന്നെ അടിമുടി ഒന്ന് നോക്കി

“നീ എങ്ങോട്ടാടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി മുണ്ട് ഒക്കെ ഉടുത്തിട്ട്”

“ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം അമ്മെ.”

“നിനക് എന്ത് പട്ടിയടാ മോനെ, രാവിലെ നേരത്തെ എനിക്കുന്നു എന്നിട്ട് എത്രയോ കൊല്ലം ആയിട്ട് പോവാത്ത അമ്പലത്തിൽ പോവുന്നു എന്നൊക്കെ പറയുന്നു. നിനക്കു പ്രെശ്നം ഒന്നും ഇല്ലാലോ ലെ മോനെ .” എന്റെ തല തലോടി കൊണ്ട് അമ്മ ചോദിച്ചു.

“എനിക്ക് ഒന്നും പറ്റിയില്ല, ഒന്ന് അമ്പലത്തിൽ പോവണം എന്ന് തോന്നി പോവുന്നു. അല്ലാതെ വേറെ പ്രേതേകിച് കാരണം ഒന്നും ഇല്ല.”

അവിശ്വസനീയതയും പുച്ഛത്തോടെയും എന്നെ നോക്കി കൊണ്ട് പോയിക്കോളാൻ തലയാട്ടി കൊണ്ട് പറഞ്ഞു.

“അപ്പൊ നീ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നിലെ.” പുറത്തു എത്തിയ എന്നോട് അമ്മ ചോദിച്ചു.

“വന്നിട്ട് കഴിച്ചോല്ലാം..!!” എന്നും പറഞ്ഞ ഞാൻ നടന്ന പോയി

അതെ ഇത് തന്നെ ആണ് എന്റെ പ്ലാനിന്റെ ആദ്യത്തെ ചുവട്. ദൈവത്തിന്റെ അടുത്ത കാൽ പിടിച്ച അപേക്ഷിക്കാൻ പോവാൻ ഞാൻ, അതല്ലാതെ വേറെ എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. വീടിന്ടെ അടുത്ത ഒരു ഹനുമാൻ ക്ഷേത്രത്തിലേക്ക് ഞാൻ യാത്ര ആയി.

Leave a Reply

Your email address will not be published. Required fields are marked *