പ്രണയം – 3 1

അഡ്രസ് പ്രകാരമുള്ള രണ്ടാം നിലയിലെ റൂമിന് മുന്നിൽ ഞാൻ എത്തി , വിറയോടെ ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി
സത്യത്തിൽ എന്ത് പറയുമെന്നോ ചോദിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു …..

ആരും വാതിൽ തുറന്നില്ല ..
ഞാൻ തൊട്ടടുത്ത റൂമിൽ ഉള്ളവരോട് അവിടെ ആളില്ലെ എന്ന് അന്വേഷിച്ചു…

അവർക്കറിയില്ല എന്നായിരുന്നു മറുപടി ..

ഞാൻ താഴത്തെ നിലയിലേക്ക് വന്നു ഇനി എന്ത് ചെയ്യും എന്നോർത്ത് ബൈക്കിൽ ചാരി നിന്നു …,,

അപ്പോഴാണ് പ്രായം ചെന്ന ഒരാൾ തലയ്കെട്ടൊക്കെ ആയിട്ട് ഏറ്റെടുത്ത വന്ന് കൊണ്ട് ചോദിച്ചു….,,

മോൻ ആരാ .. ആരെയാ ഇവിടെ കാത്തു നിൽക്കുന്നത് ?..

ആ ഉപ്പുപ്പയോട് ഞാൻ ചോദിച്ചു.
ഉപ്പൂപ്പ ഈ ഫ്ലാറ്റിലാണോ താമസം ?..

നിഷ്‌കളങ്കമായ ഒരു ചിരി പാസാക്കി ഉപ്പൂപ്പ അതെ എന്ന് തലയനക്കി .

ഉപ്പൂപ്പാക്ക് അറിയാമോ
ഈ ഫ്ളാറ്റിലെ രണ്ടാം നിലയിൽ താമസിക്കുന്ന ലവൻ ബീയിൽ താമസിക്കുന്നവർ എവിടെ പോയെന്ന് ?..
അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു.

ആ… അറിയാം മോനെ
അവിടുത്തെ ഉമ്മ
ഹോസ്പ്പിറ്റലിൽ ആണ്
രണ്ട് ദിവസായിട്ട് .

ഏത്‌ ഹോസ്പ്പിറ്റൽ എന്നറിയാമോ ഉപ്പൂപ്പാ..

സിറ്റിയിലെ ഫാത്തിമ ഹോസ്പ്പിറ്റലിൽ ആണ്
ഞാനിന്നലെ പോയി കണ്ടിരുന്നു..

വാർഡ് നമ്പർ എത്രയാ ഉപ്പൂപ്പാ ?.

അത്…. ഉപ്പൂപ്പ കുറച്ചു നേരം ആലോചിച്ചു , മൂന്നാം നിലയിലാണ് നമ്പറ് 33 ആണ് മോനെ .

നന്ദി ഉപ്പൂപ്പാ .. ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു..

മോന്റെ പേര് എന്താ..

ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
അൻവർ ,

അപ്പൊ തേടി വന്നതാണല്ലേ ?..
ഉപ്പൂപ്പ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു .

ഫാത്തിമ ഹോസ്പ്പിറ്റൽ 33മാം നമ്പർ അത് മാത്രമായിരുന്നു ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ
ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ
ഹോസ്പ്പിറ്റലിൽ കയറി

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ
കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്..

ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു

എന്നാൽ ഇപ്പൊ തോന്നുന്നു
ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് ..
ഒരു പക്ഷെ ,
അന്നത്തെ നോട്ടിൽ അവളാരാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ
എനിക്ക് അവളെ അന്വേഷിക്കാൻ തോന്നില്ലായിരുന്നു ,,
ഇതുപോലൊരു ഫീലിംഗ് അനുഭവിക്കാൻ ആവില്ലായിരുന്നു….

ഓരോന്നും ആലോചിച്ചു നടന്ന ഞാൻ മൂന്നാം നിലയിൽ എത്തി
33മാം റൂം തിരഞ്ഞു ,

എങ്ങനെ തുടങ്ങണം.. അവളെ ഉമ്മാക്ക് ഇഷ്ടമാവുമോ ?..
അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു..

ഫ്ലാറ്റ് അഡ്രസ് തന്നത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ആ അടച്ചിട്ട 33മ് ഡോർ തട്ടി ….

വാതിൽ തുറക്കുന്ന ആ മുഖമാണ് എന്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നത്

എന്റെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു .
പ്ലിങ് എന്നൊക്കെ പറയാവുന്ന അവസ്ഥ ആയിരുന്നു ആ സമയം എന്റെ മുഖം..

പ്രണയിനിയെ പ്രതീക്ഷിച്ചെടുത്ത
ഒരു 7 ..8.. വയസ്സ് വരുന്ന ഒരു പെൺ കുട്ടി വാതിൽ തുറന്ന് എന്നെ ആരാ എന്നുള്ള ഭാവത്തിൽ നോക്കുകയാണ് ,,

ആരാ കുഞ്ഞോളെ അത് …
ഒരു തളർന്ന സ്വരം ചോദിക്കുന്നത് ഞാൻ കേട്ടു ,

ഒരു ഇക്കാക്കയ , അവൾ ശബ്ദം താഴ്ത്തി വാതിലിന് പിന്നിൽ നോക്കി പറഞ്ഞു .

കയറാൻ പറ മോളെ …

കയറാൻ പറഞ്ഞു . ആ കുട്ടി എന്നോട് അതും പറഞ്ഞു കൊണ്ട് വാതിൽ മുഴുവനായി തുറന്നു .

ഞാൻ ഇത്തിരി മടിയോടെ ആ ചെറിയ റൂമിലേക്ക് കയറി …

മോനോ…
ഇരിക്ക് മോനെ ..
കട്ടിലിൽ കിടന്നു കൊണ്ട് ആ ഉമ്മ എന്നെ വാക്കെന്ന സ്നേഹം കൊണ്ട് മൂടുക ആയിരുന്നു.
ഞാൻ എന്ത് പറയണം ചെയ്യണം എന്നറിയാതെ അവിടെ ഉള്ള കസേരയിൽ ഇരുന്നു ,,,,

മോൻ എന്താ ഒന്നും മിണ്ടാത്തെ , എന്നെ മോന് ഓർമ്മയില്ലെ ?..

ഞാൻ അപ്പോഴാണ് ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയത് ശരിക്കും.
എവിടെയോ കണ്ടിട്ടുള്ള പോലെ എവിടെ ആണെന്നുള്ളത് ഓർമ്മ കിട്ടുന്നില്ല…,,

Leave a Reply

Your email address will not be published. Required fields are marked *