പ്രതീകാര ദാഹം – 1

ഡോറിൽ മുട്ട് കേട്ടാണു ഞാൻ ആലോചനയിൽ നിന്ന് മുക്ത ആകുന്നത് ,അപ്പുവേട്ടൻ എന്നെ കാണാണ്ട് വിളിക്കാൻ വന്നത് ആകും,

അപ്പു:കുഞ്ഞെ എഴുനേറ്റില്ലേ ,

ഞാൻ: ആ,അപ്പുവേട്ടാ എഴുന്നേറ്റു,
ഞാൻ എഴുന്നേറ്റ് മുടി വാരി കെട്ടി ഡ്രസ് ഒക്കെ ശരിയാക്കി ചെന്ന് വാതിൽ തുറന്നു ,പുറത്ത് അപ്പുവേട്ടൻ റെഡിയായി നിൽക്കുന്നു ,

അപ്പു: കുഞ്ഞെന്താ ഇന്നു ഓടാൻ പോണില്ലെ,
‘ഞാൻ ദിവസവും രാവിലെ മൊണിംഗ് വാക്കിന് പോകാറുണ്ടായിരുന്നു.,
ഞാൻ: ഇല്ല അപ്പുവേട്ടാ ,ഇന്നോരു സുഖവും തോന്നിയില്ല. അപ്പുവേട്ടൻ എന്താ റെഡിയായി നിൽക്കുനത്, എവിടെയെങ്കിലും പോകുന്നുണ്ടോ.

അപ്പു: കുഞ്ഞ് മറന്നോ ,ഇന്നു അമ്മു മോളുടെ പിറന്നാൾ അല്ലേ, അതിനു
അംബലത്തിൽ പോകാനാ ഞാൻ കുഞ്ഞിനെ വന്നു വിളിച്ചത്.

ഞാൻ: അയോ, ഇന്ന് അമ്മു മോളുടെ ബെർത്തി ഡെ ആണല്ലോ
ഞാൻ ഇന്നലേ ഓർത്തിരുന്നതാ,
ഇന്നു കാലത്ത് എല്ലാം മറന്നു പോയി ,ഇന്ന് അവൾ എന്നെ കൊല്ലും, ബെർത്തി ഡെ വിഷ് ചേയ്യാനും മറന്നു പോയി.
അപ്പുവേട്ടൻ തഴേ പോക്കോളു ,
ഞാൻ റെഡി ആയി വരാം നമുക്ക് ഒരുമിച്ച് പോകാം,

ആ ശരി എന്നും പറഞ്ഞു അപ്പുവേട്ടൻ തഴേക്ക് പോയി ഞാൻ ഫോൺ എടുത്ത് അമ്മുവിനെ വിളിച്ചു നോക്കി ബെൽ അടിക്കുന്നുണ്ട് എടുക്കുനില്ല ,അവർ അംബലത്തിൽ പോയിട്ട് ഉണ്ടാകും അതാ എടുക്കാത്തത്.

അമ്മുവിനെ കുറിച്ച് പറഞ്ഞില്ലല്ലേ
അമ്മുവാണ് ശിവേട്ടന്റെയും ഇന്ദു ഏടത്തിയുടെയും ഒരെ ഒരു മോൾ.
അവൾക്ക് ഇന്ന് പതിനഞ്ച് വയസ് തികയുക ആണു.
ഇനിയിപ്പോ ഞാൻ അവളെ വിളിക്കാതത്തിനുള്ള ചീത്ത കേൾക്കാം. ഇന്നി അംബലത്തിൽ നിന്ന് വന്നിട്ട് ട്രൈ ചേയ്യാം,
ഞാൻ വേഗം തന്നെ റെഡി ആവാൻ
പോയി ,ഞാൻ പെട്ടന്നു കുളിച്ചു സാരിയും എടുത്ത് ഇറങ്ങി, അപ്പുവേട്ടനെം കൂട്ടി അംബലത്തിലേക്ക് പോയി.

അങ്ങനെ ഞാനും അപ്പുവേട്ടനും
അംബലത്തിൽ നിന്ന് തോഴുത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുബോൾ ആണു ഞാൻ അതു കാണുന്നത്,
കാർ പാർക്കിംഗ് എരീയയിൽ ശ്രീ നിൽക്കുന്നു,അവനെ കണ്ടതും എന്റെ ഉള്ളിൽ എന്തൊ വളരെ സന്തോഷം തോന്നി ,എന്റെ നടത്തത്തിന്റെ വേഗത വർദ്ധിച്ചു ,പക്ഷെ എന്റെ
മനസ്സിൽ ചെറിയ ഒരു ഭയം നിഴിലിച്ചു, ശ്രീ അങ്ങനെയൊന്നും അംബലത്തിൽ ഒന്നും പോകാതത് അണു ഇനി ആരെയെങ്കിലും കാണാൻ വന്നതാകുമൊ ,എന്നാൽ ആരായിരിക്കും അത് എന്നുള്ള ചിന്താ എന്റെ മനസ്സിൽ രൂപം കൊണ്ടു. എന്നെ അവൻ കണ്ടില്ല അവൻ എനിക്ക് പുറം തിരിഞ്ഞ് ആണ് നിൽപ് ,അവന്റെ അടുത്തെക്ക് നടക്കുമ്പോഴും എന്റെ പാർത്ഥന ഞാൻ മനസ്സിൽ വിച്ചാരിച്ചിരിക്കുന്നത് ആവല്ലെ എന്നാണു, ഞാൻ നടന്ന് അവന്റെ പുറകിൽ എത്തി.
ഞാൻ: ശ്രീ എന്നു വിളിച്ചു,
അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി
എന്നെ കണ്ടപ്പോൾ എന്തൊ ലോകാ അൽഭുതം കണ്ട മാതിരി നോക്കുന്നു
ഒന്നും മിണ്ടുനില്ല, ഞാൻ അവനെ തോളിൽ തട്ടിയിട്ട് ശ്രീ എന്ന് ഒന്നും കൂടി വിളിച്ചു,

ശ്രീ: അല്ല മേഡം എന്താ …അയോ സോറി വേദ എന്താ ഇവിടെ.
അവൻ പെട്ടന്നു ഞെട്ടിയ മാതിരി എന്നോട് ചോദിച്ചു

ഞാൻ: അമ്പലത്തിൽ വരുന്നത് എന്തിനാ ന് അറിയില്ലെ. ഞാൻ ചിരിച്ചിട്ട് അവനോട് പറഞ്ഞു

ശ്രീ :അല്ല ഞാൻ അതല്ല ഉദേശിച്ചത് പ്രതീഷിക്കാതെ വേദയെ
കണ്ടപ്പോൾ എന്താ ചോദികേണ്ടത് എന്ന് മറന്നു പോയി.

ഞാൻ: ശരി ശരി , ഏട്ടന്റെ മോളുടെ ജന്മ ദിനം ആണു അതു കൊണ്ട് വന്നതാ, അല്ല ശ്രീ എന്താ ഇവിടെ ?
അങ്ങനെ അബലത്തിൽ ഒന്നും പോകാത്ത ആൾ ആണല്ലോ അതു കൊണ്ട് ചോദിച്ചതാ. അലെങ്കിൽ ആർക്കെങ്കിലും കൂട്ടു വന്നതാണൊ?
ശ്രീ: അതെ, ആൾ അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോ വരും

എന്റെ മനസിൽ ഒരു വെളിടി വെട്ടി, എനിക്ക് പിന്നെ ഒന്നും ചോദിക്കാൻ വന്നില്ല ,എന്റെ സംസാരം നിന്നു,
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് എന്റെ കുടെ അപ്പുവേട്ടൻ നിൽകുന്നുണ്ടായിരുന്നു

ശ്രീ: ആ അപ്പുവേട്ടനും ഉണ്ടായിരുന്നുവോ ഞാൻ ശ്രദ്ധിച്ചില്ല,

അപ്പു: ആ കുഞ്ഞെ ,ഞങ്ങൾ രണ്ടാളും ഒരുമിച്ചാ വന്നത്.

അവർ തമ്മിൽ എന്തെക്കെയൊ സംസാരിക്കുന്നുണ്ടാർന്നു ,ഞാൻ താഴോട്ടു നോക്കി കുറച്ചു നേരം നിന്നു, അപ്പോ അപ്പുവേട്ടൻ ഇപ്പോ വരാനു പറഞ്ഞ് അടുത്തുണ്ടായിരുന്ന കടയിലെക്ക് പോയി പുള്ളിക്ക് മുറുക്കുന്ന സ്വഭാവം ഉണ്ട് അതിന്റെ സാധനങ്ങൾ വാങ്ങാൻ പോയതാ.
ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി അവൻ എന്നെ തന്നെ നോക്കി നിൽക്കുക ആണു ,ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ
പെട്ടെന്നു അവൻ നോട്ടം പിൻവലിച്ചു,

ഞാൻ: എന്താ ശ്രീ,
അവൻ നിന്നു പരുങ്ങുന്നത് കണ്ട് ഞാൻ ചോദിച്ചു

ശ്രീ :ഒന്നുല്ലാ വേദ, വേദയെ ഈ
ഡ്രസിൽ കണ്ടപോ,

ഞാൻ: കണ്ടപ്പോ?

ശ്രീ: വേദ തെറ്റു ദ്ധരിക്കും ഞാൻ അത് പറഞ്ഞാൽ ,
ഞാൻ: നീ പറഞ്ഞൊ എനിക്ക് കുഴപ്പം ഇല്ല,
ശ്രീ: ഞാൻ പറയട്ടെ,അലെങ്കിൽ വേണ്ട ഞാൻ പറയുനില്ല,
ഞാൻ: നീ പറ.
ശ്രീ: ഈ ഡ്രസിൽ വേദയെ കാണാൻ
നല്ല ഭംഗിയുണ്ട്.
അവൻ അത് എന്തോ പേടിച്ച മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു,
എന്തൊ അത് കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നത് ,
ഞാൻ: അപ്പോ എന്നെ മുൻപ് കാണാൻ ഭംഗി ഉണ്ടായിരുന്നില്ലെ ഞാൻ ചിരിച്ചു കോണ്ട് ചോദിച്ചു.
ശ്രീ :ഞാൻ അങ്ങനെയല്ലാ ഉദേശിച്ചത് ,
ഞാൻ: പിന്നെ
ശ്രീ: വേദ മുൻപും സുന്ദരി ആയിരുന്നു ,ഇപ്പോ ഈ സാരിയിൽ കണ്ടപ്പോ ശരിക്കും സൂപ്പർ ആയിട്ടുണ്ട് ,
ഞാൻ: എന്നെ ഇതിനു മുൻപ് സാരി എടുത്ത് കണ്ടിട്ടില്ലെ,
ശ്രീ :ഇല്ലാ ഞാൻ ആദ്യമായിട്ടാ കാണുന്നെ,
അവൻ സംസാരിച്ചു കൊണ്ടുരിക്കുബോൾ മൂന്നാലു തമിഴ്
പെൺ കുട്ടികൾ അബലത്തിൽ നിന്നു ഇറങ്ങി നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു, അവന്റെ കണ്ണുകൾ
അവരിൽ ആയി ,ഞാനും അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി പട്ടു പാവാടയും ബ്ലൗസും ഇട്ട് നല്ല സുന്ദരികുട്ടികൾ നടന്നു പോകുന്നു.
എന്ത് ഭംഗി അവരെ കാണാൻ പെണ്ണായ താൻ തന്നെ അവരെ നോക്കി നിന്നു പോയി ആണായ അവന്റെ കാര്യം പറയണോ, അവർ നടന്നു പോയി കഴിഞ്ഞപ്പോൾ ഞാൻ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.

ഞാൻ:നമ്മളെ ഒക്കെ ഇടക്ക് ശ്രദ്ധിക്കണെ അപ്പോ കാണാം സാരി
ഉടുക്കുന്നുണ്ടൊനോക്കെ.
അല്ലാതെ ഈ വഴിയിൽ കാണുന്നവരെം അബലത്തിൽ കണുന്നവരെ ഒക്കെ നോക്കി നടന്നാൽ കാണാൻ പറ്റില്ല.
” അല്ലേങ്കിലും ഈ അണുങ്ങൾ ഇങ്ങനെ യാ അടുത്ത് ഉള്ള വെളിച്ചം കാണില്ല അകലെ ഉള്ള നക്ഷത്രങ്ങളെ തേടി പോകും ” അത് ഞാൻ വളരെ ശബ്ദം
താഴ്ത്തി ആണു പറഞ്ഞത്. അവൻ അത് ശരിക്കും കേട്ടില്ല.

ശ്രീ: ഞാൻ അങ്ങനെ ആരുടെയും പിറെകെ വായിനോക്കി നടക്കാറില്ല.
ഞാൻ: അപ്പോ ഇപ്പോ ഞാൻ കണ്ടതോ,
ശ്രീ: അത് പിന്നെ സൗന്ദര്യം ഉള്ള എന്ത് വസ്തുക്കൾ കണ്ടാലും മനുഷ്യന്റെ കണ്ണുകൾ ആകർഷിക്കും, ഉദാഹരണത്തിനു നിങ്ങൾ പെണ്ണുങ്ങൾക്ക് സ്വർണ്ണത്തിനൊടുള്ള പ്രിയം പോലെ ,

Leave a Reply

Your email address will not be published. Required fields are marked *