പ്രണയകാമിനി – 2

അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകളാണതെന്നെനിക്ക് തോന്നി . ബസ് നീങ്ങുമ്പോൾ ഞാൻ പുറകോട്ട് നോക്കി, അവൾ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നടക്കുന്നു. ആളുകളെയെല്ലാം ഇറക്കി വണ്ടി തിരിച്ചിടുമ്പോം പ്രസാദ് ചോദിച്ചു:

എന്താടാ നിന്നെ നോക്കി അവള് പുഞ്ചിരിക്കുന്നുണ്ടായിരുന്നല്ലോ? കണ്ണാടിയിലെല്ലാം ഞാൻ കണ്ടു. ദേ മോന്നേ പോലീസാരുടെ ഇടി ഇനിയും കൊള്ളിക്കാനാണോ

വെറുതേയിരി, ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു. പിറ്റേന്ന് അവൾ സ്റ്റോപ്പിലെത്തും മൂന്നേ വണ്ടി മൂന്നോട്ട് നീങ്ങി, വഴിയിലവം കൈ കാണിച്ചിട്ടും പ്രസാദ് വണ്ടി നിർത്താനുള്ള ഭാവം കാണിച്ചില്ല. ഞാൻ ബെല്ലടിച്ച് നിർത്തിയപ്പോൾ അവൾ ഓടി വന്ന് കേറി, ഒപ്പം എനിക്കൊരു താങ്ക്സും പറഞ്ഞു. പ്രസാദെനെ നോക്കി, അവന്റെ അതൃപ്തിയോടെയുള്ള രൂക്ഷ നോട്ടം ഞാൻ ചിരിച്ച് തള്ളി . സ്റ്റാൻറിലെത്തിയപ്പോളവൻ പറഞ്ഞു: നിനക്കും കൂടി ഷെയറുള്ളോണ്ടാ അളിയാ, അല്ലെങ്കിൽ അവളെ ഞാനീ വണ്ടിയുടെ പടി കേറ്റുല. നിനക്കിപ്പോഴും കലിപ്പ് മാറിയില്ലേ? ആ കൂട്ടി സോറി പറഞ്ഞില്ലേ?

അത് നിന്നോടല്ലേ?

വേണം എങ്കിൽ നിന്നോതും പറയിക്കാം

ദേ നീ എറങ്ങി പോണുണ്ടോ . . . . അവൻ അരിശപ്പെട്ടു.

ദിവസങ്ങൾ പോകവെ, സഞ്ചനയുമായുള്ള അടുപ്പം കൂടി വന്നു. ഇടക്കൊരു ദിവസം വണ്ടിയൊരു ടെമ്പോയുമായിടിച്ച് കേസായപ്പോൾ, തെറ്റ് പ്രസാദിന്റെ ഭാഗത്തായിരുന്നിട്ടും,
അവളുടെ സമ്മർദ്ദത്തിൽ അവളുടെ അഛ്ചൻ, എസ് ഐ ഞങ്ങളെ രക്ഷപെടുത്തി. ആ സംഭവത്തിന് ശേഷം പ്രസാദിന്റെ ദേഷ്യമൊന്ന് ശ്മിച്ചു. അവളെ കണ്ടാൽ കാണുന്നിടത്ത് വണ്ടി നിർത്തിക്കൊടുക്കും. ഒരു ദിവസം രാവിലെ പതിനൊന്ന് മണിച്ചാലിന് ഞങ്ങാം ടൗണിൽ നിന്നും വന്ന ശേഷം വണ്ടി തിരിച്ചിട്ട് സംസാരിച്ച് കൊണ്ടിരിക്കുമ്പോം സഞ്ചന നടന്ന് വരുന്നത് പ്രസാദ് കണ്ടു.

അളിയാ നിന്റെ ചരക്ക് വരുന്നുണ്ടല്ലോ? ഇന്ന് രാവിലെ കണ്ടില്ലല്ലോന്ന് ഞാനും വിചാരിച്ചൊളൊ. നോക്കെടാ സാരിയുടുത്താ വരവ് ദേ നീ വെറുതേ അതുമിതും പറഞ്ഞുണ്ടാക്കണ്ട. ഞാൻ കാണുന്നുണ്ട് നിൻറടുത്തവളുടെ കൊഞ്ചലും, കൊഴയലുമൊക്കെ. എന്നും ഫസ്റ്റ് ഗീറിട്ട് പോയാ മതിയോ? എടക്കൊന്ന് ഗീറ് മാറ്റി പിടിച്ചോളോ, ഇല്ലെങ്കി അവള് പോവും. അവളപ്പോഴേക്കും അടുത്തെത്തി, ഞങ്ങളെ രണ്ടാളെയും നോക്കി ചിരിച്ചു. മുരളി പറയായിരുന്നു, ഇന്ന് സഞ്ചനയെ കണ്ടില്ലല്ലോന്ന്!

മുരളി…. . ഞാൻ വിളിച്ചു.

അവൾ വീണ്ടും പുഞ്ചിരിച്ചു. ഇന്നെന്താ സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ട്? പ്രസാദ് ചോദിച്ചു.

ഇന്ന് എന്റെ പിറന്നാളാ

പെണ്ണുങ്ങളോട് ചോദിക്കാൻ പാടില്ല, എന്നാലും പറണേന്ത്, എത്രാമത്തെയാ?

19

ഊം . . . ഞങ്ങടെ രണ്ടാഠടെയും വകയായി പിറന്നാളാശംസകൾ! തരാനിപ്പോ ഒന്നും ഇല്ലല്ലോ? ടാ ഫസ്റ്റെയ്ഡ് ബോക്സില് വല്ലതുമുണ്ടോ? അതിലൊന്നുമില്ല, ഉണ്ടായിരുന്നത് നിന്റെ മോമക്ക് കൊടുത്തില്ലേ? ഫസ്റ്റെയ്ഡ് ബോക്സിലിടക്ക് മിഠായി വാങ്ങി വെക്കും, പ്രസൂന്റെ മോൾക്ക് കൊടുക്കാൻ! എന്നാപ്പിന്നെ ഞങ്ങടെ സമ്മാനം ഇങ്ങോട്ട് വരുമ്പോൾ തരാം, അല്ലേടാ? അതെയത്തേ! ഞാൻ പറഞ്ഞു. അവൾ ചിരിച്ച് കൊണ്ട് കയ്യിലിരുന്ന പ്ലാസ്റ്റിക് സഞ്ചി എന്റെ നേർക്ക് നീട്ടി.

എന്താ ഇത്?

കുറച്ചു മധുരമാ

അവയ്ക്കേ പോകാനായിറങ്ങി തുടങ്ങി. അപ്പോ ടൗണിലേക്ക് വരുന്നില്ലേ?

ഇല്ല ഞാനിത്ത് തരാൻ വേണ്ടി വന്നതാ
അല്ല, അപ്പോ എനിക്കൊന്നുമില്ലേ? പ്രസ് ചോദിച്ചു.

രണ്ടാൾക്കും കൂടിയാ അത്

അത് ശരിയല്ലല്ലോ! അവൾ തിരിഞ്ഞ് നോക്കി ചിരിച്ച് കൊണ്ടിറങ്ങിപ്പോയി. ഞാനവളെ തന്നെ നോക്കി നിന്നു. കണ്ടോടാ. ഞാൻ പറഞ്ഞില്ലേ, അവൾക്ക് നിന്നോടൊരു ചായ്‌വ് ഉണ്ട് ഇത് ചായ്വും ചരിവൊന്നുമല്ല, നമ്മളോടുള്ള അടുപ്പത്തിന്റെ പേരിൽ ഓ പിന്നെ, എന്നിട്ടെത്ര പേരാ ഇത് പോലെ . . അതൊക്കെ പോട്ടെ അതെന്താന്ന് തൊറന്ന് നോക്ക് . ഇന്ന് നീ തന്നെ നോക്ക്

അത് വേണ്ട, നിനക്കല്ലേ അവൾ തന്നത്, നീ തന്നെ ആദ്യം തൊറക്ക് |

കവറിനകത്ത് ഒരു സ്റ്റീൽ പാത്രം, പുറത്തെടുത്തപ്പോൾ നല്ല ചൂട്, പായസമാണെന്നുറപ്പായി. ഞാൻ പാത്രം ഒന്ന് മോദി പാലടയുടെ മധുരം നുണഞ്ഞിറക്കുമ്പോൾ സഞ്ചന മനസ്സിൽ തെളിഞ്ഞ് നിന്നു. അളിയാ നീയൊന്ന് പിടി മുറുക്കീക്കോടാ, അവളെ വിടണ്ട, ഇടക്കിത് പോലെ പാലടയൊക്കെ കിട്ടുന്നത് കളയണ്ട. പിറ്റേ ദിവസം രാവിലെ കണ്ടപ്പോ ഒന്ന് ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. എന്തോ ചോദിക്കാനുള്ള പോലെ അവളുടെ മുഖം കണ്ടപ്പോൾ തോന്നി, തിരികെ വരാൻ നേരം സ്റ്റാൻറിൽ ആളെ വിളിച്ച് കേറ്റുന്നതിനിടെ അവളടുത്ത് വന്ന് നിന്നു.

പായസം ഇഷ്ടായോ?

ങാ, പായസം മാത്രല്ല, പായസം തന്നെ ആളിനെയും ഇഷ്ടായി. അവൾ തല താഴ്ന്നി അപ്പുറവുമിപ്പുറവും നോക്കിക്കൊണ്ടെന്റെ കണ്ണിലേക്കുറ്റു നോക്കി. കരിനീല കണ്ണുകളെന്തോ പറായാനെന്നപോലെ. . . അവളുടെ കൈ വിരലുകൾ ബാഗിന്റെ വള്ളിയിൽ വെറുതേ തിരുപ്പിടിച്ചു. എനിക്കും വാക്കുകളൊന്നുമില്ലാതായി .

കേറിയിരുന്നോ വിടാൻ IOCổ സമയണ്ടിനിയും.

അതെന്താ ഞാനടുത്ത് നിൽക്കണിതിഷ്ടല്ലേ? ഇഷ്ടം അല്ല …ഹി ഹി

അവൾ ചുണ്ട് കോട്ടി, കവിളിലെ നുണക്കുഴി തെളിഞ്ഞു. ആ ചായക്കടയുള്ള ചേച്ചി പറഞ്ഞപ്പോഴാ അറിഞ്ഞത്, ഈ ബസ്സ് നിങ്ങളുടെയാണ്! അതിനിപ്പൊ എന്താ കുഴപ്പം?

കുഴപ്പൊന്നുല്യ. . . മുതലാളി കം കണ്ടക്ടറായോണ്ടാവും ഇത്ര അഹങ്കാരം അല്ലേ? ആർക്കഹങ്കാരം?

പിന്നെന്താ സംസാരിക്കാനിത്ര പിശുക്ക്? എനിക്ക് ചിരി വന്നു. പോം പോം പോം 6 . . . പസാദ് ഞങ്ങളെ നോക്കി ഹോണ്ടിച്ചു. അവളത് കണ്ട് മെല്ലെ

വലിഞ്ഞ് പിന്നിലൂടെ അകത്ത് കേറിയിരുന്നു. ഞനവന്റെ നേരെ ചെന്നു. നീയെന്തൊരാളാ? ഒന്ന് സംസാരിക്കാൻ കൂടി സമ്മതിച്ചില്ല. നീ നാല് ആളെ വിളിച്ച് കേറ്റെടാ, അവളെ നോക്കി വെള്ളമെറക്കി നടന്നാൽ നമ്മടെ കാര്യം

കഷ്ടാവും.

വണ്ടിയിൽ നിന്നും ഇറങ്ങി പോകാൻ നേരം പടിയിൽ നിന്നിരുന്നെങ്കിലും എന്തോ ഞാനവളെ ശ്രദ്ധിച്ചില്ല അതുകൊണ്ടാവും അവളിറങ്ങി പോകാൻ നേരം എന്റെ കയ്യിൽ

നഖമമർത്തിയൊരു നുള്ള തന്നു. ഞാൻ കൈ കുടഞ്ഞവളെ നോക്കിയപ്പോം എന്നെ നോക്കി ചിരിച്ച് ചിരിച്ച് നടന്ന് പോയി. പിന്നീടോർത്തപ്പോൾ സന്തോഷം തോന്നി, അവൾക്കെന്തോ ഒരിഷ്ടമുണ്ടെന്നുറപ്പായി. അത് പുറത്ത് കാണിക്കാനൊരവസരം കിട്ടുന്നില്ല, അതാണ് കാര്യം!

ഇതൊക്കെയാണെങ്കിലും, അവളുടെ ഭാവപ്രകടനങ്ങളിലുള്ള അടുപ്പം കൂടി വന്നു. ഇടക്കൊക്കെ ഇറങ്ങി പോകുമ്പോൾ ബാഗ് വെച്ച് തള്ളുകയും മുട്ടുകയുമൊക്കെ ചെയ്ത് കൊണ്ടിരുന്നു. കണ്ണ് കൊണ്ട് കഥ പറഞ്ഞ് ദിവസങ്ങൾ തീർത്തു. അതിനിടെ ഒരു നാൾ ഉച്ചക്ക് ബസ്സിലധികം തിരക്കില്ലായിരുന്നു. ദാക്ഷായണി ചേച്ചി ഉണ്ടായിരുന്നു അവരാണെങ്കിൽ കൂടുതൽ കൊഞ്ചിക്കുഴഞ്ഞ് പഞ്ചാര വർത്തമാനവും ചിരിയുമൊക്കെ തുടങ്ങി . കണ്ടിരിന്ന സഞ്ചനക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അവളുടെ മുഖ ഭാവം വിളിച്ചോതി, അവളെന്നെ അടുത്തേക്ക് വിളിച്ച് അടക്കത്തിൽ ചോദിച്ചു;

Leave a Reply

Your email address will not be published. Required fields are marked *