പ്രണയകാമിനി – 2 Like

ഓ ചേച്ചിയിപ്പോ അവാടെ ഭാഗത്തായോ? ഞാനാരുടേം ഭാഗം പറഞ്ഞതല്ല, തോന്നിയ കാര്യം പറഞ്ഞു. അത്ര തന്നെ. പോലീസാര് വാങ്ങി വെച്ച നിങ്ങടെ ലൈസൻസ്, ആ കൂട്ടി എന്റെ കയ്യിൽ തന്നിട്ടൊണ്ട്. ഞാൻ പോട്ടെ, ക്ഷീണിണ്ടാവും നീ കിടന്നോ

ഞാനീ കാര്യങ്ങളൊക്കെ പ്രസാദിനോട് പറഞ്ഞപ്പോൾ അവൻ ചൂടായി. നിനക്ക് വേറെ പണിയില്ലേ? ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല, അവൾക്കിനിയും പോവാനും വരാനും നമ്മടെ വണ്ടിയിൽ തന്നെ കേറണം, അതിന്റെ നമ്പറാവും ഇതൊക്കെഎന്തായാലും അവളെ കയറ്റാതെ ഞങ്ങൾ വിടുകയുള്ളു എന്ന് ആയിരുന്നു. പ്രസാദിന്റെ എതിർപ്പായിരുന്നു പ്രധാന കാരണം. ഉച്ച തിരിരിഞ്ഞുള്ള ചാലിൽ അവയ്ക്കേ തിരികെ വരുംനേരം സ്റ്റാൻറിൽ നിന്നും ഞങ്ങടെ വണ്ടിയിൽ കേറിയിരുന്നു. പതിവിന് വിപരീതമായി ഞാനൊന്ന് നോക്കിയപ്പോൾ അവളൊന്ന് നല്ല പോലെ ചിരിച്ചു. വളരെ പാട് പെട്ട് ഞാനും തിരിച്ച് ചിരിച്ചു. പിന്നെ അപ്പുറവും ഇപ്പുറവുമുള്ളവരെ നോക്കിയവ ചിരിയൊതുക്കി.

അത് കണ്ടപ്പോം എനിക്കൊരുമ്പേഷം തോന്നി.
എന്തൊക്കെ പറഞ്ഞാലും സുന്ദരിയായൊരു പെൺകുട്ടി മധുരമായൊന്ന് ചിരിച്ചാലേത് യുവാവിന്റെയും ഉള്ളിലൊരു കുളിർമയുണ്ടാവില്ലേ? അത് തന്നെ. പൈസ വാങ്ങാൻ ചെന്നപ്പോൾ അവൾ വീണ്ടും ചിരിച്ചു. എന്റെ ദേഷ്യമെല്ലാം

ആ ചിരിയിൽ തണുത്തലിഞ്ഞപോലെ തോന്നി. ഇറങ്ങി പോകാൻ നേരം അവൾ ഫുട് ബോഡിൽ നിന്നിരുന്ന എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു I am sorry

അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകളാണതെന്നെനിക്ക് തോന്നി . ബസ് നീങ്ങുമ്പോൾ ഞാൻ പുറകോട്ട് നോക്കി, അവൾ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നടക്കുന്നു. ആളുകളെയെല്ലാം ഇറക്കി വണ്ടി തിരിച്ചിടുമ്പോം പ്രസാദ് ചോദിച്ചു:

എന്താടാ നിന്നെ നോക്കി അവള് പുഞ്ചിരിക്കുന്നുണ്ടായിരുന്നല്ലോ? കണ്ണാടിയിലെല്ലാം ഞാൻ കണ്ടു. ദേ മോന്നേ പോലീസാരുടെ ഇടി ഇനിയും കൊള്ളിക്കാനാണോ

വെറുതേയിരി, ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു. പിറ്റേന്ന് അവൾ സ്റ്റോപ്പിലെത്തും മൂന്നേ വണ്ടി മൂന്നോട്ട് നീങ്ങി, വഴിയിലവം കൈ കാണിച്ചിട്ടും പ്രസാദ് വണ്ടി നിർത്താനുള്ള ഭാവം കാണിച്ചില്ല. ഞാൻ ബെല്ലടിച്ച് നിർത്തിയപ്പോൾ അവൾ ഓടി വന്ന് കേറി, ഒപ്പം എനിക്കൊരു താങ്ക്സും പറഞ്ഞു. പ്രസാദെനെ നോക്കി, അവന്റെ അതൃപ്തിയോടെയുള്ള രൂക്ഷ നോട്ടം ഞാൻ ചിരിച്ച് തള്ളി . സ്റ്റാൻറിലെത്തിയപ്പോളവൻ പറഞ്ഞു: നിനക്കും കൂടി ഷെയറുള്ളോണ്ടാ അളിയാ, അല്ലെങ്കിൽ അവളെ ഞാനീ വണ്ടിയുടെ പടി കേറ്റുല. നിനക്കിപ്പോഴും കലിപ്പ് മാറിയില്ലേ? ആ കൂട്ടി സോറി പറഞ്ഞില്ലേ?

അത് നിന്നോടല്ലേ?

വേണം എങ്കിൽ നിന്നോതും പറയിക്കാം

ദേ നീ എറങ്ങി പോണുണ്ടോ . . . . അവൻ അരിശപ്പെട്ടു.

ദിവസങ്ങൾ പോകവെ, സഞ്ചനയുമായുള്ള അടുപ്പം കൂടി വന്നു. ഇടക്കൊരു ദിവസം വണ്ടിയൊരു ടെമ്പോയുമായിടിച്ച് കേസായപ്പോൾ, തെറ്റ് പ്രസാദിന്റെ ഭാഗത്തായിരുന്നിട്ടും,
അവളുടെ സമ്മർദ്ദത്തിൽ അവളുടെ അഛ്ചൻ, എസ് ഐ ഞങ്ങളെ രക്ഷപെടുത്തി. ആ സംഭവത്തിന് ശേഷം പ്രസാദിന്റെ ദേഷ്യമൊന്ന് ശ്മിച്ചു. അവളെ കണ്ടാൽ കാണുന്നിടത്ത് വണ്ടി നിർത്തിക്കൊടുക്കും. ഒരു ദിവസം രാവിലെ പതിനൊന്ന് മണിച്ചാലിന് ഞങ്ങാം ടൗണിൽ നിന്നും വന്ന ശേഷം വണ്ടി തിരിച്ചിട്ട് സംസാരിച്ച് കൊണ്ടിരിക്കുമ്പോം സഞ്ചന നടന്ന് വരുന്നത് പ്രസാദ് കണ്ടു.

അളിയാ നിന്റെ ചരക്ക് വരുന്നുണ്ടല്ലോ? ഇന്ന് രാവിലെ കണ്ടില്ലല്ലോന്ന് ഞാനും വിചാരിച്ചൊളൊ. നോക്കെടാ സാരിയുടുത്താ വരവ് ദേ നീ വെറുതേ അതുമിതും പറഞ്ഞുണ്ടാക്കണ്ട. ഞാൻ കാണുന്നുണ്ട് നിൻറടുത്തവളുടെ കൊഞ്ചലും, കൊഴയലുമൊക്കെ. എന്നും ഫസ്റ്റ് ഗീറിട്ട് പോയാ മതിയോ? എടക്കൊന്ന് ഗീറ് മാറ്റി പിടിച്ചോളോ, ഇല്ലെങ്കി അവള് പോവും. അവളപ്പോഴേക്കും അടുത്തെത്തി, ഞങ്ങളെ രണ്ടാളെയും നോക്കി ചിരിച്ചു. മുരളി പറയായിരുന്നു, ഇന്ന് സഞ്ചനയെ കണ്ടില്ലല്ലോന്ന്!

മുരളി…. . ഞാൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *