പ്രണയമന്താരം – 2

Related Posts


കൊള്ളാം “കൃഷ്ണ ” എന്താ പേര്..

പേര് മാത്രം അല്ല ചെക്കൻ കാണാൻ എന്ത് ഐശ്വര്യം ആണ് എന്ന് അറിയുമോ. ഇരുനിറം ആരും നോക്കി പോകും. ഇപ്പോൾ ആകെ മൂഖം ആണ് ടി പാവം. അവൻ എന്തോരം സ്നേഹിച്ചു കാണും ആ കുഞ്ഞ് അനിയത്തിയെ… അവനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം അല്ലെ…. അല്ലേടി..

ആ അതൊക്കെ പോട്ടെ വാ കിടക്കാം പെണ്ണെ ലോങ്ങ്‌ ഡ്രൈവ് ചെയ്തിട്ടു ആകും ആകെ ക്ഷീണം. പിന്നെ നിന്റെ കത്തി കൂടി മടുത്തു മോളു…

ഡീ മതിട്ടോ വല്ലാണ്ട് അങ്ങ് വാരാതെ. ടൈം ഇനിയും ഉണ്ട് നീ ഇവിടെ തന്നെ ഉണ്ടല്ലോ സ്റ്റോക്ക് തീർക്കെണ്ട…

ആ ഹഹഹ…. ടാ ഒരു കാര്യം മറന്നു. ടീച്ചർടെ പേര് എന്താ…..

ആളെ പോലെ തന്നെ ക്യുട്ട് ആണ് പേരും.. “കല്യാണി ”

കല്യാണി യോ ആഹാ അന്തസ്സ് എന്താ പേര്. വിളിക്കുമ്പോളും ആ പേര് കേക്കുമ്പോളും ഒരു ഫീൽ ഉണ്ട്

പാവം ആടാ എന്നേ സ്വന്തം മോളെ പോലെ ആണ്. ഒരു മിണ്ടാ പൂച്ച. മോളും പോയി മോനും ഇങ്ങനെ…

സെന്റി മതിഡാ എന്റെ ലൈഫ് ഫുൾ സെന്റി ആയിരുന്നു ഇതും കുടി.. മതി പെണ്ണെ കിടന്നേ നാളെ ഒത്തിരി പണി ഉള്ളതാ……. ഗുഡ് നൈറ്റ്‌ ആതിര കുട്ടി….

♥️♥️♥️♥️

ഡീ പെണ്ണെ എണിക്കു ടൈം 8 ആയി. അമ്മ തിരക്കുന്നു നിന്നെ തുളസി..

ആ.. ok ok.. 8 ആയോ ദേവി.. ഇന്നലെ ഫുൾ ക്ഷീണം ആയിരുന്നു മോളെ അതോണ്ട് ഉറങ്ങി പോയി….
ബാ പെണ്ണെ നിന്നെ ടീച്ചറെ എപ്പിച്ചിട്ടു വേണം സ്കൂളിൽ പോകാൻ.. നീ ജോയിൻ ചെയ്യുന്നെ എന്നാ…

ആ രണ്ടു ദിവസം കഴിഞ്ഞേ ഉള്ളു എന്തായാലും. വീട് ഒക്കെ ഒന്ന് അടുക്കി ഒതുക്കി എടുക്കണ്ടേ.. പിന്നെ ഈവിനിംഗ് നീ ഒന്ന് ഫ്രീ ആകണം. കുറച്ചു പർച്ചേസ്…

അതൊക്കെ ok നീ റെഡിയായെ.. അമ്മ റെഡി ആണ്. ഞാൻ ചായയും, കാപ്പിയും ok കൊടുത്തു നീ വന്നെ ഒന്നിച്ചു കഴിക്കാം…. കല്യാണി ടീച്ചർ വിളിച്ചു ഇപ്പോൾ വരും എന്ന് തിരക്കി. ആള് ഇന്ന് ലീവ് ആണ് എന്ന്..

അയ്യോ അതു വേണമായിരുന്നോ. ടീച്ചർക്കു ബുദ്ദിമുട്ട് ആയിക്കാണും..

അതു സാരംഇല്ലടാ, അതിനു ഇനി ഒരു കൂട്ട് ആയല്ലോ… നീ വന്നെ പെണ്ണെ…

ഒരു പത്ത് മിനിറ്റ്….

♥️♥️♥️

എന്റെ ആതിരെ ഇതു കിടു ആണല്ലോ കല്യാണി ടീച്ചർ രാജകുടുംബം ആണോ. എന്ന റോയൽ ആടി വീട്.. ഒന്നാതരം എട്ടു കെട്ടു ആണല്ലോ…

ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു നീ ഇറങ്ങിക്കെ ദെ ടീച്ചർ വാതുക്കൽ ഉണ്ട്…

അവരെ സ്വീകരിക്കാൻ കല്യാണി ടീച്ചർ വെളിയിൽ വന്നിരുന്നു…

മോളെ ആതിരെ… വാ കേറി വാ എല്ലാരും, അമ്മേ വാ കേറി വരു..

കല്യാണി ടീച്ചറെ എന്റെ ജോലി കഴിഞ്ഞു ഇനി ഞാൻ എന്റെ ചങ്കിനെ ടീച്ചറെ എൽപ്പിക്കുക ആണ്. ഞാൻ ഇറങ്ങുന്നു സ്കൂളിൽ പോണ്ടേ ലേറ്റ് ആയി. ഞാൻ വൈകുന്നേരം വരാം.. ടാ ഞാൻ ഇറങ്ങുക ആണ് വൈകുന്നേരം കാണാം. അമ്മേ പോട്ടെ..

ഡീ മോളെ ചായ കുടിച്ചിട്ട് പോകാം..

വേണ്ട കല്യാണി മോളെ വൈകിട്ട് കാണാം….
ഡീ.. മോളെ മതിട്ടോ സോപ്…

എന്നാ ശെരി…

കാറ്‌ പോകുന്നത് നോക്കി നിക്കുക ആയിരുന്നു തുളസി

മോളെ തുളസി ബാ ചായ കുടിക്കാം അമ്മേ വാ കേറി വാ…

ഞങ്ങളുടെ സ്റ്റലം ഒക്കെ ഇഷ്ടായോ തുളസി

ആ ടീച്ചറെ വന്നത് അല്ലെ ഉള്ളു. നോക്കട്ടെ ഇങ്ങനെ ഉണ്ട് എന്ന്.. എന്നിട്ട് പറഞ്ഞാൽ പോരെ.. ഹഹഹ

ആ ആളു കൊള്ളാല്ലോ. ഹഹ

മതി.. നോക്കി പറഞ്ഞാൽ മതിട്ടോ… അത്ര മോശം അല്ലാട്ടോ.. അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നതു സ്ഥലം മാറിട്ടു ആണോ..

ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ നിങ്ങൾ സംസാരിക്കുക അല്ലെ അതു കഴിയട്ടെ എന്നു കരുതി…

മോളു ഒറ്റക്കെ ഉള്ളോ.. ഹുസ്ബൻഡ് പോയോ..

ആ ചേട്ടൻ പോയി അമ്മേ…. മോൻ ഇത്രയും നേരം വെളിയിൽ ഉണ്ടായിരുന്നു ഇപ്പോൾ മുകളിലോട്ടു കേറി. എന്റെ കുട്ടിടെ കാര്യം ആതിര പറഞ്ഞു കാണുല്ലോ………

അതു കെട്ടു തുളസി മുകളിലേക്ക് ഒന്ന് പാളി നോക്കി. പിന്നെ കല്യാണി ടീച്ചറുടെ മുഖം മാറിയതു കണ്ടപ്പോൾ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു..

എന്നാ നമുക്ക് ഗസ്റ്റ്‌ ഹൌസിലോട്ടു പോകാം ടീച്ചറെ.. ഒത്തിരി പണി ഉണ്ട്

ആ പോകാം..

ഗസ്റ്റ്‌ ഹൌസിലേക്ക് പോകും വഴി തുളസി ആ പറമ്പ് ആകെ കണ്ണോടിച്ചു.. വിശാലമായ വസ്തു നോക്കത്താ ദൂരത്തു, നിറയെ മരങ്ങൾ കൂടുതലും മാവ് ആണ്. ഒരു മുലക്കു സർപ്പ കാവും കുടുംബം ക്ഷേത്രവും… വല്യ ഒരു ക്ഷേത്രം.. മുറ്റം നിറയെ തുളസിയും, മന്താരവും, വിവിധ തരം മന്താര പൂക്കൾ നിറഞ്ഞു വിരിഞ്ഞു നിക്കുന്നു.. മന്താര പൂക്കൾ വിരിഞ്ഞ ഗന്ധം അവിടെ ആകെ പരന്നു..

മന്താര ചെടിയിൽ നോക്കി നിന്ന തുളസിയോട് കല്യാണി ടീച്ചർ പറഞ്ഞു. എന്റെ കുട്ടിയുടെ ആണ് ഈ മന്താര ചെടികൾ. അവൻ പുറത്ത് ഇറങ്ങുന്നതു ഇതിന്റെ ചോട്ടിൽ ഇരിക്കാൻ ആണ്… അവന്റെ സ്വർഗം ആണ് ഇതു… മോളു വാ
വീടിനോട്‌ ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.

അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു…

നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു….

എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..

എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി…

ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും…

പറയാൻ മുഴുവിചില്ല..

മോളെ അതു സാരം ഇല്ലാട്ടോ.. ഇന്ന് ഇങ്ങനെ പോട്ടെ… എന്റെ കുട്ടി ഒരു ദിവസം നല്ല ഒരു സദ്യ തന്നു ഈ കടം വീട്ടിയാൽ മതിട്ടോ…. എന്നാ ഞാൻ ഇറങ്ങുക ആണ്.. അമ്മേ പോട്ടെ…

പാവം അല്ലേടി… എന്ത് തങ്കപെട്ടാ സ്വഭാവം ആണ് അതിന്റെ..

ആ പാവം ആണ് അമ്മ… ആതിര പറഞ്ഞു ഇപ്പോൾ നമ്മൾ നെരിൽ അനുഭവിച്ചു… അതു ഒത്തിരി അനുഭവിച്ചതു ആണ്.. ആതിര പറഞ്ഞ കാര്യങ്ങൾ തുളസി അമ്മയോട് പറഞ്ഞു…

അയ്യോ അതിനെ കണ്ടാൽ പറയുമോ.. ദൈവമേ കഷ്ടായല്ലോ…

അമ്മ വന്നെ ഇതക്കെ ഒന്നു ഒതുക്കാം…
വീട്ടിൽ സാധനങ്ങൾ ഒക്കെ ഒതുക്കി വെച്ച്.. മുറികൾ ഒക്കെ കണ്ടു.. അടുക്കളയിൽ പത്രങ്ങളും എല്ലാം ഒതുക്കി ഉമ്മറത്തു ഇറങ്ങിയ സമയം ആണ് കല്യാണി ടീച്ചർ അവരെ ഊണിനു ക്ഷണിക്കാൻ വന്നത്…

കഴിഞ്ഞോ മോളു….

ആ കഴിഞ്ഞു ടീച്ചറെ…

എന്നാ വാ.. അമ്മ വരു……

അവർ ഒരുമിച്ചു പോയി ഊണ് കഴിക്കാൻ ഇരുന്നു.. വീട്ടിൽ കേറിയ ഉടനെ തുളസി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു അവൾ തേടിയ ആളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല… ഊണ് കഴിഞ്ഞു ഇറങ്ങാൻ നേരം കല്യാണി ടീച്ചർ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *