പ്രണയ പക്ഷികൾ – 6 Like

ഒരു പാവയെ പോലെ അവന്റെ കൂടെ നടന്നു…അവൻ എങ്ങനെയൊക്കെയോതന്റെ വണ്ടി കണ്ടു പിടിച്ചു…
“”വണ്ടിയുടെ അടുത്തെത്തിയപ്പോൾ.. അവൻ മെല്ലെ.. അവളോട്‌ പറഞ്ഞു…
അമ്മു.. നമ്മുക്ക് പോകാം.. നടന്നത് എല്ലാം ഒരു സ്വപ്നം ആയി നീ മറന്നേക്ക്.””
അവൾ മെല്ലെ.. അവന്റെ.. ഷോള്ഡറില് നിന്നും മാറി കൊണ്ട്…പറഞ്ഞു..
“”എന്താ ഞാൻ മറകേണ്ടത്.. മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ വിഷ്ണു.. ഇവിടെ നടന്നത്..എന്റെ എല്ലാം നശിചില്ലേ.. നിനക്ക് പോലും.. ഒന്നും ചെയ്യാൻ പറ്റാതെ
നിസഹായനായി എല്ലാം നോക്കി നിൽക്കേണ്ടി വന്നില്ലേ.. ഇനി ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നെ..ഇപ്പോഴാണ് ഞാൻ ആതിരയുടെ അവസ്ഥ ചിന്തിച്ചത്..
പറയാനും ഉപദേശിക്കാനും ആർക്കും പറ്റും ജീവിതത്തിൽ അനുഭവിക്കുമ്പോയെ.
ആ അവസ്ഥ മനസിലാകു..ഇപ്പോൾ ഞാൻ അതാ അനുഭവിക്കുന്നെ…. മരണം അത് മാത്രമേ.. ഇ അവസ്ഥയിൽ.. അതിനൊരു പരിഹാരം ഉള്ളു…””
വിഷ്ണു പറഞ്ഞു..
“”നീ ഒരു തെറ്റും ചെയ്തിട്ടില്ല…എല്ലാം എന്റെ തെറ്റാ..സ്നേഹിക്കുന്ന മനസ്സിൽ.. കാമം വരില്ല.. പക്ഷെ.. എനിക്ക്.. നിന്നോട്.. പലപ്പോഴും അത് മാത്രമേ തോന്നിയിട്ടുള്ളൂ.. അത് കൊണ്ടല്ലേ..ഇന്ന് വൈകുന്നേരം സാഹചര്യമോ സ്ഥലകാലബോധം പോലും ഇല്ലാതെ..
ഇ സ്ഥലത്തു വന്നതും.. സംഭവിക്കാൻ പാടില്ലാത്ത എല്ലാ കാര്യവും ഇപ്പോൾ സംഭവിച്ചിരിക്കുന്നെ..
ഞാന നി ഇങ്ങനെ ആകാൻ കാരണം.. ഒന്ന് തടുക്കാൻ പോലും എനിക്ക് സാധിചില്ലല്ലോ..””
അവൻ സ്വയം പരിതപിച്ചു…
അവൾ പറഞ്ഞു…
“”അയാൾ മരിച്ചു കാണുവോ.. എനിക്ക് ആകെ പേടിയാവുന്നു.. അയാളെ എന്തിനാ മറ്റെയാൾ കുത്തിയത്… “”
അവൻ പറഞ്ഞു..
“”അയാൾ മരിക്കേണ്ടവൻ തന്നെയാ.. അയാൾക് ദൈവം കൊടുത്ത ശിക്ഷയാ ഇതു..അയാൾ ചെയ്ത തെറ്റുകൾ അയാൾക്കു തന്നെ വിനയായിയെന്നു വിചാരിച്ചാൽ മതി…””
അവൾ പറഞ്ഞു..
“”അങ്ങനെയെങ്കിൽ ഞാനും ശിക്ഷ അനുഭവിക്കേണ്ടവൾ അല്ലെ നിന്നെ ഞാൻ ചതിച്ചില്ലേ നിന്റെ മുന്പിൽ വെച്ചു അവർക്കു ഞാന്…
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി…
അവൻ അവളുടെ കണ്ണ്നിർ കൈ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു…
അമ്മു.. നീ ആരെയും ചതിച്ചിട്ടില്ല…കഴിഞ്ഞതു കഴിഞ്ഞു.. നമ്മൾ പരസ്പരം തെറ്റുകാർ എന്ന് പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം മറക്കണം.. അതേയുള്ളു ഇനിയൊരു പോംവഴി..
അല്ലെങ്കിൽ പിന്നെ.. മരിക്കേണ്ടി വരും.. അതായാലും.. ഞാന്.. റെഡിയ..നിന്റെ കൂടെ.. ഞാനും ഉണ്ടാകും.. എന്തിനും.””.
അവന്റെ ഉറച്ച വാക്കുകൾ കേട്ടു അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു..
കീശയിൽ നിന്നും ഫോൺ വൈബ്രെറ്റ് ചെയുന്നത് കണ്ടപ്പോൾ.. അവൻ വേഗം എടുത്തു.. അമ്മ.. 20മിസ്സ്‌ കാൾ..
അവൻ പേടിച്ചു പോയി.. എന്ത് പറയും.. അവൾ കണ്ണുകൾ തുടച്ചു കൊണ്ട്.. പറഞ്ഞു..
“ആരാ””
അവൻ പറഞ്ഞു..
“‘അമ്മയ..20മിസ്സ്‌ കാൾ.. നേരത്തെ.. വിളിച്ചത് ശ്രദ്ധിച്ചില്ല.. ആ വഴക്കുകൾകിടയിൽ.. “”
അവൾ പറഞ്ഞു..
“”വരുന്നുണ്ടെന്നു പറ കുട്ടുകാരന്റെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നെന്നു പറഞ്ഞാൽ മതി..
അവൻ മെല്ലെ ഫോൺ എടുത്തു മെല്ലെ സംസാരിച്ചു..
“”ആ.. അമ്മേ സോറി ഫോൺ സൈലന്റിൽ ആയിരുന്നു…
ആ.. വരുവാ.. ഒരു പാർട്ടി ഉണ്ടായിരുന്നു..
അതാ വൈകിയേ.. വരുവാ.. വഴക്കു പറയല്ലേ.. സോറി സോറി..
അവൻ ഫോൺ വെച്ചു..
അവൾ പറഞ്ഞു..
“എന്ത് പറഞ്ഞു… “”
അവൻ പറഞ്ഞു..
“”കുറെ വഴക്കു പറഞ്ഞു.. നിന്റെ അമ്മ വീട്ടിൽ അന്വേഷിച്ചു ചെന്നെന്ന്..നമ്മുടെ ചുറ്റി കളിയൊക്കെ അവർക്ക് അറിയാവുന്നത് കൊണ്ട്….എന്തേലും കാണിക്കുമെന്ന പേടി ഉണ്ടാകും.. രണ്ടിനും..””
അവൾ പറഞ്ഞു..
“ഡാ.. നിനക്ക് എന്നോട്.. ഇപ്പോഴും ഇഷ്ടം ഉണ്ടോ.. എന്റെ എല്ലാം പോയെടാ.. ഒരു പെണ്ണിന് ഉള്ളതെല്ലാം അയാൾ എടുത്തു…
ഒരു പുരുഷൻ ആഗ്രഹികും പോലുള്ള ഒരു പെണ്ണല്ല ഞാൻ ഇപ്പോൾ…നിനക്ക് എന്നെ ഉൾകൊള്ളാൻ ആവുമോ… “‘
അവൻ പറഞ്ഞു..
“”ഡി.. ഞാനും നിന്നെ.. ഇതുവരെ സത്യമായിട്ടും പറഞ്ഞാൽ സ്നേഹിച്ചിട്ടില്ല നീ അന്ന് ആദ്യമായി എന്നെ
കാമത്തോടെ കണ്ടത് മുതൽ എന്റെ മനസിലും നിന്നോട് കാമം തന്നെയായിരുന്നു… ഒരു പക്ഷെ ഒരാണിന്റെ മനസു അങ്ങനെ ആവാം പ്രണയം എന്നത് പെട്ടന്ന് തോന്നുന്ന ഒന്നല്ല.. അത് അനുഭവിച്ചു അറിയേണ്ടതാണ്…””
അവൾ പറഞ്ഞു..
“”അപ്പോൾ നിനക്ക് എന്നോട് കാമം മാത്രം ആയിരുന്നോ.. നീ എന്നെ സ്നേഹിച്ചിട്ടില്ലേ..””
അവൻ പറഞ്ഞു.. സ്നേഹം എന്താണെന്നു ഞാൻ ഇന്നു മനസിലാകുന്നു… പുരുഷൻ കാമത്തിനു മാത്രമാണ് ഇ കാലത്തു പ്രണയം നടിക്കുന്നത്..അവളുടെ ശരീരം മാത്രമാണ് ചിലരുടെ നോട്ടം..
സ്നേഹത്തിന്റെ വിലയറിയാത്ത ഇ കാലത്തു..ഇതു പോലുള്ള സംഭവങ്ങൾ ആണ് കാമവും സ്നേഹവും തമ്മിൽ ഉള്ള അന്തരം മനസിലാകി തരുന്നത്…പെണ്ണിന്റെ ശരീരം അല്ല അവളുടെ മനസാണ് വലുതെന്നു എനിക്ക് മനസിലായി..നീ.
. എന്നെ..സ്നേഹിച്ചിരിക്കാം ഇല്ലായിരിക്കാം പക്ഷെ ഇ നിമിഷം മുതൽ നീ മാത്രമാണ് എന്റെ ജീവിതസഖി നിന്റെ ശരീരം അല്ല എനിക്ക് വേണ്ടത് എന്നും എന്നെ സ്നേഹിക്കുന്ന മനസ് ആണ്..
എന്റെ മനസ്സിൽ നീ ഇന്നും പതിവ്രത തന്നെയാ.. അതിനു നീ ശ്രീരാമൻ പറഞ്ഞപോലെ അഗ്നിപരീക്ഷ ഒന്നും ചെയേണ്ട..എന്നും എന്നെ ഇങ്ങനെ സ്നേഹിച്ചാൽ മതി.. ഇതു ഞാൻ കാരണം ആണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നുള്ള കുറ്റബോധം കൊണ്ടൊന്നും അല്ല…

Leave a Reply

Your email address will not be published. Required fields are marked *