പ്രിയം പ്രിയതരം – 2

പക്ഷെ സംസാരതിനിടെ പലപ്പോഴുമായി എന്റേതായിരുന്ന റഫീഖ് എന്ന സുന്ദരന്റെ ആകർഷണീയമായ കണ്ണുകൾ എന്നിലേക്ക് എത്തുന്നത് ഞാൻ കണ്ടു.

ആ കണ്ണുകൾ പലപ്പോഴും എന്നെ കൊത്തി വലിക്കുന്നതായി എനിക്ക് തോന്നി.

തിളങ്ങുന്ന റഫീഖിന്റെ കണ്ണുകൾ… ആ കണ്ണുകൾ എന്റെ ശരീരത്തിൽ ഉടനീളം ഓടി നടന്നു. ആ ചുണ്ടുകൾ മൂകമായി എന്നോട് എന്തൊക്കെയോ സംസാരിക്കുന്നതായി എനിക്ക് തോന്നി.

♦️♦️..11

സത്യത്തിൽ ഒരു അയൽ വാസി അഥവാ ഒരെ എപ്പാർട്മെന്റിൽ താമസിക്കുന്ന ഫാമിലി ഫ്രണ്ട്‌സ് ആണിപ്പോൾ ഞങ്ങൾ…

റഫീഖിൽ നിന്നും ഒരു പഴയ കാമുകനെക്കാൾ മറ്റെന്തോ എനിക്ക് ഫീൽ ചെയ്തു.

ആ സുഖമുള്ള നോട്ടത്തിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു… അത് റഫീഖിന്നും എനിക്കും അത് ഒരുപോലെ നേരം പോക്കായി.

ഒരു അന്യജാതി ക്കാരനായിരുന്നു എന്നത് ഒഴിച്ചാൽ റഫീഖ് എന്ന വ്യക്തിയുടെ കൂടെ ജീവിതം പങ്കിടേണ്ടവളായിരുന്നു ഞാൻ.

മറിച്ച് തന്റെ ജീവിതം ഇന്ന് തികച്ചും കോഞ്ഞാട്ടയും.

എല്ലാം ഓർക്കുമ്പോൾ എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരു ഗദഗദം പുറപ്പെട്ടു.

കുറച്ചുനേരം കൂടി ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. ഇറങ്ങിപ്പോരാൻ നേരം എന്റെ നെഞ്ചിലെ ഭാരം പതിന്മടങ് വർധിച്ചപോലെ ആയിരുന്നു

ഒരു വലിയ ഹൃദയ വേദനയോടുകൂടി റഫീക്കിന്റെ മുഖത്ത് നോക്കി മൂകമായി യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങി. അന്ന് രാത്രി മുഴുവനും ഞാൻ ഉറങ്ങിയില്ല.

എന്റെ നഷ്ട്ട സ്വപ്നങ്ങളെ ഓർത്തു ഞാൻ വിലപിച്ചു.

അതിന് ശേഷം കുറെ ദദിവസം റഫീഖിനെ പുറത്തെങ്ങും കണ്ടതുമില്ല…

ഒരു പരിചയം പുതുക്കൽ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും ഞാൻ വാങ്ങിയില്ലല്ലോ എന്നോർത്ത് എനിക്ക് വലിയ ദുഃഖം തോന്നി.

അങ്ങനെ രണ്ടുമൂന്നു ആഴ്ചക്ക് ശേഷം ഒരു വ്യാഴാഴ്ച ദിവസം ഞാൻ ഓഫീസിൽ ഇരിക്കുന്ന നേരത്ത് ആകസ്മികമായി സുരേട്ടന്റെ ഫോൺ കാൾ വന്നു.

ഹലോ… മോളേ പ്രിയ…!! എന്ത് ചെയ്യുകയാ എന്റെ മോള്…?? എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ എന്റെ ഭർത്താവ് എന്നെ അഭിസംബോധന ചെയ്യുന്നത് “”മോളേ”” എന്നാണ്… ഈ വാക്കിന്റെ മുൻപിലോ, പുറകിലോ എന്തെങ്കിലും കൂട്ടി ചേർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

“”ഹലോ… എന്താ ചേട്ടാ…??, ഞാൻ ഓഫീസിലാ…””

“”ഇന്ന് വൈകീട്ട് ഞാൻ ഒരിത്തിരി നേരത്തേ എത്തും കേട്ടോ… ഞങ്ങളുടെ സെക്ഷൻ സൂപ്പർവൈസറിന്റെ വെഡിങ്ങ് ആനിവേഴ്സറി പാർട്ടിയാണ്, നമ്മുക്ക് പോകാം.””

♦️♦️..12

“”ഓക്കേ ചേട്ടാ… പോകാം… പക്ഷെ ഞങ്ങളുടെ കാർ വർക്ക്‌ ഷോപ്പിലല്ലേ, കിട്ടുമോ…??””

“”അത് കുഴപ്പമില്ല… റഫീക്കും ഫാമിലിയും വരുന്നുണ്ട്, നമ്മുക്ക് റഫീഖിന്റെ കാറിൽ പോകാം.””

“”ശരി… പക്ഷെ ഒരു കണ്ടിഷൻ… ചേട്ടൻ ഇന്ന് മദ്യപിക്കരുത്… കുടിക്കില്ലന്ന് വാക്ക് തന്നാലേ ഞാൻ നിങ്ങളുടെ കൂടെ വരത്തുള്ളൂ. അത് പാർട്ടിയായാലും ശരി വേറെ എന്ത് കാര്യത്തിനായാലും ശരി.””

“”അയ്യോ, ഇല്ലമോളെ… നിന്നാണെ സത്യം… ഞാൻ കഴിഞ്ഞ ആഴ്ചയോടെ എല്ലാം നിറുത്തിയല്ലോ… പിന്നെ എന്താ…??””

“”ഞാൻ വിശ്വസിക്കില്ല.””

“”മോളെ… സത്യം… എന്നെ വിശ്വസിക്കാം.””

“”സത്യം…..???””

“”മ്മ്മ്… സത്യം…. അതെന്താ എന്നെ വിശ്വാസം ഇല്ലാത്തത് പോലെ…!??””

“”അങ്ങനെ നിങ്ങൾ എത്ര തവണ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട്… എന്നിട്ടും അന്നൊക്കെ നിങ്ങൾ കുടിച്ചിട്ടുണ്ട്.””

“”അയ്യോ…. ഇത് അങ്ങനെയല്ല എന്റെ പൊന്നു മോളേ… നീ എന്റെ ചക്കരയല്ലേ നിന്നാണെ സത്യം ഞാൻ ഇന്ന് അവിടെ പോയാൽ കുടിക്കത്തില്ല… തീർച്ച.””

“”ദേ… ദയവു ചെയ്തു എന്നെ പിടിച്ച് സത്യം ചെയ്യരുത്, കേട്ടോ.. നിങ്ങളുടെ കള്ളസത്യങ്ങൾക്ക് ഒന്നും എന്നെ കൂട്ടുപിടിക്കുകയുമരുത്.””

“”ശരി… വാക്ക് തെറ്റിക്കില്ല എങ്കിൽ ഞാൻ വരാം. ഞാൻ സമ്മതിച്ചു.””

വൈകീട്ട് വരുമ്പോൾ എനിക്ക് വേണ്ടി ഒരു പുതിയ ഡ്രെസ്സ് കൂടി വാങ്ങിച്ചോണ്ടാണ് ചേട്ടൻ വന്നത്.

അതും ഒരു സ്ലീവ് ലെസ്സ് ഹാഫ് ഗൗൺ തന്നെയായിരുന്നു.

രണ്ടുപേരും ഉടുത്തൊരുങ്ങി റഫീഖിന്റെ കാറിൽ കയറി. പക്ഷെ കാറിൽ മുംതാസ് ഉണ്ടായിരുന്നില്ല.

“”റഫീഖ്… എന്താ മിസ്സിസ് വരുന്നില്ലേ””…. ഞാൻ ചോദിച്ചു.

“”ഇല്ല മാഡം… അവൾ വരില്ല… ഞാൻ കുറെ നിർബന്ധിച്ചു നോക്കിയതാണ്… വരില്ല.””

ബോസ്സിന്റെ ഭാര്യ ആയതു കൊണ്ടാവാം റഫീഖ് എന്നോട് വളരെ ബഹുമാനത്തോടെ മാത്രമാണ് സംസാരിക്കുന്നത്.

♦️♦️..13

പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല. വേറെ ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കില്ല താനും. അതിനു ശേഷം സുരേട്ടൻ റഫീഖ്നോട് ഓഫീസിലെ മറ്റെന്തൊക്കെയോ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

പാർട്ടിയിൽ കമ്പനിയിലെ പല ഉന്നത ഓഫീസർമാരും ഉണ്ടായിരുന്നു. അവരുടെ ഭാര്യമാരും, മറ്റു പലരുടെയും ലവർമാരും, സെറ്റപ്പ്കളും എല്ലാം…

പാർട്ടിഹാളിൽ എത്തിയ ഉടൻ സുരേട്ടന്റെ ഫ്രണ്ട്സ് പുള്ളിയെ കയ്യോടെ പൊക്കി അവരുടെ സർക്കിളിലേക്ക് കൊണ്ട് പോയി.

ഞാൻ അതേപോലെ തന്നെ എന്റേതായ ചില പൊങ്ങച്ച സഞ്ചികളായ മാഡങ്ങളോടൊപ്പം ചേർന്നു.

വളരെ കുറച്ച് ബാച്ച്ലർമാരും അവിടെ വന്നിട്ടുണ്ട്. വന്നിട്ടുള്ളവരിൽ കുറെ ബാചിലർമാർ മറ്റ് ഓഫീസർമാരുടെ ഭാര്യമാരെയും, പെണ്മക്കളെയും സെറ്റപ്പുകളെയും ഒക്കെ വായ്നോക്കി വെള്ളമിറക്കുന്നത് കാണാം.

ഇതിൽ പലരെയും ഈ ചുള്ളന്മാർ ചൂണ്ടയിടുന്നതും ഞാൻ കണ്ടിട്ടുണ്ട്. കൂട്ടത്തിൽ എന്നെയും.

എല്ലാ ചുള്ളന്മരുടെയും നോട്ടം ഒരു ഒന്നൊന്നര നോട്ടം തന്നെയായിരുന്നു. അവരോരോരുത്തരും എന്നെ ചുഴന്നു നോക്കി വെള്ളമിറക്കുമ്പോൾ എന്റെ തുടയിടുക്കിൽ അൽപ്പാൽപ്പമായി കിനിയുന്ന ജലകണങ്ങൾ എന്റെ പുത്തൻ പാന്റീസിനെ വല്ലാതെ നനച്ചു.

പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ഞാൻ എന്റെ സുരേട്ടനെ കാണുന്നത്. തിരികെ പോകാൻ നേരം ഞാൻ സുരേഷേട്ടനെ കണ്ടു.

എനിക്ക് തന്ന വാഗ്ദാനം പാടെ കാറ്റിൽ പറത്തി ചേട്ടൻ ഫുൾ ഫിറ്റായിരുന്നു. അതും അത്യാവശ്യം നല്ല പാമ്പായിട്ടുണ്ട്. ഇത്രയധികം മദ്യപിച്ച ഒരു ദിവസം ഇതിന് മുൻപുണ്ടായിട്ടില്ല.

ഭക്ഷണം കഴിക്കാൻ പറഞ്ഞിട്ടും പുള്ളി കൂട്ടാക്കിയില്ല.

റഫീക്കും ഞാനും ഒക്കെ നേരത്തേ ഭക്ഷണം കഴിച്ചിരുന്നു, അത് കൊണ്ട്, രംഗം വഷളാകുന്നതിന് മുൻപ് ഞങ്ങൾ സുരേട്ടനെയും കൂട്ടി പെട്ടെന്ന് തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങി.

ചേട്ടനെ റഫീഖ് ചെറുതായി താങ്ങി പിടിച്ച് ലിഫ്റ്റിലേക്ക് വരെ നടത്തി. സ്വന്തമായി വണ്ടിയോടിച്ചു പോകേണ്ട ഉത്തരവാദിത്തം ഇല്ല എന്നത് കൊണ്ട് തന്നെ പുള്ളി എല്ലാം മറന്നു മദ്യപിച്ചു, ലക്ക് കെട്ടു.

♦️♦️..14

ഞാൻ : ചേട്ടാ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിങ്ങൾ എന്ത് പറഞ്ഞാണ് ഇറങ്ങിയത്…. കുടിക്കില്ല എന്ന് പറഞ്ഞിട്ട്, ഇപ്പൊ മൂക്കറ്റം കുടിച്ച് ല്ലേ…