പ്രണയം – 1

***************************
അൻവറിനെ ജയിലിലേക്ക് കൊണ്ട് പോവാനായി ICU വിലേക്ക് കയറിയ ഡോക്ക്ടറും നഴ്സും ഞെട്ടി തരിച്ചു…
നിങ്ങളെന്താ ഡോക്ക്ടർ പറയുന്നത്
ICUവിൻ വാതിലിന്റെ പുറത്തു നിന്ന്‌ അവിശ്യസിനതയോടെ ചോദിച്ചു സൂപ്രണ്ട് ,,,
അറിയില്ല സാർ കുറച്ചു മുമ്പ് അവൻ ഇവിടെ ഉണ്ടായതാണ്..
സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു…
പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു…,,
ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല ..,
ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത്‌ ..
പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത്
ഡോക്ക്ടർ വിമൽ കേട്ടു..,
അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു…
ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,,
നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന്
ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ .
സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,,
സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി .
പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു…….,
ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു.
ജീവപര്യന്തം പ്രതിയാണോ അൻവർ ?..
ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് …
ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു ….
വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു
അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,,
സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,,
എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന
ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത്
ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു .
ആ… ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു ,
ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ
വിമൽ ഡോക്ക്ടർ ചോദിച്ചു
ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത്‌ ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത്
സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് ..
ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും …..
അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും .
ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി…
വിമൽ ഡോക്ക്ടർ
ഓർത്തു കൊണ്ടിരുന്നത്
ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ ..,
അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു…..,,
നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി.,
പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു..
അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു ..
പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …,
കോടതി സമയം ആയി …
കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം
ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു…..,
ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി വധശിക്ഷ നൽകണം എന്ന് വാദിഭാഗത്തിന്റെ അപ്പീൽ വിധി പറയനായി മാറ്റി വെച്ച ദിവസമായിരുന്നു …,,
എന്നാൽ ആരും പ്രതീക്ഷിക്കാത്ത കാര്യം കോടതി മുറ്റത്തു നടന്നു. ,,
ജനങ്ങളുടെ കൂട്ടായ്‌മ ഇല്ലാതെ പോലീസിന്റെ അകമ്പടി ഇല്ലാതെ അൻവർ കോടതി വളപ്പിലേക്ക് കാല് എടുത്തു വെച്ചു …,
ജയിൽ പുള്ളിയുടെ വേഷം കണ്ടതും കോടതി വളപ്പിലെ സുരക്ഷാ അധികൃതർ പോലീസിനെ വിവരമറിയിച്ചു ….
പോലീസുക്കാർ നിമിഷങ്ങൾക്കകം അൻവറിനെ പൊതിഞ്ഞു..
പഴം ചക്കയിൽ ഈച്ച എന്ന പോലെ കോടതിവളപ്പും പരിസരവും എല്ലാവരും തിങ്ങി നിറഞ്ഞു…,
അവസരം കിട്ടിയാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിക്ക് വധശിക്ഷ വേണമെന്നും പോലീസിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രതി പിടിയിലായതെന്നും ഇല്ലങ്കിൽ മറ്റൊരു ക്രൂരത കൂടി പ്രതി ചെയ്യും എന്ന് പ്രോസിക്യൂഷൻ വാദിച്ചു… ..
വാദം മുഖവിലക്ക് എടുത്ത് കൊണ്ട് ജഡ്ജി ഉത്തരവിട്ടു
പ്രതിക്ക് പരോൾ ഇല്ലാത്ത കർശന ജീവപര്യന്ത്യം “
എല്ലാ കണ്ണുകളും അൻവറിലേക്ക് നീണ്ടു .
ഭാവ മാറ്റമില്ലാതെ അൻവറും.
പോലീസ് ബസ്സിൽ അൻവറിനെ കയറ്റുമ്പോൾ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ..
ആരെ വെട്ടി നുറുക്കനാ ഡാ.. പോയതെന്ന് ,
അങ്ങനെ കേട്ടാൽ അറയ്ക്കുന്ന പല കമന്റുകളും ജനകൂട്ടത്തിൽ നിന്നും അൻവർ കേട്ടു .
പ്രകൃതി പെട്ടന്നു കറുത്തു
അപ്രതീക്ഷിതമായ ചെറുമഴ എല്ലാരെയും നനയിച്ചു ..,
കൂട്ടത്തിൽ പ്രായമായൊരു സ്ത്രീ പറഞ്ഞു..

അവന് ശിക്ഷ നൽകിയത് ആ ആത്മാവിന് സന്തോഷമായി അതാ ഈ മഴ .
അത് കേട്ടു നിന്ന ചില പത്രക്കാർ കയ്യിൽ കരുതിയ നോട്ട്സിൽ പേന കൊണ്ട് അത് കുറിച്ചിട്ടു ..,
ഉച്ചയ്ക്ക് മുമ്പ് അൻവർ കീഴടങ്ങി എന്നറിഞ്ഞിരുന്നു..
ഇപ്പൊ നേരം ഇരുട്ടി ഇത് വരെ ഭായിയെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ ,,
ഒന്നര വർഷത്തെ നേരിട്ടുള്ള പരിജയമേ ഉള്ളു അൻവറിനെ .
വയസ്സിന് ഇളയത് ആണെങ്കിലും ഭായ് എന്നെ താൻ വിളിക്കാറുള്ളൂ..
എല്ലാവരും അൻവറിനെ വെറുക്കുമ്പോഴും അവസരം കിട്ടുമ്പോയൊക്കെ ഉപദ്രവിക്കുമ്പോഴും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന അൻവറിനെ ഒരു ദുഷ്ടനായി കാണാൻ തനിക്ക് സാധിച്ചിട്ടില്ല …..,,
അപ്പോഴാണ് സെല്ലിന് മുന്നിൽ കൂടി ഒരു പോലീസ് പോവുന്നത് രാഹുലിന്റെ ശ്രേദ്ധയിൽ പ്പെട്ടത് ,
സാർ. ..
മ്മ്മ്… എന്താ
അല്ലാ .. അൻവർ. ..
മടിയോടെ രാഹുൽ ചോദിച്ചു.
അവനെ ഇനി പുലർച്ച നോക്കിയ മതി
ഐജിയും സൂപ്രണ്ടും ഒക്കെ
അവൻ ഇന്നല പോയ ടൂറിന്റെ വിശേഷങ്ങൾ ചോദിച്ചറിയുവാ . തൊട്ടും തലോടിയും….
രാഹുൽ നിശബ്ബ്ദ്ദമായി നിലത്തിരുന്നു..,
ഇനി പുലർച്ചെ കൊണ്ടു വന്നിടും
നിശ്ചലമായ ഒരു ശവത്തെ പോലെ ,,,
ഇത് പോലുള്ള കാഴ്ച്ച എത്ര വട്ടം കണ്ടത താൻ
എന്നാലും അവൻ വേദന കൊണ്ട് ഒന്ന് കരഞ്ഞു കണ്ടിട്ടില്ല…..,

*******************
പാതിരാത്രിയിൽ എപ്പോഴോ രണ്ടു പോലീസുകാർ അൻവറിനെ ഇരുണ്ട സെല്ലിന് ഉള്ളിൽ കൊണ്ടുവന്നു തള്ളിയിട്ടു…..,
ചുമർ ചാരി അവശനായി ഇരിക്കുന്ന അൻവറിനെ നോക്കി ,
രാഹുൽ ചോദിച്ചു

എന്തിനാ വീണ്ടും പിടി കൊടുത്തത് അറിയില്ലെ ഭായിക്ക് ..
ഇവരെ കയ്യിൽ കിട്ടിയാൽ ഭയിയെ കൊന്ന് കോലവിളിക്കും എന്ന് ,..
ഒരു പ്രതികരണവും ഇല്ലാതെ അൻവർ രാഹുലിനെ നോക്കി ഇരുന്നു…,
രാഹുൽ തുടർന്നു…
ഭായിക്ക് അറിയോ
ഭാര്യയുടെ കാമുകനെ കയ്യോടെ പിടിച്ചു കുത്തി കീറി പോലീസിൽ കീഴടങ്ങുമ്പോൾ ഒട്ടും കുറ്റബോധം തോന്നിയില്ല..,,
പക്ഷെ ഇപ്പൊ തോന്നുന്നു ഭായ് ചെയ്തത് പോലെ കൊല്ലേണ്ടത് വഞ്ചിച്ചവളെ ആയിരുന്നു..
അവളെ ഞാൻ സ്നേഹിച്ചത് പോലെ മറ്റൊരാൾ അവളെ സ്നേഹിച്ചത് അവളുടെ തെറ്റല്ല…
എന്നാൽ അവൾ അങ്ങോട്ടും അതെ സ്നേഹം നമ്മളെ ചതിച്ചു കൊണ്ട് അന്യപുരുഷന് നൽകുമ്പോൾ ….
ജീവിതത്തിൽ ആണത്തമുള്ള ഒരുത്തനും അത് പൊറുക്കാൻ ആവില്ല….
അവനെ അല്ലായിരുന്നു അവൾക്കായിരുന്നു ആ കുത്ത്‌ കൊടുക്കേണ്ടിയിരുന്നത്….
ഇപ്പോഴും അവൾ ചെയ്ത തെറ്റിന് ശിക്ഷ എനിക്കാണ്
അവളിപ്പോഴും…., രാഹുൽ പല്ല് കടിച്ചു …
പെണ്ണെന്ന വർഗം എല്ലാം വഞ്ചകിമരാണ് ഭായ് ,,,
എന്താ… ഡാ .. നീ പറഞ്ഞത്. എല്ലാ പെണ്ണും വഞ്ചകി എന്നോ .. ആരാ നിന്നോട് ..പറഞ്ഞ…ഇത് …
കിതപ്പോടെ അൻവർ രാഹുലിന്റെ കഴുത്തിന് കേറി പിടിച്ചു കൊണ്ട് ചോദിച്ചു…..,
രാഹുൽ പ്രതികരിക്കാൻ പോലും മറന്ന് കണ്ണും തള്ളി അൻവറിന്റെ ഭാവമാറ്റം കാണുക ആയിരുന്നു… .,,,
ഇല്ല… പെണ്ണ് വഞ്ചിക്കില്ല…. പെണ്ണ് വഞ്ചിക്കില്ല … ..
പെണ്ണ്. ..വ…ഞ്ചി.. .ക്കി…
അൻവറിന്റെ ബോധം മറഞ്ഞു വീണു.
ഭായ് …. ഭായ് … എണീക്ക്…
രാഹുൽ തട്ടി വിളിച്ചു …,
ശരീരത്തിനും മനസ്സിനും ബാധിച്ച തളർച്ചയിൽ അൻവർ മയക്കത്തിലേക്ക് ഊളിയിട്ടു ….
രാഹുൽ ഓർത്തു ,
ഈശ്വര ഇതെന്ത് ജന്മം വഞ്ചിച്ച കാമുകിയെ വെട്ടി നുറുക്കിയിട്ട് ഇത്ര വർഷം
തടവറയേക്കാളും കൂടുതൽ മാനസിക ശാരീരിക ശിക്ഷ അനുഭവിച്ചു….,
എന്നിട്ട് ഇപ്പോഴും പറയുന്നു പെണ്ണ് വഞ്ചകി അല്ലെന്ന് ,,
അപ്പോൾ എല്ലാരും പറയും പോലെ
ഇയാൾ ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഒരു പാവം പെണ്ണിനെ കൊന്നതാണൊ ,,
ഇയാളൊരു ദുഷ്ട്ടൻ ആണെങ്കിൽ എന്തിന് തടവ് ചാടിയിട്ട് ഒരു രാത്രിക്ക് ശേഷം കോടതിയിൽ കിഴടങ്ങി …..?.
ശരിക്കും വിചിത്രമാണ് ഈ ഭായിന്റെ കാര്യം ,
ആ പെണ്ണിനെ വീട്ടിൽ ആരുമില്ലാത്ത സമയത്തു പോയി കൊന്നു എന്നാണ് പറയുന്നത് ..,,
ഫ്ലാറ്റിലെ സിസി ടീവിയിൽ പതിഞ്ഞിട്ടുണ്ട് ഭായി നിശ്ചലമായ ആ പെണ്ണിന്റെ ശരീരം എടുത്തു കൊണ്ട് പുറത്തേക്ക് പോവുന്നത്….
മണിക്കൂറുകൾക്ക് മുമ്പ് അതിനുള്ളിൽ ബഹളം കേട്ടുവെന്ന സാക്ഷി മൊഴിയും ഉണ്ട് ,
കർണ്ണടകത്തിലെ ഒരു ഡെയ്ഞ്ചർ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു പോലും ..,
ആ കൊക്കയിലേക്ക് പരിശോധനയ്ക്കായി ഇറങ്ങി ചെല്ലുക എന്നത് അസാധ്യമാണ് , വന്യമൃഗങ്ങൾ അതൊക്കെ ക്ഷണ നേരം കൊണ്ട് തിന്നു തീർത്തു കാണും.
സിസിടിവിയിലെ ദൃശ്യങ്ങളും ഭായിയുടെ കുറ്റ സമ്മതവും ആണ് ഈ ജീവപര്യന്ത്യം കിട്ടാൻ കാരണം ,,
ഇതൊക്കെ മാധ്യമങ്ങളിൽ വായിച്ചുള്ള അറിവാണ് ..
പക്ഷെ എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല.
ക്രൂരമനസ്സിന് ഉടമയായ ഒരാളുടെ പെരുമാറ്റം അല്ല ഭായിയുടെ , പിന്നെ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ…
ഇതൊക്കെ ആരോട് ചോദിക്കാൻ …!
ഉത്തരങ്ങൾ പിടി തരാത്ത ആ സെല്ലിൽ
രാഹുലും ഒരു മൂലയിൽ ചുരുണ്ടു കൂടി…,

Leave a Reply

Your email address will not be published. Required fields are marked *