അവൻ കുളത്തിലേ ഓളങ്ങൾ നോക്കി ഇരിക്കേ ഇന്നലേ നടന്ന കാര്യങ്ങൾ അവൻ ഓർത്തു.. എന്നാലും അത് ആരായിരിക്കും.. എന്നേ കൊല്ലാൻ വന്നതാവുമോ… അങ്ങനേ പലതും ആലോജിച്ച് ഇരിക്കുപോ ഒരു ചെറു കാറ്റ് അവനേ തഴുകിപ്പോയി അതിന് പാലപ്പൂ വിന്റെ ഗദ്ധം ഉണ്ടായിരുന്നു… അവൻ നിർവികാരത്തോടേ ചുറ്റും നോക്കി..
,, നീ ആരാ എന്തിനാ എന്നേ പിൻ തുടരുന്നത്..
മറുപടി കിട്ടാതേ ആയപ്പോൾ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു..
അപ്പഴും അവന് മറുപടിയില്ല.. പക്ഷെ പാലപ്പൂവിന്റേ മണം അവിടേ നിറഞ്ഞ് നിന്നു….
,, നീ ഞാൻ പറയുന്നത് കേൾക്കു്കുന്നില്ലേ…
ഒരു ചെറു മന്ദഹാസത്തോടേ മറുപടി വന്നു…
,, അങ്ങേക്ക് എന്നേ പേടി അല്ലേ.. പിനേ ഞാൻ എന്തിന് മറുപടി തരണം..
അത് കേട്ടപ്പോൾ അവന് ചിരി വന്നു അത് പുറത്ത് കാട്ടാതേ അവൻ പറഞ്ഞു..
,, എന്നിക്ക് പേടിത്തോന്നുന്നത് നിന്നേ കാണാൻ പറ്റാാത്തത് കൊണ്ട് ആണ് നീ എന്താ മുനിൽ വാരാത്തത്…
അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ ചുമലിൽ ഒരു കരസ്പ്പർസം വന്ന് വീണു.. അവൻ ഞെട്ടി തിരിഞ്ഞ് നോക്കി…
പാലിന്റെ വെൺമയോടും,,, മനോഹരമായ കണ്ണുകളും,,ഇടതൂർന്ന മുടിയും,,, ചുബിക്കാൻ കൊതിക്കുന്ന ചുണ്ടുകളും,, മുല്ല മുട്ട് പോലേ മനോഹരമായ പല്ലുകളും,, ദേവീകം വിളിച്ച് ഒതുന്ന മുഖകാന്തിയും മായി വെണ്ണക്കൽ ശിൽപ്പം പോലേ സുന്ദരിയായ പെൺക്കുട്ടിയേ അവന് കണ്ട മാത്രരയിൽ അവളോട് അനുരാഗം തോന്നി..
,, എന്താ ഇങ്ങനേ നോക്കുന്നേ….
അവളുടേ ചോദ്യമാണ് അവനേ ഉണർത്തിയത്…
,, നീ ആരാ നിയും ഞാനും തമ്മിൽ എന്താ ഉള്ളത് എന്തിന് നീ എന്നേ തേടി വന്നു..
ആദി അവളുടേ മറുപടിക്കായ് നിന്നു…
,, ഞാൻ അവിടത്തേ എല്ലാം മാണ്.. അങ്ങയുടേ ഹൃദയമിടിപ്പ് പോലേ.. ഞാൻ ഇല്ലങ്കിൽ അവിടന്ന് ഇല്ല അങ്ങ് ഇല്ലങ്കിൽ ഞാനും… എന്തിന് തേടി വന്നു എന്ന് ചോതിച്ചാൽ പറയാൻ ഒരുപാട് ഉണ്ട്.. അത് പിന്നേ പറയാം…
,, അത് പറ്റില്ല പറഞ്ഞിട്ട് പോയാ മതീ…
ഒരു വാശിയോടേ അവൻ പറഞ്ഞു അതിന് മറുപടി എന്നോണം അവൾ മനോഹരമായി പുഞ്ചിചിരിച്ചു..
,, ഇന്ന് രാത്രി അവിടത്തേ ചോത്യങ്ങൾക്ക് മറുപടി. തരാം ഇപ്പോ പൂവാൻ അനു വതിക്കൂ…
,,പറയാതേ പോകണ്ടാ..
,, അങ്ങനേ പറയരുത് വേദ ഇവിടേക്ക് വരുന്നുണ്ട് അത് കൊണ്ട് രാത്രി ഞാൻ വരാം ഇപ്പോൾ ഞാൻ പോകുന്നു..
അവൾ അന്തരീക്ഷത്തിൽ അലിഞ്ഞ്ഞ്ഞ് ചേർന്നു….
,, ആദീ യേട്ടാ…
,, എന്താ നീ വിളിച്ചേ ചേട്ടന്നോ എന്തു പറ്റി.. നിന്നക്ക്..
,, അത് മുത്തശി പറഞ്ഞു ഇനി ഇങ്ങനേ വിളിക്കാൻ…
അവൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് അവൾക്ക് ഒപ്പം വീട്ടിലേക്ക് നടന്നു…
അപ്പഴും അവന്റെ ഉള്ളിൽ നേരത്തേ കണ്ട പെൺക്കുട്ടി ആയിരുന്ന എന്തോ അവളിലേക്ക് തന്നേ അടുപ്പിക്കുന്നത് പോലേ അവന് തോന്നി..
കൈചേർത്ത് അവരുടേ വരവ് കണ്ടപ്പോ ദേവകിക്ക് ചിരിവന്നു.. കളിയാക്കും പോലേ അവൾ ചോതിച്ചു..
,, ഭാര്യയും ഭർത്താവും എവിടന്നാ..
,, ഈ അമ്മക്ക് എന്താ ഞങ്ങളേ ഒന്ന് വെറുതേ വിട്..
,, ആടാ നിന്നേ ഇവളുടേ കൂടേ കയറ് ഊരി വിട്ടിട്ട് വേണം നിങ്ങളുടേ കല്യാണവും കൊച്ചിന്റെ പേരിടലും ഒരുമിച്ച് നടത്താൻ…
,, അമ്മായി ഞങ്ങൾ ഒന്നും അങ്ങി നേ ചെയില്ല അല്ലേ ആദീ യേട്ടാ..
,, അത് എന്നിക്ക് അറിയാം മോളേ ഞാൻ കണ്ടതല്ലേ..
ദേവകി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.. ആദി ഫ്രണ്ട്സിന്റെ അടുത്തേക്കാണന്ന് പറഞ്ഞ് ഇറങ്ങി..
പിന്നേ അവൻ വരുപോ രാത്രി 8 മണി കഴിഞ്ഞിരുന്നു.. വന്ന പാടേ ഭക്ഷണം കഴിച്ച് അവൻ റൂമിലേക്ക് പോയി…
എന്നാൽ കുറേന്നേരം കിടന്നിട്ടും അവന് ഉറക്കം വന്നില്ല… അവൾ വരിലേ എന്ന ചിന്ത ആണ് മനസ് മുഴുവൻ…
അപ്പോഴാണ് ജനലിനടുത്ത് ഒരു പാതസ്വര കിലുക്കം അവൻ കേട്ടത്.. അവിടേ നിറഞ്ഞ് നിന്ന പാലപ്പൂവ് മണവും അവൻ അറിഞ്ഞു…
അവൻ എഴുന്നേറ്റ് ജനലിന് അടുത്ത് നിന്നു..
,, നീ എവിടേയാ വന്നോ നീ..
,, ഞാൻ ഇവിടേ ഉണ്ട്…
,, അവൻ ഞെട്ടി തിരിഞ്ഞ് നോക്കി.. പിനിൽ തന്റെ മെത്തയ്യിൽ ഇരിക്കുന്ന സൗദര്യ വിഭത്തേ അവൻ മതിമറന്ന് നോക്കി നിന്ന് പോയി.. നിലാവെളിച്ചത്തിൽ അവളുടേ മുഖകാന്തി കൂടുന്നനതായി അവന് തോന്നി…
