പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 4

“ഇവിടെ പോസ്റ്റ് ഓഫീസിൽ വന്നിട്ട് എന്ത് കാര്യം എന്ന് കരുതി പറഞ്ഞതാ, പിന്നെയാണ് ബുദ്ധി ഉണർന്നത്. ഒന്നു ഇങ്ങോട്ട് വാടാ മോനെ.”

“ആ ആ, അവിടെ തന്നെ നിക്ക് നീ.”

ഞാൻ പിന്നെ അങ്ങോട്ട് പോയി അവനെയും കൊണ്ട് അടുത്തുള്ള ബേക്കറിയിൽ കയറി.

“ചേട്ടാ 2 ലൈമ്.” ഞാൻ ഓർഡർ കൊടുത്തു.

“നീ എന്തായാലും എന്നെ വിളിച്ചത് നന്നായി, ഞാൻ ഇനി ബസിൽ തൂങ്ങി പിടിച് പോണ്ടേ എന്ന് ആലോചിച്ചു വിഷമിച് ഇരിക്കയായിരുന്നു അപ്പോഴാണ് നീ…” എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഇളിച്ചു.

“അയ്യടാ ഞാൻ ആരാ നിന്ടെ ഡ്രൈവറോ.”

“അല്ല ഇത് പറഞ്ഞ് ഇരിക്കാൻ അല്ലാലോ , നിനക് വേറെ എന്തോ പറയാൻ ഇല്ലേ” കിച്ചു പറഞ്ഞു.

“എടാ അതെ, ഞാൻ അവളുടെ കോളേജ് കണ്ടുപിടിച്ചു എന്നല്ലാതെ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. സംസാരിക്കാൻ എനിക്ക് അവളെ കിട്ടുന്നില്ല. നീ എന്തെക്കിലും ഒരു വഴി പറഞ്ഞ് തരണം എനിക്ക്.”

“നിനക് സംസാരിക്കാൻ പേടി ആണ് എന്നാണോ അവളെ കിട്ടുനെ ഇല്ല എന്നാണോ.”

“കോളേജ് കഴിഞ്‍ വരുമ്പോ കൂറേ ആൾകാർ ഉണ്ടാവും കൂടെ, അതിന്ടെ ഇടയിൽ കേറി ഇവളോട് മാത്രം ഒറ്റക് സംസാരിക്കണം എന്ന് ഏതോ ഒരുത്തൻ വന്ന് പറഞ്ഞ ആരും വരാൻ ഒന്നും പോവുന്നില്ല. അപ്പൊ അവൾ ഇങ്ങോട്ട് എന്തെകിലും ഒന്ന് സംസാരിച് തുടങ്ങിയ പിന്നെ കുഴപ്പം ഇല്ല.”

“ഒരു ഐഡിയ ഉണ്ട്, അവൾ വണ്ടി എടുത്ത് പുറത്തേക് വരുമ്പോ അവളെ ചെറുതായിട്ട് നിന്ടെ വണ്ടി കൊണ്ട് തട്ടിക്കണം, വളരെ ചെറുതായിട്ട്, അത് എങ്ങാനും പാളിപ്പോയ എല്ലാരും കൂടി വന്ന് നിന്നെ പൊതിയും.”

“അതൊന്നും വേണ്ടാ, എന്നെ കൊല്ലാൻ ഐഡിയ തരാൻ അല്ല നിന്നോട് ഞാൻ പറഞ്ഞത്.”

“എടാ ഒന്ന് ഫുൾ കേൾക്ക് നീ, അങ്ങനെ ചെറുതായിട്ട് ഒരു ദിവസം അവളെ തട്ടി, അടുത്ത ദിവസം നീ അവളുടെ വണ്ടിയുടെ അടുത്ത കാത് നിൽക്കണം, എന്നിട്ട് അവളോട് സോറി പറഞ്ഞ് നീ തുടങ്ങണം. ബാക്കി ഒക്കെ നിന്ടെ സംസാരം പോലെ ഇരിക്കും.”

“ഫുൾ കേട്ടപ്പോ വല്യ മോശം ഒന്നും തോന്നുന്നില്ല, പക്ഷെ ടെൻഷൻ കാരണം ഞാൻ അവളെ വണ്ടി അടിച്ചു തെരുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”

അവന്ടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. “എന്താടാ മോനെ, സംസാരിക്കാൻ പേടി, എന്തെകിലും ചെയാൻ ടെൻഷൻ, ഇതൊക്കെ പെട്ടന് മാറ്റി എടുക്കണം. നീ ഇപ്പൊ അവളോട് എങ്ങനെങ്കിലും സംസാരിച് തുടങ്ങി എന്ന് തന്നെ വെച്ചോ, നിന്നോട് കൂറേ നേരം സംസാരിച്ചു കഴിഞ്ഞ അവൾക് മനസ്സിലാവും നിനക് കോൺഫിഡൻസും ധൈര്യവും കുറവാണ് എന്ന്, അത് നിനക് നല്ലത് ആയിരിക്കില്ല. ചേട്ടാ 2 പഫ്സ്…”

അവൻ എനിക്ക് പകർന്ന് തന്ന അറിവ് കേട്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി, ഇവനെ ഇത്രയൊക്കെ ഇതിന് പറ്റി അറിയാം എന്ന് ഞാൻ കരുതിയില്ല.

“ഡാ എന്നാലും വേറെ എന്തേലും ഐഡിയ ഉണ്ടോ, ഇത് തത്കാലം ‘പ്ലാൻ ബി’ ആയിട്ട് അവിടെ നിന്നോട്ടെ. ഐഡിയ എന്ന് പറയുമ്പോ കുറച്ച് റിസ്ക് കുറഞ്ഞ വല പരിപാടിയും.”

“ഞാൻ ഇനിയും ആലോചിച്ച ഇത് പോലെ എന്തെങ്കിലും കൊനഷ്ട് ഐഡിയ അല്ലാതെ വേറെ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അളിയാ. അല്ലെങ്കിൽ ഞാൻ ഒന്നു നോക്കട്ടെ, നീ ഒരു 1-2 ദിവസം സമയം താ എനിക്ക്. ഐഡിയ പറഞ്ഞ് തന്ന ഗിഫ്റ്റ് വേണം കേട്ടോ.” കിച്ചു പറഞ്ഞു.

“ഓ സമയം എടുത്ത് പറഞ്ഞ തന്ന മതി, അല്ലേടാ ഞാൻ ഗൂഗിൾ എടുത്തു ഒന്നു നോക്കിയാലോ എന്താ ചെയ്യണ്ടത് എന്ന്, അവരുടെ കൈയിൽ എന്തെകിലും ഒരു സ്കീം ഉണ്ടാവാതെ ഇരിക്കില്ല.”

അവൻ എന്നെ ഒന്നു നോക്കി, അവൻ ഒന്നും പറയാതെ തന്നെ എനിക്ക് മനസിലായി അവന്ടെ മനസ്സിൽ എന്താണ് എന്ന്… ‘പോയി ചത്തൂടെടാ നിനക്ക് ഒക്കെ.’

“എന്ന പിന്നെ പോയാലോ ഡാ, നിന്നെ വീട്ടിൽ ആക്കി തരാം ഞാൻ.” ഞാൻ കിച്ചുവിനോട് പറഞ്ഞു.

ഞാൻ വീട്ടിൽ എത്തിയതും അമ്മ അപ്പുറത്തെ വീട്ടിലെ ചേച്ചിയുമായി സംസാരിച്ച നികുവായിരുന്നു, ഞാൻ അവരെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്കു കേറാൻ പോയപ്പോഴേക്കും അമ്മ എന്നെ വിളിച്ചു.

“ഡാ മോനെ നമ്മളുടെ ടി വി അടിച്ചു പോയെടാ, ഏട്ടൻ അതിൽ ന്യൂസ് കണ്ടോണ്ട് ഇരുന്നപ്പോ പെട്ടന് ഒരു സൈഡ് ഫുൾ കറുപ്പ് ആയിപോയി, അപ്പൊ ഞാൻ വിമലേച്ചിയോട് പുതിയ ടി വി വാങ്ങിക്കുന്നതിനെ പറ്റി ചോദിക്കുവായിരുന്നു.”

“ശെരിയാ കുറച്ചും കൂടി വല്യ ടി വി വാങ്ങിക്കാം നമുക്ക്, ഏതാ വിമലേച്ചി ഇവിടെ അടുത്തുള്ള ഇലക്ട്രോണിക്സ് ഷോപ്.” ഞാൻ ചോദിച്ചു

“എന്തിനാടാ പുതിയത് വാങ്ങിക്കുന്നത്, നീ എഞ്ചിനീയർ അല്ലെ നന്നാക്കി കൊടുക്കട.” വിമലേച്ചി കളിയാക്കി കൊണ്ട് പറഞ്ഞു. മിണ്ടാതെ അമ്മ പറഞ്ഞതിന് തലയാട്ടി പോയ മതിയാരുന്നു ഞാൻ ചിന്തിച്ചു.

“അത് ശെരിയനാലോ, ഒന്ന് ശെരിയാകാൻ നോക്കടാ എന്ന, നീ ആണ് ശെരിയാക്കിയത് എന്ന് അറിഞ്ഞ നിന്ടെ അച്ഛനെ വല്യ സന്തോഷം ആവും.”

“ഓ പിന്നെ, പൈസ കുറച് ലാഭം ആയാലോ എന്ന് ഓർത്തിട്ട് ആയിരിക്കും സന്തോഷം ആവ.”

“എന്തായാലും നീ അയാളോട് ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.” അമ്മ പറഞ്ഞു.

അമ്മ പറഞ്ഞത് എന്റെ മനസ്സിൽ എക്കോ അടിച്ചു ഞാൻ കേട്ടു, ‘എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.’

ഞാൻ അഭിമാനത്തോടെ അമ്മയെ നോക്കിട്ട് പറഞ്ഞു “അമ്മ ഒരു ജീനിയസ് തന്നെ.” ഞാൻ വേഗം റൂമിലോട്ട് പോയി പണി ആയുധങ്ങളുമായി താഴത്തേക്ക് വന്നു. എല്ലാം അഴിച് എടുത്ത് കഴിഞ്ഞപ്പോ ആണ് എനിക്ക് പണി പാളി എന്ന് മനസിലായത്, ഇനി എന്ത് ചെയ്‌താൽ ആണ് ഇത് ശെരിയാവുക എന്ന് എനിക്ക് അറിയില്ല. അമ്മ ഞാൻ ഈ ചെയുന്നത് ഒക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, മുഖം കണ്ടാലറിയാം നല്ല പ്രതീക്ഷ ഉണ്ട് എന്ന്.

യൂട്യൂബ് നോക്കിയാ ചിലപ്പോ ഐഡിയ കിട്ടും എന്ന് മനസിലായി എനിക്ക്, പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് നോക്കിയാ അത് എന്റെ അഭിമാനത്തിന്റെയും കഴിവിനെയും ബാധിക്കും, അതുകൊണ്ട് റൂമിലെ പോയി കുറച്ചും കൂടി ടൂൾസ് എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞ് അവിടെ പോയി കുറച്ച യൂട്യൂബ് നോക്കും. തികച്ചും ഭാഗ്യം കൊണ്ട് മാത്രം ടി വി ഞാൻ ശെരിയാക്കി.

സലാം കശ്മീരിലെ ജയറാമിനെ പോലെ ഞാൻ അഭിമാനം കൊണ്ട് പുളകിതൻ ആയി ഞാൻ അവിടെ നിന്നു. പിന്നീട് അച്ഛനോടും അമ്മ വല്യ കാര്യത്തിൽ ഞാൻ ആണ് ഇതൊക്കെ ശെരിയാക്കിയത് എന്ന് പറയുന്നത് ഞാൻ കേട്ടു.

രാത്രി ഉറങ്ങാൻ കടക്കുമ്പോഴും ഞാൻ അമ്മ പറഞ്ഞ കാര്യം തന്നെ ഒന്നുടെ ആലോചിച്ചു, ‘എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.’ പക്ഷെ അവൾക് അങ്ങനെ എന്താണ് ഞാൻ കൊടുക്കുക എന്നത് ആയിരുന്നു എന്റെ സംശയം.

ഇതിനെ ഇനിയും കാഴ്ചയിൽ മറഞ്ഞ ഇഷ്ടമായിട്ട് കൊണ്ടുനടക്കാൻ സാധിക്കില്ല, അവളെ അറിയിക്കണം. ഒരാളോട് സംസാരിക്കാതെ കാര്യങ്ങൾ പറയാൻ ഏറ്റവും നല്ല രീതി സമ്മാനങ്ങൾ കൊടുക്കുന്നത് ആണ് എന്ന് എനിക്ക് തോന്നി, പക്ഷെ അത് കറക്റ്റ് ആയിട്ട് ചെയ്തില്ലെങ്കിൽ നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചിലപ്പോ മനസിലാവില്ല അല്ലെങ്കിൽ വേറെ എന്തെകിലും ആണ് എന്ന് തെറ്റിധരിക്കും.

Leave a Reply

Your email address will not be published. Required fields are marked *