പ്രണയമന്താരം – 10

Related Posts


നിറ കണ്ണുകളോടെ വാതുക്കൽ നിക്കുന്ന കൃഷ്ണയെ ആണ് തുളസി കണ്ടത്…..

വതുക്കലേക്ക് നോക്കുന്ന തുളസിയെ കണ്ടു ആതിരയും തിരിഞ്ഞു നോക്കി.. അവന്റെ മുഖം കണ്ടു ആതിരയ്ക്കും വിഷമാമയി..

ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ…

ഊണ് കഴിക്കാൻ വരാൻ പറഞ്ഞു ഇടറിയ ശബ്ദത്തോടെ കൃഷ്ണ അവരോടു പറഞ്ഞു തിരിഞ്ഞു നടന്നു…

എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഇരുന്ന തുളസി ഒന്ന് ഞെട്ടി… അവൾ കട്ടിലിൽ നിന്നു ചാടി ഇറങ്ങി കൃഷ്ണ എന്ന് വിളിച്ചു അങ്ങോട്ട്‌ പോയി… അതിനു മുന്നേ അവൻ പോയിരുന്നു..

ഡീ അവൻ ഒക്കെ കേട്ടുകാണും അല്ലെ.. ശോ ആകെ വിഷമം ആയല്ലോ.. അവന്റെ മുഖമൊക്കെ വല്ലാണ്ട് ആയി കണ്ണ് കലങ്ങി ആണ് പോയത്….. പാവം… നല്ല സന്തോഷത്തിൽ ആയിരുന്നു അവൻ ഏല്ലാം കുളാക്കി ഞാൻ..

ശേ….. നീ വിഷമിക്കാതെ തുളസി… അവനെ പറഞ്ഞു മനസിലാക്കാം.. അവന്റ മുഖത്തെ ആ വിഷമം കണ്ടിട്ട് ഇതു കാര്യായിട്ട് തന്നെ ആണ് എന്ന് തോന്നുന്നു മോളെ.. ചെക്കന് അസ്ഥിക്കു പിടിച്ച മട്ടു ആണ് നീ കൊറേ പാടുപെടും…

ഒന്ന് പോയെടി.. ഇങ്ങനെ എങ്കിലും അവനെ പറഞ്ഞു മനസിലാക്കണം..

അതു പറയുമ്പോൾ മോൾക്ക്‌ എന്താണ് ഒരു വിഷമം.. ഒരു തെളിച്ചം ഇല്ലല്ലോ.

ആ അത്രെയും തെളിച്ചം ഒക്കെ മതി…

നീ എന്തിനാ തുളസി ചൂടാകാണെ.. നീ അമ്മേ വിളി പോകാം..

ഹും.. അവനെ ഇനി ഇങ്ങനെ ഫേസ് ചെയ്യും…

അതൊക്കെ നോക്കാം. നീ വന്നെ…

കൃഷ്ണയുടെ വീട്ടിൽ ചെന്നു കേറി എല്ലാരോടും സംസാരിക്കുന്ന കുട്ടത്തിലും തുളസിയുടെ ശ്രെദ്ധ മൊത്തം അവനെ തിരയുന്നതിൽ ആയിരുന്നു..
മോള് എന്താ വന്നപ്പോൾ തൊട്ടു ഒരു വല്ലായ്മ പോലെ.. ആരായ നോക്കുന്നെ.. കല്യാണി ടീച്ചർ തുളസിയോട് ചോദിച്ചു..

ഹേയ്.. എന്താ..

ആളു ഇവിടെ ഒന്നും അല്ലല്ലോ…..

ആ ഒരു തലവേദന പോലെ… കൃഷ്ണ എന്തിയെ ടീച്ചറെ…..

ആ ചോദ്യം എല്ലാരിലും ഒരു ചിരി പടർത്തി.. ആതിര വരെ ഒന്ന് ചിരിച്ചു…

ആ മനസിലായി. ആള് നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ പോയതിനു ശേഷം ആ മന്താര ചോട്ടിൽ ഇരിക്കാൻ തുടങ്ങിയത് ആണ്.. രാവിലെ തൊട്ടു സന്തോഷത്തിൽ ആയിരുന്നു അവിടുന്ന് വന്നതിനു ശേഷം മൂട്ഓഫ് ആണ്.. കാര്യം തെരക്കിയപ്പോൾ അവനും തലവേദന ആണ് എന്നാ പറഞ്ഞത്… അതു പറഞ്ഞു കല്യാണി ടീച്ചർ ഒന്ന് ചിരിച്ചു

അതു കേട്ട് തുളസി ഒരു മങ്ങിയ ചിരി ചിരിച്ചു..

ആ ഞാൻ ഒന്ന് നോക്കട്ടെ… അതു പറഞ്ഞു തുളസി മന്താര ചോട്ടിലേക്ക് പോയി..

തുളസി പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു എല്ലാരും..

മന്താര ചോട്ടിൽ തടിയിൽ തീർത്ത ബെഞ്ചിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ….

തുളസി അവന്റെ അടുത്ത് വന്നു ഇരിന്നു…

ടാ എന്തു പറ്റി…. ആകെ ഒരു വല്ലായ്മ ഒരു തെളിച്ചം ഇല്ലല്ലോ…

ഓ ഞാൻ ഇങ്ങനെ ഇരുന്ന എന്താ അതിൽ ആർക്കും പ്രശ്നം ഒന്നും ഇല്ലല്ലോ…

ഓഹോ…. അങ്ങനെ ആണോ…. അതു അറിഞ്ഞില്ലല്ലോ

ഇപ്പോൾ അറിഞ്ഞില്ലേ…

ആ ആകെ ചൂടിൽ ആണല്ലോ….

അടുത്ത് ഇരുന്നപ്പോൾ അറിഞ്ഞില്ലേ…

എന്ത്….

ചൂട്…..

ഓ തമാശിച്ചതാ..

അല്ല… ഒരു പദ്യം ചൊല്ലിയത് ആണ്..

ടാ ചെക്കാ മതിട്ടോ.. എങ്ങോട്ട് നോക്കിയേ… എന്താ നിന്റെ പ്രെശ്നം..

അതു ടീച്ചർക്കു അറിയാല്ലോ..

എന്ത് അറിയാന്ന്…

ഓ.. ഇപ്പോൾ അങ്ങനെ ആയോ… കൂട്ടുകാരിയോട് വല്ല്യ സെന്റി അടിക്കുന്നത് കണ്ടല്ലോ….
അപ്പോൾ നീ ഏല്ലാം കേട്ടോ…

അതിനു മലയാളം അല്ലെ നിങ്ങൾ പറഞ്ഞെ… എനിക്ക്‌ മനസിലാകും..

ശെടാ… ചെക്കൻ കലിപ്പിൽ ആണല്ലോ.. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്..

എനിക്ക്‌ അതു തെറ്റായി തോന്നുന്നില്ല. ടീച്ചർ രണ്ടാം കെട്ടുകാരി ആയത് എന്റെ കൊഴപ്പം ആണോ പ്രായത്തിൽ മൂത്തതു എന്റെ കൊഴപ്പം ആണോ. സഹതാപം ഒന്നും അല്ല. ഏല്ലാം നന്നായി ആലോചിച്ചു തന്നെ ആണ് ആ തീരുമാനം എടുത്തതു… പിന്നെ പ്രായത്തിൽ മൂത്തവരെ ആരും കല്യാണം കഴിക്കാതെ ഇരിക്കുക അല്ലെ.. അല്ലെ തന്നെ നമ്മൾ തമ്മിൽ 5 വയസു അല്ലെ വെത്യാസം ഉള്ളു എനിക്ക്‌ അതു ഒരു പ്രെശ്നം ആയി തോന്നുന്നില്ല…. ഇനി എന്താണ് ടീച്ചറിന്റെ പ്രെശ്നം…

കൃഷ്ണ അത്രയും പറഞ്ഞു തുളസിയെ നോക്കി…

അവൾ അവന്റെ സംസാരം കേട്ട് ഞെട്ടി പോയി…..

നീ ഇതു എന്തൊക്കെ ആട പറയണേ ആരേലും കേട്ട അതു മതി.. അതൊന്നും ശെരിയാകില്ല മോനെ… ഇപ്പോൾ ഇങ്ങനെ ഒക്കെ തൊന്നും.. ഭാവിയിൽ അതൊക്കെ വല്ല്യ പ്രെശ്നം ആയി തൊന്നും…. അതു മാത്രം അല്ല കല്യാണി ടീച്ചർ എന്തു വിചാരിക്കും ഈ സമൂഹം എന്തു പറയും… നിനക്ക് പ്രായത്തിന്റെ ഇളക്കം ആണ് അല്ലാണ്ട് ഒന്നും അല്ല..

അതു കേട്ടപ്പോൾ കൃഷ്ണ തുളസിയെ രൂക്ഷമായി ഒന്ന് നോക്കി….

നീ നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ കാര്യം ആണ് പറഞ്ഞെ അല്ലെ പിന്നെ ഇങ്ങനെ ഉണ്ടോ… പ്രായത്തിനു മൂത്ത ആളെ പ്രേമിക്കാൻ നടക്കുന്നു.. കല്യാണം ആലോചിച്ചു അങ്ങോട്ട്‌ ചെല്ല് അവര് ചൂലു എടുക്കും… നിനക്ക് ജോലി വല്ലോം ഉണ്ടോ…. അതുപോട്ടെ നിനക്ക് നല്ല ഭാവി ഉണ്ട് അതു നശിപ്പിക്കാൻ ഞാൻ ഒരിക്കലും കുട്ടു നിക്കില്ല…

കഴിഞ്ഞോ പ്രെസങ്ങം…

തുളസി രൂക്ഷമായി കൃഷ്ണയെ നോക്കി… അവൻ ചിരിക്കുക ആണ്..

ഞാൻ ഇത്രയും കാര്യായി പറഞ്ഞപ്പോൾ നീ നിന്നു ചിരിക്കുക ആണോ….
പിന്നെ എന്തു വേണം… എന്റെ തുളസി കുട്ടി…. ഞാൻ നല്ല പോലെ ആലോചിച്ചു എടുത്ത തീരുമാനം ആണ് നിങ്ങളെ കൊണ്ടേ ഞാൻ പോകു അതു ഞാൻ തീരുമാനിച്ചതു ആണ്… എന്നേകൊണ്ട് ആകുന്നപോലെ ഒക്കെ ഞാൻ ശ്രെമിക്കും ബാക്കി ഒക്കെ ടീച്ചറിന്റെ ഇഷ്ടം…..

ആ നോക്കാം….. നീ അവിടെ കിടന്നു ശ്രെമിക്കുകയെ ഉള്ളു… വേണേ വന്നു ഊണ് കഴിക്കാൻ നോക്കു ഞാൻ പോവാ….

പോകാൻ ഒരുങ്ങിയ ടീച്ചറെ കയ്യിൽ പിടിച്ചു വലിച്ചു കൃഷ്ണ..

എന്നിട്ട് വട്ടം കൈ ചുറ്റി പിടിച്ചു എന്നിട്ട് അവളുടെ കണ്ണിലെക്കു സൂക്ഷിച്ചു നോക്കി അവൻ..

പരമാവധി കുതറി മാറാൻ ശ്രെമിക്കുന്നുണ്ട് തുളസി..

ടാ ചെക്കാ വിട്ടേ ആരേലും കാണും….

അപ്പോൾ ആരേലും കണ്ടാലേ ഉള്ളു പ്രെശ്നം അല്ലെ…

അയ്യടാ വിടാടാ എന്നെ അല്ലെ ഞാൻ വിളിച്ചു കുവുട്ടോ… ഹി.. ഹി… വിടടാ പട്ടി..

കൃഷ്ണ ചിരിച്ചു.. അങ്ങനെ അങ്ങ് വിടാൻ അല്ല ഞാൻ പൊറകെ കൂടിയത്… എന്റെ തുളസി മോളെ…

വിട് ചെക്കാ…. ടാ മോനെ വിട് plz….

അവളുടെ ഭാവം കണ്ടു അവൻ പിടിവിട്ടു….

എന്നാ പോകാം തുളസി കുട്ടി…

പോടാ….. അവൾ നീട്ടി വിളിച്ചു… എന്നിട്ട് മുൻപോട്ടു നടന്നു..

അതു നോക്കി നിന്നു കൃഷ്ണ എന്നിട്ട് നടന്നു വീട്ടിലേക്കു…..

അവിടെ ചെന്ന ഉടനെ ആതിര തുളസിയെ മാറ്റിനിർത്തി..

എന്തായിരുന്നു മോളെ.. കുറച്ചു നേരം ആയാല്ലോ പോയിട്ട്… അവൻ എന്തിയെ.. ഒരു കള്ളത്തരം ഉണ്ടല്ലോ മോളെ..

നീ ഒന്നു പോയെ ആതിരെ അവൻ ഒരു തരത്തി അടുക്കുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *