“പണ്ട് ഇത് പോലെ എന്റെ കോളേജിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരന് ഒരുത്തിയുടെ ഇഷ്ടം തോന്നി, പക്ഷെ അവളോട് പറയാൻ നാണം ആയത് കൊണ്ട് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി ആണ് അവളൂടെ കാര്യം പറയാൻ പോയത്…” ഞാൻ പറഞ്ഞു, അതിന്ടെ ഇടയിൽ കിച്ചു കേറി ചോദിച്ചു
“അതിന് നിനക് പെൺപിള്ളേരോട് സംസാരിക്കാൻ അറിയില്ലലോ, പിന്നെ നീ പോയിട്ട് എന്താ കാര്യം.”
“ഞാൻ ഒറ്റക് പോയി പറഞ്ഞു എന്നല്ല, ഞാനും ആ കൂട്ടത്തിലെ ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്… ഞാൻ പറയുന്ന കഥയുടെ ഫ്‌ലോ ഇങ്ങനെ എടക് കേറി ഓരോന്ന് ചോദിച്ച കളയല്ലേ, പ്ളീസ്.” ഞാൻ പറഞ്ഞു
“സോറി സോറി , ഇനി ഒന്നും ഇല്ല നീ പറഞ്ഞോ.” എല്ലാരും കൂടി പറഞ്ഞു.
“അങ്ങനെ അവളോട് കാര്യം പറഞ്ഞപ്പോ ആണ് അവൾ ചോദിച്ചത്… എന്റെ മുഖത് നോക്കി ഇഷ്ടം ആണ് എന്ന് പോലും പറയാൻ ധൈര്യം ഇല്ലാത്ത ഒരുത്തനെ പ്രേമിക്കാൻ എനിക്ക് തീരെ താല്പര്യം ഇല്ല. ഇനി ഇതും പറഞ്ഞ അവൻ പിന്നെയും വരണം എന്നും ഇല്ല എന്നും കൂടി പറഞ്ഞേക്ക്.”
“ഇതിൽ നിന്നും എനിക്ക് മനസിലായത്, ആദ്യം വേണ്ടത് മുഖത്തു നോക്കി സംസാരിക്കാൻ ഉള്ള ധൈര്യം ആണ്.” ഞാൻ പറഞ്ഞ നിർത്തി.
“അതിന് നീ ഇപ്പൊ തന്നെ പോയി ഇഷ്ടം ആണ് എന്ന് പറയാൻ പോവുക അല്ലാലോ, പിന്നെ ഞാൻ പോയി നിനക് അവളെ ഇഷ്ടം ആണ് എന്ന് ഒന്നും അല്ലാലോ പറയാൻ പോവുന്നത്, ജസ്റ്റ് പോവുന്നു പേര് ചോദിക്കുന്നു, അതുകൊണ്ട് ഇപ്പൊ ഒന്നും സംഭവിക്കാൻ ഒന്നും പോവുന്നില്ലലോ, അതൊക്കെ കഴിഞ്ഞിട്ട് നീ തന്നെ അല്ലെ പോയി കാര്യം പറയാ.” നീതു പറഞ്ഞു
“അത് ശെരിയനാലോ ലെ… അങ്ങനെ ചെയ്ത മതി.” ഞാൻ പറഞ്ഞു
“ഇനി പറഞ്ഞിട്ട് നോ കാര്യം.” നീതു പറഞ്ഞു
“അല്ലെങ്കിൽ എടാ, നമ്മൾക്ക് പെട്ടന് ബൈക്ക് എടുത്തുത്തിട്ട് ആ കാർ പോയ വഴി വിട്ടാലോ, എന്നിട്ടേ എവിടെയാ താമസിക്കുന്നത് എന്ന് കണ്ടുപിടിക്കാം.” കിച്ചു പറഞ്ഞു.
“എടാ, എടാ, സ്ടാൽകിങ് ഈസ് എ ഡേർട്ടി ബിസിനസ്, അപ്പൊ ആ പണി നമ്മൾ ചെയ്യരുത്. അവൾ എനിക്ക് ഉള്ളത് അല്ല എന്നായിരിക്കും എന്റെ വിധി. നമ്മൾ എന്ത് ആഗ്രഹിച്ചാലും നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലാലോ.” കുറച്ച സങ്കടത്തിൽ ഞാൻ പറഞ്ഞു. അവർക്കും ഫീൽ ആയി.
“ഹെയ്യ്യ്യ്, അത് പോട്ടെ നമ്മൾ കൂറേ കാലം കഴിഞ്ഞ കൂടിയത് ഇതുപോലെ സെന്റി അടിച്ച ഇരിക്കാൻ ഒന്നും അല്ലാലോ. എല്ലാരും അവർ അവരുടെ കോളേജിലെ വിശേഷങ്ങളും ചെയ്ത കൂട്ടിയ മണ്ടത്തരം ഒക്കെ പറഞ്ഞ ഞാൻ ഒന്നു നോക്കട്ടെ ആരാണ് എന്നേ കാലും കൂടുതൽ പൊട്ടത്തരം കാണിച്ചത് എന്ന്.” എല്ലാരുടെയും മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. എല്ലാരും ഒരു ചെറുപുഞ്ചിരിയോട് കൂടി ഓരോരോ കഥകൾ പറഞ്ഞ അവിടെ തന്നെ ഇരുന്നു.
അപ്പോഴാണ് അമ്മയും വല്യമ്മയും വേറെയും കുറച്ച ബന്ധുക്കൾ ഞങ്ങളുടെ അടുത്തേക് വന്നിട്ടേ വൈകുനേരം റിസപ്ഷൻ ഉണ്ട് ഇനി അങ്ങോട്ട് ആണ് പോവേണ്ടത് എന്ന് പറഞ്ഞു. അപ്പൊ ഇന്ന് ഫുൾ ഞങ്ങൾ ഒരുമിച്ച് തന്നെ ആണലോ എന്ന സന്തോഷത്തിൽ ഞങ്ങളും.
പിന്നെ റിസപ്ഷൻ നടക്കുന്ന വീട്ടിൽ ഞങ്ങൾ കുറച്ച നേരത്തെ എത്തി. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച ഇരിക്കുക മാത്രം അല്ല ഇഷ്ടംപോലെ വയ്യനോക്കാനും ഇവിടെ വകുപ് ഉണ്ട്.
അപ്പോഴാണ് അമ്മ എന്റെ അടുത്തേക് വന്ന പറയുന്നത്, “അമ്മേടെ ചക്കര കുട്ടൻ ഇവിടെ വെറുതെ ഇരിക്കുക അല്ലെ ഒന്നു വന്ന വിളമ്പാൻ സഹായിക്കട.” സോപ്പ് ഇട്ട് തുടങ്ങിയപ്പോ തന്നെ എന്തേലും പണി ആയിരിക്കും എന്ന് മനസിലായിണ്ടായിരുന്നു. ഞാൻ അമ്മേടെ മുഖത്തേക് ദയനീയം ആയി നോക്കി.
“ഒറ്റക് വരണ്ടടാ, ഇവനെയൊക്കെ വിളിച്ചോ”, എന്നും പറഞ്ഞ അമ്മ കിച്ചുനെ ചൂണ്ടി കാണിച്ചു.
“ശെരി അമ്മെ ഞങ്ങൾ വന്നോളാം” ഞാൻ പറഞ്ഞു
“ആരോട് ചോദിച്ചിട്ട് ആട ‘ഞങ്ങൾ’ വന്നോളാം എന്ന് പറഞ്ഞത്: കിച്ചു എന്റെ അടുത്ത പറഞ്ഞു.
“അമ്മെ കിച്ചുണ് എന്തോ പറയാൻ ഉണ്ട് എന്ന്.”
“എന്താ കിച്ചു മോനെ ??” അമ്മ അവനോട് ചോദിച്ചു
