“എടാ മോനെ കിച്ചു, നീ എവിടെ ആട കുട്ടാ, ടൗണിൽ എങ്ങാനും ഉണ്ടോ ? ”
“ഓ ടൗണിൽ ഉണ്ടാലോ, എന്താടാ.”
“നീ കറക്റ്റ് എവിടെയാ, എനിക്ക് നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ട് കുറച്ചു പറയാൻ ഉണ്ട്.”
“ആണോ, നീ എവിടെയാ ഉള്ളത് എന്ന് പറ ഞാൻ അങ്ങോട്ട് വരാം, ഞാൻ ഇവിടെ പോസ്റ്റ് ഓഫീസിൽ ആണ് ഉള്ളത്.”
“ഞാൻ അവളുടെ കോളേജിന്റെ അടുത്ത് ഉള്ള ഒരു ചായ കടയിൽ ആണ്, ലൊക്കേഷൻ ഞാൻ വാട്ട്സാപ്പിൽ ഇടാം.” എന്നും പറഞ്ഞ ഞാൻ ഫോൺ വെച്ചു, എന്നിട്ട് ലൊക്കേഷൻ അയച്ചു.
അപ്പൊ തന്നെ അവൻ എന്നെ തിരിച്ചു വിളിച്ചു “ഡാ ഹൃതിക്ക്, നീ പോസ്റ്റ് ഓഫീസ് വരെ ഒന്നു വരുമോ?”
“എന്താടാ എന്ത്പറ്റി !?”
“അല്ല എന്റെ അടുത്ത വണ്ടി ഇല്ല, നീ അയച്ച സ്ഥലത്തേക്ക് വരാൻ ദൂരം ഇല്ലെങ്കിലും രണ്ട് ബസ് മാറി കേറി വരണം.”
“ഡാ ഡാ, വിളിച്ചപ്പോ തന്നെ ഞാൻ അങ്ങോട്ട് വരാം എന്നല്ലെടാ പൂ… മോനെ പറഞ്ഞത്, കളിയാകുന്നോടാ.”
“ഇവിടെ പോസ്റ്റ് ഓഫീസിൽ വന്നിട്ട് എന്ത് കാര്യം എന്ന് കരുതി പറഞ്ഞതാ, പിന്നെയാണ് ബുദ്ധി ഉണർന്നത്. ഒന്നു ഇങ്ങോട്ട് വാടാ മോനെ.”
“ആ ആ, അവിടെ തന്നെ നിക്ക് നീ.”
ഞാൻ പിന്നെ അങ്ങോട്ട് പോയി അവനെയും കൊണ്ട് അടുത്തുള്ള ബേക്കറിയിൽ കയറി.
“ചേട്ടാ 2 ലൈമ്.” ഞാൻ ഓർഡർ കൊടുത്തു.
“നീ എന്തായാലും എന്നെ വിളിച്ചത് നന്നായി, ഞാൻ ഇനി ബസിൽ തൂങ്ങി പിടിച് പോണ്ടേ എന്ന് ആലോചിച്ചു വിഷമിച് ഇരിക്കയായിരുന്നു അപ്പോഴാണ് നീ…” എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഇളിച്ചു.
“അയ്യടാ ഞാൻ ആരാ നിന്ടെ ഡ്രൈവറോ.”
“അല്ല ഇത് പറഞ്ഞ് ഇരിക്കാൻ അല്ലാലോ , നിനക് വേറെ എന്തോ പറയാൻ ഇല്ലേ” കിച്ചു പറഞ്ഞു.
“എടാ അതെ, ഞാൻ അവളുടെ കോളേജ് കണ്ടുപിടിച്ചു എന്നല്ലാതെ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. സംസാരിക്കാൻ എനിക്ക് അവളെ കിട്ടുന്നില്ല. നീ എന്തെക്കിലും ഒരു വഴി പറഞ്ഞ് തരണം എനിക്ക്.”
“നിനക് സംസാരിക്കാൻ പേടി ആണ് എന്നാണോ അവളെ കിട്ടുനെ ഇല്ല എന്നാണോ.”
“കോളേജ് കഴിഞ്‍ വരുമ്പോ കൂറേ ആൾകാർ ഉണ്ടാവും കൂടെ, അതിന്ടെ ഇടയിൽ കേറി ഇവളോട് മാത്രം ഒറ്റക് സംസാരിക്കണം എന്ന് ഏതോ ഒരുത്തൻ വന്ന് പറഞ്ഞ ആരും വരാൻ ഒന്നും പോവുന്നില്ല. അപ്പൊ അവൾ ഇങ്ങോട്ട് എന്തെകിലും ഒന്ന് സംസാരിച് തുടങ്ങിയ പിന്നെ കുഴപ്പം ഇല്ല.”
“ഒരു ഐഡിയ ഉണ്ട്, അവൾ വണ്ടി എടുത്ത് പുറത്തേക് വരുമ്പോ അവളെ ചെറുതായിട്ട് നിന്ടെ വണ്ടി കൊണ്ട് തട്ടിക്കണം, വളരെ ചെറുതായിട്ട്, അത് എങ്ങാനും പാളിപ്പോയ എല്ലാരും കൂടി വന്ന് നിന്നെ പൊതിയും.”
“അതൊന്നും വേണ്ടാ, എന്നെ കൊല്ലാൻ ഐഡിയ തരാൻ അല്ല നിന്നോട് ഞാൻ പറഞ്ഞത്.”
“എടാ ഒന്ന് ഫുൾ കേൾക്ക് നീ, അങ്ങനെ ചെറുതായിട്ട് ഒരു ദിവസം അവളെ തട്ടി, അടുത്ത ദിവസം നീ അവളുടെ വണ്ടിയുടെ അടുത്ത കാത് നിൽക്കണം, എന്നിട്ട് അവളോട് സോറി പറഞ്ഞ് നീ തുടങ്ങണം. ബാക്കി ഒക്കെ നിന്ടെ സംസാരം പോലെ ഇരിക്കും.”
“ഫുൾ കേട്ടപ്പോ വല്യ മോശം ഒന്നും തോന്നുന്നില്ല, പക്ഷെ ടെൻഷൻ കാരണം ഞാൻ അവളെ വണ്ടി അടിച്ചു തെരുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”
അവന്ടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. “എന്താടാ മോനെ, സംസാരിക്കാൻ പേടി, എന്തെകിലും ചെയാൻ ടെൻഷൻ, ഇതൊക്കെ പെട്ടന് മാറ്റി എടുക്കണം. നീ ഇപ്പൊ അവളോട് എങ്ങനെങ്കിലും സംസാരിച് തുടങ്ങി എന്ന് തന്നെ വെച്ചോ, നിന്നോട് കൂറേ നേരം സംസാരിച്ചു കഴിഞ്ഞ അവൾക് മനസ്സിലാവും നിനക് കോൺഫിഡൻസും ധൈര്യവും കുറവാണ് എന്ന്, അത് നിനക് നല്ലത് ആയിരിക്കില്ല. ചേട്ടാ 2 പഫ്സ്…”
അവൻ എനിക്ക് പകർന്ന് തന്ന അറിവ് കേട്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി, ഇവനെ ഇത്രയൊക്കെ ഇതിന് പറ്റി അറിയാം എന്ന് ഞാൻ കരുതിയില്ല.
“ഡാ എന്നാലും വേറെ എന്തേലും ഐഡിയ ഉണ്ടോ, ഇത് തത്കാലം ‘പ്ലാൻ ബി’ ആയിട്ട് അവിടെ നിന്നോട്ടെ. ഐഡിയ എന്ന് പറയുമ്പോ കുറച്ച് റിസ്ക് കുറഞ്ഞ വല പരിപാടിയും.”
“ഞാൻ ഇനിയും ആലോചിച്ച ഇത് പോലെ എന്തെങ്കിലും കൊനഷ്ട് ഐഡിയ അല്ലാതെ വേറെ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അളിയാ. അല്ലെങ്കിൽ ഞാൻ ഒന്നു നോക്കട്ടെ, നീ ഒരു 1-2 ദിവസം സമയം താ എനിക്ക്. ഐഡിയ പറഞ്ഞ് തന്ന ഗിഫ്റ്റ് വേണം കേട്ടോ.” കിച്ചു പറഞ്ഞു.
