പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 2 7

“അല്ല ചെറിയാമ്മേ ഞാൻ ഇവനോട് വേഗം പോയി വിളമ്പാം എന്ന് പറയുവായിരുന്നു.” ഒരു ചമ്മിയ ചിരി ഫിറ്റ് ചെയ്ത അവൻ പറഞ്ഞു

“ആ, എന്ന രണ്ടാളും വേഗം വാ.” അമ്മ പറഞ്ഞു

ഞാൻ അവനെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി, അവൻ ആണെകിൽ നിന്നെ ഞാൻ ശെരിയാക്കി തരാമെടാ തെണ്ടി എന്ന ഭാവത്തിൽ തല ആട്ടി.

അവിടെ എത്തിയപ്പോ അവന് വിളമ്പാൻ കിട്ടിയത് തൈരും എനിക്ക് കിട്ടിയത് അച്ചാറും ആയിരുന്നു, ബിരിയാണി റൈസ് അല്ലെങ്കിൽ ചിക്കൻ പീസ് ആയിരുന്നു ഞങ്ങൾക്ക് താല്പര്യം പക്ഷെ അതിന് ഒക്കെ ആൾകാർ ആദ്യമേ സെറ്റ് ആയിരുന്നു.

 

അച്ചാർ എടുത്ത് വിളമ്പാൻ നടക്കുമ്പോഴാണ് ദൂരെ നിന്നും ഞാൻ ആ കാഴ്ച കണ്ടത്. ഒരു വട്ടം കൂടി ആ മുഖം കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവുമോ എന്നുള്ള എന്റെ സംശയത്തിന് ഉത്തരം എന്ന പോലെ, എന്റെ മനസിനും കണ്ണിനും സ്വർഗം കിട്ടിയത് പോലെ, അവളും ഈ റിസപ്ഷന് വന്നിട്ട് ഉണ്ടായിരുന്നു. അച്ചാർ വിളമ്പി വിളമ്പി എത്രയും പെട്ടെന്ന് അവൾ ഇരിക്കുന്ന ടേബിളിൽ എത്തണം എന്നായിരുന്നു ഇനി ഉള്ള എന്റെ ലക്ഷ്യം.

വിളമ്പുമ്പോ ചില ആൾകാർ അച്ചാർ വേണ്ട എന്നൊക്കെ പറയുണ്ടായിരുന്ന, അതൊന്നും കേൾക്കാതെ ഞാൻ എല്ലാര്ക്കും അച്ചാർ വിളമ്പി കൊണ്ടേ ഇരുന്നു. അങ്ങനെ പോയി പോയി ഞാൻ അവളുടെ തൊട്ട് അടുത്ത ഉള്ള ടേബിളിലെ എതാൻ ആയപ്പോ ആണ് എതോ ഒരു അമ്മാവൻ എന്റെ അടുത്ത വന്നത്.

“ആ മോനെ, നീ പോയി കഴിക്കാൻ ഇരുന്നോ, അച്ചാർ ഒക്കെ ഞാൻ വിളമ്പികൊലാം.”

“അയ്യോ, വേണ്ട മാമ ഞാൻ തന്നെ വിളമ്പികൊലാം, ഏതായാലും ഇത്രയും വിളമ്പിയിലെ ഇത് കഴിഞ്ഞിട്ട് ഞാൻ കഴിചോലാം.” ടെൻഷൻ അടിച്ച ഞാൻ പറഞ്ഞു.

“മോൻ ആകെ വിയർത്തു പോയലോ വിളമ്പീട്ട്, ഇങ്ങോട്ട് തന്നേക്ക്, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, മോൻ അത് വിചാരിച്ച താരത്തെ ഇരിക്കുക ഒന്നും വേണ്ട. മുടി കുറച്ചു വെള്ള കളർ ആയി എന്നേ ഉള്ളു ഞാൻ എപ്പഴും നല്ല ആക്റ്റീവ് ആണ്.” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് എന്റെ കൈയിൽ നിന്നും അച്ചാറിന്റെ പാത്രം വാങ്ങാൻ നോക്കി.

“എന്റെ പോന്ന അങ്കിൾ’ലെ, എനിക്ക് പണ്ട് തൊട്ടേ ഉള്ള ഒരു വല്യ ആഗ്രഹം ആണ് എല്ലാവര്ക്കും അച്ചാർ വിളമ്പി കൊടുക്കണം എന്ന്.” ഞാൻ ഒരു കൃത്രിമ ചിരിയോട് കൂടി പറഞ്ഞു. ഇത് കേട്ട അമ്മാവൻ എന്നെ ഒരു അത്ഭുതത്തോട് നോക്കി നിന്നു.

“അത് അല്ല അങ്കിൾ’ലെ ഞാൻ ഉദേശിച്ചത്, ഞാൻ ഒരു സോഷ്യൽ വർക്കർ ആണ്, എനിക്ക് എന്നും ഇങ്ങനെ ആരെങ്കിലും സഹായിക്കണം ഇല്ലെങ്കിൽ ഉറക്കം വരില്ല. ഇന്ന് ആണെകിൽ ഫുൾ തിരക് ആയത് കൊണ്ട് വേറെ സഹായങ്ങൾ ഒന്നും ചെയ്യാനും പറ്റിയില്ല, അപ്പൊ പിന്നെ ഇങ്ങനെ എങ്കിലും ഒരു ഉപകാരം എനിക്ക് ചെയ്തേ പട്ടു. അതുകൊണ്ട് അങ്കിൾ പ്ളീസ്.” ഞാൻ ഒരു ചിരിയോട് കൂടി അപേക്ഷിച്ചു.

“എന്ന അങ്ങനെ ആയിക്കോട്ടെ, ഞാൻ ആയിട്ട് എന്തിനാ വെറുതെ നിന്ടെ ഉറക്കം കളയുന്നെ, ഹഹഹ.” എന്നും പറഞ്ഞ അയാൾ പോയി.

ഞാൻ അങ്ങനെ അവൾ ഇരിക്കുന്ന ടേബിളിലേക് നടന്നു. എന്തൊക്കെ സംഭാവചിലവും ഇപ്പൊ തന്നെ സംസാരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു, അവിടെ നിന്നു തന്നെ സംസാരിക്കാനോ അതോ ഒന്നു പുറത്തേക് വരുമോ എന്ന് ചോദിച്ചിട്ട് പുറത്തു പോയി സംസാരിക്കണോ എന്ന സംശയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എത്ര ഒക്കെ ഒടിയും ചാടിയും കളിച്ചിട്ടും എന്റെ ഹൃദയം ഇത്ര വേഗത്തിൽ അടിച്ചിട്ടില്ല. ആ ടേബിളിന്റെ അടുത്ത എത്തുംതോറും എന്റെ കൈകൾ ചെറുതായി വിറക്കാൻ തുടങ്ങി. അവളുടെ മുന്നിൽ എത്തി, ആ ടേബിളിൽ 4 പേർ ഉണ്ടായിരുന്നു, എന്നിട്ട് അവളോട് ഞാൻ സർവ ധൈര്യവും സംഭരിച്ച ചോതിച്ചു…

“അച്ചാർ വേണോ ചേച്ചി.” എല്ലാം കൊളമാക്കി എന്ന് മനസിലായി എനിക്ക്, എന്നാലും ഒരു ചിരി ഉണ്ടായിരുന്നു എന്റെ മുഖത്ത. തന്നെ കാലും പ്രായം കൂടിയ ഒരാൾ തന്നെ ചേച്ചി എന്ന് വിളിച്ചതിന്റെ അത്ഭുതം അവളുടെ മുഖത്തും. അവൾ വേണം എന്ന രീതിയിൽ തലയാട്ടി ഒപ്പം അവളുടെ ജിമിക്കിയും ആടി കളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *