പ്രണയമന്താരം – 2 1

ആ പോകാം..

ഗസ്റ്റ്‌ ഹൌസിലേക്ക് പോകും വഴി തുളസി ആ പറമ്പ് ആകെ കണ്ണോടിച്ചു.. വിശാലമായ വസ്തു നോക്കത്താ ദൂരത്തു, നിറയെ മരങ്ങൾ കൂടുതലും മാവ് ആണ്. ഒരു മുലക്കു സർപ്പ കാവും കുടുംബം ക്ഷേത്രവും… വല്യ ഒരു ക്ഷേത്രം.. മുറ്റം നിറയെ തുളസിയും, മന്താരവും, വിവിധ തരം മന്താര പൂക്കൾ നിറഞ്ഞു വിരിഞ്ഞു നിക്കുന്നു.. മന്താര പൂക്കൾ വിരിഞ്ഞ ഗന്ധം അവിടെ ആകെ പരന്നു..

മന്താര ചെടിയിൽ നോക്കി നിന്ന തുളസിയോട് കല്യാണി ടീച്ചർ പറഞ്ഞു. എന്റെ കുട്ടിയുടെ ആണ് ഈ മന്താര ചെടികൾ. അവൻ പുറത്ത് ഇറങ്ങുന്നതു ഇതിന്റെ ചോട്ടിൽ ഇരിക്കാൻ ആണ്… അവന്റെ സ്വർഗം ആണ് ഇതു… മോളു വാ
വീടിനോട്‌ ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.

അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു…

നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു….

എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..

എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി…

ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും…

പറയാൻ മുഴുവിചില്ല..

മോളെ അതു സാരം ഇല്ലാട്ടോ.. ഇന്ന് ഇങ്ങനെ പോട്ടെ… എന്റെ കുട്ടി ഒരു ദിവസം നല്ല ഒരു സദ്യ തന്നു ഈ കടം വീട്ടിയാൽ മതിട്ടോ…. എന്നാ ഞാൻ ഇറങ്ങുക ആണ്.. അമ്മേ പോട്ടെ…

പാവം അല്ലേടി… എന്ത് തങ്കപെട്ടാ സ്വഭാവം ആണ് അതിന്റെ..

ആ പാവം ആണ് അമ്മ… ആതിര പറഞ്ഞു ഇപ്പോൾ നമ്മൾ നെരിൽ അനുഭവിച്ചു… അതു ഒത്തിരി അനുഭവിച്ചതു ആണ്.. ആതിര പറഞ്ഞ കാര്യങ്ങൾ തുളസി അമ്മയോട് പറഞ്ഞു…

അയ്യോ അതിനെ കണ്ടാൽ പറയുമോ.. ദൈവമേ കഷ്ടായല്ലോ…

അമ്മ വന്നെ ഇതക്കെ ഒന്നു ഒതുക്കാം…
വീട്ടിൽ സാധനങ്ങൾ ഒക്കെ ഒതുക്കി വെച്ച്.. മുറികൾ ഒക്കെ കണ്ടു.. അടുക്കളയിൽ പത്രങ്ങളും എല്ലാം ഒതുക്കി ഉമ്മറത്തു ഇറങ്ങിയ സമയം ആണ് കല്യാണി ടീച്ചർ അവരെ ഊണിനു ക്ഷണിക്കാൻ വന്നത്…

കഴിഞ്ഞോ മോളു….

ആ കഴിഞ്ഞു ടീച്ചറെ…

എന്നാ വാ.. അമ്മ വരു……

അവർ ഒരുമിച്ചു പോയി ഊണ് കഴിക്കാൻ ഇരുന്നു.. വീട്ടിൽ കേറിയ ഉടനെ തുളസി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു അവൾ തേടിയ ആളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല… ഊണ് കഴിഞ്ഞു ഇറങ്ങാൻ നേരം കല്യാണി ടീച്ചർ പറഞ്ഞു..

മോളെ എന്നാ ജോയിൻ ചെയ്യണേ..

ടീച്ചറെ രണ്ടു ദിവസം കഴിഞ്ഞേ കാണു…

ഞാൻ ലീവ് എടുക്കണോ നാളെ…

അയ്യോ വേണ്ട ടീച്ചറെ ഇപ്പോൾ തന്നെ ചെയ്ത ഉപകാരം ഒത്തിരി ആയി….

അയ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടി എന്റെ കടആയെ ഞാൻ ഇതിനെ കാണുന്നുള്ളൂ… പിന്നെ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിക്കുന്നു എങ്കിൽ ഇങ്ങു പോരണം കേട്ടോ ഞാനും ഒറ്റക്കെ ഉള്ളു…. പിന്നെ ഈ പറമ്പിൽ ഒന്നു കറങ്ങി നടക്കാം… അപ്പുറം കുളം ഉണ്ട് കെട്ടു നിറയെ അമ്പലും, താമരയും ആണ്.. അതിന്റെ അപ്പുറം നെൽപ്പാടം ആണ്..

ആയികോട്ടെ ടീച്ചർ… എന്നാ ഞങ്ങൾ ഇറങ്ങട്ടെ…..

♥️♥️♥️♥️

തന്റെ മുറിയിൽ കേറി ജനൽ പാളി തുറന്നപ്പോൾ കണ്ടത് കാറ്റിനോട്‌ കിന്നാരം
പറയുന്ന മന്താര ചെടിയെ ആണ് അതു നിറയെ പൂത്തു നിക്കുന്നു.. അവൾക്കു എന്തൊ ഒരു അകർക്ഷണം തോന്നി അതിനോട്.. ഒന്നുടെ നോട്ടം മാറ്റിയപ്പോൾ ആരോ അവിടെ നിക്കുന്നു തുളസിക്കു പുറം തിരിഞ്ഞു ആണ് നിക്കുന്നതു ഇത്ര ശ്രെമിച്ചിട്ടും ആളുടെ മുഖം കാണാൻ പറ്റുന്നില്ല.. പെട്ടന്ന് തന്നെ ആൾ വീട്ടിലേക്ക് നടന്നു പോയി……

അന്നത്തെ ദിവസം അങ്ങനെ പോയി വൈകുന്നേരം ആതിര വന്ന് അവർ ഹരിപ്പാട് ടവുണിൽ പോയി കുറച്ചു പർച്ചസ് ഒക്കെ നടത്തി രാത്രിയിലേക്ക് ഉള്ള ഫുഡ്‌ പാർസൽ മേടിച്ചു തിരിച്ചു വരുന്ന വഴി…..

Leave a Reply

Your email address will not be published. Required fields are marked *