Related Posts
വൈകുന്നേരം തന്റെ റൂമിൽ ഇരുന്നു നാളെ സ്കൂളിലേക്ക് ഉള്ള നോട്ട് റെഡിയാക്കുകയായിരുന്നു തുളസി.. കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആയതിനാൽ പിടിപ്പതു പണിയാണ് കല്യാണി ടീച്ചർക്കു, തുളസിയും ഇത്രയും നേരം ടീച്ചറെ സഹായിക്കാൻ ഉണ്ടായിരുന്നു. വീടിനോട് അടുത്ത് തന്നെ ആണ് ക്ഷേത്രവും, കാവും.
വൈകുന്നേരത്തോടെ തന്നെ അടുത്ത ബെന്തുക്കൾ എത്തിതുടങ്ങും അതായത് മാധവന്റെ അനിയനും, ചേട്ടനും, മൂത്ത ചേച്ചിയും……..
കല്യാണി ടീച്ചരുടെ ചേട്ടനും, അനിയത്തിയും നാളെ എത്തും. അവസാന ദിവസം എല്ലാരും കാണും.
മോളെ… മോളെ
ആ.. അമ്മേ
ഇങ്ങു വന്നെ…
ദാ വരാണ്…
ആ മോളെ ചേട്ടനും, ചേച്ചിയും കൂടെ ഇപ്പോൾ എത്തും അവർ ഒന്നിച്ചു ആണ് വരുന്നത്. എന്റെ മോളു എന്റെ കൂടെ അടുക്കളയിൽ ഒന്ന് കൂടുമോ..
തുളസി.. കല്യാണി അമ്മയെ ഒന്ന് നോക്കി.. അവൾ വല്ലാതെയായി, തലകുനിച്ചു നിന്നു. അവൾക്കു അതു ഒരു വിഷമമായി അമ്മ അപേക്ഷിക്കുന്ന പോലെ…
അയ്യോ എന്റെ കുട്ടി… നീ ഇത്രെ ഉള്ളോ… ടാ നീ എന്റെ കൂടെ ഇത്രയും നേരം പണി അല്ലായിരുന്നോ.. അതാ അമ്മ അങ്ങനെ പറഞ്ഞെ
അമ്മയുടെ ആരാ ഞാൻ..
കല്യാണി ഒന്ന് തുളസിയെ നോക്കി..
എന്റെ മോളു..
ആണല്ലോ.. അപ്പോൾ ടീ ഇങ്ങു വന്നെ ഇത്തിരി പണി ഉണ്ട് അടുക്കളയിൽ… എന്ന് വേണം പറയാൻ… പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ വിഷമമാവുല്ലേ…
ആന്നോ… അയ്യോടാ എന്നാ എന്റെ പൊന്നുമോൾ വാ ഒത്തിരി പണിയുണ്ട് കുറച്ചു ദിവസം…. ബാ.. ബാ..
ഒത്തിരി ആള് കാണുമോ അമ്മാ.
ആടാ. കുടുംബക്കാർ എല്ലാരും കാണും. ഇന്ന് മാത്രം നമ്മൾ നോക്കിയാൽ മതി.. ബാക്കി മൂന്നു ദിവസം പാചകക്കാർ കാണും..
അപ്പോൾ വല്ല്യ പരുപാടിയാണ് അല്ലെ..
പിന്നെ. എല്ലാരും കാണും മൂന്നു ദിവസം എല്ലാരും എല്ലാ തിരക്കുകളും മാറ്റി വെച്ചു കുടുംബത്ത് കാണും. ബാ നമുക്ക് ഇപ്പോൾ ഇന്നത്തെ കാര്യം നോക്കാം.
രണ്ടു വണ്ടി വന്നു വെളിയിൽ നിന്നപ്പോളെ എല്ലാരും വാതുക്കൽ ഉണ്ടായിരുന്നു.
ഡോർ തുറന്നു അപ്പച്ചി എന്ന് വിളിച്ചു കെട്ടിപിടിച്ചു കല്യാണിഅമ്മയെ ഒരു സുന്ദരി കുട്ടി…
മോളുട്ടി.. അപ്പച്ചിടെ അച്ചുകുട്ടാ…
ബാക്കി എല്ലാരും വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്ത് എത്തിയിരുന്നു.
ബാ അകത്തേക്ക് വാ എല്ലാരും..
കൃഷ്ണയുടെ വല്യച്ഛന്റെ കുടുംബവും, അപ്പച്ചിയുടെ കുടുംബവും ആണ് വന്നത്.
വല്ല്യച്ചനു രണ്ടു ആണ് മക്കൾ ആണ്.
അപ്പച്ചിക്കു ഒരു മകൾ.. അതാണ് നമ്മൾ ഇപ്പോൾ കണ്ട അച്ചു… അശ്വതി…….. മെഡിസിനു പഠിക്കുന്നു… ലാസ്റ്റ് ഇയർ…..
ടാ.. തെമ്മാടി…
കണ്ണാ… അവൾ ഓടിവന്നു കൃഷ്ണയെ കെട്ടിപിടിച്ചു.
അതു കണ്ടു തുളസി ഒന്ന് ഞെട്ടി. ആ ഞെട്ടൽ നല്ല വൃത്തിയായി കൃഷ്ണയും കണ്ടു.
ടാ എന്തുണ്ട് വിശേഷം…… ചെക്കൻ അങ്ങ് ചുള്ളൻ ആയല്ലോ…..
ആ ഇങ്ങനെ പൊന്നാടോ. നീ ഒക്കെ അല്ലെ…
ആട… സുകായിരിക്കുന്നു.
ചേട്ടാ യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു..
ആ കുഴപ്പം ഇല്ലായിരുന്നു.
ഓരോ സുഖവിവരങ്ങൾ തിരക്കി കഴിഞ്ഞു ആണ് കൃഷ്ണയുടെ അപ്പച്ചി തുളസിയെ ശ്രെദ്ധിക്കുന്നതു.
ഇതാരാ…. തുളസിയെ നോക്കി ചോദിച്ചു.. കല്യാണിയെ നോക്കി. കല്യാണി തലയാട്ടി ഉത്തരം നൽകി.
പ്രഭ അപ്പച്ചി യുടെ കണ്ണു നിറഞ്ഞു…. തുളസിയുടെ അടുത്ത് ചെന്ന് നിന്നു അവളെ ആരാധനയോടെ നോക്കി.
തുളസി വല്ലാതെയായി കല്യാണി അമ്മയെ നോക്കി. അവിടെ ചിരിയാണ്.
എന്റെ മോളെ… തുളസിയെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ നൽകി. എന്റെ കണ്ണനെ തിരിച്ചു തന്ന നിന്നോട് ഇങ്ങനെയാ കുട്ടി നന്ദി പറയണ്ടേ… അവരുടെ തൊണ്ട ഇടറി..
അച്ചുവും ഒരു ആരാധനയോടെ കൃഷ്ണയെ നോക്കി…
അവനും ഇതാ ആളു എന്ന പോലെ തലയാട്ടി കാണിച്ചു…
അയ്യോ ആന്റി അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ എന്തു ചെയ്തുന്നാ എല്ലാം കല്യാണി അമ്മയുടെയും, മാധവൻ അച്ഛന്റെയും പ്രാർത്ഥന അല്ലാതെ ഞാൻ എന്തു ചെയ്യാനാ.
ആ മറുപടി കെട്ടു പ്രഭ അപ്പച്ചി ചിരിച്ചു…..
