പ്രണയ യക്ഷി – 1 Like

അത് വരേ നടന്ന കാര്യങ്ങൾ ആദി അവളോട് പറഞ്ഞു.. അത് പറയുമ്പഴും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു..

അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ വേദക്കും ചെറിയ പേടി തോന്നാതിരുന്നില്ല..

,, നീ ഇന്ന് എന്റെ ഒപ്പം കിടന്നാ മതി..

,, നിന്റെ ഒപ്പം കിടക്കാനോ ഞാൻ ഇല്ല മോനേ. ആ കളിക്ക്

,, നീ മുൻമ്പും ഇവിടേ കിടക്കാറുളതല്ലേ പിന്നേ എന്താ പ്രശ്നം..

,, അതു പോലേ അല്ലല്ലോ ആദിക്കുട്ടാ ഇപ്പോ..

,, അത് എന്താ..

കുറച്ച് നേരം ആലോജിച്ചിട്ട് ഒരു പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു..

,,ok ഞാൻ കെടക്കാം ഇനി ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം ഈ മുറിയിയിൽ കിടക്കാൻ ഉള്ളതലേ പക്ഷെ കുരുത്തകേട് ഒന്നും കാട്ടരുത് ട്ടാ

അവൻ അതിന് മറുപടി പറയാതേ അവളേ ഒന്ന് നോക്കി.. കിടക്കയിലേക്ക് ഒരുമിച്ച് കിടന്നു,..

കുറച്ച് കഴിഞ്ഞപ്പോ ഇരുട്ടിൽ നിന്നും മനോഹരമായ ഇരു മിഴികൾ അവനേ പ്രമപൂർവ്വം നോക്കി ഒപ്പം അവിടേ പാലപ്പൂവിന്റെ നറുമണം പരന്നു..

,, വേദാ

,, ഉം

,,നിന്നക്ക് കിട്ടുന്നുണ്ടാ പാല പൂവിന്റെ മണം
അവൾ ഒന്നുകൂടി ശ്വാസം എടുത്തു വലിച്ചു ഒപ്പം അവൾ അറിഞ്ഞു രൂക്ഷമായ പാലപ്പൂവിന്റെ മണം.. ഇത്തവണ പേടിച്ചത് വേദയാണ്. അവൾ അവനേ കെട്ടിപിടിച്ച് കിടന്നുു.. മെല്ലെ അവരേ നിദ്രദേവി കവർന്നു…

പിറ്റേന്ന് കാലത്ത് ആദിക്ക് ചായയും മായി വന്ന അവന്റെ അമ്മ കാണുന്നത് ആദിയുടെ നെഞ്ചിൽ തല വെച്ച് അവന്നേ വാരി പുണർന്ന് കിടക്കുന്ന വേദയേ ആണ്.. ആ കാഴ്ച്ച കണ്ടതും ഒരു തരിപ്പ് കെറിയങ്കിലും പിന്നേ മെല്ലെ അത് ഒരു പുഞ്ചിരിയിലേക്ക് മാറി..

നിഗൂഡമായ ഒരു ചിരിയോടേ അവൾ വേദയേ വിളിച്ചു..

,, ദേവകി അമ്മായി മോണിങ്ങ്..

അപ്പഴാണ് വേദക്ക് താൻ ആദിയുടേ മുറിയിലാണന്നും. അവന്റെ മാറിലാ കിടക്കുന്നത് എന്നും ഒർമ്മ വന്നത്. അവൾ ചാടി എഴുന്നേറ്റു ഒരു ചമിയ ചിരിയോട് കൂടി.

,, എന്താ മോളേ കിടപ്പ് ഇവിടേക്ക് മാറ്റിയോ നീ..

,, അമ്മായി…. അത് ആദി… യേ..ട്ടന് ഇന്നലേ ഒറ്റക്ക് കടക്കാൻ പേടിയാണന്ന് പറഞ്ഞപ്പോ..

അവൾ കള്ളം പിടിച്ച കുട്ടിയുടേ പോലേ ദേവകിയേ നോക്കി..

ദേവകി ഒരു ആക്കിയ ചിരിയോട് കൂടി..

,,ആണോ അവന് പേടി തോന്നിയാ അവന്റെ അമ്മയേ അല്ലേ വിളിക്കേ്കേണ്ടത്. അലാതേ നീ ആണോ പേടി മാറ്റി കൊടുക്കുന്നത്..

,, അമ്മായി അത്..ഞ…

,, മതി ഇനി കിടന്ന് ഉരുളണ്ടാ കുറച്ച് നാളായി ഞാൻ കാണുന്നു ആദിയേ കാണുമ്പോ നിന്റെ കണ്ണിലേ തിളക്കം. ഇപ്പോ മോൾ ചെല്ല് അവനേ കൊണ്ട് നിന്റെ കഴുത്തിൽ മിന്ന് കെട്ടിച്ചിട്ട് നീ സ്ത്തിരമായി ഇവിടേ കിടന്നോ..

വേദക്ക് കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കുറച്ച് നേരം ദേവകിയേ നോക്കി ഇരുന്ന് അവൾ ആ കവിളിൽ ഒരു ഉമ്മയും കൊടുത്ത് താഴേക്ക് ഓടി…

അതേ സമയം ദേവകിയുടേ ചിന്ത.. വേദയുടേ മാതാാപിതക്കൻ മാരായ ദേവനും ധധ്യയും കുറിച്ചായിരുന്നു.ധന്യ എപ്പഴും പറയുമായിരിന്നു വേദ ആദിക്ക് ഉള്ളതാണന്ന്.. ഒപ്പം പഴയകാര്യങ്ങളും അവർ മരിക്കാൻ കാരണക്കാരൻ ആളും ദേവകിയുടേ ഓർമ്മയിലേക്ക് വന്നു… അവളുടേ മുഖം ഭയം കൊണ്ട് നിറഞ്ഞു.. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ചായ അവിടേ വച്ച് തിരിഞ്ഞ് നടന്നു…

ആദി എണീച്ച് ഫ്രഷായി താഴേക്ക് നടന്നു..

,,അല്ല മോളേ നീ എപ്പഴാ എണീച്ചേ എന്നേ എന്താ വിളിക്കാഞ്ഞത്..

അവൾ അതിന് മറുപടി പറയും മുൻപേ ദേവകി അവിടേക്ക് വന്നു..
,, നിന്നേ വിളിച്ച് ചായ തരാൻ ഇവൾ നിന്റെ ഭാര്യ ആണോ..

,, അമ്മ എന്തുട്ടാ പറയുന്നേ..

,, ദേ ചെക്കാ എന്നേ കൊണ്ട് ഒന്നും പറപ്പിക്കണ്ടാ രണ്ടു കൂടി ചെയ്തത് ഞാൻ അറിഞ്ഞില്ല എന്ന് കരുതരുത് രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറയാം ക്ഷേത്രത്തിൽ വച്ച് താലി കെട്ടിയിട്ട് മതി ഈ വക പരിപാടി..

അവൻ അമ്മ ഇത് എങ്ങനേ അറിഞ്ഞു എന്ന രീതിയിൽ വേദയേ നോക്കി..

,, എന്താടാ ഇനി അവളേ നോക്കി നിക്കുന്നത്..

ദേവകി ആദിയേ തറപ്പിച്ച് നോക്കി..

അവിടേ നിൽക്കുന്നത് ബുദ്ധി അല്ല എന്ന് മനസിലായ അവൻ മെല്ലെ വീടിന് പുറത്ത് ഇറങ്ങി തൊടിയിലേ കുളക്കരയിൽ പോയി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *