ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 3

Related Posts


മച്ചാന്മാരെ നിങ്ങൾ നൽകുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിനാൽ തന്നെ ഈ കഥയ്ക്ക് അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും പിന്നെ എത്രത്തോളം എഴുതി വിജയിപ്പിക്കാനാവും എന്നൊന്നും എനിക്കറിയില്ല എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും
കഥയിലെ കുറ്റവും കുറവുകളും എല്ലാവരും സദയം ക്ഷമിക്കുക. എല്ലാരും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
ഈ കഥ ആർക്കെങ്കിലും വലിച്ചു നീട്ടിയതായ് തോന്നിയെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ഇനി അങ്ങനെ ആവർത്തിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം എങ്കിലും ചില ഇൻസിഡൻ്റുകൾ അൽപ്പം പരത്തിപ്പറയേണ്ടതായ് വരും

ഇനി വരുന്ന പാർട്ടുകളിൽ ഇത്തിരി വയലൻസ് ഉണ്ടാവും അത് ഇഷ്ടമില്ലാത്തവർ ഈ കഥ വായിക്കാതെ ഇരിക്കുക.
പ്രസൻ്റിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം ഇവരുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങളുടെ ബാക്കിപത്രമാണ്
അതുപോലെ ഈ കഥയിൽ ഇനി വരാൻ പോകുന്ന ഓരോ കഥാപാത്രങ്ങളുടെയും പേര് ഓർത്തിരിക്കുക നായകൻ്റെ പൂർവ്വകാല സ്മരണയിൽ ഈ കഥാ പാത്രങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.
കഥയിൽ ഉണ്ടാവുന്ന ഓരോ ഇൻസിഡൻ്റും പഴയ കാലവുമായ് തമ്മിൽ കണക്ടട് ആണ് അതിനാൽ തന്നെ കോളേജ് ലൈഫ് തുടങ്ങുമ്പോഴെ അതെല്ലാം നിങ്ങൾക്ക് മനസ്സിലാവൂ….
കഥയ്ക്കുള്ളിലെ കഥകൾ പറഞ്ഞ് ഓരോ വ്യക്തിയെയും അവരെ പരിചയപ്പെടുത്തേണ്ട സമയത്ത് പരിചയപ്പെടുത്തിയുമായിരിക്കും കഥ മുന്നോട്ട് പോകുക അതായിരിക്കും ഈ കഥയുടെ ലൈഫും
വലിച്ചു നീട്ടേണ്ട കാര്യങ്ങൾ മാത്രം വലിച്ചു നീട്ടി ബാക്കി ഭാഗങ്ങൾ പെട്ടെന്ന് ഓടിച്ചുവിട്ടും എഴുതുവാൻ ശ്രമിക്കാം .
എല്ലാരോടും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു……
എങ്കിൽ നമുക്ക്‌ കഥയിലേയ്ക്ക് കടക്കാം…..

ഓടിക്കിതച്ച്കൊണ്ട് ഞാൻ ICU വിന് മുന്നിലെത്തി

നോക്കുമ്പോൾ ഞാൻ കാണുന്നത് ലക്ഷ്മി അമ്മയുടെ ഇരുവശവുമായ് തോളിൽ ചാരി ഇരുന്നുകൊണ്ട് കരയുന്ന ദേവൂനേയും അമ്മൂനേയുമാണ്

അച്ഛൻ ആകെ ടെൻഷനായ് പേടിച്ചിരിക്കുകയാണ്

ഗോപിയേട്ടനും കണ്ണൻ ചേട്ടനും എന്തൊക്കെയോ പറഞ്ഞ് അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ട്

ഞാൻ പതിയെ വിറയാർന്ന ശരീരത്താൽ ഓരോ ചുവടും മുന്നോട്ട് വച്ചു എൻ്റെ ജീവൻ നിലച്ചു പോകുന്നത്പോലെ .

ജീവിതത്തിലെ സന്തോഷത്തിൻ്റെ നാളുകൾ അസ്തമിക്കുകയാണോ ഈശ്വരാ

ഓരോ ദിനവും ഉണരുമ്പോൾ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നത് എൻ്റെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കണം എന്നല്ലേ ?

ആർക്കും ആപത്തൊന്നും വരുത്തരുത്, അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് എനിക്കായ് വരുത്തിയിട്ട് എൻ്റെ കുടുംബത്തെ കാത്തോണമേ എന്നല്ലേ ? എന്നിട്ടിപ്പോൾ ?

വലിയൊരു ചോദ്യം ദൈവത്തോട് ചോദിച്ച് വിങ്ങിപ്പൊട്ടിയ ഹൃദയവുമായ് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
എന്നെ കണ്ടതും ദേവൂട്ടിയും അമ്മുവും കൂടി “ഏട്ടാന്ന് ” വിളിച്ച് കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു .

ഒരു നിമിഷം ജീവിതത്തിൽ ഞാൻ തോറ്റ് പോയത്പോലെ എനിക്ക് തോന്നി

തകർന്ന മനസ്സുമായ് നിന്ന ഞാൻ എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു പക്ഷെ എൻ്റെ ആശ്വാസവാക്കുകൾക്കും അപ്പുറമായിരുന്നു ഞങ്ങളിലെ സങ്കടം എന്നതാണ് സത്യം.

ഞാൻ ലക്ഷ്മി അമ്മയെ അടുത്തേക്ക് വിളിച്ചു എന്നിട്ട് പതിയെ അമ്മുവിനെയും ദേവുവിനെയും ലക്ഷ്മി അമ്മയുടെ കൈകളിലേക്ക് ഏൽപ്പിച്ചിട്ട് ICU വിൻ്റെ ഡോറിന് മുന്നിലേയ്ക്ക് നടന്നടത്തു, ഡോറിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി,പെട്ടെന്ന് തന്നെ ഞാൻ എൻ്റെ കണ്ണുകൾ താഴ്ത്തി

ആ കാഴ്ചകണ്ട് എനിക്ക് ആകെ പരിഭ്രമമായ്
എൻ്റെ തൊണ്ട വരണ്ടുണങ്ങുന്നു
മുട്ട് തമ്മിൽ കൂട്ടി ഇടിക്കുന്നു
എനിക്ക് ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരയണമെന്നുണ്ട്
പക്ഷെ ഞാൻ കരഞ്ഞാൽ ദേവുവും അമ്മുവും ആകെ തകരും
ദൈവമേ എനിക്കൊന്ന് ഉറക്കെക്കരയുവാനും സാധിക്കുന്നില്ലല്ലോ …..
എന്ത് പരീക്ഷണമാണിത്,
അജിത്തേ എന്ത് തന്നെ സംഭവിച്ചാലും നീ കരയരുത്..

തകർന്ന് പോയ ഈ നിമിഷത്തിലും ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിച്ചു .

മനസ്സിൽ അൽപ്പം ദൈര്യം സംഭരിച്ച് ഞാൻ വീണ്ടും അകത്തേക്ക് നോക്കി

‘ദൈവമേ എൻ്റെ സിന്ധൂട്ടി’……….
ഞാൻ ജീവനായ് പൊന്നു പോലെ നോക്കിയിരുന്ന എൻ്റെ സിന്ധൂട്ടി

ICU ബെഡ്ഡിൽ ബോധരഹിതയായ് കിടക്കുന്നു ഓക്സിജൻ വെൻ്റിലേറ്റർ മുഖത്ത് കണക്ട് ചെയ്തിട്ടുണ്ട്
ഡോക്ടർമ്മാർ സമീപത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് .

രാവിലെ എന്നെ കൊഞ്ചിച്ച് എന്നോടൊപ്പം ചിരിച്ചു കളിച്ചു നടന്ന എൻ്റെ സിന്ധൂട്ടി ഇപ്പോഴിതാ ഈ വാതിലിനപ്പുറം താനെവിടെയാണെന്ന് പോലും അറിയാതെ മരുന്നുകളുടെ സെഡേഷനിൽ മയങ്ങിക്കിടക്കുന്നു

എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആകാഴ്ച….

അധികനേരം അവിടെ പിടിച്ചു നിൽക്കുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ നിറഞ്ഞ കണ്ണുകളുമായ് അച്ഛൻ്റെ അടുത്തേക്ക് ചെന്നു
ഞാൻ അടുത്തേക്ക് ചെന്നതും ഗോപിയേട്ടൻ അച്ഛൻ്റെ അടുത്ത് നിന്നും മാറി അപ്പുറത്തായ് ഇരുന്നു, ഞാൻ പതിയെ അച്ഛൻ്റെ അടുത്തായ് ഇരുന്നു.

അച്ഛാ എന്താ ഉണ്ടായത് ?

സിന്ധൂട്ടിക്ക് എന്താ സംഭവിച്ചത് ?

എൻ്റെ ചോദ്യം കേട്ടതും അത് വരെ ആരോടും ഒന്നും മിണ്ടാതെയിരുന്ന അച്ഛൻ എൻ്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് “മോനേ”…. എന്ന് വിളിച്ച് ഉറക്കെക്കരഞ്ഞു.

ജീവിതത്തിൽ ഇന്ന് വരെ അച്ഛൻ കരയുന്നത് ഞങ്ങളാരും കണ്ടിട്ടില്ല
അച്ഛൻ്റെ കരച്ചിൽ കണ്ടിട്ട് കണ്ണൻ ചേട്ടൻ വീണ്ടും അച്ഛനെ ആശ്വസിപ്പിക്കുകയാണ്

ഒരു നിമിഷം അച്ഛനോട് എന്താ നടന്നതെന്ന് ചോദിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം പഴിച്ചു.

മോനേ….
ഗോപിയേട്ടൻ്റെ വിളികേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്

മോൻ ഒന്ന് എൻ്റെ കൂടെ വരാവോ ? ഗോപിയേട്ടൻ ചോദിച്ചു

ഞാൻ തലയാട്ടിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ഗോപിയേട്ടനൊപ്പം നടന്നു അമ്മുവും ദേവുവും ഇപ്പോൾ ലക്ഷ്മി അമ്മയുടെ മടിയിൽ കിടക്കുകയാണ് രണ്ട്പേരും ഒരുപാട് കരഞ്ഞിട്ടുണ്ട്. മുഖമാകെ വാടിയിരിക്കുന്നു രണ്ടാളുടെയും

ഞങ്ങൾ നടന്ന് നടന്ന് ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തി, ഗോപിയേട്ടൻ സംസാരിച്ചു തുടങ്ങി

മോനേ ഞങ്ങൾ ഇന്നലെ തൃശ്ശൂർ പോയില്ലേ അത് ഒരു സ്ഥലക്കച്ചവടവുമായ് ബന്ധപ്പെട്ടാണ്
പക്ഷെ വിലയുടെ കാര്യത്തിൽ അത് ഒത്ത് വന്നില്ല
കുറച്ച് നേരം ഞങ്ങൾ അവരോട് സംസാരിച്ചു നോക്കി അവർ അടുക്കുന്നില്ലാന്ന് കണ്ടപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരികെപ്പോന്നു

Leave a Reply

Your email address will not be published. Required fields are marked *