കൃഷ്ണ അത്രയും പറഞ്ഞു തുളസിയെ നോക്കി…
അവൾ അവന്റെ സംസാരം കേട്ട് ഞെട്ടി പോയി…..
നീ ഇതു എന്തൊക്കെ ആട പറയണേ ആരേലും കേട്ട അതു മതി.. അതൊന്നും ശെരിയാകില്ല മോനെ… ഇപ്പോൾ ഇങ്ങനെ ഒക്കെ തൊന്നും.. ഭാവിയിൽ അതൊക്കെ വല്ല്യ പ്രെശ്നം ആയി തൊന്നും…. അതു മാത്രം അല്ല കല്യാണി ടീച്ചർ എന്തു വിചാരിക്കും ഈ സമൂഹം എന്തു പറയും… നിനക്ക് പ്രായത്തിന്റെ ഇളക്കം ആണ് അല്ലാണ്ട് ഒന്നും അല്ല..
അതു കേട്ടപ്പോൾ കൃഷ്ണ തുളസിയെ രൂക്ഷമായി ഒന്ന് നോക്കി….
നീ നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ കാര്യം ആണ് പറഞ്ഞെ അല്ലെ പിന്നെ ഇങ്ങനെ ഉണ്ടോ… പ്രായത്തിനു മൂത്ത ആളെ പ്രേമിക്കാൻ നടക്കുന്നു.. കല്യാണം ആലോചിച്ചു അങ്ങോട്ട് ചെല്ല് അവര് ചൂലു എടുക്കും… നിനക്ക് ജോലി വല്ലോം ഉണ്ടോ…. അതുപോട്ടെ നിനക്ക് നല്ല ഭാവി ഉണ്ട് അതു നശിപ്പിക്കാൻ ഞാൻ ഒരിക്കലും കുട്ടു നിക്കില്ല…
കഴിഞ്ഞോ പ്രെസങ്ങം…
തുളസി രൂക്ഷമായി കൃഷ്ണയെ നോക്കി… അവൻ ചിരിക്കുക ആണ്..
ഞാൻ ഇത്രയും കാര്യായി പറഞ്ഞപ്പോൾ നീ നിന്നു ചിരിക്കുക ആണോ….
പിന്നെ എന്തു വേണം… എന്റെ തുളസി കുട്ടി…. ഞാൻ നല്ല പോലെ ആലോചിച്ചു എടുത്ത തീരുമാനം ആണ് നിങ്ങളെ കൊണ്ടേ ഞാൻ പോകു അതു ഞാൻ തീരുമാനിച്ചതു ആണ്… എന്നേകൊണ്ട് ആകുന്നപോലെ ഒക്കെ ഞാൻ ശ്രെമിക്കും ബാക്കി ഒക്കെ ടീച്ചറിന്റെ ഇഷ്ടം…..
ആ നോക്കാം….. നീ അവിടെ കിടന്നു ശ്രെമിക്കുകയെ ഉള്ളു… വേണേ വന്നു ഊണ് കഴിക്കാൻ നോക്കു ഞാൻ പോവാ….
പോകാൻ ഒരുങ്ങിയ ടീച്ചറെ കയ്യിൽ പിടിച്ചു വലിച്ചു കൃഷ്ണ..
എന്നിട്ട് വട്ടം കൈ ചുറ്റി പിടിച്ചു എന്നിട്ട് അവളുടെ കണ്ണിലെക്കു സൂക്ഷിച്ചു നോക്കി അവൻ..
പരമാവധി കുതറി മാറാൻ ശ്രെമിക്കുന്നുണ്ട് തുളസി..
ടാ ചെക്കാ വിട്ടേ ആരേലും കാണും….
അപ്പോൾ ആരേലും കണ്ടാലേ ഉള്ളു പ്രെശ്നം അല്ലെ…
അയ്യടാ വിടാടാ എന്നെ അല്ലെ ഞാൻ വിളിച്ചു കുവുട്ടോ… ഹി.. ഹി… വിടടാ പട്ടി..
കൃഷ്ണ ചിരിച്ചു.. അങ്ങനെ അങ്ങ് വിടാൻ അല്ല ഞാൻ പൊറകെ കൂടിയത്… എന്റെ തുളസി മോളെ…
വിട് ചെക്കാ…. ടാ മോനെ വിട് plz….
അവളുടെ ഭാവം കണ്ടു അവൻ പിടിവിട്ടു….
എന്നാ പോകാം തുളസി കുട്ടി…
പോടാ….. അവൾ നീട്ടി വിളിച്ചു… എന്നിട്ട് മുൻപോട്ടു നടന്നു..
അതു നോക്കി നിന്നു കൃഷ്ണ എന്നിട്ട് നടന്നു വീട്ടിലേക്കു…..
അവിടെ ചെന്ന ഉടനെ ആതിര തുളസിയെ മാറ്റിനിർത്തി..
എന്തായിരുന്നു മോളെ.. കുറച്ചു നേരം ആയാല്ലോ പോയിട്ട്… അവൻ എന്തിയെ.. ഒരു കള്ളത്തരം ഉണ്ടല്ലോ മോളെ..
നീ ഒന്നു പോയെ ആതിരെ അവൻ ഒരു തരത്തി അടുക്കുന്നില്ല..
ഹും.. ഞാൻ അതു പറഞ്ഞില്ലെ… ചെക്കൻ സ്ട്രോങ്ങ് ആണ്… വിട്ടുകളയണ്ടടി… എന്തു കൊണ്ടും നല്ലത് ആണ് മോളെ.. അതു പറഞ്ഞു ഒരു കള്ള ചിരി ചിരിച്ചു ആതിര..
അയ്യടാ അവളുടെ ഒരു കിണി..
ഒന്ന് പോയെടി ശവമേ..
എന്താവുമോ എന്തോ..
അന്ന് അവിടെ എല്ലാരും കൂടെ അവിടെ ഒത്തു കുടി ആഹാരം ഒക്കെ കഴിച്ചു…..
എന്തായാലും ഈ പ്രാവിശ്യം അവനെ എൻട്രൻസ് എഴുതിക്കണം. അവന്റെ കൊച്ചിലെ തൊട്ടു ഉള്ള ആഗ്രഹം ആണ് ഡോക്ടർ ആകണം എന്ന് ഉള്ളത്. മാധവൻ പറഞ്ഞു..
അതു തന്നെ.. കല്യാണി ടീച്ചറും അതു പിന്താങ്ങി…
നമുക്ക് നോക്കാം ടീച്ചറെ ഏല്ലാം ശെരിയാകും അതിനുള്ള കപ്പാസിറ്റി ഒക്കെ അവനു ഉണ്ട് പിന്നെ നമ്മൾ എല്ലാരും കൂടെ ശ്രെമിച്ചാൽ ഒക്കെ ആകും… തുളസി പറയുന്നത് എല്ലാരും ശ്രെദ്ധിച്ചു..
ആ മോളെ അടുത്ത മാസം ഡേറ്റ് അനൗൺസ് ചെയ്യും… കോച്ചിംഗ് പോണോടാ കണ്ണാ..
ഹേയ് അതൊന്നും വേണ്ട ഞാൻ പഠിച്ചോളാം.. പിന്നെ തുളസി ടീച്ചർ ഉണ്ടല്ലോ… അവൻ തുളസിയെ നോക്കി പറഞ്ഞു..
ആതിര അതു കേട്ട് ചിരിച്ചു..
അതു കണ്ടു തുളസി അവളുടെ കയ്യിൽ പിച്ചി..
ആ… അടങ്ങി ഇരി പെണ്ണെ
അങ്ങനെ എല്ലാരും കാര്യങ്ങൾ ഒക്കെ പറഞ്ഞു അന്നത്തെ ദിവസം സന്തോഷത്തോടെ പിരിഞ്ഞു…
പിന്നെ എൻട്രൻസിനുള്ള പ്രിപ്രേഷൻ ആയിരുന്നു അവൻ അതിനു വേണ്ടി നന്നായി ഹാർഡ് വർക്ക് ചെയ്തു എന്തിനും കൂട്ടായി തുളസിയും ഉണ്ടായിരുന്നു..
ടാ അടുത്ത വീക്ക് ആണ് എക്സാം നമ്മൾ ഇനി ലാസ്റ്റ് പ്രിപ്രേഷൻ ആണ് കടക്കണ്ടെ. ഏല്ലാം ഒന്ന് ഓടിച്ചു നോക്കണം ഒന്നും മിസ്സ് ചെയ്യല്ലേ…
