പ്രഭചേച്ചിയും ഞാനും

പ്രഭചേച്ചിയും ഞാനും

Phrabhechiyum Njaanum | Author : MMS

 


 

സ്മിതയും അഭിരാമിയും ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നവരാണ്.അഭിരാമി നാലഞ്ചു വർഷമായി ജോലിയിൽ തുടരുന്നു.അതിനിടയ്ക്ക് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു എന്നാലും അവൾ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്.അവളുടെ ഭർത്താവ് വിദേശത്താണ്.കല്യാണം കഴിഞ്ഞ് പോയതാണ് അടുത്ത ലീവിനുള്ള സമയമാകുന്നതേയുള്ളൂ.സ്മിത അങ്ങനെയല്ല അവൾ ജോലിക്ക് കയറിയിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ.അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല കല്യാണ പ്രായം എത്തിനിൽക്കുന്നു.

വികാരം തുളുമ്പുന്ന ശരീരമാണ് അവൾക്ക് മുഖത്ത് മുഖക്കുരു മായാറില്ല.അതോടൊപ്പം അവളുടെ നടത്തവും ആണോ പെണ്ണോ വിദ്യാസുമില്ലാത്ത അവളുടെ കൊഞ്ചികുഴയുന്ന സംസാരവും അവളുടെ വികാരത്തെ വിളിച്ചോതുന്നു.ആണുങ്ങളോട് ഉള്ള കൊഞ്ചുകുഞ്ഞ് സംസാരിക്കുന്നത് അഭിരാമിക്ക് മനസ്സിന് തീരെ പിടിക്കുന്നില്ല എന്നിരുന്നാലും പുറത്ത് കാണിക്കാത്ത ഭാവം പേറി സ്മിതയുമായി നല്ല പെരുമാറ്റത്തിൽ ഇരുവരും നല്ല കൂട്ടാണ്.

അഭിരാമിയോട് സ്മിത ആദ്യരാത്രിയെ കുറിച്ചൊക്കെ ഒരു മടിയും കൂടാതെ അന്നേ ചോദിച്ചു മനസ്സിലാക്കിയിരുന്നു.അഭിരാമിയോട് ഒരു മടിയും കൂടാതെ തുറന്നടിച്ച് ചോദിച്ച ഏക വ്യക്തി അവളായിരുന്നു.അതിനാൽ തന്നെ അഭിരാമി അവളെ കുറിച്ച് വള്ളി പുള്ളി തെറ്റാതെ മനസ്സിലാക്കി വെച്ചിരിക്കുന്നു.സ്മിത കല്യാണത്തിനും മറ്റുമായി വന്നു അഭിരാമിയുടെ വീട് കണ്ടിട്ടുണ്ട്.അഭിരാമി തൻ്റെ വീട് അവൾ കണ്ടിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പലവട്ടം അവളെ വീട്ടിലേക്ക് ക്ഷണിച്ചു.

പഴയ പോലെയല്ലടീ ഇന്ന് എനിക്ക് ഭർത്താവിന്റെ സമ്മതം വാങ്ങണം ഭർത്താവ് സമ്മതിക്കും അതൊരു വിഷയമല്ല പക്ഷെ ഭർത്താവിന്റെ വീട്ടിൽ ആകുമ്പോൾ വരാൻ ഒക്കത്തില്ല എന്റെ അമ്മായിയമ്മയെ കുറിച്ച് നിനക്കറിയാഞ്ഞിട്ടാ..പിന്നെ അതുമതി പുകില്.പറ്റിക്കരുത്.ഒരു ദിവസം ഉറപ്പായും വരണം.വരാമെടീ നിനക്ക് എന്നെ വിശ്വാസമില്ലേ..അതുകൊണ്ടല്ല ചേച്ചീ പലപലവട്ടം ക്ഷണിച്ചിട്ടും ചേച്ചി വരുന്നത് കാണുന്നില്ല അതുകൊണ്ടാ..

ഇപ്രാവശ്യം വീട്ടിൽ പോയാൽ ഉറപ്പായും വരാം.അവളുടെ മുഖത്ത് പുഞ്ചിരി വിടർന്ന് അവൾക്ക് സന്തോഷമായി.എന്നെക്കുറിച്ച് പറയുകയാണെങ്കിൽ എന്റെ ശരീരപ്രകൃതം അവളുമായി ഏറെ വ്യത്യാസത്തിലാണ്.അവൾ ഉരുണ്ട് തടിച്ചിട്ടാണ് ഞാൻ മെലിഞ്ഞിട്ടും.അവൾക്ക് നല്ല തുടുത്ത വട്ട മുഖം എനിക്കതില്ല ഒട്ടിയ കവിളാണ്.അവൾ തടിച്ചിട്ടാണ് ഞാൻ മെലിഞ്ഞിട്ടും.ഉയരവും നിറവും ഏകദേശം രണ്ടുപേരും സെയിമാണ്.

ഭംഗിയുള്ള ഇരുനിറം.എനിക്ക് വയസ്സ്22 അവൾക്ക്19.ദിവസങ്ങൾ കടന്നുപോയി ഞാൻ എന്റെ വീട്ടിലെത്തി.15ദിവസത്തേക്ക് വീട്ടിലേക്ക് വന്ന കാര്യം അവളെ അറിയിക്കാൻ മടിച്ചു നിന്നു പിന്നെ ഒരു സുഖവും കിട്ടില്ല വീട്ടിലേക്ക് വായോ വായോ എന്നും പറഞ്ഞു ഒരേ ശല്യമാവും ശനിയാഴ്ച അവളോട് പറഞ്ഞു.എടീ..വീട്ടിൽ ആയതുകൊണ്ട് ഇങ്ങോട്ട് വരാൻ തന്നെ ഒരു മടിയാ..കെട്ടിച്ചു വിട്ടവർക്ക് സ്വന്തം വീട്ടിൽ വെറുതെ ഇരിക്കാൻ തന്നെ നല്ല രസമാടീ.ഹോ വീട്ടിലെത്തി അല്ലേ എന്നാൽ നാളെ നീ അങ്ങു പോര്.

നാളെ എൻ്റെ വീട്ടിൽ നമുക്ക് ഉഷാറാക്കാമെടീ..നീ കുറേനാളായി വിളിക്കുന്നതല്ലേ ഞാൻ നാളെ വരാം.കടയിലോട്ടു വരുന്ന സമയത്ത് തന്നെ അങ്ങ് പോര് ജോലികഴിഞ്ഞ് പോകും പോലെ വൈകുന്നേരം മടങ്ങാം.പിറ്റേന്ന് രാവിലെ എൻ്റെ സ്കൂട്ടിയും കൊണ്ട് അവളുടെ വീട് വെച്ച് പിടിച്ചു.അവൾ രാവിലെ തന്നെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

എന്നെ കാണാഞ്ഞിട്ട് മൂന്നാല് വട്ടം ഫോണിൽ വിളിച്ചു വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ഞാൻ അറിഞ്ഞില്ല.അന്ന് വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.പാട്ടും കളിയും ആഘോഷവും ഒക്കെയായി നല്ല രസം.എന്നെ കിട്ടിയ അവസരത്തിൽസോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ഒരുപാട് റിലീസ് ഉണ്ടാക്കി.അവളും അമ്മയും മാത്രമാണ് അവിടെ.ഞാൻ വന്നതിൽ അമ്മക്കും വളരെ സന്തോഷം.കളിയും ചിരിയും പങ്കുചേർന്ന് നല്ല പെരുമാറ്റം.

അമ്മമാരൊക്കെ ഇങ്ങനെ ഉണ്ടാകുമോ ഞാൻ അത്ഭുതപ്പെട്ടുപോയി.അത്രയും ഫ്രണ്ട്‌ലി.അവരുടെ ഭർത്താവ് അതായത് സ്മിതയുടെ അച്ഛൻ വിദേശത്താണ്.അവർ രണ്ടു മക്കളാണ് അവളുടെ ഏട്ടനുംഅച്ഛനും ഒരുമിച്ചാണ്.അവൻ വന്നാൽഇവർ രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്തണമെന്ന് അമ്മ അഭിപ്രായം പറഞ്ഞു.അത് കേട്ട് അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു.അമ്മ അടുക്കളയിലേക്ക് പോയതക്കം എന്താടീ അത് കേട്ടപ്പോൾ നിനക്കൊരു പുഞ്ചിരി എടി കള്ളീ നീയാ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ.പിന്നല്ലാണ്ട്.

അപ്പോഴേക്കും അമ്മ അരികിലെത്തി രണ്ടുപേരും മൗനം നടിച്ചു പെട്ടെന്ന് തന്നെ മറ്റു വിഷയങ്ങളിലേക്ക് വയുതിനീങ്ങി.വൈകുന്നേരം മടങ്ങാൻ നേരം ഇടയ്ക്ക് ഈ വഴിവാ.വരാം അമ്മേ..അന്ന് നല്ല രസമായിരുന്നു എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഓഫീസിൽ വച്ച് അവൾ അമ്മയുടെ നിർബന്ധപ്രകാരം പലവട്ടം ക്ഷണിച്ചു.

ഒരു ദിവസം രാത്രി പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ ഞാൻ മടിയോടെ ഫോണെടുത്തു ചെവിയിൽ വെച്ചു:ഹലോ..ഹലോ അഭിരാമിയല്ലേ.അതെ അഭിരാമിയാണ് ആരാണ്.ഇത് ഞാനാടീ സ്മിതയുടെ അമ്മ..പറ അമ്മേ എന്തൊക്കെയുണ്ട് വിശേഷം.സുഖം നന്നായി പോകുന്നു.മോൾ എന്താ ഈ വഴിക്കൊന്നും വരാത്തത് ഇടക്ക് വരാമെന്ന് പറഞ്ഞു പോയതല്ലേ.വരണമെന്ന് കരുതിയതാ പറ്റിയില്ല ഞാൻ ഭർത്താവിന്റെ വീട്ടിലാ ബുധനാഴ്ച ഞാൻ എൻ്റെ വീട്ടിലേക്ക് കുറച്ചുദിവസം നിൽക്കാൻ പോകും.എനിക്കെന്റെ അമ്മ വീട്ടിലേക്ക് പോകേണ്ടതായിട്ടുണ്ട് ബുധനാഴ്ച അമ്മ വീട്ടിൽ പോയിട്ട് വീട്ടിലേക്ക് പോകാം എന്ന് കരുതുന്നു.എൻറെ അമ്മ വീട് നിങ്ങളുടെ അപ്പുറത്തെ നാട്ടിലാ..എനിക്കറിയാം സ്മിത പറഞ്ഞു കേട്ടിട്ടുണ്ട്.

അന്ന് അവിടേക്ക് പോകുമ്പോൾ അതുവഴി കയറാം അമ്മേ..വാ അന്ന് എൻ്റെ പിറന്നാളാണ്.അതെയോ.പിറന്നാളൊക്കെ ആഘോഷിച്ചിട്ട് ഒരുപാട് നാളായി ഈ പിറന്നാൾ നമുക്കൊന്ന് ആഘോഷിക്കണം ഞാൻ സദ്യ ഉണ്ടാക്കി കാത്തിരിക്കും.ഓക്കേ എന്നാ ശരിയമ്മേ.അന്ന് അമ്മ വീട്ടിൽ പോവാൻ ഓഫീസ് ലീവ് എടുത്തു.

ബുധനാഴ്ച രാവിലെ 10 മണിയോടെ അങ്ങോട്ട് യാത്ര തിരിച്ചു.സ്മിതയുടെ വീട്ടിലെ കോളിംഗ് ബെൽ അമർത്തിയതും അവളുടെ അമ്മ പ്രഭ ചേച്ചി കഥക് തുറന്നു പുറത്തുവന്നു എന്നെകണ്ടതും സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു.ചേച്ചി പട്ടുസാരി ഉടുത്ത് സുന്ദരിയായിരിക്കുന്നല്ലോ..

പിന്നല്ലാണ്ട് പിറന്നാളിയിട്ട് ഓഞ്ഞ ഡ്രസ്സ് വേണ്ടെന്നുവച്ചു മോളെ..അതേതായാലും നന്നായി.ആ ഓട് മേഞ കൊച്ചുവീട്ടിൽ ഞാൻ എത്തിയത് ഭാഗ്യം പുറത്ത് നല്ല മഴപെയ്യാൻ തുടങ്ങി.ഞാൻ സ്കൂട്ടറിൽ റെയിൻ കോട്ട് ഒന്നും കരുതിയിരുന്നില്ല ഒരു 5മിനിറ്റ് വൈകിയിരുന്നെങ്കിൽ മഴ മുഴുവൻ കൊള്ളേണ്ടി വന്നേനെ..നീ ഇരിക്ക് ഞാൻ ചായ എടുക്കാം എനിക്കുനേരെ ഒരു കസേര നീട്ടി വേണ്ട ചേച്ചി ഞാൻ രാവിലെ പ്രഭാത ഭക്ഷണത്തിന്റെ കൂടെ മാത്രമേ ചായ കുടിക്കാറുള്ളൂ അല്ലാതെ വല്ലപ്പോഴും കുടിച്ചാൽ ആയി ഇപ്പോൾ ഏതായാലും വേണ്ട.സ്മിതക്ക് അന്ന് ലീവില്ല അമ്മ പ്രഭ ചേച്ചി ഞാൻ എത്തിയ വിവരം സ്മിതയെ സന്തോഷത്തോടെ വിളിച്ചറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *