ആ ടീച്ചർ ഇപ്പോൾ വന്നു…
മോള് കുളിക്കാൻ കേറിയപ്പോൾ ഞങ്ങൾ വന്നു….
ആ. ചായ കൊടുത്തോ അമ്മേ..
അതൊന്നും വേണ്ട കുട്ടി… മോളെ ഒന്ന് കാണാൻ വന്നത് ആണ്…
ആ എന്റെ കുട്ടിയെ രെക്ഷിച്ച മോനെ ദൈവം കാക്കും കേട്ടോ.. മോൻ അപ്പോൾ വന്നില്ലായിരുന്നു എങ്കിൽ…
കൃഷ്ണയോട് ആയി തുളസിയുടെ അമ്മ പറഞ്ഞു..
അതു കെട്ടു അവൻ ഒന്ന് ചിരിച്ചു… അതും നോക്കി നിന്നു കൃഷ്ണ…
മോളെ തുളസി ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.
ഞങ്ങൾ രണ്ടു ദിവസം ഇവിടെ കാണില്ല മാധവേട്ടന്റെ ചേട്ടന്റെ മോളുടെ കല്യാണം ആണ്.. കൃഷ്ണ വന്നാൽ അവിടെ ഒറ്റപ്പെടും പിന്നെ എന്റെ കുട്ടിയെ ഒരു അസുഖം ഉള്ള പോലെ ആളുകൾ കാണുള്ളൂ അറിയാമല്ലോ.. അതു ഞങ്ങൾക്കു സഹിക്കില്ല….. ഞാൻ പറയാൻ വന്നത്……
എന്താണ് ടീച്ചർ അന്യരോട് എന്തോ പറയാൻ ബുദ്ധിമുട്ട് ഉള്ള കാര്യം സംസാരിക്കുന്നത് പോലെ…
അയ്യോ കുട്ടി അങ്ങനെ ഒന്നും ഇല്ല… എന്റെ മോനെ രണ്ടു ദിവസം ഒന്ന് ഇവിടെ നിർത്തണം അത്ര ഉള്ളു….
ആഹാ അതാണോ ഇത്ര വല്ല്യ കാര്യം.. എന്റെ കുട്ടീടെ ജീവൻ രക്ഷിച്ച ആൾ അല്ലെ.. രണ്ടോ, മുന്നോ ഇത്ര ദിവസം നിന്നോട്ടെ. ടീച്ചർ സമാധാനത്തോടെ പോയിട്ട് വാന്നെ..
അതു തന്നെ ടീച്ചർ പോയിട്ട് വാ കൃഷ്ണ ഇവിടെ നിന്നോളും..
സമാധാനം ആയി.. എന്റെ കുട്ടിയെ അവരൊക്കെ സുക്കെടുകാരൻ ആയി കാണും അതോണ്ടാ എനിക്കു സഹിക്കില്ല അതു….
കണ്ണു തുടക്കുന്ന കല്യാണിയെ കൃഷ്ണ കെട്ടിപിടിച്ചു ഉമ്മ നൽകി…..
അയ്യേ എന്റെ കല്യാണി കരയുക ആണോ… പൊട്ടന്നെ ധൈര്യം ആയി പോയിട്ട് വാ…. ഞാൻ ok ആണ്….
♥️♥️♥️♥️♥️
അന്ന് വൈകുന്നേരം കൃഷ്ണയെ തുളസിയുടെ വീട്ടിൽ നിർത്തിയിട്ട് അവർ പോയി….
കൃഷ്ണ….. കൃഷ്ണ……
തുളസി കൃഷ്ണയെ തപ്പി നടക്കുക ആയിരുന്നു…
ആ ടീച്ചറെ ഞാൻ ഇവിടെ ഉണ്ട്..
മന്താര ചെടികളുടെ ഇടയിൽ നിന്നും സൗണ്ട് കെട്ടു കല്യാണി അങ്ങോട്ട് പോയി…
ആ ഇവിടെ ഉണ്ടായിരുന്നോ… എന്താ കണ്ണു ഒക്കെ കലങ്ങി കിടക്കുന്നതു…
അതു കേട്ടതും കല്യാണിയെ കെട്ടിപിടിച്ചു കൃഷ്ണ പൊട്ടി കരഞ്ഞു..
അയ്യേ എന്തിനാ കരയുന്നത് എന്ത് പറ്റി…
ഞാൻ കാരണം എന്റെ അമ്മയും, അച്ഛനും വിഷമിക്കുന്നുണ്ട് അല്ലെ ടീച്ചറെ..
പെട്ടന്ന് അവളെ വിട്ടു മാറി കൃഷ്ണ ചോദിച്ചു
അങ്ങനെ തോന്നാൻ എന്ത് പറ്റി ഇപ്പോൾ…
ഹേയ് ഒന്നും ഇല്ല… ഞാൻ ഒറ്റയ്ക്ക് ആയത് പോലെ ടീച്ചറെ…. എന്റെ ലച്ചുവും പോയില്ലേ….
അതൊക്കെ കഴിഞ്ഞില്ലേ ഇനി അതു തന്നെ ഓർത്തോണ്ട് ഇരിക്കുക ആണോ….
ഹേയ്…. ഈ മന്താര ചെടി കണ്ടോ..
ഇതു എന്റെ ലച്ചു ആണ്… ഇതിന്റെ താഴെ ആണ് അവൾ ഉറങ്ങുന്നേ….
അതു കേട്ടു തുളസിക്കു എന്തോ പോലെ ആയി….
കൃഷ്ണ ഇങ്ങു വന്നെ നമുക്ക് ഒന്ന് കറങ്ങാൻ പോകാം ബാ…… അവന്റെ മനസ് ശെരി അല്ല എന്ന് തോന്നി ഒന്ന് പുറത്തു പോയാൽ ഒന്ന് ഉഷാർ ആകും
അവിടുന്ന് അവനെയും വിളിച്ചു അവർ ആക്റ്റീവയിൽ ഹരിപ്പാട് ടൗണിൽ പോയി ഒരു സിനിമക്കും കേറി വെളിയിൽ നിന്നും ആഹാരവും കഴിച്ചു… തിരിച്ചു വീട്ടിൽ വന്നു അവർ..
ഒറ്റയ്ക്ക് ഇരിക്കുന്ന കണ്ട കൃഷ്ണയുടെ അരികിൽ വന്നു തുളസി….
കൃഷ്ണ…….
അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി കവിളിൽ….
വല്ലാത്ത ഫീലിംഗ് ആണ് അപ്പോൾ തുളസിക്കു അനുഭവപെട്ടതു അതും ആരും അവളെ ഇങ്ങനെ ചെയ്തിട്ടില്ല.
താങ്ക്സ്……
ഞെട്ടിയ തുളസി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി….
താങ്ക്സ് ടീച്ചർ…
എന്തിനാ താങ്ക്സ് ഒക്കെ…
എന്നേ പുറത്തു കൊണ്ടു പോയതിനു, സിനിമക്കു കൊണ്ടുപോയതിന്….. പിന്നെ തനിച്ചു അല്ല എന്ന് തോന്നിപ്പിച്ചതിനും…. എല്ലാത്തിനും….
അതു കേട്ടു തുളസിയുടെ കണ്ണു നിറഞ്ഞു.. അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി…
ഞാൻ ഒരു കാര്യം ചോദിക്കട്ടെ കൃഷ്ണ…
ആ ചോദിക്ക്……
എന്തിനാ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നെ……..
അങ്ങനെ ആയി പോയി ടീച്ചറെ… അവൾ എനിക്കു മകൾ ആയിരുന്നു. എന്റെ എല്ലാം… എന്റെ മുൻപിൽ കിടന്നു ആണ് എന്റെ കുട്ടി പോയത്…. ഒറ്റയ്ക്ക് ആയത് പോലെ ആയിപോയി… മുറിയിൽ തന്നെ കുടി ആ മുറി ആയി മാറി
എന്റെ ലോകം.. പുസ്തകങ്ങൾ ആയിരുന്നു എനിക്കു ഏക ആശ്രയം അച്ഛൻ മേടിച്ചു തരുന്ന പുസ്തകങ്ങൾ ആയിരുന്നു എന്റെ കുട്ടുകാർ…… ആ ലോകത്തേക്ക് ഞാൻ ചുരുങ്ങി എന്നത് ആണ് സത്യം…
