പ്രണയം – 3 1

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട്
ഫ്ലാറ്റിന് അടുതാണ് ,
അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..

ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .

അനിയത്തിമാർ ഒരാൾ
മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,

നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി ,
അതും പറഞ്ഞവൾ എണീറ്റു

ശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,

ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത്
?..

എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,

അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?.
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,

അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,,
എന്നിലും മുഹബ്ബത്തിന്റെ ഗസൽ മീട്ടി ആരോ പാടും പോലെ തോന്നി അവളിലെ നാണത്തെ കുറിച്ച് ,,

റൂമില്‍ കയറി ഉമ്മയോട് വീണ്ടും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി ,,

അവളെന്റെ പിന്നാലെ യാത്ര അയക്കാനായി പുറത്തു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു …

ഹംന പൊയ്ക്കോ ഇനിയും സ്റ്റെപ്പ് കയറി ഇറങ്ങേണ്ട കാല് കുഴയും…,

മൂന്ന് വർഷമായിട്ട് കുഴയാത്ത കാല് മൂന്നാം നിലയിൽ നിന്ന് കയറി ഇറങ്ങിയാൽ ഒന്നും കുഴയില്ല..
അവൾ പറഞ്ഞു ,

ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു

ഇനി പൊയ്ക്കോ ,

പോവാം … അനു പോയാക്കോ ,,

ബൈക്ക് സ്റ്റാർട്ട് ആക്കി ഞാൻ പറഞ്ഞു ..
പോ പെണ്ണെ നീ നോക്കി നിൽക്കുമ്പോ എനിക്ക് പോവാൻ തോന്നുന്നില്ല ,,

അവൾ തലയാട്ടി കൊണ്ട് ഹോസ്പ്പിറ്റലിന്‍ അകത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് നടന്നു ,

**************************
പിന്നീട് പ്രണയകാലമായിരുന്നു ഞങ്ങളുടേത്
ആത്മാവിൽ കൊണ്ട് നടന്ന എന്റെ വീട്ടുകാർ അംഗീകരിച്ച പവിത്രമായ പ്രണയം …..

രണ്ടു വർഷം ഞങ്ങൾ ഒരേ മനസ്സോടെ ചിന്തിച്ചു സ്വപ്‌നങ്ങൾ നെയ്തു പ്ലസ് റ്റു കഴിഞ്ഞപ്പോൾ ഞാൻ എഞ്ചിനിയറിങ്ങിന് ചേരാൻ തീരുമാനിച്ചു …

ജോലി സമ്പാദിക്കണം വേഗം , എന്നിട്ട് ഹംനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതായിരുന്നു മനസ്സ് നിറയെ ..,,
ഹംനയുടെ ഇത്താന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതാണ് ,
കല്യാണത്തിന് രണ്ടു ദിവസം മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,

പുറത്തു പോയ
ഹംനയുടെ ബാപ്പന്റെ ബൈക്ക് ഒരു അജ്ഞാത വണ്ടി ഇടിച്ചു തെറുപ്പിച്ചത് ,,

ആരും സാക്ഷികൾ ഉണ്ടായില്ല , ചോരവർന്ന് ഉപ്പ റോഡിൽ തന്നെ ….

ആർഭാടം ഇല്ലാതെ നിക്കാഹ് മാത്രം ആയിട്ട് ലാളിതമായ് ചെയ്ത് അയക്കാം എന്നുള്ള മുതിർന്നവരെ തീരുമാനം
ഹംനയുടെ ഉമ്മയും ശരി വെച്ചു….

ചെക്കൻ വീട്ടുകാർക്കും സമ്മതം
എന്നാൽ പറഞ്ഞ വാക്ക് പോലെ സ്വർണ്ണത്തിലും സ്ത്രീധന പൈസയിലും ഒരു മാറ്റവും ഉണ്ടാവരുത് ,,

ബാങ്കിൽ പോയി ചോദിച്ചപ്പോള്‍,
പൈസ ഹംനയുടെ ഉപ്പ എടുത്തു വരുമ്പോഴാണ് അപകടംഉണ്ടായത് ,,

അതാരോ മോഷ്ടിച്ചു എന്നുള്ള സത്യവും തിരിച്ചറിഞ്ഞതും അപ്പോഴാണ്,,

കേസൊക്കെ കൊടുത്തിട്ടും ഒരു തുമ്പും ഉണ്ടായില്ല..
അങ്ങനെ ആ കല്യാണം മുടങ്ങി ,,

അതോടെ ജീവിതത്തെ വെറുത്തു കൊണ്ട് ഇത്ത.
എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും മിണ്ടാതെ അവരെ മാത്രം ലോകത്ത് ഒതുങ്ങി കൂടി .

അതോടെ ഹംന ആ സ്ഥാനത്തേക്ക് നിന്ന്
തളർന്നു പോയ ഉമ്മാക്കും ഇത്തിരി ഇല്ലാത്ത അനുജത്തിമാർക്കും
ഇത്താക്കും ഒരു തണലായി നിൽക്കാൻ ശ്രമിച്ചു .
ചെറു പ്രായത്തിലെ ജീവിതം എന്തെന്ന് അറിഞ്ഞു അവൾ ,,

പിന്നെ എന്തിനാ ഭായ് നിങ്ങള് ആ പാവം പെൺ കുട്ടിയെ ?..

രാഹുൽ ചോദ്യം പൂർത്തിയാക്കാതെ അൻവറിനെ നോക്കി

ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു തണൽ മരം തീർക്കുമ്പോഴും ,
ഞങ്ങൾക്ക് ചുറ്റും കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു
കാറ്റും കോളും നിറഞ്ഞ
മാസങ്ങളും ദിവസങ്ങളും അതിൽ പെട്ട് ഞങ്ങളും ആടി ഉലഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *